1 GBP = 92.50 INR                       

BREAKING NEWS

സൗദിയിലെ വാഹന ഷോറൂം ജീവനക്കാരന്‍ നാട്ടിലെത്തിയത് നിക്കാഹിന്; കൂട്ടൂകാരുമായി ആഘോഷിക്കാന്‍ എത്തിയപ്പോള്‍ കണ്ടത് പൂട്ടിയിട്ട ബാര്‍; അടിച്ചു പൂസായി എത്തിയവരോട് ഇന്ന് തുറക്കില്ലെന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ബിയറു കുപ്പിക്ക് അടിച്ച് കാര്‍ തലയിലൂടെ ഓടിച്ചു കയറ്റി കൊന്നത് പ്രതിശ്രുത വരനെ; കാറിലെ ജിപിഎസ് വഴി കാട്ടിയായപ്പോള്‍ പ്രതികളെ പിന്തുടര്‍ന്ന് പൊലീസ് എത്തിയത് കിളിമാനൂരും; പൊന്തക്കാട്ടില്‍ പെട്ട ഗുണ്ടാതലവനെ പൊക്കിയത് കൂട്ടുകാരന്റെ സഹായത്താല്‍; ഷിയാസ് കുടുങ്ങിയത് ഇങ്ങനെ

Britishmalayali
kz´wteJI³

ആലപ്പുഴ: ബാറിനു മുന്നിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നു യുവാവിനെ അടിച്ചു വീഴ്ത്തി, തലയിലൂടെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ ആലപ്പുഴയിലെ അധോലോകം തന്നെ. കേസില്‍ ഒരാള്‍ പിടിയിലായതോടെയാണ് മാഫിയാ സംഘമാണ് ഈ കൊലയ്ക്ക് പിന്നിലെന്ന് മനസ്സിലായത്. കരീലക്കുളങ്ങര കരുവറ്റുംകുഴി പുത്തന്‍പുരയ്ക്കല്‍ താജുദ്ദീന്റെ (രാജു) മകന്‍ ഷമീര്‍ഖാന്‍ (25) ആണു ചൊവ്വാഴ്ച രാത്രി പന്ത്രണ്ടോടെ കായംകുളം ദേശീയപാതയ്ക്കടുത്തുള്ള ബാറിനു സമീപം കൊല്ലപ്പെട്ടത്. കേസില്‍ ഐക്യജംക്ഷന്‍ വലിയവീട്ടില്‍ ഷിയാസ് (21) ഇന്നലെ പുലര്‍ച്ചെ പിടിയിലായി.

കാറിലുണ്ടായിരുന്ന കായംകുളം പുത്തന്‍കണ്ടത്തില്‍ അജ്മല്‍ (20), കൊറ്റുകുളങ്ങര മേനാന്തറയില്‍ സഹില്‍ (21) എന്നിവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. അജ്മലാണു കാറോടിച്ചിരുന്നത്. മൂവരും ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. കഞ്ചാവ്, ക്വട്ടേഷന്‍ സംഘങ്ങളുമായും ഇവര്‍ക്ക് ബന്ധമുണ്ട്. ഷിയാസിനെ പൊലീസ് കിളിമാനൂരില്‍നിന്ന് കസ്റ്റഡിയിലെടുത്തത് സുഹൃത്തിനെക്കൊണ്ടു ഫോണില്‍ വിളിച്ചുവരുത്തിയാണ്. കിളിമാനൂര്‍ മഠത്തില്‍കുന്നില്‍ താമസിക്കുന്ന സുഹൃത്ത് സുഭാഷിന്റെ വീട്ടില്‍ അഭയം തേടിയാണ് പ്രതികള്‍ 3 പേരും എത്തിയത്. കായംകുളം സ്വദേശിയായി സുഭാഷ് 7 വര്‍ഷം മുന്‍പാണ് വീടും സ്ഥലവും വാങ്ങി മഠത്തില്‍കുന്നില്‍ താമസമാക്കിയത്. കാറില്‍ ജിപിഎസ് സംവിധാനം ഉണ്ടായിരുന്നു.

പ്രതികള്‍ സുഭാഷിനെ നിരന്തരം മൊബൈലില്‍ ബന്ധപ്പെട്ടിരുന്നതിനാല്‍ കായംകുളം പൊലീസ് പ്രതികളുടെ പിന്നാലെ ഉണ്ടായിരുന്നു. പുലര്‍ച്ചെ രണ്ടോടെ കിളിമാനൂര്‍ പൊലീസിന് വിവരം കിട്ടിയ സമയത്തുതന്നെ തിരച്ചില്‍ തുടങ്ങി. രാത്രി വീട്ടിലെത്തിയ പ്രതികള്‍ക്ക് അഭയം നല്‍കാന്‍ സുഭാഷ് വിസമ്മതിച്ചു. സ്ഥലത്ത് പട്രോളിങ് നടത്തിയ പൊലീസ് വാഹനങ്ങള്‍ കണ്ടതോടെ വീടു വിട്ട് പോകാന്‍ ആവശ്യപ്പെട്ടു. സമീപത്തെ കുറ്റിക്കാടുകളില്‍ അഭയം തേടിയ പ്രതികള്‍ പലവഴിക്കായി. 2 പേര്‍ രക്ഷപ്പെട്ടു.

