1 GBP = 92.50 INR                       

BREAKING NEWS

ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരന്‍ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങള്‍ എല്ലാം ചേര്‍ന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തില്‍ ഇവര്‍ നല്ലത് പറയുന്നത് കേട്ടാല്‍ ഞങ്ങള്‍ക്ക് ചര്‍ദ്ദിക്കാന്‍ വരും! മനോരമ കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിന്‍വലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാര്‍; മനോരമ ന്യൂസിന്റെ പരിപാടിയില്‍ പ്രധാനമന്ത്രി എത്തുമോ? ആര്‍എസ്എസ് ഉയര്‍ത്തുന്നത് അതിശക്തമായ പ്രതിഷേധം

Britishmalayali
kz´wteJI³

കൊച്ചി: മനോരമ ന്യൂസ് ചാനലും പത്രവും നരേന്ദ്ര മോദി സര്‍ക്കാരിനേും ബിജെപിയേയും വിശ്വാസ്യത ഇല്ലാത്തവരായി ചിത്രീകരിക്കാന്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് ഇട നടത്തി നീക്കങ്ങള്‍ തിരിച്ചറിയണം. ഇത് വോട്ടെടുപ്പ് കാലത്ത് മാത്രമുള്ളതല്ല. ഇത് അവര്‍ക്ക് ഒരു ദൗത്യമാണ്. പ്രധാനമന്ത്രി കാര്യങ്ങള്‍ വിശകലനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം-സംഘപരിവാറിലെ തലമുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് കെവി എസ് ഹരിദാസ്. ജന്മഭൂമിയുടെ മുന്‍ എഡിറ്റര്‍ കൂടിയായ ഹരിദാസിന്റെ ഈ പ്രതികരണം ആര്‍എസ്എസ് നിലപാട് കൂടിയാണെന്നാണ് വിലയിരുത്തല്‍. മനോരമയുടെ കോണ്‍ക്ലേവില്‍ പ്രധാനമന്ത്രി മോദി പങ്കെടുക്കുമെന്ന സൂചനകള്‍ എത്തിയിരുന്നു. ഓഗസ്റ്റ് 30 മോദിയാകും കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയെന്നാണ് മനോരമ അറിയിച്ചത്. ഡല്‍ഹിയില്‍ നിന്ന് തത്സമയമാകും പ്രധാനമന്ത്രിയുടെ പങ്കെടുക്കല്‍.

ബിജെപി നേതാക്കള്‍ക്ക് ഏറ്റവും കൂടുതല്‍ കടന്നാക്രമണം നേരിടേണ്ടി വന്നത് മനോരമയിലെ ഷാനി പ്രഭാകറില്‍ നിന്നാണ്. അഭിപ്രായം പറയുന്നവരെയൊക്കെ പാക്കിസ്ഥാനിലേക്കും ചന്ദ്രനിലേക്കും പറഞ്ഞയക്കുമെന്ന് പറയുന്നവര്‍ അറിയാന്‍. ഇന്ത്യയില്‍ നിന്നും പോകാന്‍ പറയാന്‍ ബിജെപിക്കാരുടെ തറവാട് സ്വത്തല്ല ഇന്ത്യ നിങ്ങള്‍ക്ക് ഇവിടെ നില്‍ക്കാന്‍ കഴിയില്ല എങ്കില്‍ നിങ്ങള്‍ക്ക് പൊയ്ക്കൂടെ -ഇതാണ് ബിജെപിക്കാരെ ചൊടുപ്പിച്ച ഷാനി പ്രഭാകരന്റെ പറയാതെ വയ്യ എന്ന പരിപാടിയിലെ അഭിപ്രായ പ്രകടനം. ഇതുള്‍പ്പെടെ ചര്‍ച്ചയാക്കിയാണ് പരിവാറുകാരുടെ കടന്നാക്രമണം. കടുത്ത ആര്‍ എസ് എസുകാര്‍ കോണ്‍ക്ലേവിനെ എതിര്‍ക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ പിരവാര്‍ പ്രസ്ഥാനത്തിലെ സൗമ്യതയുടെ മുഖമായ കെ വി എസ് ഹരിദാസിനെ പോലുള്ളവരും കാമ്പൈന്‍ ഏറ്റെടുത്തത് മനോരമയെ ഞെട്ടിച്ചിട്ടുണ്ട്.

