1 GBP = 88.30 INR                       

BREAKING NEWS

പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ കെവിനെ ഇല്ലാതാക്കിയത് ദുരഭിമാനക്കൊല തന്നെ; പതിനാലില്‍ പത്ത് പ്രതികളും കുറ്റക്കാരെന്ന് വിധിച്ച് കോട്ടയം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി; നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ ഒന്നാം പ്രതി; നീനുവിന്റെ അച്ഛന്‍ ചാക്കോ ജോണിനെയുള്‍പ്പടെ നാല് പേരെ വെറുതെ വിട്ടു; ശിക്ഷാ വിധി മറ്റന്നാള്‍ പ്രഖ്യാപിക്കും; പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിച്ചേക്കുമെന്ന് സൂചന

Britishmalayali
kz´wteJI³

കോട്ടയം: മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കെവിന്‍ കൊലക്കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കെവിന്റേത് ദുരഭിമാനക്കൊല തന്നെയെന്നും കോടതി കണ്ടെത്തി. അപൂര്‍വങ്ങളില്‍ അപൂര്‍വ്വമാണ് കേസെന്നും കോട്ടയം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി വിധിയില്‍ പറയുന്നു. മൊത്തം പതിനാല് പ്രതികളുണ്ടായിരുന്ന കേസില്‍ പത്ത് പേര്‍ കുറ്റക്കാരാണ് എന്നാണ് കോടതിയുടെ കണ്ടെത്തല്‍. വിധി മറ്റന്നാള്‍ ആയിരിക്കും പ്രഖ്യാപിക്കുക. ഇതില്‍ നീനുവിന്റെ പിതാവ് ചാക്കോ ജോണിനെ കോടതി വെറുതെ വിട്ടു എന്നതാണ് ഏറ്റവും ശ്രദ്ധേയം. പത്ത് പ്രതികളുള്ള കേസില്‍ നാല് പ്രതികളെ വെറുതെ വിട്ടു.

കഴിഞ്ഞ ബുധനാഴ്ച വിധി പറയുമെന്ന് ആദ്യം തീരുമാനിച്ചിരുന്നെങ്കിലും വിധി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കെവിന്‍ വധക്കേസ് ദുരഭിമാനക്കൊലയാണോ അല്ലെയോ എന്നതില്‍ വ്യക്തത വേണം എന്ന് പറഞ്ഞാണ് ജഡ്ജി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിയത്. ദുരഭിമാനക്കൊലയാണ് എന്ന വാദത്തില്‍ പ്രോസിക്യൂഷന്‍ ഉറച്ച് നിന്നു. കെവിന്‍ നീനുവുമായി പ്രണയത്തിലായിരുന്നപ്പോള്‍ തന്നെ വീട്ടുകാരുടെ ഭാഗത്ത് നിന്ന എതിര്‍പ്പ് ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ നീനുവിന്റെ സഹോദരന്‍ കെവിനെ വധിക്കുമെന്ന് പറഞ്ഞിരെുന്നുവെന്നും കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് എന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛന്‍ ചാക്കോയും സഹോദരന്‍ ഷിനോ ചാക്കോയും ഉള്‍പ്പടെ 14 പേരായിരുന്നു കേസിലെ പ്രതികള്‍. 258 പ്രമാണങ്ങള്‍ ഹാജരാക്കുകയും 114 സാക്ഷികളെയുമാണ് കേസിനായി കോടതി വിസ്തരിച്ചത്. അതില്‍ ആറ് പേര്‍ കൂറുമാറി.വധശിക്ഷ വരെ ലഭിക്കാവുന്നവ 10 വകുപ്പുകളാണ് പ്രധാനമായും ചുമത്തിയത്. 302-നരഹത്യ, 364 എ-തട്ടിയെടുത്തു വിലപേശല്‍,120 ബി-ഗൂഢാലോചന,449 ഭവനഭേദനം,321 പരിക്കേല്‍പ്പിക്കല്‍,342 തടഞ്ഞ് വെക്കല്‍,506-2 ഭീഷണിപ്പെടുത്തല്‍,427 നാശം വരുത്തല്‍,201 തെളിവ് നശിപ്പിക്കല്‍,34 പൊതു ഉദ്ദേശത്തോടെ ഒന്നിച്ച് ചേരല്‍ എന്നീ വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്.

