1 GBP = 88.70 INR                       

BREAKING NEWS

21 ശതമാനം പേര്‍ക്ക് എ സ്റ്റാറോ എ യോ; 67 ശതമാനം പേര്‍ക്ക് ബി അല്ലെങ്കില്‍ സി; ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയറും ഹോസ്പിറ്റാലിറ്റിയും ടൂറിസവും പഠിക്കാന്‍ ആളെ കിട്ടുന്നില്ല; സയന്‍സിനും മാത് സിനും ഇംഗ്ലീഷിനും ഇടി; കടുപ്പമാണെന്ന് കരുതിയ ജിസിഎസ്ഇ ഫലം എളുപ്പമായപ്പോള്‍

Britishmalayali
kz´wteJI³

പ്രാവശ്യത്തെ ജിസിഎസ്ഇ പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചുവെന്ന് വെളിപ്പെടുത്തി സ്‌കൂള്‍ ലീഡര്‍മാര്‍ രംഗത്തെത്തി. ഒരു തലമുറയിലെ ഏറ്റവും വലിയ പരിഷ്‌കരണം ഈ പരീക്ഷയില്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് വിജയശതമാനം കുത്തനെ ഇടിഞ്ഞ് താഴുമെന്ന് മിക്കവരും ഭയപ്പെട്ടിരുന്ന അവസരത്തിലാണ് അതിന് വിപരീതമായ പരീക്ഷാഫലം ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പുതിയ ഫലമനുസരിച്ച് 21 ശതമാനം പേര്‍ക്ക് എ സ്റ്റാറോ എ യോ ലഭിച്ചിട്ടുണ്ട്. 67 ശതമാനം പേര്‍ക്ക് ബി അല്ലെങ്കില്‍ സിയും ലഭിച്ചിട്ടുണ്ട്. 

ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയറും ഹോസ്പിറ്റാലിറ്റിയും ടൂറിസവും പഠിക്കാന്‍ ആളെ കിട്ടാത്ത അവസ്ഥയാണുള്ളത്.എന്നാല്‍ സയന്‍സും മാത് സും ഇംഗ്ലീഷും നേടാന്‍ ഇടിയേറെയാണ്. കടുപ്പമാണെന്ന് കരുതിയ ജിസിഎസ്ഇ ഫലം എളുപ്പമായപ്പോഴുളള  ഏറ്റവും പുതിയ പ്രവണതയാണ് വെളിപ്പെട്ടിരിക്കുന്നത്.ടോപ് ഗ്രേഡുകളായ 7/അ അല്ലെങ്കില്‍ അതിന് മേല്‍ ലഭിച്ചിരിക്കുന്ന എന്‍ട്രികള്‍ 20.8 ശതമാനമായാണ് വര്‍ധിച്ചിരിക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.3 ശതമാനം കൂടുതലും 2015ന് ശേഷമുള്ള  ഏറ്റവും ഉയര്‍ന്ന നിരക്കുമാണ്.ഇക്കാര്യത്തില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് വര്‍ധനവുണ്ടാകുന്നത്.

67.3 ശതമാനം എന്‍ട്രികള്‍ക്കും 4/സി ഗ്രേഡോ അല്ലെങ്കില്‍ അതിന് മുകളിലോ ആണ് ലഭിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ 2018ലേതില്‍ നിന്നും 0.4 ശതമാനമാണ് പെരുപ്പമുണ്ടായിരിക്കുന്നത്. 2015ന് ശേഷം ഇക്കാര്യത്തിലുണ്ടായിരിക്കുന്ന ഏറ്റവും വലിയ വര്‍ധനവുമാണിത്. ഗ്രേഡ് 7/ എ ലഭിക്കുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലുള്ള വ്യത്യാസം കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും മാറിയിട്ടില്ല. പെണ്‍കുട്ടികളുടെ 24.1 ശതമാനം എന്‍ട്രികള്‍ക്കും 7/എ അല്ലെങ്കില്‍ അതിന് മേല്‍ ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ 17.6 ശതമാനം ആണ്‍കുട്ടികളുടെ എന്‍ട്രികള്‍ക്കാണിത് ലഭിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ആണ്‍കുട്ടികള്‍ 6.5ശതമാനം ലീഡാണുണ്ടായിരിക്കുന്നത്.

