1 GBP = 92.50 INR                       

BREAKING NEWS

രാവിലെ ഏഴിന് സ്റ്റേഷനിലെത്തി രാത്രി ഒന്‍പത് വരെ മടിയില്ലാതെ ജോലി ചെയ്യും; വാക്കിലും പെരുമാറ്റത്തിലും നന്മ പകര്‍ന്ന പൊലീസുകാരന്‍; പൊതു സ്ഥലത്തെ പരസ്യ അധിക്ഷേപം മാനസികമായി തളര്‍ത്തിയപ്പോള്‍ സ്ഥലം മാറ്റത്തിന് അപേക്ഷ നല്‍കി; പണിയെടുത്തിട്ടും പീഡനം തുടര്‍ന്നപ്പോള്‍ സഹപ്രവര്‍ത്തകര്‍ക്ക് വാട്സാപ്പില്‍ വേദന പങ്കിട്ടു; പിന്നെ ഭാര്യയുടെ സാരിതുമ്പില്‍ ജീവിതം അവസാനിപ്പിക്കല്‍; ഒന്നര വര്‍ഷത്തിനിടെ ഇത് മൂന്നാമത്തേത്; ആലുവയിലെ എ എസ് ഐ ബാബുവിന്റെ ആത്മഹത്യ ചര്‍ച്ചയാക്കുന്നത്

Britishmalayali
kz´wteJI³

ആലുവ: ആലുവയില്‍ എഎസ്‌ഐ ബാബുവിന്റെ ആത്മഹത്യ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്പി അന്വേഷിക്കും. എറണാകുളം ജില്ലയില്‍ ഒരു മാസത്തിനിടെ രണ്ട് എഎസ്‌ഐമാരാണ് ആത്മഹത്യ ചെയ്തത്. അമിതജോലിഭാരവും മേലുദ്യോഗസ്ഥരുടെ മാനസികമായ പീഡനങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം. മേലുദ്യോഗസ്ഥന്റെ പീഡനത്തിന് എതിരെ സഹപ്രവര്‍ത്തകര്‍ക്കു വാട്സാപ് സന്ദേശം അയച്ച ശേഷമാണ് അസി. എസ്ഐ ജീവനൊടുക്കിയത്. തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ പി.സി. ബാബു (48)വിനെയാണ് കുട്ടമശേരിയിലുള്ള വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

സംഭവം നടക്കുമ്പോള്‍ ഭാര്യയും മകനും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. സാരിയില്‍ തൂങ്ങിയ നിലയില്‍ രാവിലെ ഭാര്യയാണ് ബാബുവിനെ കണ്ടത്. ജീവനുണ്ടെന്ന നിഗമനത്തില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ച നിലയിലായിരുന്നു. എസ്ഐയുടെ മാനസിക സമ്മര്‍ദ്ദം കാരണമാണ് ബാബു ആത്മഹത്യ ചെയ്തതെന്ന് ഉന്നയിച്ചുകൊണ്ട് സുഹൃത്തുകളാണ് ആദ്യം രംഗത്തെത്തിയത്. തന്റെ മരണത്തിന് കാരണം എസ്ഐ രാജേഷ് ആണെന്ന് കാണിച്ചുകൊണ്ട് ബാബു പൊലീസ് വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട സന്ദേശവും പുറത്തുവന്നു. ഇതോടെ എഎസ്‌ഐയുടെ കുടുംബവും ജോലി സമ്മര്‍ദ്ദമാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന ആരോപണവുമായി രംഗത്തെത്തി. തുടര്‍ന്നാണ് സംഭവത്തില്‍ അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടത്.

എഎസ്‌ഐയുടെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങള്‍ എറണാകുളം റേഞ്ച് ഡി.ഐ.ജിയാണ് അന്വേഷിക്കുന്നത്. മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ക്രൈബാഞ്ച് ഡി.വൈ.എസ്പിക്കാണ് നല്‍കിയിരിക്കുന്നത്. ഈ മാസം എട്ടാം തിയതി ആലുവ ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ പൗലോസ് ജോണും തൂങ്ങിമരിച്ചിരുന്നു. ഈ മരണവും മേലുദ്യോഗസ്ഥരുടെ പീഡനം മൂലമാണെന്ന പരാതി ഉയര്‍ന്നിരുന്നു. ആലുവയില്‍ തന്നെ അടുത്ത ദിവസങ്ങളിലായി രണ്ട് എഎസ്‌ഐമാര്‍ ആത്മഹത്യ ചെയ്തതില്‍ ദുരൂഹതയുണ്ടെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. എസ്പിയുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് സിഐ നാടുവിട്ട സംഭവവും എറണാകുളത്തുണ്ടായിരുന്നു.