ഇതോടെയാണ് പല ആര്‍ എസ് എസുകാരും ട്വീറ്റുമായി രംഗത്ത് വന്നത്. തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ വാര്‍ത്ത നല്‍കിയവരുടെ കോണ്‍ക്ലേവില്‍ മോദി എന്തിനാണ് പങ്കെടുക്കുന്നതെന്നാണ് ഇവരുയര്‍ത്തുന്ന ചോദ്യം. മോദിയേയും പ്രധാനമന്ത്രിയുടെ ഓഫീസിലെ ട്വിറ്റര്‍ പേജിനേയും ടാഗ് ചെയ്ത് അവര്‍ പ്രതിഷേധം ഉയര്‍ത്തുകയാണ്. ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായ ബി എല്‍ സന്തോഷിന്റേയും ശ്രദ്ധയില്‍ ഇതുകൊണ്ടു വരാനും ശ്രമമുണ്ട്. കെ വി എസ് ഹരിദാസിന്റെ ട്വീറ്റില്‍ ബി എല്‍ സന്തോഷിനേയും കാര്യങ്ങള്‍ അറിയിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമുണ്ട്. പിഎംഅവോയിഡ്മനോരമ എന്ന ഹാഷ് ടാഗും ട്വിറ്ററില്‍ പരിവാര്‍ അനുകൂലികള്‍ ചര്‍ച്ചയാക്കിയിട്ടുണ്ട്. അതിനിടെ പ്രധാനമന്ത്രി കോണ്‍ക്ലേവില്‍ പങ്കെടുക്കുമെന്ന ട്വീറ്റ് മനോരമയുടെ നിഷാ പുരുഷോത്തമന്‍ പിന്‍വലിച്ചുവെന്നും പരിവാറുകാര്‍ പറയുന്നു.

#PMAvoidManorama ക്യാമ്പയിന്‍ ഫലം കണ്ടെന്ന് തോനുന്നു, @NishaPurushoth2 നിഷ ട്വീറ്റ് മുക്കി.????-എന്നാണ് ഹരിലാലിന്റെ പുതിയ ട്വീറ്റ്. മിസോറം ഗവര്‍ണ്ണറായിരിക്കെ കുമ്മനത്തെ അപമാനിക്കാന്‍ മനോരമ ന്യൂസ് ശ്രമിച്ചതുള്‍പ്പെടെയുള്ള വാര്‍ത്തകള്‍ ട്വിറ്ററിലൂടെ ഹരിലാല്‍ ചാല്‍ച്ചയാക്കുന്നുണ്ട്. ഇത്തരം പരിപാടികളില്‍ താങ്കള്‍ പങ്കെടുക്കുന്നുവെന്നത് പരിതാപകരമാണ് സാര്‍... എല്ലാ ദിവസവും പാര്‍ട്ടിയെ അധിക്ഷേപിക്കുന്ന ഇവരുടെ വ്യാജ വാര്‍ത്തകള്‍ക്കെതിരെ പോരടിക്കേണ്ടിവരുന്നു. എന്നിട്ടും താങ്കള്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നു-ഇതാണ് മനോരമയുടെ കോണ്‍ക്ലേവില്‍ മോദി എത്തുമെന്ന വാര്‍ത്തയില്‍ ആര്‍ എസ് എസുകാര്‍ പങ്കുവയ്ക്കുന്ന പൊതു വികാരം. ബിജെപിയിലെ പ്രമുഖര്‍ ആരും ഈ വിഷയത്തില്‍ അഭിപ്രായം പറയുന്നില്ല. മോദി ജി ദയവായി വരരുത്. ഇന്ത്യാവിരുദ്ധത കേരളത്തില്‍ പ്രചരിപ്പിക്കുന്ന ഗ്രൂപ്പാണ് ഇത്. എന്‍ ഡി ടി വിയെക്കാള്‍ വിഷം ചീറ്റുന്നത്-വീഡല്‍ കാസ്ട്രോയുടെ ഈ ട്വീറ്റും ചര്‍ച്ചയാണ്. ഇതിനെല്ലാം അടിയില്‍ നിരവധി ആര്‍ എസ് എസുകാരാണ് കമന്റുമായെത്തുന്നത്. അതുകൊണ്ട് തന്നെ മോദി ചടങ്ങില്‍ പ്രസംഗിക്കുമോ എന്നത് ഏറെ ചര്‍ച്ചാവിഷയമാണ്.

