1 GBP = 92.50 INR                       

BREAKING NEWS

ഡല്‍ഹിയില്‍ നിന്ന് പറന്നുയരുന്നത് ഫ്രാന്‍സിലേക്ക്; മസൂദ് അസ്ഹറിനെ ആഗോള തീവ്രവാദിയാക്കാന്‍ ഒപ്പം നിന്നതിന് നന്ദി അറിയിച്ചെത്തുക അബുദാബിയില്‍; യുഎഇയുടെ പരമോന്നത പരുസ്‌കാരം ഏറ്റുവാങ്ങി പറന്നെത്തുക ബഹറിനില്‍; ഇന്ത്യാക്കാരെ അഭിസംബോധന ചെയ്തും മനാമയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലും തൊഴുത് വീണ്ടും പാരീസിലേക്ക്; ജി-7നില്‍ നടക്കുക അതിനിര്‍ണ്ണായക നയതന്ത്ര ചര്‍ച്ചകള്‍; നാല് ദിവസം കൊണ്ട് മോദി സന്ദര്‍ശിക്കുക നാല് രാജ്യങ്ങള്‍

Britishmalayali
kz´wteJI³

അബുദാബി: നാലുദിവസത്തെ വിദേശപര്യടനത്തിനിടയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറപ്പെടും. നാല് ദിവസം കൊണ്ട് മോദി സന്ദര്‍ശിക്കുന്നത് നാല് രാജ്യങ്ങളാണ്. തിരക്കിട്ട ഈ പരിപാടിക്കിടയില്‍ ജി-7 ഉച്ചകോടിയും ഉള്‍പ്പെടുന്നു. ഫ്രാന്‍സിലും യുഎഇയിലും ബഹറിനിലുമാണ് മോദി എത്തുക. ഇതില്‍ ഫ്രാന്‍സില്‍ നാല് ദിവസത്തിനിടെ രണ്ട് തവണ മോദി എത്തും.

വ്യാഴാഴ്ചയാണ് മോദിയുടെ ഈ പര്യടനത്തിന്റെ തുടക്കം. ഡല്‍ഹിയില്‍നിന്ന് പുറപ്പെടുന്ന അദ്ദേഹം വ്യാഴാഴ്ച വൈകീട്ടോടെ ഫ്രാന്‍സിലെത്തും. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോണുമായി ചര്‍ച്ച നടത്തും. പ്രതിരോധം, സമുദ്രപാതകളിലെ സുരക്ഷിതത്വം, ഭീകരപ്രസ്ഥാനങ്ങള്‍ക്ക് എതിരേയുള്ള നടപടികള്‍ എന്നിവയൊക്കെ ഇരുവരുടെയും ചര്‍ച്ചയില്‍ വിഷയമാകും. മോദിക്കായി വ്യാഴാഴ്ച മക്രോണ്‍ അത്താഴവിരുന്നും ഒരുക്കുന്നുണ്ട്. വെള്ളിയാഴ്ച ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വേര്‍ഡ് ചാള്‍സ് ഫിലിപ്പുമായി മോദി കൂടിക്കാഴ്ച. പാരീസിലെ യുനെസ്‌കോ ആസ്ഥാനത്ത് ഇന്ത്യന്‍സമൂഹം ഒരുക്കുന്ന ചടങ്ങിലും മോദി പങ്കെടുക്കും. പാക് ഭീകരന്‍ മൗലാനാ മസൂദ് അസ്ഹറിനെ ആഗോള തീവ്രവാദിയായി യുഎന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് ഏറ്റവും സഹായം ചെയ്തത് ഫ്രാന്‍സാണ്. അതുകൊണ്ട് തന്നെ മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് പ്രാധാന്യം ഏറെയാണ്.

ഫ്രാന്‍സില്‍ നിന്ന് ഭീകരതയെ ചെറുക്കാന്‍ കൂടുതല്‍ സഹായം ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ടാണ് മോദി ഈ സന്ദര്‍ശനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഇതിന് ശേഷം പ്രധാനമന്ത്രി യു.എ.ഇ. തലസ്ഥാനമായ അബുദാബിയിലേക്ക് യാത്രതിരിക്കുന്നത്. അബുദാബിയിലെ എമിറേറ്റ്‌സ് പാലസില്‍ നടക്കുന്ന സായിദ് മെഡല്‍ സ്വീകരിക്കുന്ന ചടങ്ങിനുശേഷം ശനിയാഴ്ച ഉച്ചയോടെ അദ്ദേഹം ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയിലേക്ക് യാത്രതിരിക്കും. ബഹ്‌റൈനിലെ പരിപാടികള്‍ക്ക് ശേഷം ഫ്രാന്‍സിലേക്ക് വീണ്ടും എത്തും. ബിയാറിട്‌സില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ഇത്. ഏറെ പ്രധാന്യമുള്ള നയതന്ത്ര ചര്‍ച്ചകള്‍ ഇവിടെ നടക്കും.

