1 GBP = 90.70 INR                       

BREAKING NEWS

കടം കടലോളമുണ്ടെങ്കിലും കളഞ്ഞു കിട്ടിയ കാശ് ഉടമയ്ക്ക് തിരിച്ചു നല്‍കിയ ഷക്കീല മാതൃകയാകുന്നു; കടം വാങ്ങിയ പണവുമായി പോകുമ്പോള്‍ യുവതിക്ക് റോഡരുകില്‍ നിന്നും കിട്ടിയത് അറുപതിനായിരം രൂപ; പണം ഉടന്‍ പഞ്ചായത്ത് മെമ്പറെ ഏല്‍പ്പിച്ച് ആവശ്യപ്പെട്ടത് ഉടമയെ കണ്ടെത്തി തിരികെ നല്‍കാന്‍; പെട്രോള്‍ പമ്പ് ജീവനക്കാരനായ രമേശന് നഷ്ടമായ പണം തിരികെ ലഭിച്ചതിന്റെ സന്തോഷത്തില്‍ യുവതിയും

Britishmalayali
kz´wteJI³

കാലടി: കടം കടലോളമുണ്ടെങ്കിലും വഴിയില്‍ കിടന്നു കിട്ടിയ കാശ് ഷക്കീലയുടെ സത്യസന്ധതയെ തെല്ലും കെട്ടിയിട്ടില്ല എന്ന തിരിച്ചറിവില്‍ യുവതിയെ തേടിയെത്തുന്നത് ആശംസാ പ്രവാഹം. ബാങ്ക് ലോണ്‍ അടയ്ക്കാന്‍ കടം വാങ്ങിയ പണവുമായി പോകുമ്പോഴാണ് വഴിയരികില്‍ നിന്നും മാണിക്യമംഗലം പനയാലി മങ്ങാടന്‍ നൗഷാദിന്റെ ഭാര്യ ഷക്കീലക്ക് 500ന്റെ നോട്ടുകെട്ടുകള്‍ കിട്ടുന്നത്. അതെത്ര രൂപയുണ്ട് എന്ന് പോലും നോക്കാതെ ഉടന്‍ പഞ്ചായത്ത് മെമ്പറെ ഏല്‍പ്പിച്ച് ഉടമയെ കണ്ടെത്തുവാന്‍ ആവശ്യപ്പെടുകയായിരുന്നു.

കാലടി ബസ് സ്റ്റാന്‍ഡിന്റെ സമീപത്തു നിന്നാണു 500ന്റെ നോട്ട്കെട്ട് ലഭിച്ചത്. ഇത് 60,000 രൂപയുണ്ടായിരുന്നു. ഹൗസിങ് ലോണ്‍ അടയ്ക്കാന്‍ ബുദ്ധിമുട്ടിയപ്പോള്‍ ഭര്‍ത്താവ് നൗഷാദ് പലരില്‍ നിന്നുമായി കടം വാങ്ങിയ പണം മറ്റൂരിലെ ഫാര്‍മേഴ്സ് സഹകരണ ബാങ്കില്‍ അടയ്ക്കുന്നതിനു കൊണ്ടു പോവുന്ന വഴിയാണു ഷക്കീല വഴിയരികില്‍ നോട്ടു കെട്ടുകള്‍ കിടക്കുന്നതു കണ്ടത്. ഉടന്‍ പഞ്ചായത്ത് വാര്‍ഡ് മെംബറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ വാലസ് പോളിനെ വിവരമറിയിച്ചു.

വാലസിന്റ നിര്‍ദേശപ്രകാരം പണം പഞ്ചായത്ത് പ്രസിഡന്റ് കെ.തുളസിയെ ഏല്‍പിച്ചു. എത്ര രൂപയുണ്ടെന്നു പോലും നോക്കിയില്ലെന്നു ഷക്കീല പറഞ്ഞു. പിന്നീട് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും നടത്തിയ അന്വേഷണത്തില്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തെ പെട്രോള്‍ പമ്പിലെ ജീവനക്കാരന്‍ രമേശന്റേതാണു പണമെന്നു കണ്ടെത്തി. തുക ഉടമസ്ഥനു കൈമാറുകയും ചെയ്തു. ഉടമസ്ഥനു പണം തിരികെ ലഭിച്ചപ്പോള്‍ പ്രളയത്തില്‍ താറുമാറായ വീട്ടിലിരുന്നു ഷക്കീല ആശ്വസിച്ചു.

കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ഷക്കീലയുടെ വീടു പ്രളയത്തില്‍ മുങ്ങിയിരുന്നു. വീട്ടിലെ സാധനസാമഗ്രികള്‍ മിക്കതും നശിച്ചു. ഇപ്പോഴും വീടു പൂര്‍ണമായും താമസയോഗ്യമായിട്ടില്ല. പനയാലിയിലെ സ്വകാര്യ കമ്പനിയിലാണു ഷക്കീല ജോലി ചെയ്യുന്നത്. ഭര്‍ത്താവ് നൗഷാദിനു കൂലിപ്പണിയാണ്. 3 മക്കളുണ്ട്. കാലടി മേഖല റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഷക്കീലയെ വീട്ടിലെത്തി അനുമോദിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category