1 GBP = 88.70 INR                       

BREAKING NEWS

ജെയ്ഡ് ഗുഡിയെ ഗുരുതരമായ ക്യാന്‍സറാണെന്ന അറിയിച്ചത് ഇന്ത്യന്‍ ബിഗ് ബ്രദറില്‍ പങ്കെടുക്കവെ; വിവരം അറിഞ്ഞുള്ള പൊട്ടിക്കരച്ചില്‍ ചിത്രീകരിച്ച് ടിവ സംഘം

Britishmalayali
kz´wteJI³

ജെയ്ഡ് ഗുഡിയെ ഓര്‍മയില്ലേ? ബിഗ് ബ്രദര്‍ റിയല്‍റ്റി ഷോയില്‍ ബോളിവുഡ് നടി ശില്‍പ ഷെട്ടിയെ വംശീയമായി അധിക്ഷേപിക്കുക വഴി കുപ്രസിദ്ധയായ താരത്തെ? എന്നാല്‍, ജെയ്ഡ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത് വിധി അവരോടുകാട്ടിയ ക്രൂരതയുടെ പേരിലാണ്. റിയല്‍റ്റി ഷോയില്‍ പങ്കെടുക്കുന്നതിനിടെ, തനിക്ക് സെര്‍വിക്കല്‍ ക്യാന്‍സറാണെന്ന് ജെയ്ഡ് തിരിച്ചറിഞ്ഞ നിമിഷമാണ് ഇപ്പോള്‍ ലോകത്തെ ഞെട്ടിക്കുന്നത്. പത്തുകൊല്ലം മുമ്പത്തെ ആ ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്തുവരുന്നത്. ക്യാന്‍സര്‍ ബാധിതയായ ജെയ്ഡ് 20009 മാര്‍ച്ചിലാണ് മരിക്കുന്നത്.

2007-ലാണ് ജെയ്ഡ് വിവാദനായിയകും ശില്‍പ ജേതാവുമായ ബിഗ് ബ്രദര്‍ സീസണ്‍. വിവാദനായികയായി മാറിയ ജെയ്ഡ് പിറ്റേവര്‍ഷം ഇന്ത്യയിലെത്തി. ഇന്ത്യയിലെ ഒരു ചാനല്‍ സംപ്രേഷണം ചെയ്യുന്ന ഇന്ത്യന്‍ ബിഗ് ബ്രദറില്‍ പങ്കെടുത്ത് ശില്പയോട് ചെയ്ത തെറ്റിന് പരിഹാരം കണ്ടെത്തുകയായിരുന്നു ഉദ്ദേശ്യം. എന്നാല്‍, ഇന്ത്യയിലെത്തി രണ്ടുദിവസത്തിനകം അവര്‍ ഷോയുപേക്ഷിച്ച് അമേരിക്കയിലേക്ക് മടങ്ങി. തനിക്ക് സെല്‍വിക്കല്‍ ക്യാന്‍സറാണെന്ന വിവരമറിഞ്ഞതിനെത്തുടര്‍ന്നായിരുന്നു മടക്കം.

റിയല്‍റ്റി ഷോയ്ക്കിടെയാണ് ജെയ്ഡ് തനിക്ക് ക്യാന്‍സറുള്ള വിവരം അറിയുന്നത്. അതറിഞ്ഞ് പൊട്ടിക്കരയുന്ന ജെയ്ഡിന്റെ ദൃശ്യങ്ങള്‍ അന്ന് പര്‍ത്തിയിരുന്നു. 'ജെയ്ഡ്, ദ റിയല്‍റ്റി സ്റ്റാര്‍ ഹു ചെയ്ഞ്ച്ഡ് ബ്രിട്ടന്‍' എന്ന ഡോക്യുമെന്ററിയിലൂടെയാണ് ആ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നത്. ലണ്ടനിലെ ഡോക്ടര്‍മാര്‍ ഫോണില്‍ വിളിച്ച് രോഗവിവരം അറിയിക്കുന്ന ദൃശ്യങ്ങളാണത്. അവരുടെ മരണത്തിന് പത്തുവര്‍ഷത്തിനുശേഷം പുറത്തിറങ്ങുന്ന ഡോക്യുമെന്ററിയില്‍ ആ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു.

അത്യസാധാരണമായ സാഹചര്യങ്ങളില്‍മാത്രം ഷോയില്‍ പങ്കെടുക്കുന്നവര്‍ക്ക് പുറത്തുനിന്നുള്ള ഫോണ്‍വിളികള്‍ അനുവദിച്ചിരുന്നു. അത്തരമൊരു ഫോണ്‍ വിളിയിലാണ് രോഗബാധിതയാണെന്ന കാര്യം ജെയ്ഡ് അറിയുന്നത്. കാണുന്നവര്‍ക്ക് പെട്ടെന്ന് കാര്യം മനസ്സിലായില്ലെങ്കിലും ഷോയിലെ മറ്റംഗങ്ങളോട് വിവരം പറഞ്ഞ് ജെയ്ഡ് അന്നുതന്നെ അമേരിക്കയിലേക്ക് മടങ്ങുകയായിരുന്നു. താന്‍ പൊട്ടിക്കരയുന്ന ദൃശ്യം ചിത്രീകരിച്ചിരുന്നുവെന്ന് അറിഞ്ഞിരുന്നില്ലെന്ന് പിന്നീട് ജെയ്ഡ് പറഞ്ഞിരുന്നു.

ചാനല്‍ ഫോറില്‍ പിന്നീട് നടന്ന അഭിമുഖത്തിലാണ് അക്കാര്യം അവര്‍ വ്യക്തമാക്കിയത്. താന്‍ രോഗബാധിതയാണെന്ന് അറിയുന്ന നിമിഷം പൊട്ടിക്കരഞ്ഞത് സ്വാഭാവികമാണ്. അത് ചിത്രീകരിക്കാന്‍ പാടില്ലായിരുന്നു. അത് തെറ്റാണെന്ന് അവര്‍ പറഞ്ഞു. തന്റെ രോഗവിവരം ഏറ്റവുമൊടുവില്‍ അറിഞ്ഞത് ഒരുപക്ഷേ താനായിരിക്കുമെന്നും ആ നിമിഷം ഒറ്റപ്പെട്ടതുപോലെയാണ് തനിക്ക് തോന്നിയതെന്നും ജെയ്ഡ് അഭിമുഖത്തില്‍ പറഞ്ഞു.

രോഗവിവരം ജെയ്ഡ് അറിയുന്നതുമുതല്‍ മരണം വരെയുള്ള സംഭവങ്ങളാണ് ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2009-ലെ മാതൃദിനത്തിലായിരുന്നു കാമുകന്‍ ജാക്ക് ട്വീഡുമായുള്ള ജെയ്ഡിന്റെ വിവാഹം. അതും മരണത്തിന് ഒരുമാസം മുമ്പ്. രോഗവിവരം അറിഞ്ഞെങ്കിലും പിന്നീടും അഭിനയവും റിയല്‍റ്റി ഷോകളും തുടരാന്‍ അവര്‍ തീരുമാനിച്ചിരുന്നു. മക്കളായ ബോബിക്കും ഫ്രെഡ്ഡിക്കും പരമാവധി പണം സമ്പാദിച്ചു കൊടുക്കണമെന്ന ആഗ്രഹത്തിലായിരുന്നു അത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category