എന്നാല്‍ മോദി എത്തുമെന്ന് തന്നെയാണ് മനോരമയുടെ പ്രതീക്ഷ. പ്രധാനമന്ത്രിയെന്ന നിലയില്‍ ആരേയും ഒഴിവാക്കാന്‍ മോദിക്കാകില്ല. എന്നാല്‍ കേരളത്തിലെ ആര്‍ എസ് എസുകാരുടെ വികാരങ്ങള്‍ കോണ്‍ക്ലേവില്‍ മോദി പ്രതിഫലിപ്പിച്ചേക്കും. എന്താണ് തന്റെ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി ചെയ്തതെന്ന് മനോരമയില്‍ കൂടി അവതരിപ്പിക്കാന്‍ മോദിക്ക് ലഭിക്കുന്ന സുവര്‍ണ്ണാവസരമായി ഇതിനെ കാണുന്നവരുമുണ്ട്. അതുകൊണ്ട് തന്നെ പരിപാടിയില്‍ പങ്കെടുക്കണമെന്നും ബിജെപി ദേശ വിരുദ്ധ പാര്‍ട്ടിയല്ലെന്ന് വിശദീകരിക്കണമെന്നും വിലയിരുത്തലുകള്‍ ഉണ്ട്. അതുകൊണ്ട് തന്നെ കോണ്‍ക്ലേവില്‍ മോദി പങ്കെടുത്താല്‍ അദ്ദേഹം പറയുന്ന ഓരോ വാക്കും നിര്‍ണ്ണായകമാണ്. പങ്കെടുത്താല്‍ പോലും മോദി പങ്കുവയ്ക്കുക പ്രവര്‍ത്തകരുടെ വികാരമാണെന്ന സൂചനകളാണ് പുറത്തു വരുന്നത്.
ആരാണ് ഇന്ത്യാ വിരുദ്ധ മീഡിയാ കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ താങ്കളെ തെറ്റിധരിപ്പിച്ചത്? അവരുടെ ട്രാക്ക് റിക്കോര്‍ഡ് നോക്കി പരിപാടി ക്യാന്‍സല്‍ ചെയ്യൂ-ഇതാണ് വിഡല്‍ കാസ്ട്രോയ്ക്ക് മോദിക്ക് മുമ്പില്‍ വയ്ക്കാനുള്ള നിര്‍ദ്ദേശം. നചികേതസ് കുറച്ചു കൂടി കടന്നാക്രമിക്കുന്നു. ഷാനി പ്രഭാകറിന്റെ ചിത്രം സഹിതമാണ് സോഷ്യല്‍ മീഡിയ ഇടപെടല്‍. ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരന്‍ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങള്‍ എല്ലാം ചേര്‍ന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തില്‍ ഇവര്‍ പറയുന്നത് കേട്ടാല്‍ നമുക്ക് ചര്‍ദ്ദിക്കാന്‍ വരുമെന്നതാണ് വസ്തുത!ഇങ്ങനെയാണ് ആര്‍എസ്എസ് ഗ്രൂപ്പുകള്‍ നടത്തുന്ന കടന്നാക്രമണം.
കേരളത്തിലെ മാധ്യമ വ്യഭിചാരത്തെ കുറിച്ച് മോദിക്ക് ഒരു ഇന്‍ഫൊര്‍മേഷനും കേരളത്തിലെ ബിജെപി നേതാക്കള്‍ കൊടുത്തിട്ടില്ല. ഡല്‍ഹിയില്‍ പോയി ഫറയുന്നത് കേരള മീഡിയ മുഴുവന്‍ ബിജെപി നേതാക്കളുടെ കൈയിലെന്നായിരിക്കും. അല്ലെങ്കില്‍ എന്‍ ഡി ടി വി യെ കണ്ടം വഴി ഓടിക്കുന്ന മോദി മനോരമയ്ക്ക് ഡേറ്റ് കൊടുക്കില്ല. ഒരു മാധ്യമ സ്ഥാപനത്തിനും ഞങ്ങള്‍ എതിരല്ല. എന്നാല്‍ ആ പരിപാടിയില്‍ താങ്കള്‍ പങ്കെടുക്കുന്നത് തെറ്റായ സന്ദേശമാകും താങ്ങളെ സ്നേഹിക്കുന്നവര്‍ക്കും ദേശീയ വാദികള്‍ക്കും നല്‍കുക.-ഇതൊക്കെയാണ് പരിവാറുകാര്‍ ഉയര്‍ത്തുന്ന വാദങ്ങള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category