1 GBP = 92.60 INR                       

BREAKING NEWS

യുകെയിലെ മലയാളി കുട്ടികള്‍ പള്ളിയില്‍ പോകാത്തതിന് കാരണം തേടി ലണ്ടന്‍ യൂണിവേഴ്സിറ്റി; 1.30 കോടി കത്തോലിക്ക വിശ്വാസികള്‍ വന്‍ പ്രതിസന്ധിയിലെന്ന് യൂണിവേഴ്‌സിറ്റി; പ്രശ്‌നം അച്ചന്മാരുടെ ദുര്‍നടപ്പെന്ന് പാരമ്പര്യ വാദികളും പുരുഷന്മാര്‍ മാത്രം വൈദികരാകുന്നതാണ് പ്രശ്നമെന്നു പുരോഗമന വാദികളും

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ലോകമൊട്ടാകെയുള്ള ഒന്നേകാല്‍ കോടി റോമന്‍ കത്തോലിക്കാ വിശ്വാസി സമൂഹം ചരിത്രപരമായ പ്രതിസന്ധി നേരിടുകയാണെന്ന് ലണ്ടനിലെ സെന്റ് മേരീസ് യൂണിവേഴ്‌സിറ്റി. ലോകമൊട്ടാകെ പീഡകരായ സ്വവര്‍ഗാനുരാഗികളും പെണ്‍കുട്ടികളെ നോട്ടമിടുന്ന അച്ചന്മാരും പെരുകുന്ന ഇക്കാലത്തു സഭ പ്രതിസന്ധി നേരിടുന്നത് സ്വാഭാവികമാണെന്നാണ് പാരമ്പര്യ വാദികളുടെ പക്ഷം. എന്നാല്‍ കാലം മാറിയത് അനുസരിച്ചു വൈദിക ജോലികള്‍ പുരുഷന്മാര്‍ കയ്യടക്കിയതാണ് സഭയെ ഇത്തരത്തില്‍ അരാജക വഴിയില്‍ എത്തിച്ചതെന്ന് പുരോഗമന വാദികളും പറയുന്നു.

എന്തായാലും സഭ പ്രതിസന്ധിയില്‍ ആണെന്ന കാര്യത്തില്‍ ഇരു വിഭാഗവും യോജിപ്പില്‍ എത്തുകയാണ്. സഭയില്‍ അച്ചന്മാര്‍ നടത്തുന്ന ലൈംഗിക അരാജകത്വം മാത്രം ചര്‍ച്ച ചെയ്യുമ്പോള്‍ മറ്റു പ്രശ്നങ്ങള്‍ കാണാതെ പോകുന്നതും നിലനില്‍പ്പിനെ ബാധിക്കുമെന്നും യൂണിവേഴ്‌സിറ്റി നടത്തിയ പഠനം വെളിപ്പെടുത്തുന്നു. സഭയുടെ ചിട്ടവട്ടങ്ങളില്‍ കടുംപിടുത്തം തുടരുന്നതാണോ അതോ മറന്നും പൊറുത്തും കൂടുതല്‍ വിശാല മനസ്‌കതയോടെ മുന്നേറുന്നതാണോ സഭയ്ക്ക് നല്ലതു എന്നുമുള്ള ചിന്തയാണ് സഭയില്‍ വളരേണ്ടതെന്നും പഠനം മുന്നറിയിപ്പു നല്‍കുന്നു. 

സഭയുടെ പ്രതിസന്ധി ചര്‍ച്ച ചെയ്യുമ്പോള്‍ പാരമ്പര്യ വാദികളും പുരോഗമന വാദികളും ഒന്നുപോലെ ലൈംഗിക അരാജകത്വത്തില്‍ മുറുകെ പിടിക്കുകയാണ്. ഇത് നല്ല ലക്ഷണമല്ല. എന്നാല്‍ സഭയില്‍ നിന്നുമുള്ള വിശ്വാസികളുടെ കൊഴിഞ്ഞു പോക്ക് ആരും ചര്‍ച്ച ചെയ്യുന്നില്ല, അഥവാ കണ്ടില്ലെന്നു നടിക്കുന്നു. എന്നാല്‍ ഈ കൊഴിഞ്ഞു പോക്കിലേക്കു നയിക്കുന്ന വിശ്വാസ രാഹിത്യത്തിന് അച്ചന്മാരുടെ കയ്യിലിരിപ്പും പ്രധാന കാരണം ആകാമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സോഷ്യല്‍ സയന്റിഫിക് സ്പെഷ്യലിസ്റ്റ് പ്രൊഫ. സ്റ്റീഫന്‍ ബുള്ളിവന്റ് ചൂണ്ടിക്കാട്ടുന്നു.