അറസ്റ്റിലായ ഷിയാസ് കാനാറ ചെവളക്കോണം, മഠത്തില്‍കുന്ന് പ്രദേശങ്ങളില്‍ ഉണ്ടായിരുന്നു. സ്ഥലപരിചയം ഇല്ലാത്തതിനാല്‍ പുലര്‍ന്നിട്ടും രക്ഷപ്പെടാനായില്ല. സുഭാഷുമായി ഫോണില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതിനാല്‍ ഷിയാസ് സ്ഥലത്തുണ്ടെന്ന് പൊലീസ് ഉറപ്പിച്ചു. രാവിലെ പത്തോടെ സുഭാഷിനെക്കൊണ്ട് പൊലീസ് ഷിയാസിനെ ഫോണില്‍ വീട്ടിലേക്ക് വിളിച്ചു വരുത്തി കസ്റ്റഡിയില്‍ എടുത്തു. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കിളിമാനൂര്‍ മഠത്തില്‍കുന്ന് അങ്കണവാടിക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. മറ്റു രണ്ടു പേരും കായംകുളം ഭാഗത്തേക്കു കടന്നിട്ടുണ്ടെന്നാണു വിവരം. ഇവര്‍ക്കായും തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

സൗദിയില്‍ വാഹനഷോറൂം ജീവനക്കാരനാണു ഷമീര്‍ഖാന്‍. അടുത്ത മാസം എട്ടിനു നിശ്ചയിച്ചിരുന്ന വിവാഹത്തിന്റെ ഒരുക്കത്തിനായി 20 ദിവസം മുന്‍പാണു നാട്ടിലെത്തിയത്. വിവാഹം കഴിഞ്ഞു പത്താം ദിവസം തിരിച്ചുപോകേണ്ടിയിരുന്നതാണ്. ഇതിനിടെയാണ് ദുരന്തം ഉണ്ടാകുന്നത്. ചൊവ്വ രാത്രി പതിനൊന്നരയോടെ ബാറിലെത്തിയ ഷമീര്‍ഖാനോടും നാലു സുഹൃത്തുക്കളോടും ബാര്‍ അടച്ചെന്നു ജീവനക്കാര്‍ പറഞ്ഞു. ഇതിനടുത്ത വഴിയില്‍ കാറിലിരുന്നു മദ്യപിക്കുകയായിരുന്ന അജ്മലും സംഘവും ഇതേ സമയം ബാറിനു മുന്നിലെത്തി. ബാര്‍ അടച്ച വിവരം ഷമീറും സംഘവും പറഞ്ഞത് ഇഷ്ടപ്പെടാത്തതാണ് പ്രശ്നമായത്.

സംഘട്ടനത്തിനിടെ ബാറിന്റെ വശത്തെ ഇടറോഡില്‍വച്ച് അജ്മല്‍ ബീയര്‍ കുപ്പി കൊണ്ടു ഷമീറിന്റെ തലയ്ക്കടിച്ചു വീഴ്ത്തി. തുടര്‍ന്നു കാര്‍ പിന്നോട്ടെടുത്ത് അതിവേഗം മുന്നോട്ടോടിച്ചു ഷമീറിന്റെ തലയിലൂടെ കയറ്റിയിറക്കുകയായിരുന്നു. ഷമീറിന്റെ തല പൂര്‍ണമായി തകര്‍ന്നു. സുഹൃത്തുക്കളായ സഞ്ജയ്ക്കും സച്ചിനും കാറിന്റെ ടയര്‍ കയറിയിറങ്ങി കാലിനു പരുക്കേറ്റിരുന്നു. ഇവരുടെ മൊഴികളില്‍ നിന്ന് കൊലപാതകികള്‍ ആരെന്ന് പൊലീസിന് മനസ്സിലായിരുന്നു. ഇതിനൊപ്പമാണ് കാര്‍ പിന്തുടര്‍ന്നതും.

എരുവ സ്വദേശിനിയുടെതാണ് കാര്‍. പ്രതികള്‍ ഇത് വാടകയ്ക്ക് എടുത്തത്തതാണ്. ഷമീറിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കായംകുളം ഷെഹിദാര്‍ പള്ളി കബര്‍സ്ഥാനില്‍ സംസ്‌കരിച്ചു. അമ്മ: നസീമ. സഹോദരന്‍: അക്ബര്‍ ഷാ (ദുബായ്).

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category