1 GBP = 92.70 INR                       

BREAKING NEWS

ആമസോണ്‍ മഴക്കാട് ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തത്തില്‍ കത്തിയെരിയുന്നു; സാവോപോളോയെ പൂര്‍ണമായും ഇരുട്ടിലാഴ്ത്തിയ കറുത്ത പുകമറ പടര്‍ന്നത് 1,700 മൈല്‍ അകലേയ്ക്ക്; ബഹിരാകാശത്ത് നിന്ന് പോലും കാണാന്‍ സാധിക്കുന്ന തരത്തില്‍ സ്ഥിതി അതീവ ഗുരുതരം; അപൂര്‍വ ജൈവ സമ്പത്തിന്റെ ഉറവിടം ഇല്ലാതാകുമോ എന്ന ഭയത്തില്‍ ലോകം; ആമസോണിയയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഹാഷ്ടാഗുകളുമായി സമൂഹമാധ്യമങ്ങളും

Britishmalayali
kz´wteJI³

ബ്രസീല്‍: ഉഷ്ണമേഖലാ മഴക്കാടുകളിലെ ഏറ്റവും ജൈവ വൈവിധ്യമേറിയതും വലുതുമായ ആമസോണ്‍ മഴക്കാടില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഗുരുതരമായ തീപിടിത്തമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേസ് റിസര്‍ച്ച് പുറത്തുവിട്ട ഉപഗ്രഹ വിവരങ്ങള്‍ പ്രകാരം 2018 ല്‍ ഇതേ കാലയളവില്‍ ഉണ്ടായതിനേക്കാള്‍ 83% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തീ പിടിത്തത്തിന്റെ ദൃശ്യങ്ങള്‍ ബഹിരാകാശത്ത് നിന്ന് പോലും കാണാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചതിന് ശേഷം പറയുന്നത് ബ്രസീലിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള മഴക്കാടുകളില്‍ നിന്ന് ആയിരക്കണക്കിന് മൈല്‍ ദൂരം അറ്റ്ലാന്റിക് തീരത്തെ റിയോ ഡി ജനീറോയിലേക്ക് തീ പിടിത്തം മൂലമുണ്ടാകുന്ന പുക ഒഴുകുന്നതായാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ബ്രസീലിലെ ഏറ്റവും വലിയ നഗരമായ സാവോ പോളോ പുക മൂലം ഇരുട്ടിലായതായാണ് ചിത്രങ്ങളില്‍ കാണുന്നത്. കറുത്ത നിറത്തിലുള്ള കട്ടിയുള്ള പുക ആമസോണ്‍ കാടുകളില്‍ നിന്ന് 1,700 മൈല്‍ അകലേയ്ക്ക് പടര്‍ന്നതിനാല്‍ നഗരത്തില്‍ കൂടി പോയ കാറുകള്‍ക്ക് ഹെഡ്ലൈറ്റുകള്‍ ഓണാക്കാതെ യാത്ര ചെയ്യാന്‍ പറ്റാതെയായി.

ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ മാത്രം ആമസോണ്‍ മേഖലയില്‍ 72,000 ത്തിലധികം തീപിടിത്തങ്ങളാണ് ഉണ്ടായതെന്ന് ഇന്‍പെ പറയുന്നു. 2013-നു ശേഷം ഉണ്ടായ റെക്കോര്‍ഡു തീപിടുത്തമാണിത്. കഴിഞ്ഞ വ്യാഴാഴ്ചമുതല്‍ 9,500 ലധികം ഇടങ്ങളില്‍ കാട്ടുതീ ഉണ്ടായി. ബ്രസീലിലെ വടക്കന്‍ സംസ്ഥാനമായ റോറൈമ ഇരുണ്ട പുകയില്‍ പൊതിഞ്ഞ നിലയിലായിരുന്നുവെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കിയിരുന്നു. ശക്തമായ കാറ്റിനൊപ്പം 2,700 കിലോമീറ്റര്‍ അകലെനിന്നും ആമസോണസ്, റോണ്ടോണിയ എന്നീ സംസ്ഥാനങ്ങളില്‍ എത്തിയ കനത്ത പുക ഒരു മണിക്കൂറോളം പ്രദേശത്തെയൊന്നാകെ ഇരുട്ടിലാക്കിയിരുന്നു. തീ പിടിത്തം കാരണം ആമസോണസില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

വനനശീകരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ ഏജന്‍സിയുടെ തലവനെ പുറത്താക്കി ആഴ്ചകള്‍ കഴിയും മുന്‍പെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. ആമസോണിലെ വനങ്ങള്‍ മുറിച്ചുമാറ്റാന്‍ മരംവെട്ടുകാരേയും കര്‍ഷകരേയും ബോള്‍സോനാരോ പ്രോത്സാഹിപ്പിക്കുകയാണെന്നാണ് വനസംരക്ഷണ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
വരണ്ട കാലാവസ്ഥയുള്ള സാഹചര്യങ്ങളില്‍ സാധാരണ ബ്രസീലില്‍ കാട്ടുതീ ഉണ്ടാവാറുണ്ട്. എന്നാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി മനപ്പൂര്‍വം വനനശീകരണവും ഇവിടെ നടക്കുന്നുണ്ട്.

എല്ലാ ആധികാരിക വിവരങ്ങളേയും തള്ളിക്കളയുന്ന ബോള്‍സോനാരോ, കര്‍ഷകര്‍ ഭൂമി വൃത്തിയാക്കാന്‍ കാട് വെട്ടിമാറ്റി തീയിടുമ്പോള്‍ ഉണ്ടാകുന്ന പുകയാണത് എന്നാണ് പറയുന്നത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നും അസാധാരണമാംവിധം കാട്ടുതീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണെന്നും ഇന്‍പെ വ്യക്തമാക്കുന്നു. 'വരണ്ട കാലം കാട്ടുതീ ഉണ്ടാവാനും വ്യാപിക്കാനും അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കും. എന്നാല്‍ മനപ്പൂര്‍വ്വമോ അല്ലാതെയോ മനുഷ്യരാണ് കാടിന് തീയിടുന്നത്' എന്നാണ് ഇന്‍പെ പറയുന്നത്.

എന്നാല്‍ ആമസോണ്‍ കാടുകളിലെ തീപിടുത്തം ഇതിനോടകം ലോകശ്രദ്ധ നേടുകയും സോഷ്യല്‍ മീഡിയയില്‍ പ്രേ ഫോര്‍ ആമസോണിയ എന്ന ഹാഷ്ടാഗ് വൈറലാവുകയും ചെയ്തു. ഇത്രയും വലിയ തീപിടിത്തം ഉണ്ടായിട്ടും മാധ്യമങ്ങള്‍ ഈ വാര്‍ത്ത വേണ്ട രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ലോകം മുഴുവന്‍ ഉയരുന്ന പരാതി. എന്നാല്‍ സമൂഹമാധ്യമങ്ങള്‍ ഇത് ഏറ്റെടുത്തതോടെ ലോകത്തിന്റെ പല ഭാഗത്ത് നിന്നുള്ളവര്‍ ആമസോണിയക്ക് വേണ്ടി മുന്നോട്ട് വന്നു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category