1 GBP = 92.50 INR                       

BREAKING NEWS

ഒരുകോടി ദിര്‍ഹം കൊടുക്കാതെ ചെക്ക് കൊടുത്ത് പറ്റിച്ചു; പത്ത് വര്‍ഷമായി ചോദിച്ചിട്ടും തിരിച്ച് തന്നില്ല; ചര്‍ച്ച ചെയ്ത് പരിഹരിക്കാം എന്ന് പറഞ്ഞ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിപ്പിച്ചു; ബിഡിജെഎസ് ചെയര്‍മാനും വെള്ളാപ്പള്ളിയുടെ മകനുമായ തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത് അജ്മാന്‍ പൊലീസ്; തുഷാറിനെ പുറത്തിറക്കാന്‍ ഗള്‍ഫിലെ പ്രമുഖ മലയാളി വ്യവസായികളെല്ലാം പാഞ്ഞെത്തിയെങ്കിലും പരാതിക്കാരനായ നാസില്‍ അബ്ദുള്ള ഉറച്ച് നിന്നതിനാല്‍ തുഷാറിനെ ഇരുമ്പഴിക്കുള്ളില്‍ അടച്ച് യുഎഇ പൊലീസ്

Britishmalayali
kz´wteJI³

അജ്മാന്‍: നാടകീയമായ രംഗങ്ങള്‍ക്കൊടുവിലാണ് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിനടേശന്റെ മകനുമായ തുഷാര്‍ വെള്ളാപ്പള്ളിയെ ചെക്ക് കേസില്‍ ഇന്നലെ യുഎഇ പൊലീസ് ജയിലില്‍ അടച്ചത്. യുഎഇയിലെ അജ്മാനിലാണ് തുഷാര്‍ അറസ്റ്റിലായത്. പത്ത് വര്‍ഷം മുമ്പ് ബിസിനസ് പങ്കാളിക്കു നല്‍കിയ ഒരു കോടി ദിര്‍ഹത്തിന്റെ(19 കോടിയിലേറെ രൂപ) ചെക്ക് മടങ്ങിയ കേസിലാണ് അറസ്റ്റ്. തുഷാറിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ന് കേസ് സംബന്ധിച്ച രേഖകള്‍ ശരിയാക്കി തുഷാറിനെ മോചിപ്പിക്കുമെന്ന് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചു.

ചെക്ക് കേസില്‍ ചൊവ്വാഴ്ചയാണ് അറസ്റ്റിലായതെന്നു ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. തുഷാറിനെ അജ്മാന്‍ സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. നേരത്തേ തുഷാറിന്റെ പേരിലുണ്ടായിരുന്ന കേസാണിതെന്നാണ് അറിയുന്നത്. മലയാളിയാണ് കേസ് കൊടുത്തിട്ടുള്ളതെന്നും സൂചനകളുണ്ട്. ഇയാള്‍ ഒത്തുതീര്‍പ്പിനെന്ന പേരില്‍ അജ്മാനിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. ഇതിനിടെ നല്‍കിയ വിവരം അനുസരിച്ച് പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്തു. അജ്മാനില്‍ ഹോട്ടലില്‍ ചര്‍ച്ചയ്ക്കിടെ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നുു. എന്നാല്‍ ഇതേക്കുറിച്ച് അജ്മാന്‍ പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

വ്യാഴാഴ്ച തന്നെ ഇതുസംബന്ധിച്ച രേഖകള്‍ ശരിയാക്കി തുഷാറിനെ മോചിപ്പിക്കുമെന്ന് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചു. യു എ യിലെ മലയാളി അഭിഭാഷകരും സാമൂഹിക പ്രവര്‍ത്തകരും തുഷാറിന്റെ ജാമ്യത്തിനായി ഇടപെടലുകള്‍ നടത്തി. എന്നാല്‍ പരാതിക്കാര്‍ കേസ് പിന്‍വലിക്കാത്തതിനാല്‍ ജാമ്യം ലഭിച്ചില്ല. പത്തുവര്‍ഷം മുമ്പ് നല്‍കിയ ചെക്കിന് ഇപ്പോള്‍ സാധുത ഇല്ലെന്ന വാദവും തുഷാറിന്റെ കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. യു.എ.ഇ യിലെ ചില പ്രമുഖ പ്രവാസി വ്യവസായികള്‍ മുഖേന തുഷാറിനെ വ്യാഴാഴ്ച തന്നെ ജാമ്യത്തില്‍ ഇറക്കാനാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ചെക്ക് കേസ് ആയതിനാല്‍ പാസ്‌പോര്‍ട്ട് ജാമ്യത്തില്‍ തന്നെ പുറത്തിറങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് അവര്‍.

