1 GBP = 92.60 INR                       

BREAKING NEWS

ഈ ഭാഷയില്‍ അമേരിക്കയോട് സംസാരിക്കരുത്; പ്രത്യേകിച്ച് ഞാന്‍ ഭരണാധികാരിയായിരിക്കുമ്പോള്‍ അതനുവദിക്കില്ല; ഗ്രീന്‍ലന്‍ഡ് വിലയ്ക്കുവാങ്ങാന്‍ ആഗ്രഹിച്ച ഡൊണാള്‍ഡ് ട്രംപിനോട് അരോചകമായ ആവശ്യമെന്ന് പറഞ്ഞ ജാനിഷ് പ്രധാനമന്ത്രിയെ ഭീഷണിപ്പെടുത്തി ട്രംപ്; കോപാകുലനായ ട്രംപ് ഡെന്‍മാര്‍ക്ക് സന്ദര്‍ശനവും റദ്ദാക്കി

Britishmalayali
kz´wteJI³

ലോകത്തെല്ലാവരും അമേരിക്കയെ അനുസരിച്ച് ജീവിക്കണമെന്ന് വല്ല നിര്‍ബന്ധവുമുണ്ടോ? ഉണ്ടെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപിന്റെ ഭാവം. താന്‍ ഭരണാധികാരിയായിരിക്കുമ്പോള്‍ തന്നെ അനുസരിച്ചുവേണം മറ്റു രാജ്യങ്ങള്‍ പെരുമാറാനെന്ന് വാശിയുള്ളതുപോലെയാണ് ട്രംപിന്റെ പെരുമാറ്റം. ലോകത്തെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലന്‍ഡ് വിലയ്ക്കുവാങ്ങാനായി ചെല്ലുമ്പോഴും അമേരിക്കന്‍ പ്രസിഡന്റ് അതേ ഹുങ്കിലായിരുന്നു. എന്നാല്‍, പോയി പണിനോക്കാന്‍ പറയാന്‍ ആര്‍ജവുമുള്ള നേതാക്കളും ഇവിടെയുണ്ടെന്ന് ട്രംപിനിപ്പോള്‍ മനസ്സിലായി.

ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെയ്‌റ്റെ ഫ്രെഡറിക്‌സണാണ് ട്രംപിന്റെ ഹുങ്കിന് അതേനാണയത്തില്‍ മറുപടി നല്‍കിയത്. ഗ്രീന്‍ലന്‍ഡ് വാങ്ങാനുള്ള ട്രംപിന്റെ ശ്രമം അസംബന്ധമാണെന്നായിരുന്നു മെയ്‌റ്റെയുടെ പ്രതികരണം. മെറ്റെയുടെ വാക്കുകളെ തോന്ന്യാസമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഡെന്‍മാര്‍ക്കിലേക്ക് നടത്താനിരുന്ന രണ്ടുദിവസത്തെ സന്ദര്‍ശനവും ട്രംപ് റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍, ഇതൊന്നും തന്നെ അമ്പരപ്പിക്കുന്നില്ലെന്ന് മെയ്‌റ്റെ തിരിച്ചടിച്ചു.

വിര്‍ജീനിയയിലെ റാലിയില്‍ പങ്കെടുക്കവെയാണ് ഗ്രീന്‍ലന്‍ഡ് വാങ്ങാന്‍ പോവുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഗ്രീന്‍ലന്‍ഡിലെ ജനങ്ങള്‍ക്ക് അമേരിക്കക്കാരാവാന്‍ ധൃതിയായെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കുവേണ്ടി അടുത്തമാസമാദ്യമാണ് ട്രംപ് ഡെന്‍മാര്‍ക്ക് സന്ദര്‍ശിക്കാനിരുന്നത്. എന്നാല്‍, ഗ്രീന്‍ലന്‍ഡ് വില്‍ക്കാനുള്ളതല്ലെന്ന് മെയ്‌റ്റെ പ്രഖ്യാപിച്ചതോടെ ട്രംപ് നിരാശനായി. കടുത്ത ഭാഷയില്‍ ഡാനിഷ് പ്രധാനമന്ത്രിയെ വിമര്‍ശിച്ച ട്രംപ് സന്ദര്‍ശനം റദ്ദാക്കിയെന്ന് വ്യക്തമാക്കി.

