1 GBP = 92.60 INR                       

BREAKING NEWS

കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പിന്റെ കേരള സന്ദര്‍ശനത്തിനെതിരെ സിഎസ്‌ഐയിലെ വിമത വിഭാഗം രംഗത്ത്; ആര്‍ച്ച് ബിഷപ്പിനെ സംസ്ഥാന അതിഥിയാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്; ബ്രിട്ടന്റെ ആത്മീയ ആചാര്യന്റെ വരവ് വിവാദത്തില്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പിന്റെ ഭാരത സന്ദര്‍ശനത്തിനെതിരേ സി.എസ്ഐ. സഭയില്‍ പ്രതിഷേധം. ആംഗ്ലിക്കന്‍ സഭയുടെ പരമാധ്യക്ഷനും ഇംഗ്ലണ്ടിലെ സഭയുടെ തലവനുമായ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് മോസ്റ്റ് റവ. ജസ്റ്റിന്‍ വെല്‍ബിയുടെ സന്ദര്‍ശനത്തിനെതിരേയാണ് സഭയിലെ ഒരു വിഭാഗം എതിര്‍ശബ്ദം ഉയര്‍ത്തുന്നത്. സഭയില്‍ നടക്കുന്ന അഴിമതി പുറത്തുവരുന്നതുമൂലമുണ്ടാകുന്ന പേരുദോഷം മാറ്റാനും മുഖംമിനുക്കാനുമുള്ള വേദിയാക്കി ആര്‍ച്ച് ബിഷപ്പിന്റെ സ്വീകരണം മാറ്റാനാണ് സഭാധികൃതരുടെ ശ്രമമെന്നാണ് ആക്ഷേപം.

കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പിനെ സംസ്ഥാന അതിഥിയായി സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട് സി.എസ്ഐ. സ്റ്റേക്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. നിവേദനത്തില്‍ പ്രമുഖ വൈദികനും സെന്റ് സ്റ്റീഫന്‍സ് കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ ഡോ.വത്സന്‍ തമ്പു അടക്കമുള്ളവര്‍ ഒപ്പിട്ടിട്ടുണ്ട്. ഫണ്ട് ക്രമക്കേടുകള്‍ക്ക് സി.എസ്ഐ. മുന്‍ മോഡറേറ്റര്‍ ബിഷപ്പ് 40 ദിവസത്തോളം ജയിലിലായിരുന്നു. മറ്റൊരു വിരമിച്ച ബിഷപ്പിന്റെ വീട് അടക്കം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കാരക്കോണം മെഡിക്കല്‍ കോളേജിലെ പ്രവേശനവുമായി ബന്ധപ്പെട്ടും ആരോപണം ഉയര്‍ന്നിരുന്നു. സമാന ആരോപണങ്ങള്‍ വേറെയുമുണ്ട്. ഈ സാഹചര്യത്തില്‍ വലിയ പണം ചെലവഴിച്ച് ആര്‍ച്ച് ബിഷപ്പിന് സ്വീകരണമൊരുക്കുന്നത് ശരിയല്ലെന്നാണ് സിഎസ്ഐ സഭയിലെ ഒരു വിഭാഗത്തിന്റെ വാദം.

സി എസ് ഐ സഭയില്‍ നടക്കുന്ന അഴിമതി പുറത്തുവരുന്നതുമൂലമുണ്ടാകുന്ന പേരുദോഷം മാറ്റാനും മുഖംമിനുക്കാനുമുള്ള വേദിയാക്കി ആര്‍ച്ച് ബിഷപ്പിന്റെ സ്വീകരണം മാറ്റാനാണ് സഭാധികൃതരുടെ ശ്രമമെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കുന്ന പരാതിയില്‍ പറയുന്ന്. എന്നാല്‍ പ്രശ്‌നങ്ങള്‍ ആര്‍ച്ച് ബിഷപ്പിന്റെ സന്ദര്‍ശനവുമായി കൂട്ടിക്കുഴയ്ക്കേണ്ടെന്ന് സഭയും പറയുന്നു. സി.എസ്ഐ. സഭയിലെ ചില പ്രശ്‌നങ്ങളുടെ പേരില്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പിന്റെ സന്ദര്‍ശനം വിവാദമാക്കേണ്ട കാര്യമില്ല. സഭയിലെ പ്രശ്‌നങ്ങള്‍ അതിനായുള്ള സഭാവേദികളിലാണ് ചര്‍ച്ച ചെയ്യേണ്ടത്.

