1 GBP = 92.50 INR                       

BREAKING NEWS

ഫ്രഞ്ച് പ്രസിഡന്റും വഴങ്ങി; വമ്പന്‍ കരാറുകള്‍ വാഗ്ദാനം ചെയ്ത് ട്രംപ്; മാര്‍കോണിന് മുന്നില്‍ മേശപ്പുറത്ത് കാലെടുത്ത് വച്ച് വിജയം ഉറപ്പിച്ച് ബോറിസ് ജോണ്‍സന്റെ കിടിലന്‍ മടക്കം; തകര്‍ന്നിരുന്ന പൗണ്ടിന് കുതിച്ച് ചാട്ടം; ബ്രിട്ടനെ പടുകുഴിയില്‍ വീഴ്ത്താതെ ബ്രക്സിറ്റുമായി ബോറിസ്

Britishmalayali
kz´wteJI³

ടുത്ത ബ്രെക്സിറ്റുമായി മുന്നോട്ട് പോകുന്ന പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ കരാറുകള്‍ നേടുന്ന കാര്യത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേല്‍ മാര്‍കോണിന് മേല്‍ നിര്‍ണായകമായ വിജയം കൈവരിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതിന് പുറമെ ബോറിസിന് വമ്പന്‍ കരാറുകള്‍ വാഗ്ദാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തിയിട്ടുണ്ട്. മാര്‍കോണിന് മുന്നില്‍ മേശപ്പുറത്ത് കാലെടുത്ത് വച്ച് വിജയം ഉറപ്പിച്ചാണ് ബോറിസിന്റെ കിടിലന്‍ മടക്കമുണ്ടായിരിക്കുന്നത്. ഇതോടെ തകര്‍ന്നിരുന്ന പൗണ്ടിന് കുതിച്ച് ചാട്ടമുണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ ബ്രിട്ടനെ പടുകുഴിയില്‍ വീഴ്ത്താതെയാണ് ബ്രക്സിറ്റുമായി ബോറിസ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.

ബാക്ക്സ്റ്റോപ്പിന് പകരമായി മറ്റൊരു പ്ലാനുമായി എത്തുന്നതിന് ബോറിസിന് 30 ദിവസം കൂടി സമയം അനുവദിക്കുന്നതിനുള്ള ജര്‍മന്‍ ചാന്‍സലര്‍ ഏയ്ജെല മെര്‍കലിന്റെ പദ്ധതിയെ പിന്തുണക്കുന്ന നിലപാടാണ് മാര്‍കോണ്‍ ഇത് പ്രകാരം ഇപ്പോഴെടുത്തിരിക്കുന്നത്. ഇതോടെ നല്ലൊരു ഡീലോട് കൂടി യുകെയ്ക് യൂണിയന്‍ വിട്ട് പോകുന്നതിനുള്ള സാധ്യത വര്‍ധിപ്പിച്ചാണ് ബോറിസ് തന്റെ ജര്‍മന്‍ , ഫ്രഞ്ച് സന്ദര്‍ശനം അവസാനിപ്പിച്ച് മടങ്ങുന്നത്. സന്ദര്‍ശനം കഴിഞ്ഞ ഡൗണിംഗ് സ്ട്രീറ്റിലേക്ക് മടങ്ങുന്നതിനിടെ ബോറിസ് തന്റെ തലയ്ക്ക് മീതെ കൈകള്‍ ഉയര്‍ത്തുന്നത് കാണാമായിരുന്നു.

ഐറിഷ് ബാക്ക് സ്റ്റോപ്പിന് പകരമായി യുകെയ്ക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്നത് കേള്‍ക്കാന്‍ താന്‍ മനസ് തുറന്നിരിക്കുകയാണെന്നായിരുന്നു ഇന്നലെ പാരീസില്‍ വച്ച് മാര്‍കോണ്‍ ബോറിസിനോട് നിര്‍ദേശിച്ചിരുന്നത്. മറ്റൊരു ഡീലുമായി 30 ദിവസത്തിനകം എത്താന്‍ യുകെയ്ക്ക് സമയം അനുവദിക്കുന്നതിനോട് താന്‍ യോജിക്കുന്നുവെന്നായിരുന്നു ബുധനാഴ്ച ബോറിസുമായി ഈ വിഷയത്തില്‍ നടത്തിയ ചര്‍ച്ചക്ക് ശേഷം ഏയ്ജെല മെര്‍കല്‍ പ്രഖ്യാപിച്ചിരുന്നത്. നിലവില്‍ ബ്രക്സിറ്റ് ഡീലിന്റെ കാര്യത്തിലുള്ള മരവിപ്പില്ലാതാക്കുന്നതിന് മാര്‍കോണ്‍ കൂടി സന്നദ്ധനായതോടെ യൂണിയനില്‍ നിന്നും ഡീല്‍ നേടിയെടുക്കാമെന്ന കാര്യത്തില്‍ ബോറിസിനുള്ള പ്രതീക്ഷ വര്‍ധിച്ചിരിക്കുകയാണ്.

