1 GBP = 88.70 INR                       

BREAKING NEWS

ഇന്ത്യയില്‍ വമ്പന്‍ നിക്ഷേപത്തിന് തയ്യാറെടുക്കുന്ന ഓയോ ഹോട്ടല്‍സ് പരിച്ച് വിടുന്നത് 200 ജീവനക്കാരെ; ഡല്‍ഹി ഓഫീസിലെ 60 ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത് തിങ്കളാഴ്ച്ച; മുംബൈയിലും പുനെയിലും വരും ദിവസങ്ങളിലും പിരിച്ചുവിടല്‍ ഉണ്ടാകും എങ്കിലും കാരണം വ്യക്തമാക്കാതെ അധികൃതര്‍

Britishmalayali
kz´wteJI³

ഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 1400 കോടി രൂപയുടെ വന്‍ നിക്ഷേപത്തിന് തയ്യാറടുക്കുന്ന ഒയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസ് കമ്പനി തങ്ങളുടെ 200 ഓളം ജീവനക്കാരെ പിരിച്ചുവിടുന്നു. എക്സിക്യുട്ടീവ് മുതല്‍ മാനേജര്‍മാര്‍ വരെ സെയില്‍സ് വിഭാഗത്തിലെ ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ചുരുങ്ങിയ കാലം കൊണ്ട് വന്‍ വളര്‍ച്ച നേടിയ കമ്പനി ജീവനക്കാരെ പിരിച്ചുവിടുന്നതിന്റെ കാരണം വ്യക്തമല്ല. ഒയോ ഡല്‍ഹി ഓഫീസിലെ 60 ജീവനക്കാര്‍ക്ക് തിങ്കളാഴ്ച പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി. മുംബൈയിലെയും പുനെയിലെയും ജീവനക്കാര്‍ക്ക് വരുംദിവസങ്ങളില്‍ പിരിച്ചുവിടല്‍ നോട്ടീസ് നല്‍കും.

പിരിച്ചുവിടല്‍ നോട്ടീസില്‍ കാരണം വ്യക്തമാക്കിയിട്ടില്ലെന്നാണ് വിവരം. ഒരു മാസത്തെ നോട്ടീസ് കാലാവധി അനുവദിച്ചിട്ടുണ്ട്. ഇക്കണോമിക് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ കമ്പനി ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. ഓരോ വര്‍ഷവും 4.5 മടങ്ങ് വളര്‍ച്ചയാണ് കമ്പനി നേടുന്നത്. ഇക്കുറിയും ഈ വളര്‍ച്ച നേടുമെന്നും മൂവായിരം പേരെ ഈ വര്‍ഷം നിയമിക്കുമെന്നും കമ്പനി വക്താവ് പറഞ്ഞു. കമ്പനിയുടെ പ്രധാന ബിസിനസ് സംരംഭമായ ഹോട്ടല്‍ ശൃംഖലയോടൊപ്പം നിലവില്‍ കോ- ലീവിങ് സ്പേയ്സ് രംഗത്തും സജീവമാണ്. ഈ വര്‍ഷം കോ- ലീവിങ് സ്പേയ്സ് വിഭാഗത്തില്‍ കൂടുതല്‍ വിപുലീകരണം നടത്താനും കമ്പനിക്ക് ആലോചനയുണ്ട്.

ഇത് കൂടാതെ, കോ- വര്‍ക്കിങ് സ്പേയ്സ്, ക്ലൗഡ് കിച്ചണ്‍ സ്പേയ്സ് തുടങ്ങിയ മേഖലകളിലേക്കും ഒയോ ബിസിനസ് വിപുലീകരിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഒയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസ് കളക്ഷന്‍ ഒ- ഹോട്ടല്‍സ് എന്ന പേരില്‍ പുതിയ ബ്രാന്‍ഡിന് തുടക്കം കുറിക്കും. നിലവിലെ തങ്ങളുടെ പ്രധാന ബിസിനസ് വിഭാഗമായ ബജറ്റ് ഹോട്ടല്‍ സേവനങ്ങള്‍ ഈ പുതിയ ബ്രാന്‍ഡിന് കീഴിലേക്ക് മാറ്റും.
നിലവില്‍ ഇന്ത്യയിലെ 259 ഇന്ത്യന്‍ നഗരങ്ങളിലെ 8,700 കെട്ടിടങ്ങളിലായി ആകെ 1,73,000 മുറികള്‍ ഒയോ പ്ലാറ്റ്ഫോമിലുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് പത്ത് രാജ്യങ്ങളിലെ 500 നഗരങ്ങളില്‍ ഒയോ സജീവമാണ്. നേപ്പാളിലെ 15 നഗരങ്ങളിലേക്കും ഈ വര്‍ഷം തന്നെ ഒയോ ബിസിനസ് വ്യാപിപ്പിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. അതിനിടയിലാണ് കമ്പനിയിലെ കൂട്ട പിരിച്ചുവിടല്‍.

ഒയോ അമിതമായ ചാര്‍ജ്ജുകള്‍ തങ്ങളുടെ പക്കല്‍ നിന്നും ഈടാക്കുന്നതായി കേരളത്തിലെ ഹോട്ടലുടമകള്‍ മുന്‍പ് ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് സമരങ്ങളും നടന്നിരുന്നു. ഇപ്പോള്‍ ജീവനക്കാരെ പിരിച്ചുവിടുന്നത് വിപണിയിലെ പ്രതികൂല സാഹചര്യത്തിലാവാമെന്നാണ് വിലയിരുത്തല്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category