1 GBP = 88.40 INR                       

BREAKING NEWS

ഭാര്യയുടെ അടുത്ത് ട്യൂഷനായെത്തിയ ബാലികയെ ബരേഷ് കുമാര്‍ പീഡിപ്പിച്ചത് വര്‍ഷങ്ങളോളം; അഞ്ചാം വയസില്‍ അനുഭവിച്ച് തുടങ്ങിയ പീഡനം പെണ്‍കുട്ടി പുറത്ത് പറയുന്നത് എട്ടാം വയസില്‍; പുറത്തു പറഞ്ഞാല്‍ കുട്ടിയേയും മാതാപിതാക്കളെയും കൊന്നുകളയുമെന്നും ഭീഷണി

Britishmalayali
kz´wteJI³

നംഗല്‍: അയല്‍വാസിയായ പെണ്‍കുട്ടിയെ മധ്യവയസ്‌കന്‍ ലൈംഗികമായി ചൂഷണം ചെയ്തത് വര്‍ഷങ്ങളോളം. അഞ്ച് വയസ് മുതല്‍ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്ന് എട്ട് വയസുകാരിയുടെ മാതാപിതാക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പഞ്ചാബിലെ നംഗലിലാണ് സംഭവം നടന്നത്. തന്റെ ഭാര്യയുടെ അടുക്കല്‍ ട്യൂഷനായി എത്തിയിരുന്ന പെണ്‍കുട്ടിയെയാണ് 53 വയസുകാരനായ ബരേഷ് കുമാര്‍ പീഡിപ്പിച്ചത്.

തങ്ങളുടെ മകളെ ഇയാള്‍ വര്‍ഷങ്ങളായി ലൈംഗികമായി ചൂഷണം ചെയ്തു വരികയായിരുന്നു ഇയാള്‍ എന്ന് കാണിച്ചുകൊണ്ട് കുട്ടിയെ മാതാപിതാക്കള്‍ പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം വെളിച്ചത്ത് വരുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15നാണ് മാതാപിതാക്കള്‍ മകളില്‍ നിന്നും ഈ വിവരം അറിയുന്നത്. ട്യൂഷന്‍ ക്ലാസില്‍ നിന്നും മടങ്ങി വന്ന കുട്ടി ആകെ അസ്വസ്ഥത പ്രകടിപ്പിക്കുകയും, ഇനി താന്‍ ട്യൂഷന്‍ ക്ലാസ്സില്‍ പോകില്ല എന്ന് അറിയിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട് എന്ന് ഇവര്‍ മനസിലാക്കുന്നത്.

മയക്കുമരുന്നുകള്‍ നല്‍കിയാണ് ബരേഷ് പെണ്‍കുട്ടിയെ പീഡിപ്പിക്കാറുണ്ടായിരുന്നത്. ഈ വിവരം പുറത്ത് പറഞ്ഞാല്‍ പെണ്‍കുട്ടിയെയും മാതാപിതാക്കളെയും കൊല്ലുമെന്നും ഇയാള്‍ കുട്ടിയോട് പറഞ്ഞിരുന്നു. എന്നാല്‍ സംഭവം പുറത്ത് വന്നപ്പോള്‍ ഇത് കള്ളക്കേസാണെന്നും, മുന്‍വൈരാഗ്യം തീര്‍ക്കുന്നതിന് വേണ്ടിയാണ് കേസ് കെട്ടിച്ചമച്ചതെന്നുമാണ് ബരേഷും കുടുംബവും പറയുന്നത്. മൂന്നാം ക്ലാസിലാണ് പെണ്‍കുട്ടി പഠിക്കുന്നത്. കേസ് സംബന്ധിച്ചുള്ള പൊലീസ് അന്വേഷണം തുടരുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category