ഫ്രഞ്ച് പ്രസിഡന്റിന് മുന്നില്‍ മേശപ്പുറത്ത് കാലെടുത്ത് വച്ചതിന് ബോറിസിനെതിരെ വിമര്‍ശനം
ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേല്‍ മാര്‍കോണുമായുള്ള ചര്‍ച്ചക്കിടെ ബോറിസ് ചെറിയ മേശപ്പുറത്ത് തന്റെ കാലെടുത്ത് വച്ചതിനെതിരെ കടുത്ത വിമര്‍ശനം ശക്തമാകുന്നു.എലിസീ പാലസില്‍ വച്ച് നടന്ന ചര്‍ച്ചക്കിടെയാണ് സംഭവം അരങ്ങേറിയിരുന്നത്. ഇവിടെ മാര്‍കോണിന്റെ ക്ഷണം സ്വീകരിച്ചായിരുന്നു ബോറിസ് എത്തിച്ചേര്‍ന്നിരുന്നത്. ബോറിസിന്റെ ഈ പ്രവര്‍ത്തിക്കെതിരെ ട്വിറ്ററില്‍ കടുത്ത വിമര്‍ശനവുമായിട്ടാണ് നിരവധി യൂസര്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ബോറിസിനെ 'ബഫൂണ്‍' എന്ന് വിളിച്ച് ആക്ഷേപിക്കാന്‍ വരെ ചിലര്‍ ധൈര്യം കാട്ടിയിട്ടുണ്ട്. എന്നാല്‍ തമാശ രൂപത്തിലാണ് താനിത് ചെയ്തതെന്നും മാര്‍കോണും ഇത് ആസ്വദിച്ചിരുന്നുവെന്നുമാണ് ബോറിസ് പ്രതികരിച്ചിരിക്കുന്നത്.

ബ്രക്സിറ്റിന് ശേഷമുള്ള വ്യാപാരത്തിന് രൂപരേഖയിട്ട് ബോറിസും ട്രംപും
ബ്രക്സിറ്റിന് ശേഷം യുകെയും യുഎസും തമ്മിലുളള വ്യാപാര ബന്ധങ്ങള്‍ ഏത് വിധത്തിലുള്ളതായിരിക്കണമെന്ന കാര്യത്തില്‍ സംയുക്ത ചര്‍ച്ചയിലൂടെ രൂപരേഖ തയ്യാറാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ബോറിസും രംഗത്തെത്തി.ഇതിനെ തുടര്‍ന്ന് സെപ്റ്റംബറോടെ ഇരു നേതാക്കളും ഇത് സംബന്ധിച്ച കരാറില്‍ ഒപ്പ് വയ്്ക്കുന്നതിനുള്ള സാധ്യത ശക്തമായിട്ടുണ്ട്. ഫ്രാന്‍സില്‍ ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുമ്പോള്‍ തങ്ങള്‍ക്ക് വ്യാപാര ചര്‍ച്ചകള്‍ നടത്താമെന്ന തീരുമാനത്തില്‍ ബോറിസും ട്രംപും എത്തിച്ചേര്‍ന്നിട്ടുമുണ്ട്. ബോറിസ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റത് മുതല്‍ ഇരുവരും ആഴ്ച തോറും ടെലിഫോണ്‍ സംഭാഷണങ്ങള്‍ നടത്തി വരുന്നുണ്ട്.