ഗ്രേഡ് 4/സിയുടെ കാര്യത്തില്‍ ഈ വിടവ് രണ്ടാമത്തെ വര്‍ഷവും നേരിയ തോതിലേയുള്ളൂ. ഇത് പ്രകാരം പെണ്‍കുട്ടികളുടെ 71.7 ശതമാനം എന്‍ട്രികള്‍ക്കും 4 /സി അല്ലെങ്കില്‍ അതിന് മുകളിലാണ് ലഭിച്ചിരിക്കുന്നത്. ആണ്‍കുട്ടികളുടെ കാര്യത്തില്‍ ഇത് 62.9 ശതമാനമാണ്. ഇക്കാര്യത്തില്‍ പെണ്‍കുട്ടികള്‍ 8.8 പോയിന്റ് ലീഡാണ് പ്രകടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ ലീഡ് 9.1 ആയിരുന്നു. ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന വിഷയം സയന്‍സാണ് . രണ്ടാംസ്ഥാനത്ത് മാത് സും മൂന്നാം സ്ഥാനത്ത് ഇംഗ്ലീഷും നിലകൊള്ളുന്നു. ഏറ്റവും ആളുകള്‍ കുറവ്  ലെഷര്‍ , ടൂറിസം എന്നിവയാണ്. 

എന്‍ട്രികളില്‍ ഏറ്റവും കൂടുതല്‍ വര്‍ധനവുണ്ടായിരിക്കുന്ന സ്റ്റാറ്റിറ്റിക്സിന്റെ കാര്യത്തിലാണ്. ഇതന് കഴിഞ്ഞ വര്‍ഷം 15,562 എന്‍ട്രികളാണ് ലഭിച്ചിരുന്നതെങ്കില്‍ ഈ വര്‍ഷം അത് 24,027 ആയാണ് വര്‍ധിച്ചിരിക്കുന്നത്. 55 ശതമാനമാണീ പെരുപ്പം. വര്‍ധനവില്‍ രണ്ടാം സ്ഥാനം വെല്‍ഷ് സെക്കന്‍ഡ് ലാംഗ്വേജിനാണ്. ഇതിന് 33 ശതമാനമാണ് പെരുപ്പമുണ്ടായിരിക്കുന്നത്. 17 ശതമാനം പെരുപ്പം രേഖപ്പെടുത്തി എക്കണോമിക്സ് മൂന്നാം സ്ഥാനത്ത് നിലകൊള്ളുന്നു. എന്‍ട്രികളുടെ കാര്യത്തില്‍ ഏറ്റവും അധികം ഇടിവുണ്ടായിരിക്കുന്നത് ലെഷറിനും എക്കണോമിക്സിനുമാണ്. 

ഇവയില്‍ 2018ല്‍ 2306 എന്‍ട്രികളുണ്ടായിരുന്നുവെങ്കില്‍ ഈ വര്‍ഷം അത് 111 ആയി താഴ്ന്നിരിക്കുന്നു. അതായത് 95 ശതമാനമാണീ ഇടിവ്. അടുത്ത ഏറ്റവും വലിയ ഇടിവുണ്ടായിരിക്കുന്നത് ഹോസ്പിറ്റാലിറ്റിയാണ്. 88 ശതമാനമാണീ ഇടിവ്. 83 ശതമാനം ഇടിവാണ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയറിലുണ്ടായിരിക്കുന്നത്. മൊത്തം പാസ് നിരക്ക് കഴിഞ്ഞ വര്‍ഷത്തെ നിരക്കായ 98.3 ശതമാനത്തില്‍ തന്നെ നിലകൊള്ളുന്നു. 2007ന് ശേഷമുളള ഏറ്റവും താഴ്ന്ന പാസ് നിരക്കാണിത്. മൊത്തത്തില്‍ 5,547,447 എന്‍ട്രികളാണ് പരീക്ഷകള്‍ക്ക് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും 77,371 എന്‍ട്രികളാണ് വര്‍ധിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category