2018 മെയ് 24-നാണ് കോട്ടയത്ത് ബിരുദവിദ്യാര്‍ത്ഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്. രജിസ്റ്റര്‍ ഓഫീസില്‍ വച്ച് വിവാഹിതയായ വിവരം നീനു തന്നെയാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്. പിറ്റേന്ന് നീനുവിന്റെ വീട്ടുകാര്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി.രജിസ്റ്റര്‍ വിവാഹത്തിന്റെ രേഖകള്‍ പൊലീസിനെ കാണിച്ചിട്ടും നീനുവിനെയും കെവിനെയും ഉദ്യോഗസ്ഥര്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. വീട്ടുകാരോടൊപ്പം പോകാനാണ് നീനുവിനോട് പൊലീസ് നിര്‍ദ്ദേശിച്ചത്. അതിന് വിസമ്മതിച്ചതോടെ ബലംപ്രയോഗിച്ച് നീനുവിനെ അവിടെ നിന്ന് കൊണ്ടുപോകാന്‍ വീട്ടുകാര്‍ ശ്രമിച്ചു. ബഹളം കേട്ട് ആളുകള്‍ കൂടിയതോടെ വീട്ടുകാര്‍ പിന്‍വാങ്ങി.

തുടര്‍ന്ന് മെയ് 28ന് കോട്ടയത്തെ ചാലിയേക്കര ആറ്റില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തി. അതിന്റെ തലേദിവസം നീനുവിന്റെ സഹോദരന്‍ ഷാനുവിന്റെ നേതൃത്വത്തില്‍ കാറിലെത്തിയ നാലംഗസംഘം കെവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇവര്‍ കെവിനെ മര്‍ദ്ദിച്ച് അവശനാക്കി ആറ്റില്‍ തള്ളുകയാണെന്നാണ് പൊലീസ് അന്വേഷണത്തില്‍ വെളിവായത്. നീനുവിന്റെ സഹോദരന്‍ ഷാനുവും അച്ഛന്‍ ചാക്കോയും കേസിലെ ഒന്നും അഞ്ചും പ്രതികളായിരുന്നു.

കെവിനെ കൊലപ്പെടുത്തുന്നതിന് കാരണം അയാള്‍ ഒരു താഴ്ന്ന ജാതിക്കാരനായിരുന്നത് തന്നെയാണ് എന്ന് ആയിരുന്നു പ്രോസിക്യൂഷന്‍ വാദം. തങ്ങള്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരാണ് എന്നും കെവിന്‍ താഴ്ന്ന ജാതിയില്‍പ്പെട്ടവനാണെന്നും അത്‌കൊണ്ട് തന്നെ കൊല്ലുമെന്നും ഇയാള്‍ പറയുന്ന ചില വാട്‌സാപ്പ് മെസേജുകളും പ്രോസിക്യൂഷന്‍ തെളിവായി കോടതിക്ക് മുന്നില്‍ ഹാജരാക്കിയിരുന്നു. അതേ സമയം ഒരേ മതത്തില്‍ പെട്ടവരാണ് എന്നും അത്‌കൊണ്ട് തന്നെ ദുരഭിമാനക്കൊല എന്ന സംഭവം ഉയരുന്നില്ലെന്നും ആണ് പ്രതിഭാഗം വാദിച്ചത്. ഒപ്പം തന്നെ വിവാഹം ഒരു മാസത്തിനുള്ളില്‍ നടത്തിക്കൊടുക്കാം എന്ന് നീനുവിന്റെ അച്ഛന്‍ ചാക്കോ ഉറപ്പ് നല്‍കിയിരുന്നുവെന്ന് കെവിന്റെ സുഹൃത്തിന് അറിയാമായിരുന്നുവെന്നും പ്രതിഭാഗം വാദിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category