1 GBP = 95.60 INR                       

BREAKING NEWS

ചെക്ക് കേസില്‍ യുഎഇ ജയിലിലായ തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം; അജ്മാന്‍ കോടതിയില്‍ ജാമ്യത്തുക കെട്ടിവെച്ചത് പ്രവാസി വ്യവസായി; തുഷാര്‍ പുറത്തിറങ്ങുന്നത് ഒന്നര ദിവസത്തെ ജയില്‍ വാസത്തിന് ശേഷം; ബിഡിജെഎസ് നേതാവിന്റെ പാസ്പോര്‍ട്ട് പിടിച്ച് വെച്ചെന്നും സൂചന; വെള്ളാപ്പള്ളിയുടെ മകനായ എന്‍ഡിഎ നേതാവിന് വേണ്ടി ഒരേ സമയം കൈ കോര്‍ത്ത് കേന്ദ്രവും സംസ്ഥാന സര്‍ക്കാരും; തിരക്കിട്ട നീക്കങ്ങള്‍ നടത്തിയത് നാളെ അവധി ദിനമായതിനാലും

Britishmalayali
kz´wteJI³

ദുബായ്: സാമ്പത്തിക തട്ടിപ്പ് കേസില്‍ അജ്മാനില്‍ ജയിലിലായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം. അജ്മാന്‍ കോടതിയില്‍ ജാമ്യത്തുക കെട്ടിവച്ചതോടെയാണ് തുഷാറിന് ജാമ്യം അനുവദിച്ചത്. പ്രവാസ് വ്യവസായിയുടെ ഇടപെടലിനെ തുടര്‍ന്ന് അഭിഭാഷകന്‍ നേരിട്ട് എത്തുകയായിരുന്നു. തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് വണ്ടിച്ചെക്ക് നല്‍കിയെന്ന കേസില്‍ അജ്മാന്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.എത്രതുകയാണ് ജാമ്യത്തുകയായി കെട്ടിവച്ചത് എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ല. തുഷാര്‍ വെള്ളാപ്പള്ളിയുടെ പാസ്പോര്‍ട് പിടിച്ചു വച്ചെന്നതടക്കം വിവരങ്ങളും പുറത്തുവരുന്നുണ്ട്. ജാമ്യം അനുവദിച്ചപ്പോള്‍ വ്യവസ്ഥകളെന്തെങ്കിലും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും സ്ഥിരീകരണം വരേണ്ടതുണ്ട്.

പത്തു വര്‍ഷം മുമ്പ് നല്‍കിയ പത്ത് ദശലക്ഷം ദിര്‍ഹത്തിന്റെ ഒരു ചെക്ക് സംബന്ധിച്ച തര്‍ക്കത്തിലാണ് തുഷാറിനെ കഴിഞ്ഞ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ തുഷാറിനെ പിന്നീട് അജ്മാന്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയാണ് അജ്മാന്‍ പൊലീസ് സ്റ്റേഷനില്‍ നാല് ദിവസം മുമ്പ് തുഷാറിന് എതിരെ പരാതി നല്‍കിയത്. ഇതിന് പിന്നാലെ ചെക്ക് കേസ് സംസാരിച്ചു തീര്‍ക്കാമെന്ന് പറഞ്ഞ് പരാതിക്കാര്‍ തുഷാറിനെ വിളിച്ചു വരുത്തിയത് പ്രകാരമാണ് അദ്ദേഹം കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് തിരിച്ചത്.

ഇതിന്റെ ചര്‍ച്ചക്കിടയിലാണ് പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്തത്. ചെക്ക് സംബന്ധിച്ച് പരാതി നിലവിലുള്ളതായി തുഷാര്‍ വെള്ളാപ്പള്ളിക്ക് വിവരമൊന്നും ഉണ്ടായിരുന്നില്ല. മോദിയുടെ വരവ് കൂടി മനസ്സില്‍ വച്ച് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി തുഷാര്‍ പറന്നു. ഇതാണ് വിനയായത്. വലിയ ഗൂഢാലോചന ഇതിന് പിന്നില്‍ നടന്നിട്ടുണ്ടെന്ന് വെള്ളാപ്പള്ളിയും വിലയിരുത്തുന്നു.പത്ത് മില്യണ്‍ യുഎഇ ദിര്‍ഹത്തിന്റെ (പത്തൊമ്പതര കോടി രൂപ)യുടേതാണ് ചെക്ക്. ബിസിനസ് പൊളിഞ്ഞ് നാട്ടിലേക്ക് കടന്ന തുഷാര്‍ വെള്ളാപ്പള്ളി പിന്നീട് രാഷ്ട്രീയരംഗത്ത് സജീവമായി. ഇതിനിടെ പലതവണ നാസില്‍ അബ്ദുള്ളയ്ക്ക് കാശ് കൊടുത്തു തീര്‍ക്കാമെന്നേറ്റെങ്കിലും സ്വാധീനം ഉപയോഗിച്ച് ഒഴിഞ്ഞുമാറുകയായിരുന്നു. ഒടുവില്‍ സ്വദേശിയുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പിനു തയ്യാറാണെന്ന് അറിയിച്ച് തുഷാറിനെ നാസില്‍ ഗള്‍ഫിലേക്ക് ക്ഷണിച്ചു.