പുല്‍പ്ര വീട്ടില്‍ ചന്ദ്രന്റെയും ചന്ദ്രമതിയുടെയും മകനാണ ബാബു്. ഭാര്യ: വെണ്ണല തുരുത്തിയില്‍ ചന്ദ്രലേഖ (ഡൈനാമിക് ടെക്നോ മെഡിക്കല്‍സ്, കൊടികുത്തുമല). മക്കള്‍: കാര്‍ത്തിക ബാബു, ഹിരണ്‍ ബാബു. എസ്ഐ ആര്‍. രാജേഷിന്റെ മാനസിക പീഡനം മൂലം ജീവനൊടുക്കുകയാണ് എന്നു ചൊവ്വാഴ്ച അര്‍ധരാത്രി തടിയിട്ടപറമ്പ് സ്റ്റേഷനിലെ പൊലീസുകാരുടെ വാട്സാപ് ഗ്രൂപ്പിലാണ് ബാബു സന്ദേശം അയച്ചത്. എസ്ഐ പീഡിപ്പിക്കുന്നതായി വീട്ടുകാരോടും സുഹൃത്തുക്കളോടും പറയാറുമുണ്ടായിരുന്നു. 27 വര്‍ഷം സര്‍വീസുള്ള ബാബു ഞായറാഴ്ച മുതല്‍ മെഡിക്കല്‍ അവധിയിലായിരുന്നു.

വാക്കിലും പെരുമാറ്റത്തിലും ഒട്ടും പരുക്കനായിരുന്നില്ല മരിച്ച എഎസ്ഐ പി.സി. ബാബു. നിസ്സാര കാര്യങ്ങളുടെ പേരില്‍ മേലുദ്യോഗസ്ഥന്‍ മാനസികമായി പീഡിപ്പിച്ചതാണ് അദ്ദേഹം ജീവിതം അവസാനിപ്പിക്കാന്‍ കാരണമെന്ന് ആരോപിച്ച് ഭാര്യാ സഹോദരന്‍ സുനില്‍കുമാര്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കി. രാവിലെ 7നു സ്റ്റേഷനില്‍ എത്തുകയും രാത്രി 9 വരെ മടിയില്ലാതെ ജോലി ചെയ്യുകയും ചെയ്തിരുന്ന ബാബു കേസുകള്‍ എഴുതുന്നതിലും കംപ്യൂട്ടര്‍ കൈകാര്യം ചെയ്യുന്നതിലും മികവു പുലര്‍ത്തിയിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം തടിയിട്ടപറമ്പില്‍ ചുമതലയേറ്റ എസ്ഐ അന്നു മുതല്‍ ബാബുവിനോടു മോശമായാണ് പെരുമാറിയിരുന്നതെന്നു പരാതിയില്‍ പറയുന്നു.

ഒരു മാസം മുന്‍പു സ്റ്റേഷന്‍ പരിസരത്തു ജനങ്ങളുടെ മുന്നില്‍ ബാബുവിനെ എസ്ഐ പരസ്യമായി ആക്ഷേപിച്ചതായും പറയുന്നു. തുടര്‍ന്നു ബാബു സ്ഥലംമാറ്റത്തിന് അപേക്ഷിച്ചെങ്കിലും കിട്ടിയില്ല. ദീര്‍ഘകാലം കൊച്ചി സിറ്റിയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ബാബു 3 വര്‍ഷം മുന്‍പാണു തടിയിട്ടപറമ്പില്‍ എത്തിയത്. സ്റ്റേഷന്‍ റൈറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒന്നര വര്‍ഷത്തിനിടെ 2 പൊലീസുകാരാണ് എറണാകുളത്ത് ആത്മഹത്യ ചെയ്തത്. എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ പ്രൊബേഷനറി എസ്ഐ ഗോപകുമാര്‍, സിഐയുടെയും എസ്ഐയുടെയും പീഡനമാണു കാരണമെന്ന് എഴുതിവച്ച ശേഷമാണ് ലോഡ്ജ് മുറിയില്‍ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ഇതുവരെ നടപടിയുണ്ടായിട്ടില്ല.

ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ മൊഴി നല്‍കിയ പൊലീസുകാരനെ സ്റ്റേഷനില്‍ നിന്നു മാറ്റുകയും ചെയ്തു. കടവന്ത്ര എഎസ്ഐ ആയിരുന്ന തോമസ് തന്നെ ഉന്നതര്‍ ഇടപെട്ടു വിജിലന്‍സ് കേസില്‍ പെടുത്തുകയായിരുന്നുവെന്ന് ആരോപിച്ചാണ് ആത്മഹത്യ ചെയ്തത്. ഈ സംഭവത്തിലും കാര്യമായ അന്വേഷണമൊന്നുമുണ്ടായിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category