1 GBP = 88.40 INR                       

BREAKING NEWS

നിലയ്ക്കല്‍ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തി; രാവിലെ ഉറക്കമുണര്‍ന്ന് കാപ്പി കുടിച്ച ശേഷം വീണ്ടും കിടക്കാന്‍ പോകുന്നുവെന്ന് മാതാവിനോട് പറഞ്ഞു; പിന്നീട് മാതാവ് കണ്ടത് തൂങ്ങി നില്‍ക്കുന്ന മകളെ: റാന്നി വലിയകുളത്തെ വീട്ടില്‍ ജീവനൊടുക്കിയത് അടൂര്‍ കെഎപി മൂന്നാം ബറ്റാലിയനിലെ പൊലീസുകാരി ഹണി രാജ്; പൊലീസിനെ ഞെട്ടിച്ച് വീണ്ടും ആത്മഹത്യ

Britishmalayali
ശ്രീലാല്‍ വാസുദേവന്‍

പത്തനംതിട്ട: നിലയ്ക്കല്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയെത്തിയ പൊലീസുകാരി സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. അടൂര്‍ കെഎപി മൂന്നാം ബറ്റാലിയനിലെ പൊലീസുകാരി ഹണി രാജാണ് (27) ജീവനൊടുക്കിയത്.

ഇന്നലെ നിലയ്ക്കലില്‍ ഡ്യൂട്ടി കഴിഞ്ഞ് രാത്രി ഏഴു മണിയോടെ വീട്ടിലെത്തിയതാണ് ഹണി.ക്ഷീണം കാരണം ഉറങ്ങാന്‍ പോകുന്നുവെന്ന് മാതാവിനോട് പറഞ്ഞു. ഇന്ന് രാവിലെ ഏഴു മണിയോടെ ഉറക്കം ഉണര്‍ന്ന് കാപ്പി കുടിച്ച ശേഷം വീണ്ടും ഉറങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞ് ബെഡ്‌റൂമിലേക്ക് പോയതാണ്.

എട്ടരയോടെ മാതാവ് ചെന്നു നോക്കുമ്പോള്‍ തൂങ്ങി നില്‍ക്കുന്ന മകളെയാണ് കണ്ടത്. ഹണിയുടെ ഭര്‍ത്താവ് കുണ്ടറ സ്വദേശിയായ റെയില്‍വേ ഉദ്യോഗസ്ഥനാണ്. ആറു മാസം മുമ്പായിരുന്നു വിവാഹം. മരണകാരണം അറിവായിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category