ആര്‍ച്ച് ബിഷപ്പിന്റെ സന്ദര്‍ശനം ഇതുമായി കൂട്ടിക്കുഴയ്ക്കരുത്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടുമായും കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പുമായും സഭക്ക് നൂറ്റാണ്ടുകളായുള്ള ബന്ധമുണ്ട്. അദ്ദേഹത്തെ ആദരവോടെയും അര്‍ഹിക്കുന്ന ബഹുമാനത്തോടെയും സ്വീകരിക്കേണ്ട ഉത്തരവാദിത്വം സഭക്കുണ്ട്. സഭാവേദികളില്‍ പ്രശ്‌നങ്ങള്‍ ഉന്നയിക്കാനും ചര്‍ച്ച ചെയ്യാനുമാണ് അഭിപ്രായ വ്യത്യാസമുള്ളവര്‍ തയാറാകേണ്ടതെന്ന് സി.എസ്ഐ. ദക്ഷിണകേരള മഹായിടവക സെക്രട്ടറി ഡോ. റോസ്ബിസ്റ്റ് പറയുന്നു.

കാന്റര്‍ബറി ആര്‍ച് ബിഷപ് ജസ്റ്റിന്‍ വെല്‍ബി സെപ്റ്റംബര്‍ ആദ്യവാരമാണ് ഇന്ത്യയില്‍ എത്തുന്നത്. ഓഗസ്റ്റ് 31 ന് കൊച്ചിയില്‍ എത്തുന്ന ബിഷപ് കോട്ടയത്തെ സിഎസ്‌ഐ ആസ്ഥാനം സന്ദര്‍ശിച്ച് വിവിധ ചടങ്ങുകളില്‍ പങ്കെടുക്കും. സെപ്റ്റംബര്‍ രണ്ടിന് തിരുവല്ലയില്‍ മാര്‍ത്തോമ്മാ സഭാ ആസ്ഥാനവും സന്ദര്‍ശിക്കാന്‍ പരിപാടിയുണ്ട്. സെപ്റ്റംബര്‍ ഒന്നിന് കോട്ടയത്ത് ഞായറാഴ്ച ആരാധനയില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. സി എസ് ഐ സഭയാണ് എല്ലാ പരിപാടികളും ഏകോപനം ചെയ്യുന്നത്. രണ്ടിന് ബെംഗളൂരുവിലെ സെന്റ് മാര്‍ക്‌സ് കത്തീഡ്രല്‍ സന്ദര്‍ശിച്ച ശേഷം ആന്ധ്രപ്രദേശിലെ മേഡക് ഭദ്രാസനത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. 

കേരള സന്ദര്‍ശന വേളയില്‍ കുമരകത്തു താമസിക്കാനാണു സാധ്യത. പത്നി കരോലിനും ഒപ്പമുണ്ടാകും. ജസ്റ്റിന്‍ വെല്‍ബി (63) 102ാമത്തെ കാന്റര്‍ബറി ആര്‍ച് ബിഷപ്പാണ്. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്രസിന്റെ ഉപദേശക സമിതിയില്‍ അംഗമാകുന്ന ഏക ആത്മീയ നേതാവായ ആര്‍ച് ബിഷപ് ജസ്റ്റിന്‍ വെല്‍ബി ഗ്രന്ഥകര്‍ത്താവ് കൂടിയാണ്. ലോകത്തെ 165 രാജ്യങ്ങളിലായി 8.5 കോടിയിലേറെ വിശ്വാസികളുള്ള ആഗോള ആംഗ്ലിക്കന്‍ സഭയുടെ ആസ്ഥാനമായ ലണ്ടനിലെ കാന്റര്‍ബറി പ്രവിശ്യയുടെ ആസ്ഥാന ബിഷപ്. ആറാം നൂറ്റാണ്ടു മുതല്‍ നിലവിലുള്ള പദവിയാണിത്. ഏകദേശം 105 ബിഷപുമാര്‍ ഇതുവരെ ഈ സ്ഥാനം വഹിച്ചിട്ടുണ്ട്.

ബ്രിട്ടിഷ് ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന പദവിയാണിത്. ഭരണതലത്തില്‍ സഭയ്ക്ക് സ്വാധീനം ഏറെയുള്ളതിനാല്‍ രാജ്ഞിക്കു വേണ്ടി ബ്രിട്ടനിലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സഭാസമിതിയാണു രാജ്യത്തിന്റെ ആത്മീയ ആചാര്യ സ്ഥാനം വഹിക്കുന്ന കാന്റര്‍ബറി ആര്‍ച് ബിഷപിനെ തിരഞ്ഞെടുക്കുന്നത്. 1980 മുതല്‍ 1991 വരെ റോബര്‍ട് റണ്‍സിയും തുര്‍ന്ന് 2002 വരെ ജോര്‍ജ് കേറിയും 2002 മുതല്‍ 2012 വരെ റോവന്‍ വില്യംസുമായിരുന്നു അടുത്ത കാലങ്ങളില്‍ സഭയെ നയിച്ച ആര്‍ച് ബിഷപുമാര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category