1 GBP = 88.30 INR                       

BREAKING NEWS

എട്ട് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം ധാന്യപ്പുരയില്‍ ഒളിപ്പിച്ചത് അമ്മ; ഭര്‍ത്താവിനോട് പറഞ്ഞത് കുട്ടിയെ ആരോ തട്ടിക്കൊണ്ട് പോയെന്ന്; ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത് കുഞ്ഞിന്റെ മൃതദേഹം; കസ്റ്റഡിയിലെടുത്തപ്പോള്‍ പറഞ്ഞത് ഊഞ്ഞാലില്‍ ആടുന്നതിനിടെ താഴെ വീണ് മരിച്ചെന്നും വഴക്ക് പറയുമെന്ന് പേടിച്ച് ഒളിപ്പിച്ചെന്നും

Britishmalayali
kz´wteJI³

നോയ്ഡ: എട്ട് മാസം പ്രായമായ ആണ്‍കുഞ്ഞിന്റെ മൃതദേഹം ധാന്യപ്പുരയില്‍ ഒളിപ്പിച്ച അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുപിയിലെ ജേവാറിലെ ഗോപാല്‍ഗഡ് ഗ്രാമത്തിലാണ് സംഭവം നടന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുട്ടിയെ കാണാനില്ലായിരുന്നു. ആരോ കുട്ടിയെ തട്ടി കൊണ്ട് പോയെന്നാണ് അമ്മ ഹിമ പറഞ്ഞത്. എന്നാല്‍ ധാന്യപ്പുരയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ കാണാനില്ലെന്ന് കാട്ടി ഓഗസ്റ്റ് 11 ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഓഗസ്റ്റ് 11 ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയ കുഞ്ഞിന്റെ അച്ഛന്‍ രോഹ്തേഷ്, ഭാര്യ ഹേമ കരയുന്നതാണ് കണ്ടത്. കാര്യം ചോദിച്ചപ്പോള്‍ ആരോ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന് ഇവര്‍ പറഞ്ഞു. ഗ്രാമത്തിലെ ഒരു ചടങ്ങില്‍ സംബന്ധിക്കാന്‍ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ പോയ സമയത്തായിരുന്നു ഇത് സംഭവിച്ചത്. ഹിമ പറഞ്ഞത് എല്ലാവരും വിശ്വസിച്ചെങ്കിലും കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ബുധനാഴ്ച രാവിലെ ധാന്യപ്പുരയില്‍ നിന്ന് മൃതദേഹം പുറത്തെടുത്തതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളെ എല്ലാവരെയും പൊലീസ് ചോദ്യം ചെയ്തു. ഇതിനിടെ അമ്മ ഹേമ പൊട്ടിക്കരയുകയും കുഞ്ഞ് ഊഞ്ഞാലില്‍ ആടുന്നതിനിടെ താഴെ വീണ് മരിച്ചതായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ തന്നെ വഴക്കുപറയുമെന്ന് ഭയന്ന് കുഞ്ഞിനെ ബാഗിലാക്കി ധാന്യപ്പുരയില്‍ ഒളിപ്പിക്കുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. 
മൃതദേഹം ഇപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. മരണകാരണം വ്യക്തമാകുന്നത് വരെ അറസ്റ്റ് രേഖപ്പെടുത്തില്ല. യുവതി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണെന്ന് പൊലീസ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category