യു.എ.ഇയുടെ പരമോന്നത ബഹുമതിയായ സായിദ് മെഡല്‍ സ്വീകരിക്കാനായാണ് മോദി അബുദാബിയില്‍ എത്തുന്നത്. യു.എ.ഇ യിലെ പരിപാടികള്‍ക്ക് ശേഷം മോദി ബഹ്‌റൈനും സന്ദര്‍ശിക്കും. അവിടെ പൊതുജനങ്ങളെ മോദി അഭിസംബോധന ചെയ്യും. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ക്ഷണമനുസരിച്ചാണ് പ്രധാനമന്ത്രി യുഎഇയില്‍ എത്തുന്നത്. ഇന്ത്യയിലെ ഇക്കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിലാണ് ഏപ്രില്‍ ആദ്യം യു.എ.ഇ യുടെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് മോദിക്ക് സമ്മാനിക്കുമെന്ന പ്രഖ്യാപനം വന്നത്. ശൈഖ് മുഹമ്മദായിരുന്നു ഇക്കാര്യം പ്രഖ്യാപിച്ചത്.

യു.എ.ഇ രാഷ്ട്രപിതാവും പ്രഥമ പ്രസിഡണ്ടുമായ ശൈഖ് സായിദിന്റെ സ്മരണാര്‍ത്ഥമുള്ളതാണ് സായിദ് മെഡല്‍. ഇന്ത്യയും യു.എ.ഇ യും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്തായിരുന്നു യു.എ.ഇ പുരസ്‌കാരം പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച അബുദാബിയിലെത്തുന്ന പ്രധാനമന്ത്രി യു.എ.ഇ രാഷ്ട്രനേതാക്കളുമായി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തും. ശനിയാഴ്ച ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയിലേക്ക് പോകുന്ന മോദി അവിടെ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരനുമായി ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആദരസൂചകമായി ബഹ്‌റൈന്‍ രാജാവ് ശൈഖ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ ഒരുക്കുന്ന അത്താഴവിരുന്നിലും സംബന്ധിക്കും. മനാമയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ നവീകരണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും മോദി നിര്‍വഹിക്കും.

പ്രധാനമന്ത്രിയായി ആദ്യം ചുമതലയേറ്റ ശേഷം 2015 ഓഗസ്റ്റില്‍ നരേന്ദ്ര മോദി യു.എ.ഇ സന്ദര്‍ശിച്ചിരുന്നു. 35 വര്‍ഷത്തിന് ശേഷം ആദ്യമായിട്ടായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി അന്ന് യു.എ.ഇ യിലെത്തുന്നത്. തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലും മോദി യു.എ.ഇയിലെത്തി. ദുബായില്‍ നടന്ന ലോക ഗവര്‍മെന്റ് ഉച്ചകോടിയിലെ മുഖ്യാതിഥിയായിട്ടായിരുന്നു ഈ സന്ദര്‍ശനം. 2017-ലെ ഇന്ത്യയുടെ റിപ്പബ്‌ളിക് ദിനാഘോഷ ചടങ്ങില്‍ അബുദാബി കിരീടാവകാശിയായിരുന്നു വിശിഷ്ടാതിഥി. ഈ ബന്ധം കൂടുതല്‍ പുതിയ തലത്തിലേക്ക് എത്തിക്കാനാണ് മോദി വീണ്ടും യുഎഇയില്‍ എത്തുന്നത്.

കാശ്മീര്‍ അടക്കമുള്ള നിര്‍ണ്ണായ വിഷയങ്ങളില്‍ ഇന്ത്യയ്ക്ക് ഉറച്ച പിന്തുണയാണ് അറബ് ലോകം നല്‍കിയത്. ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ നടത്തിയ നീക്കമെല്ലാം പൊളിഞ്ഞിരുന്നു. ഇന്ത്യയിലേക്ക് തീവ്രവാദം എത്തിക്കാന്‍ ഗള്‍ഫിനേയും പാക്കിസ്ഥാന്‍ സമര്‍ത്ഥമായി ഉപയോഗിക്കാറുണ്ട്. യുഎഇയില്‍ ദാവൂദ് ഇബ്രഹാമിന്റെ ഡി കമ്പനിയും സജീവം. ഇതെല്ലാം വേരോടെ അറുക്കുകയെന്ന ലക്ഷ്യം മോദിക്കുണ്ട്. അബുദാബി സന്ദര്‍ശനത്തിലും ഇത്തരം വിഷയങ്ങള്‍ മോദി ചര്‍ച്ചയാക്കും. എങ്ങനേയും ദാവൂദിനെ പിടികൂടാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ഇതിനുള്ള സാധ്യതയും തേടും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category