1 GBP = 88.70 INR                       

BREAKING NEWS

ഒരുമാസംകൊണ്ട് ബോറിസ് ജോണ്‍സണിന്റെ ജനപ്രീതി കുതിച്ചുയര്‍ന്നു; ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ടോറികള്‍ക്ക് വമ്പന്‍ ഭൂരിപക്ഷം; ബ്രക്‌സിറ്റിന് എംപിമാര്‍ തടസ്സം നിന്നാല്‍ ഉടന്‍ തിരഞ്ഞെടുപ്പെന്നുറപ്പിച്ച് സര്‍വേ ഫലം

Britishmalayali
kz´wteJI³

യൂറോപ്യന്‍ യൂണിയന്റെയോ തന്റെ പാര്‍ട്ടിയുടെയോ പ്രതിപക്ഷത്തിന്റെയോ സമ്മര്‍ദത്തിന് വഴങ്ങില്ലെന്നും ഒക്ടോബര്‍ 31-നുള്ളില്‍ കരാറിലെത്തിയാലും ഇല്ലെങ്കിലും ബ്രക്‌സിറ്റ് നടപ്പാക്കുമെന്നുമുള്ള ഉറച്ച നിലപാടുമായാണ് ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ ്പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തത്. ഉറച്ച നിലപാടുകള്‍ അദ്ദേഹത്തോടുള്ള ജനങ്ങളുടെ സമീപനത്തിലും മാറ്റം കൊണ്ടുവന്നു. കുറച്ചുകാലമായി ജനപ്രീതിയില്‍ പിന്നോക്കം പോയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും ബോറിസിന്റെ നേതൃത്വം ഗുണം ചെയ്തതതായി ഏറ്റവും പുതിയ സര്‍വേ ഫലം വ്യക്തമാക്കുന്നു.

ഓഗസ്റ്റ് 15-നും 19-നും ഇടയ്ക്ക് കന്റാര്‍ ടിഎന്‍എസ് നടത്തിയ സര്‍വേ അനുസരിച്ച് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ജനപ്രീതി 17 ശതമാനത്തോളമാണ് മേയ് മാസത്തില്‍നിന്ന് ഉയര്‍ന്നിരിക്കുന്നത്. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ടോറികള്‍ക്ക് 42 ശതമാനം വോട്ടോടെ മുന്നിലെത്തുമെന്ന് സര്‍വേ പ്രവചിക്കുന്നു. ബോറിസിന്റെ ഉയര്‍ച്ച പ്രതിപക്ഷമായ ലേബറിന് തിരിച്ചടിയുമായി. മേയില്‍ 34 ശതമാനം പേര്‍ പിന്തുണച്ചിരുന്ന ലേബറിന് ഇപ്പോള്‍ 28 ശതമാനം പേരുടെ ജനപ്രീതിയാണുള്ളത്.

മറ്റു കക്ഷികള്‍ക്ക് കനത്ത തിരിച്ചടിയാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉണ്ടാവുകയെന്നും സര്‍വേ സൂചിപ്പിക്കുന്നു. യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയ നിഗല്‍ ഫരാജിന്റെ ബ്രക്‌സിറ്റ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാവും നേരിടുക. മുന്‍ സര്‍വേയില്‍ പത്തുശതമാനം പിന്തുണയുണ്ടായിരുന്ന ബ്രക്‌സിറ്റ് പാര്‍ട്ടിക്ക് അഞ്ചുശതമാനം പിന്തുണയാണ് പുതിയ സര്‍വേയിലുള്ളത്. ജോ സ്വിന്‍സണ്‍ നേതാവായി മാറിയതോടെ പുത്തനുണര്‍വ് നേടിയ ലിബറല്‍ ഡമോക്രാറ്റ്‌സിന് 15 പിന്തുണയുണ്ട്.

ബോറിസ് ജോണ്‍സണെതിരേ അവിശ്വാസം കൊണ്ടുവന്ന് പൊതുതിരഞ്ഞെടുപ്പിലേക്ക് പോകാനാഗ്രഹിക്കുന്ന ലേബര്‍ പാര്‍ട്ടിക്കും നേതാവ് ജെറമി കോര്‍ബിനും വലിയ തിരിച്ചടിയാണ് ഈ സര്‍വേ ഫലം. ബ്രക്‌സിറ്റില്‍ ബോറിസ് സ്വീകരിക്കുന്ന കര്‍ക്കശമായ നിലപാട് അദ്ദേഹത്തിന്റെ നേതൃപാടവത്തിന്റെ ഗുണമായി വിലയിരുത്തപ്പെടുന്നു. ജൂലൈയില്‍ അധികാരമേറ്റമേഷം ബ്രക്‌സിറ്റ് വിഷയത്തില്‍ സ്വീകരിച്ച നിലപാടുകളും അതനുസരിച്ച് യൂറോപ്യന്‍ യൂണിയന്റെ ഭാഗത്തുനിന്നുവന്ന പിന്മാറ്റവും ബോറിസിന്റെ വിജയമായി വിലയിരുത്തപ്പെടുന്നു.

2017-ലെ പൊതുതിരഞ്ഞെടുപ്പിനുശേഷം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ജനപിന്തുണയാണ് ഇത്തവണത്തെ സര്‍വേയില്‍ പ്രതിഫലിക്കുന്നത്. തെരേസ മേയുടെ നേതൃത്വത്തില്‍ പാര്‍ട്ടി അന്ന് 43.5 ശതമാനം പിന്തുണയാണ് നേടിയത്. എന്നാല്‍, ലേബര്‍ പാര്‍ട്ടിയും 41 ശതമാനം വോട്ട് നേടിയതോടെ, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് നേരീയ ഭൂരിപക്ഷമാണ് ലഭിച്ചത്. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ 192 സീറ്റുകളുടെയെങ്കിലും ഭൂരിപക്ഷം നേടാനാകുമെന്ന് സര്‍വേ സൂചിപ്പിക്കുന്നു.

ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ടെങ്കില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 421 സീറ്റുകളെങ്കിലും നേടുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ലേബര്‍ പാര്‍ട്ടി 152 സീറ്റുകളിലേക്ക് ചുരുങ്ങിപ്പോവുമെന്നും പ്രവചിക്കപ്പെടുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് നിലവിലുള്ളതിനെക്കാള്‍ 103 സീറ്റുകള്‍ കൂടുതല്‍ ലഭിക്കുമ്പോള്‍, ലേബര്‍ പാര്‍ട്ടിക്ക് നിലവിലുള്ളതില്‍നിന്ന് 110 സീറ്റുകളെങ്കിലും നഷ്ടമാകുമെന്നും വിലയിരുത്തപ്പെടുന്നു. ലിബറല്‍ ഡമോക്രാറ്റുകള്‍ക്ക് നിലവിലുള്ള 12 സീറ്റുകളില്‍നിന്ന് 22 സീറ്റുകളായി വര്‍ധിക്കുകയും ചെയ്യുമെന്നും സര്‍വേ സൂചിപ്പിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category