തൃശൂര്‍ സ്വദേശിയായ നാസില്‍ അബ്ദുല്ലയാണ് പരാതിക്കാരന്‍. തുഷാറിന്റെ പങ്കാളിത്തത്തില്‍ ഉണ്ടായിരുന്നതും ഇപ്പോള്‍ പ്രവര്‍ത്തന രഹിതവുമായ ബോയിങ് കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിയുടെ സബ് കോണ്‍ട്രാക്ടര്‍ ആയിരുന്നു പരാതിക്കാരന്‍. പത്തു വര്‍ഷം മുമ്പ് നടന്ന സംഭവുമായി ബന്ധപ്പെട്ട ഒത്തു തീര്‍പ്പിനായി വിളിച്ചു വരുത്തിയായിരുന്നു അറസ്റ്റ് എന്നാണ് സൂചന.

എന്‍.ഡി.എ കേരള ഘടകം നേതാവ് കൂടിയായ തുഷാറിന്റെ അറസ്റ്റ് രാഷ്ട്രീയ കേരളത്തിലും വലിയ വിവാദത്തിനാണ് ഇനി തിരികൊളുത്തുക. പ്രത്യേകിച്ച് അഴിമതി വിരുദ്ധ നടപടിയുടെ ഭാഗമായി മുന്‍ കേന്ദ്ര മന്ത്രി പി.ചിദംബരത്തെ തന്നെ സിബിഐ അറസ്റ്റ് ചെയ്തതിനാല്‍ ബിജെപിക്കും ഇനി സൂക്ഷിച്ചേ പ്രതികരിക്കാന്‍ പറ്റുകയൊള്ളു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെയടക്കം ഇടപെടിവിച്ച് തുഷാറിനെ പുറത്തിറക്കാന്‍ പറ്റുമോയെന്നാണ് ഇപ്പോള്‍ ബി.ഡി.ജെ.എസ് നേതാക്കള്‍ നോക്കുന്നത്. എന്നാല്‍ ചെക്ക് കേസില്‍ യു.എ.ഇ നിയമം കടുത്തതായതിനാല്‍ പണം നല്‍കി ഒത്തുതീര്‍പ്പാക്കാതെ യു.എ.ഇ ഭരണകൂടത്തിനും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല.

അറ്റ്‌ലസ് രാമചന്ദ്രന്‍ ഉള്‍പ്പെടെ നിരവധി പേര്‍ ചെക്ക് കേസുകളിലും വായ്പ തിരിച്ചടക്കാത്തതിലും പെട്ട് ഇവിടെ ജയിലിലായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പരാതിക്കാരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും തിരക്കിട്ട് നടക്കുന്നുണ്ട്. എസ്.എന്‍.ഡി.പി യോഗം ഭാരവാഹി കൂടിയായ തുഷാറിന്റെ അറസ്റ്റ് സംഘടനക്കും മാനക്കേടായിരിക്കുകയാണിപ്പോള്‍. തുഷാറിന്റെ പിതാവ് വെള്ളാപ്പള്ളി നടേശന്‍ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്നു തുഷാര്‍. 78,816 വോട്ടു ലഭിച്ച തുഷാറിന് കെട്ടിവച്ച കാശും നഷ്ടപ്പെട്ടിരുന്നു. കേരളത്തില്‍ അടുത്ത് തന്നെ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ തുഷാറിന്റെ ഈ അറസ്റ്റ് എതിരാളികള്‍ക്ക് വലിയ രാഷ്ട്രിയ ആയുധമാകും.