ഇതുപ്രകാരം ചൊവ്വാഴ്ച രാത്രി അജ്മാനിലെത്തിയ തുഷാറിനെ താമസസ്ഥലത്ത് വച്ച് നാസിലിന്റെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം പത്തുവര്‍ഷം മുമ്പ് നല്‍കിയ ചെക്കിന് ഇപ്പോള്‍ സാധുത ഇല്ലെന്നാണ് തുഷാറിന്റെ വാദം. ഇത് നിലനില്‍ക്കാന്‍ സാധ്യത കുറവാണ്. കാരണം ചെക്കില്‍ ഡേറ്റ് ഇട്ടിരുന്നില്ല. ഇതാണ് തന്ത്രപരമായി പരാതിക്കാരന്‍ ഉപയോഗിച്ചത്. പൊലീസില്‍ പരാതി നല്‍കിയത് മറച്ചുവെച്ചുകൊണ്ട് ചെക്ക് കേസ് സംസാരിച്ചു തീര്‍ക്കാമെന്ന് പറഞ്ഞ് തുഷാറിനെ പരാതിക്കാര്‍ കേരളത്തില്‍ നിന്ന് അജ്മാനിലെ ഒരു ഹോട്ടലില്‍ വിളിച്ചു വരുത്തുകയായിരുന്നു. ഇതിന്റെ ചര്‍ച്ചക്കിടയിലാണ് പരാതിക്കാര്‍ നല്‍കിയ വിവരം അനുസരിച്ച് പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്തത്.

തുഷാറിനെ പുറത്തിറക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര മന്ത്രി എസ് ജയശങ്കറിന് കത്തയച്ചിരുന്നു. ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. അറ്റ്‌ലസ് രാമചന്ദ്രന്റേ കാര്യത്തില്‍ പോലും ആരും കാട്ടാത്ത ആവേശമാണ് സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ എടുത്തത്. കേന്ദ്ര സര്‍ക്കാരിന് പിണറായി എഴുതിയെന്ന അവകാശവുമായി കത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ചെക്ക് കേസിലെ പ്രതിക്ക് വേണ്ടി മുഖ്യമന്ത്രി ഇത്രയും വലിയ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം. മാധ്യമങ്ങളില്‍ ഇന്ന് പുലര്‍ച്ചെയാണ് തുഷാറിന്റെ അറസ്റ്റ് ചര്‍ച്ചയായത്. തൊട്ട് പിന്നാലെ തന്നെ കേന്ദ്ര വിദേശകാര്യമന്ത്രിക്ക് മുഖ്യമന്ത്രി കത്തെഴുതി. അജ്മാനിലെ ജയിലില്‍ തുഷാറിന്റെ ആരോഗ്യം എന്താകുമെന്ന സംശയമാണ് മുഖ്യമന്ത്രി പ്രകടിപ്പിക്കുന്നത്.

പ്രിയപ്പെട്ട ജയശങ്കര്‍ജി..... എസ് എന്‍ ഡി പി യൂണിയന്‍ വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അജ്മാനില്‍ അറസ്റ്റിലായെന്ന് ടിവി കണ്ട് അറിഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യത്തിലും ക്ഷേമാവസ്ഥയിലും എനിക്ക് അതിയായ ആശങ്കയുണ്ട്. നിയമത്തിന്റെ പരിധിയില്‍ നിന്ന് എല്ലാ സഹായവും ചെയ്യണം. വ്യക്തിപരമായ ഇടപെടല്‍ ഉണ്ടാകണമെന്നാണ് പിണറായിയുടെ ആവശ്യം. കേന്ദ്രം ഭരിക്കുന്ന ബിജെപി മുന്നണിയിലെ സഖ്യകക്ഷിയാണ് ബിഡിജെഎസ്. എന്നാല്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശനും ബിജെപി നേതൃത്വവുമായി അത്ര സുഖത്തില്‍ അല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിലും മറ്റും പിണറായി വിജയനെ പരസ്യമായി വെള്ളാപ്പള്ളി പിന്തുണച്ചു. നവോത്ഥാന മതിലിലും അണിചേര്‍ന്നു. ഈ സാഹചര്യത്തില്‍ ബിജെപിയുടെ ഇടപെടലില്‍ വെള്ളാപ്പള്ളിക്ക് സംശയമുണ്ട്. ഇതുകൊണ്ടാണ് പിണറായി കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category