ഇതോടൊപ്പം വൈദികരാകാന്‍ ആളെ കിട്ടാതായതും യൂറോപ്പിലും അമേരിക്കയിലും എമ്പാടും പള്ളികള്‍ അടച്ചു പൂട്ടാന്‍ കാരണം ആയിരിക്കുകയാണ്. അമേരിക്കയില്‍ ആഴ്ചയില്‍ പള്ളിയില്‍ എത്തുന്നവരുടെ എണ്ണം വെറും 15 ശതമാനം ആയി താഴ്ന്നു കഴിഞ്ഞു. ഒട്ടും മെച്ചമല്ല യൂറോപ്പിലെ അവസ്ഥയും. യുകെയില്‍ പള്ളിയില്‍ എത്തുന്ന വിശ്വാസികളുടെ എണ്ണം വെറും 13 ശതമാനം മാത്രമാണ്. 

യുകെയില്‍ മുതിര്‍ന്നവരില്‍ ഏഴു മില്യണ്‍ ആളുകള്‍ വിശ്വാസികള്‍ ആയിട്ടുണ്ടെങ്കിലും ഇവരില്‍ പാതിയും വിശ്വാസരാഹിത്യത്തിന്റെ വഴിയില്‍ ആണ്. ഓക്സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പുറത്തു വന്ന മാസ്സ് എക്സോഡസ് എന്ന പുസ്തകം നല്‍കുന്ന കണക്കുകളും സമാനമാണ്. ജര്‍മനിയില്‍ മാത്രം രണ്ടു ലക്ഷത്തില്‍ അധികം വിശ്വാസികള്‍ ആണ് കഴിഞ്ഞ വര്‍ഷം മാത്രം സഭ വിട്ടു പോയത്. ഇപ്പോള്‍ സഭയില്‍ വിശ്വാസം മുറുകെ പിടിക്കുന്നത് ഇന്ത്യ പോലെയുള്ള രാജ്യങ്ങളില്‍ ആണെന്നും ഈ പഠനം പറയുന്നു. ലാറ്റിന്‍ അമേരിക്കയില്‍ വലിയ തകര്‍ച്ച നേരിടുന്നില്ലെങ്കിലും പെന്റക്കൊസ്ത് ഗ്രൂപ്പുകള്‍ അടക്കമുള്ളവരില്‍ നിന്നും നേരിടുന്ന വെല്ലുവിളികള്‍ ചെറുതല്ലെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. 

സഭയിലെ കാലത്തിനൊത്തു മാറാത്ത രീതികളും വിശ്വാസികളെ അകറ്റുന്ന ഘടകമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. യുകെ മലയാളികളില്‍ നല്ല പങ്കിന്റെയും മക്കള്‍ യൗവ്വനകാലം ആയാല്‍ പിന്നെ പള്ളിയില്‍ പോകുന്നതിനു വലിയ മടി കാട്ടുന്നത് പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. മാതാപിതാക്കളുടെ നിര്‍ബന്ധം സഹിക്ക വയ്യാതെയാണ് യുവ ജനങ്ങളില്‍ പലരും പള്ളിയില്‍ എത്തുന്നത്. ദൈവ വിശ്വാസം ഇല്ലാഞ്ഞിട്ടോ പള്ളിയോടു വിരോധം ഉണ്ടായിട്ടോ അല്ല ഈ മടി എന്നതാണ് രസകരം.

മറിച്ച്, മലയാളി അച്ചന്മാര്‍ നടത്തുന്ന നെടുനീര്‍ക്കന്‍ പ്രസംഗം കേട്ട് നില്‍ക്കാനുള്ള ക്ഷമ ഇല്ലാത്തതിനാല്‍ ആണ് യുവ ജനങ്ങള്‍ പള്ളിയില്‍ പോകാന്‍ മടി കാട്ടുന്നത്. എന്നാല്‍ ഇവരില്‍ നല്ല പങ്കിനും അര മണിക്കൂര്‍ ദൈര്‍ഘ്യം മാത്രമുള്ള ആംഗ്ലിയന്‍ പള്ളിയിലെ ഇംഗ്ലീഷ് മാസ് കൂടുവാന്‍ ഒരു മടിയും ഇല്ല താനും. ഈ വസ്തുതകള്‍ മുന്നില്‍ വച്ച് പരിശോധിക്കുമ്പോള്‍ ലണ്ടന്‍ യൂണിവേഴ്സിറ്റി നടത്തിയ പഠനം അക്ഷരം പ്രതി ശരിയാണെന്ന് സമ്മതിക്കേണ്ടി വരും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category