പൊലീസില്‍ പരാതി നല്‍കിയ വിവരം മറച്ചുവെച്ച ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കെന്ന വ്യാജേന ഇയാള്‍ തുഷാറിനെ അജ്മാനിലെ ഒരു ഹോട്ടലിലേത്ത് വിളിച്ചു വരുത്തുകയായിരുന്നു. ഇരുവരും തമ്മിലുള്ള സംസാരത്തിനിടെയാണ് പരാതിക്കാരന്‍ നല്‍കിയ വിവരം അനുസരിച്ച് പൊലീസെത്തി തുഷാറിനെ അറസ്റ്റ് ചെയ്യുന്നത്. തുഷാര്‍ വെള്ളാപ്പള്ളിക്ക് നേരത്തെ അജ്മാനില്‍ ഒരു ബിസിനസ് സ്ഥാപനം ഉണ്ടായിരുന്നു. നഷ്ടത്തിലായ ഈ ബിസിനസ് കൈമാറുന്നതിനായി നല്‍കിയ ചെക്കിനെ ചൊല്ലിയായിരുന്നു തര്‍ക്കം. തുഷാറിനെ ജാമ്യത്തിലിറക്കാനുള്ള ഇടപെടലുകള്‍ നടത്തിയെങ്കിലും കേസ് പിന്‍വലിക്കാന്‍ പരാതിക്കാരന്‍ വിസമ്മതിക്കുകയായിരുന്നു.

ഇപ്പോള്‍ പ്രവര്‍ത്തന രഹിതവുമായ ബോയിങ് കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിയുടെ സബ് കോണ്‍ട്രാക്ടര്‍ ആയിരുന്നു പരാതിക്കാരന്‍. അജ്മാനില്‍ നേരത്തെ വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍സിന്റെ സബ് കോണ്‍ട്രാക്ടര്‍മാരായിരുന്നു നാസില്‍ അബ്ദുള്ളയുടെ കമ്പനി. എന്നാല്‍ പത്തുവര്‍ഷം മുമ്പ് നഷ്ടത്തിലായ കമ്പനി വെള്ളാപ്പള്ളി കൈമാറി. അതേസമയം സബ് കോണ്‍ട്രാക്ടറായിരുന്ന നാസില്‍ അബ്ദുള്ളക്ക് കുറച്ച് പണം നല്‍കാനുണ്ടായിരുന്നു. ഇതിന് പകരമായി നല്‍കിയ ചെക്കിന്റെ പേരിലായിരുന്നു പരാതി. തിയതി വെക്കാതെ നല്‍കിയ ചെക്കായിരുന്നു ഇത്.

അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ത്ഥിയാകണമെന്ന് ബിജെപി സൂചനകള്‍ നല്‍കിയിരുന്നു. ഉപതെരഞ്ഞെടുപ്പുകളില്‍ പ്രധാന നേതാക്കളെല്ലാം മത്സരത്തിനിറങ്ങു മ്പോള്‍ തുഷാറും മത്സര രംഗത്ത് ഉണ്ടാകണമെന്നാണ് ബിജെപിയുടെ ആവശ്യം. എന്നാല്‍ അരൂരില്‍ മത്സരിക്കുന്നതിനോട് തുഷാറിന് താല്‍പര്യമില്ല. അരൂര്‍ സീറ്റ് ബിഡിജെഎസ് നിര്‍ബന്ധം പിടിച്ചാണ് നേടിയെടുത്തത്. മറ്റ് അഞ്ചിടങ്ങളില്‍ പാര്‍ട്ടിയുടെ പ്രമുഖ നേതാക്കള്‍ സ്ഥാനാര്‍ത്ഥികളാകുമെന്നാണ് ബിജെപി ബിഡിജെഎസിനെ അറിയിച്ചത്. ബിഡിജെഎസ്സുമായുള്ള ഉഭയകക്ഷി ചര്‍ച്ചയിലാണ് തുഷാര്‍ മത്സരിക്കണമെന്ന ആവശ്യം ബിജെപി മുന്നോട്ട് വച്ചത്. ഈ സാഹചര്യത്തില്‍ അരൂരില്‍ ശക്തമായ മത്സരത്തിന് തുഷാര്‍ വേണമെന്നായിരുന്നുനിര്‍ദ്ദേശം. എസ്എന്‍ഡിപി യോഗത്തിന് മണ്ഡലത്തിലുള്ള സ്വാധീനം കൂടി കണ്ടാണ് ബിജെപി നീക്കം. ഇതിനിടെയാണ് തുഷാര്‍ അറസ്റ്റിലാകുന്നത്. ഇത് ബിജെപിക്കും തിരിച്ചടിയാണ്.

കേന്ദ്രത്തില്‍ ബിജെപി ഭരണമുണ്ടായിട്ടും തുഷാറിനെ രക്ഷിക്കാനായില്ല. തുഷാറിന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ പോലും അജ്മാന്‍ പൊലീസില്‍ നിന്ന് മറച്ചുവച്ചുവെന്നും സൂചനയുണ്ട്. അങ്ങനെ കൃത്യമായ പദ്ധതിയോടെയായിരുന്നു അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category