1 GBP = 88.40 INR                       

BREAKING NEWS

കാറോടിച്ചുകൊണ്ടിരിക്കുമ്പോള്‍ നിങ്ങളുടെ നേര്‍ക്കൊരു പുലി ചാടി വന്നാലെന്തുചെയ്യും? വിസ്മയിപ്പിക്കുന്ന ദൃശ്യവിസ്മയങ്ങളുമായി കാറുകളിലും ത്രിഡി സ്‌ക്രീനുകള്‍ വരുന്നു; ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിക്കുമെന്ന ആശങ്കയും ശക്തം

Britishmalayali
kz´wteJI³

കാറോടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു പുലി നിങ്ങളുടെ നേര്‍ക്ക് ചാടി വീണാലോ? അല്ലെങ്കില്‍ കൊതിപ്പിക്കുന്ന ഒരു ഐസ്‌ക്രീം നീണ്ടുവന്നാലോ? വാഹനമോടിക്കുന്നവരുടെ ശ്രദ്ധ അപ്പാടെ തെറ്റുമെന്നുറപ്പ്. എന്നാല്‍, അതൊരു വിദൂര സാധ്യതയല്ല. കാറുകളുടെ വിന്‍ഡ് സ്‌ക്രീനുകള്‍ ത്രിഡി സ്‌ക്രീനുകളാകുന്ന കാലം അകലെയല്ല.

ഇത്തരത്തില്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിക്കുന്ന ദൃശ്യങ്ങള്‍ കാണിക്കാന്‍ വേണ്ടിയല്ല ത്രിഡി സ്‌ക്രീന്‍ വരുന്നത്. മറിച്ച്, റോഡ് സുരക്ഷ സംബന്ധിച്ച മുന്നറിയിപ്പുകളും റോഡ് ദിശാ സൂചകങ്ങളും അതിനൊപ്പം കാണാനാകും. അതും ത്രീഡി വിസ്മയത്തോടെ. ഡ്രൈവിങ് കൂടുതല്‍ അനായാസകരമാക്കാന്‍ ഇത് സഹായിക്കുമെന്നാണ് വാഹന മേഖലയിലുള്ളവര്‍ പറയുന്നത്.

ജാഗ്വാറും ലാന്‍ഡ് റോവറുമാണ് നിലവില്‍ ത്രിഡി സ്‌ക്രീനുകള്‍ കാറുകളില്‍ സജ്ജമാക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. ഇതുവഴി സ്ട്രീം ചെയ്ത് സിനിമകള്‍ കാണാനുമാകും. ഇടയ്ക്ക് റോഡിലെ മുന്നറിയിപ്പുകള്‍ ത്രിമാനദൃശ്യങ്ങളായി നിങ്ങളുടെ മുന്നിലെത്തുകയും ചെയ്യും. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയാണ് ഇത് വികസിപ്പിച്ചിട്ടുള്ളത്.

റോഡിലെ മുന്നറിയിപ്പുകളോട് ഡ്രൈവര്‍മാര്‍ പ്രതികരിക്കുന്നതിനെക്കാള്‍ വേഗത്തില്‍ കാറിനുള്ളിലെ ത്രിമാന മുന്നറിയിപ്പുകളോട് ഡ്രൈവര്‍മാര്‍ക്ക് പ്രതികരിക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പദ്ധതി ഇപ്പോഴും പ്രാഥമിക ഘട്ടത്തില്‍ മാത്രമേ എത്തിയിട്ടുള്ളൂ. ഓരോ യാത്രക്കാര്‍ക്കും അവര്‍ക്കിഷ്ടമുള്ള ദൃശ്യങ്ങള്‍ കാണാന്‍ സഹായിക്കുന്ന ഐ-ട്രാക്കിങ് സംവിധാനം കൊണ്ടുവരാന്‍ ശ്രമിക്കുന്നതായും ഈ മേഖലയിലുള്ളവര്‍ പറയുന്നു.

ഇത് നിലവില്‍വന്നാല്‍, ഡ്രൈവിങ് സീറ്റിലുള്ളയാള്‍ക്ക് വിന്‍ഡ് സ്‌ക്രീനില്‍ കാണാനാവുക റോഡിലെ മുന്നറിയിപ്പുകളും മറ്റുമായിരിക്കും. എന്നാല്‍, മറ്റു യാത്രക്കാര്‍ക്ക് സിനിമയോ മറ്റ് വിനോദോപാധികളോ കാണാനാകും. ഇത്തരം ഓഗ്മെന്റഡ് ഡിസ്‌പ്ലേകള്‍ ഡ്രൈവര്‍മാരുടെ പ്രതികരണ ശേഷി വര്‍ധിപ്പിക്കുമെന്ന് ജര്‍മനിയില്‍ നടന്ന പഠനത്തിലും വ്യക്തമായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category