1 GBP = 88.30 INR                       

BREAKING NEWS

ചെറിയൊരു മാറ്റം വരുത്തിയാല്‍ വീടിന്റെ വില 45,000 പൗണ്ടുവരെ ഉയര്‍ത്താമെന്നറിയാമോ? വീട് വില്‍ക്കുംമുമ്പ് എല്ലാ യുകെ മലയാളികളും അറിയാന്‍ ഒരു പൊടിക്കൈ

Britishmalayali
kz´wteJI³

വീട് വില്‍ക്കാനൊരുങ്ങുകയാണോ നിങ്ങള്‍? അല്ലെങ്കില്‍ സമീപ ഭാവിയില്‍ വീട് വില്‍ക്കാനുള്ള ആലോചനയുണ്ടോ? എങ്കില്‍, വീട് വില 45,000 പൗണ്ടുവരെ ഉയര്‍ത്തി ചോദിക്കാനുള്ള ഒരു പൊടിക്കൈ അറിഞ്ഞിരിക്കുക. വെറുതെ കിടക്കുന്ന ഗാരേജില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ അത് വീടുവിലയില്‍ ഗണ്യമായ വര്‍ധന നേടിത്തരുമെന്നാണ് ഏറ്റവും പുതിയ പഠനം സൂചിപ്പിക്കുന്നത്. അഡ്മിറല്‍ ലോണ്‍സ് നടത്തിയ പഠനമനുസരിച്ച് തീര്‍ത്തും ഉപയോഗ ശൂന്യമായി കിടക്കുന്ന സ്ഥലം വരുമാനമാര്‍ഗമാക്കി മാറ്റുന്നതെങ്ങനെയെന്ന് നോക്കാം.

ബ്രിട്ടനിലുള്ള പത്തുപേരില്‍ ഒന്നില്‍ത്താഴെയാളുകള്‍ മാത്രമാണ് രാത്രി ഗാരേജില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതെന്ന് ഇവരുടെ പഠനം തെളിയിക്കുന്നു. കഴിഞ്ഞവര്‍ഷം ഇങ്ങനെ ചെയ്യുന്നവരുടെ എണ്ണത്തില്‍ 70 ശതമാനത്തോളം കുറവുണ്ടായി. കൂടുതല്‍പേരും ഗാരേജ് ഉപയോഗിക്കുന്നത് വാഹനത്തിന്റെയും മറ്റും ടൂള്‍സ് സൂക്ഷിക്കുന്നതിനാണ്. ഇത്തരത്തില്‍ ഗാരേജ് വെറുതെയിടുന്നവരാണ് ബ്രിട്ടനിലെ 64 ശതമാനം വീട്ടുടമകളുമെന്നും ഗവേഷകര്‍ പറയുന്നു.

ഇങ്ങനെ വെറുതെ കിടക്കുന്ന ഗാരേജിനെ ഒന്ന് മിനുക്കിയെടുത്ത് വീടിനോട് ചേര്‍ന്നുള്ള ഭാഗമാക്കാനായാല്‍ വീടുവിലയില്‍ 45,000 പൗണ്ടെങ്കിലും കൂടുതല്‍ ലഭിക്കാനിടയാകും. കാര്‍ പാര്‍ക്ക് ചെയ്യാതെ വെറുതെയിടുന്ന സ്ഥലം ഉപയോഗയോഗ്യമാക്കി വീടിന്റെ ഭാഗമാക്കിയാല്‍ അത് വീടുവിലയെ വലിയതോതില്‍ സ്വാധീനിക്കുമെന്ന് അഡ്മിറല്‍ ലോണ്‍സിന്റെ സി.ഇ.ഒ. സ്‌കോട്ട് കാര്‍ഗില്‍ പറഞ്ഞു. ഇതുതന്നെ കൂടുതലായി ആരും ചെയ്യാറില്ലാത്ത കാര്യമാണ്. ഗാരേജിനെ ഉപയോഗയോഗ്യമാക്കിയവര്‍ വെറും ആറുശതമാനത്തില്‍ത്താഴെ മാത്രമാണെന്നും ഗവേഷകര്‍ പറയുന്നു.

ഗാരേജുകള്‍ ഉപയോഗയോഗ്യമാക്കിയവര്‍ പോലും അതിനെ വേണ്ടവിധത്തിലല്ല ഉപയോഗിക്കുന്നത്. 13 ശതമാനത്തോളം പേര്‍ കുട്ടികളുടെ പ്ലേ റൂമായാണ് അതിനെ മാറ്റിയിരിക്കുന്നത്. 11 ശതമാനത്തോളം പേര്‍ അതിനെ ജിംനേഷ്യമായും മാറ്റിയിട്ടുണ്ട്. ചുരുക്കം ചിലര്‍ സ്റ്റുഡിയോ പോലുള്ള കാര്യങ്ങള്‍ക്കായും ഗാരേജിന്റെ രൂപം മാറ്റിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഏതുമാറ്റവും വീടിന്റെ വിലയെ സ്വാധീനിക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, ഇത്തരത്തില്‍ മാറ്റം വരുത്തുമ്പോള്‍ പ്രാദേശിക ഭരണകൂടത്തില്‍നിന്ന് അതിനാവശ്യമയ അനുമതി നേടിയിരിക്കണമെന്നും ഗവേഷകര്‍ പറയുന്നു. മാത്രമല്ല, തങ്ങള്‍ക്ക് താങ്ങാവുന്ന തരത്തിലുള്ള നവീകരണത്തിന് മാത്രമേ ഇറങ്ങിപ്പുറപ്പെടാനും പാടുള്ളൂ. വീടുവില്‍ക്കാന്‍ നില്‍ക്കുന്നവര്‍ കൂടുതല്‍ ബാധ്യത പേറുന്നതരത്തിലാകരുത് നവീകരണം. വിചാരിക്കുന്നത്ര എളുപ്പമല്ല ഗാരേജ് നവീകരണമെന്ന് ആര്‍ക്കിട്ടെക്ട് ബെന്‍ വില്യംസും സൂചിപ്പിക്കുന്നു. ഔദ്യോഗികമായ അനുമതി നേടുന്നതിനൊപ്പം, ഒരു ആര്‍്കിട്ടെക്ടിന്റെ സഹായവും അക്കാര്യത്തില്‍ ആവശ്യമാണെന്ന് ബെന്‍ വില്യംസ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category