ഡെന്‍മാര്‍ക്കിന്റെ സ്വയംഭരണപ്രദേശമാണ് ഗ്രീന്‍ലന്‍ഡ്. അതുവില്‍ക്കാന്‍ ഒരുദ്ദേശ്യവുമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഗ്രീന്‍ലന്‍ഡ് അവിടുത്തുകാരുടേതാണ്. വില്‍പനയെന്ന ആശയം അസംബന്ധമാണെന്നാണ് മെയ്‌റ്റെ പ്രതികരിച്ചത്. ഗ്രീന്‍ലന്‍ഡുമായുള്ള വ്യാപാരകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും വില്‍പ്പനയില്ലെന്നും ഗ്രീന്‍ലന്‍ഡ് വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി. ഇതോടെയാണ് ട്രംപിന് തന്റെ ആഗ്രഹം മറച്ചുവെക്കേണ്ടിവന്നത്.

80 ശതമാനവും മഞ്ഞുമൂടിക്കിടക്കുന്ന ദ്വീപാണ് ഗ്രീന്‍ലന്‍ഡ്. 18-ാം നൂറ്റാണ്ടിലാണ് ദ്വീപ് ഡെന്‍മാര്‍ക്കിന്റെ കോളനിയായത്. ഈ ദ്വീപ് സ്വന്തമാക്കാന്‍ അമേരിക്ക ശ്രമം തുടങ്ങിയിട്ട് ഏറെക്കാലമായി. 1946-ല്‍ ദ്വീപിന് പത്തുകോടി ഡോളര്‍ വിലപറഞ്ഞെങ്കിലും തന്ത്രപ്രധാനമായ മേഖലയായതിനാലാണ് അമേരിക്ക ഇവിടെ താത്പര്യം കാട്ടുന്നത്. 1951-ല്‍ ഉത്തര ഗ്രീന്‍ലന്‍ഡില്‍ അമേരിക്ക സൈനിക താവളം തുറന്നിരുന്നു. തുലെ വ്യോമതാവളം അമേരിക്കയുടെ നിയന്ത്രണത്തിലുമാണ്. മൊത്തത്തില്‍ ദ്വീപ് വിലയ്‌ക്കെടുക്കുകയെന്ന ആഗ്രഹമാണ് ഇപ്പോള്‍ വിഫലമായത്.

മെയ്‌റ്റെ ഇപ്പോള്‍ ഗ്രീന്‍ലന്‍ഡ് സന്ദര്‍ശിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് ട്രംപിന്റെ മോഹം വാര്‍ത്തകളില്‍ വന്നത്. ഇതോടെ, അധികൃതരുമായി ചര്‍ച്ച നടത്തിയ മെയ്‌റ്റെ ട്രംപിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. മെയ്‌റ്റെയുടെ പ്രതികരണം വളരെ മോശമായിപ്പോയെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. അസംബന്ധമെന്ന വാക്കുപയോഗിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. വേണമെങ്കില്‍ ഇല്ല എന്നോ താത്പര്യമില്ല എന്നോ പറയാം. എന്നാല്‍, അവരുപയോഗിച്ച വാക്ക് തീര്‍ത്തും മോശമാണ്-ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

അമേരിക്കയോട് സംസാരിക്കുമ്പോള്‍ ഈ രീതിയിലല്ല വേണ്ടതെന്ന് ട്രംപ് പറഞ്ഞു. അതിന് അതിന്റേതായ മര്യാദകളുണ്ട്. അസംബന്ധം എന്ന വാക്ക് ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലായിരുന്നുവെന്നും സംഭവം അമേരിക്കയും ഡെന്‍മാര്‍ക്കുമായുള്ള ബന്ധത്തെ ബാധിക്കുമോ എന്ന ചോദ്യത്തിനുത്തരമായി ട്രംപ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category