വരാനിരിക്കുന്ന 12 മാസങ്ങള്‍ക്കിടെ വ്യാപാര ചര്‍ച്ചകള്‍ ഏത് തരത്തിലാണ് മുന്നോട്ട് കൊണ്ടു പോകേണ്ടതെന്നതിന് രൂപരേഖയിടുന്ന പ്രാഥമിക ചര്‍ച്ചയാണ് ഇരു നേതാക്കളും ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. പുതിയ രൂപരേഖക്ക് ഇരു രാജ്യങ്ങളിലെയും ഒഫീഷ്യലുകള്‍ വരാനിരിക്കുന്ന ആഴ്ചകളില്‍ അന്തിമ രൂപം നല്‍കുന്നതായിരിക്കും. യുഎന്‍ ജനറല്‍ അസംബ്ലിയില്‍  പങ്കെടുക്കാന്‍ വേണ്ടി സെപ്റ്റംബര്‍ അവസാനം ഇരു നേതാക്കളും കാണുമ്പോള്‍ കരാറിലൊപ്പ് വച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.ബോറിസ് പ്രധാനമന്ത്രിയായതിന്  ശേഷം ട്രംപും അദ്ദേഹവും തമ്മില്‍ നേരിട്ട് നടത്തിയിരിക്കുന്ന ആദ്യ ചര്‍ച്ചയാണ് പൂര്‍ത്തിയായിരിക്കുന്നത്.

പൗണ്ട് വിലയില്‍ കുതിച്ച് ചാട്ടം
ബ്രക്സിറ്റ് ഡീലുണ്ടാകുന്നതിന് സാധ്യത വര്‍ധിച്ചതോടെ പൗണ്ട് വില തകര്‍ച്ചയില്‍ നിന്നും തിരിച്ച് വരാന്‍ തുടങ്ങിയെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അതായത് ബ്രക്സിറ്റുമായി ബന്ധപ്പെട്ട് പുതിയൊരു ഡീല്‍ തയ്യാറാക്കാന്‍ ബോറിസ് ജോണ്‍സന് ഏയ്ജെല മെര്‍കലും ഇമാനുവേല്‍ മാര്‍കോണും 30 ദിവസത്തെ സമയം കൂടി അനുവദിച്ച സാഹര്യത്തിലാണ് പൗണ്ട് വില വീണ്ടം ഉയരാന്‍ തുടങ്ങിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഡോളറിനും യൂറോയ്ക്കുമെതിരെയുള്ള പൗണ്ട് വിലയില്‍ ക്രമത്തില്‍ വര്‍ധനവുണ്ടാകാന്‍ തുടങ്ങിയിരിക്കുന്നുവെന്നാണ് വിപണിയിലെ പുതുചലനങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ബോറിസ് നോ ഡീലിലൂടെ യുകെയെ ഒക്ടോബര്‍ 31നകം യൂറോപ്യന്‍ യൂണിയന് പുറത്തെത്തിക്കുമെന്ന സാഹചര്യം ശക്തമായതിനെ തുടര്‍ന്ന് പൗണ്ട് വില സമീപകാലത്ത് വളരെ താഴെ പോയിരുന്നു. അതില്‍ നിന്നും തിരിച്ച് വരവ് നടത്താന്‍ പുതിയ സാഹചര്യത്തില്‍ പൗണ്ട് ഒരുങ്ങുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്നലെ ഉച്ചയ്ക്ക് ശേഷം ഡോളറിനെതിരെ പൗണ്ട് വിലയില്‍ 0.85 ശതമാനം വര്‍ധനവുണ്ടാവുകയും പൗണ്ട് വില 1.2233 ഡോളറായി വര്‍ധിച്ചിരുന്നു. യൂറോയ്ക്കെതിരെ പൗണ്ട് വിലയില്‍ 0.84 ശതമാനം വര്‍ധനവുണ്ടാവുകയും പൗണ്ട് വില ഒരു യൂറോയ്ക്ക് 90.63 പെന്‍സായി വര്‍ധിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മൂന്നാഴ്ചക്കിടെയുളള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

2016 ജൂണ്‍ 23ന് നടന്ന റഫറണ്ടത്തില്‍ യുകെ ബ്രക്സിറ്റിന് അനുകൂലമായി വോട്ട് ചെയ്തത് മുതല്‍ ബ്രിട്ടീഷ് കറന്‍സിയുടെ വില നിരവധി തവണ ഇടിയാന്‍ തുടങ്ങിയിരുന്നു. ബ്രക്സിറ്റുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചര്ച്ചകള്‍, വോട്ടെടുപ്പുകള്‍, തുടങ്ങിയവ ഹൗസ് ഓഫ് കോമണ്‍സില്‍ നടക്കുന്ന വേളകളില്‍ പൗണ്ട് വില ഏറിയും കുറയാറുമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category