1 GBP = 88.40 INR                       

BREAKING NEWS

അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരേ യുദ്ധം ചെയ്യാന്‍ ഇന്ത്യ തയ്യാറാകണമെന്ന് ട്രംപ്; അഫ്ഗാനില്‍നിന്ന അമേരിക്കന്‍ സൈന്യം പിന്മാറുമ്പോള്‍ ചുമതല ഇന്ത്യന്‍ സൈന്യത്തെ ഏല്‍പ്പിക്കുമോ? അഫ്ഗാനില്‍ യുദ്ധത്തിന് തയ്യാറാകണമെന്ന് റഷ്യയോടും പാക്കിസ്ഥാനോടും അമേരിക്കന്‍ പ്രസിഡന്റ്

Britishmalayali
kz´wteJI³

ഫ്ഗാനിസ്ഥാനില്‍ താലിബാനെതിരേ യുദ്ധം ചെയ്യുന്നതിനാണ് അമേരിക്കന്‍ സൈന്യമെത്തിയത്. താലിബാനെ ഭരണത്തില്‍നിന്നിറക്കുകയും അവരുടെ പ്രവര്‍ത്തനം നാമമാത്രമാക്കുകയും ചെയ്തപ്പോഴാണ് ഭീകരത ഇസ്ലാമിക് സ്റ്റേറ്റിന്റെ രൂപത്തില്‍ വീണ്ടുമെത്തിയത്. വര്‍ധിച്ചുവരുന്ന പ്രതിരോധച്ചെലവ് കണക്കിലെടുത്ത് അഫ്ഗാനില്‍നിന്ന് പിന്മാറാനൊരുങ്ങുകയാണ് അമേരിക്ക. പക്ഷേ, ഏകപക്ഷീയമായ പിന്മാറ്റം അഫ്ഗാനെ വീണ്ടും തകര്‍ക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനറിയാം.

അമേരിക്കന്‍ സൈന്യം പിന്മാറുമ്പോള്‍, ആ സ്ഥാനത്തേക്ക് ഇന്ത്യ വരണമെന്നാണ് ട്രംപിന്റെ ഏറ്റവും പുതിയ നിര്‍ദ്ദേശം. വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ സൈന്യം ഇപ്പോള്‍ത്തന്നെ അഫ്ഗാനിസ്ഥാനിലുണ്ട്. എന്നാല്‍, അവര്‍ യുദ്ധം ചെയ്യുന്നില്ലെന്ന് ട്രംപ് പറഞ്ഞു. ഐസിസിനെതിരേ അമേരിക്ക മാത്രമാണ് യുദ്ധം ചെയ്യുന്നത്. തൊട്ടയല്‍പക്കത്ത് പാക്കിസ്ഥാനുമുണ്ട്. എന്നാല്‍, അവര്‍ ഭീകരര്‍ക്കെതിരേ വളരെ വളരെക്കുറച്ചുമാത്രമേ പോരാടുന്നുള്ളൂവെന്നും അത് ശരിയല്ലെന്നും ട്രംപ് പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കും മാത്രമേ ഇന്ത്യയുടെ സഹായം ആവശ്യമുള്ളൂ എന്നതായിരുന്നു അമേരിക്കയുടെ പഴയ നിലപാട്. ട്രംപിന്റെ 2017-ലെ ദക്ഷിണേഷ്യന്‍ നയത്തിലും ഇത് വ്യക്തമാക്കിയിരുന്നു. ഈ നിലപാടില്‍നിന്നുള്ള ശ്രദ്ധേയമായ മാറ്റമെന്ന നിലയ്ക്കുമാത്രമല്ല, അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ പിന്‍ഗാമിയെന്നോണം ഇന്ത്യയ്ക്ക് പ്രവര്‍ത്തിക്കാനാകുമെന്ന നിര്‍ദ്ദേശം കൂടിയാണ് ട്രംപ് നല്‍കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

ഇറാഖിലും സിറിയയിലും നാമാവശേഷമായ ഇസ്ലാമിക് സ്റ്റേറ്റ് ഇപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നത് അഫ്ഗാനിസ്ഥാനിലാണ്. കഴിഞ്ഞദിവസം കാബൂളില്‍ വിവാഹപ്പാര്‍ട്ടിക്കിടെയുണ്ടായ സ്ഫോടനത്തില്‍ 63 പേരാണ് മരിച്ചത്. 2001-ലാണ് അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനിലെത്തിയത്. ഇനിയുമൊരു 18 വര്‍ഷംകൂടി തുടരാനാഗ്രഹിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞു.

മറ്റു രാജ്യങ്ങള്‍ ഈ രംഗത്തേക്കുവന്ന് സഹകരിക്കണമെന്നാണ് ട്രംപിന്റെ നിര്‍ദ്ദേശം. റഷ്യക്കും തുര്‍ക്കിക്കും ഇറാനും ഇറാഖിലും പാക്കിസ്ഥാനുമൊക്കെ അതാവാമെന്നും ട്രംപ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category