1 GBP = 88.70 INR                       

BREAKING NEWS

മിക്ക കടകളിലും ബാങ്ക് ഹോളിഡേ സ്പെഷ്യല്‍ ഡിസ്‌കൗണ്ടുകള്‍; വാഷിംഗ് മെഷീനുകള്‍ മുതല്‍ മൊബൈല്‍ ഫോണ്‍ വരെ വിലക്കുറവില്‍ വാങ്ങാം; ഏത് ഷോപ്പുകളില്‍ ഏതെല്ലാം ഡിസ്‌കൗണ്ട് എന്നറിയാമോ?

Britishmalayali
kz´wteJI³

കുറഞ്ഞ വിലയില്‍ വര്‍ധിച്ച ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ കൈക്കലാക്കുന്നതിന് തക്കം പാര്‍ത്തിരിക്കുന്ന ഒരു ഷോപ്പറാണോ നിങ്ങള്‍? എന്നാല്‍ നിങ്ങളെ തേടി ബാങ്ക് ഹോളിഡേ എന്ന സുവര്‍ണാവസരമാണ് എത്തിയിരിക്കുന്നത്. അതായത് ബാങ്ക് ഹോളിഡേ പ്രമാണിച്ച് മിക്ക കടകളിലും സ്പെഷ്യല്‍  ഡിസ്‌കൗണ്ടുകളാണ് ലഭ്യമാകാന്‍ പോകുന്നത്. ഇത് പ്രകാരം വാഷിംഗ് മെഷീനുകള്‍ മുതല്‍ മൊബൈല്‍ ഫോണ്‍ വരെയും ഫര്‍ണീച്ചര്‍ മുതല്‍ ടെക് പ്രൊഡക്ടുകള്‍ വരെയും വിലക്കുറവില്‍ വാങ്ങാന്‍ നമുക്ക് സാധിക്കും. ഈ അവസരത്തില്‍  ഏത് ഷോപ്പുകളില്‍ ഏതെല്ലാം ഡിസ്‌കൗണ്ട് എന്നറിയുന്നത് നന്നായിരിക്കും. പ്രധാനപ്പെട്ട ചില ഡിസ്‌കൗണ്ടുകളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.


എച്ച്പി 14 ഡികെ0008 14 ഇഞ്ച് ലാപ്ടോപ്പിന് 140 പൗണ്ട് വിലക്കുറവ്
512 ജിപി എച്ച് പി ലാപ്ടോപ്പായ ഡികെ0008ന് വില 429 പൗണ്ടേ നല്‍കേണ്ടതുളളൂ. ബാങ്ക് ഹോളിഡേ പ്രമാണിച്ച് ഇത് വാങ്ങുമ്പോള്‍ നിലവില്‍ 140 പൗണ്ട് വരെ ലാഭിക്കാനാവും. പത്ത് മണിക്കൂറോളം ബാറ്ററി ലൈഫുളള ലാപ്ടോപ്പാണിത്. ഇതിന് 8 ജിബി റാമാണുള്ളത്. ഫുള്‍ എച്ച് ഡി സ്‌ക്രീനാണ് ഇതിനുള്ളത്.

എല്‍ജി യുഎച്ച്ഡി ടിവിക്ക് 150 പൗണ്ട് വിലക്കുറവ്
എല്‍ജി 55 യുഎം74000 പിഎല്‍ബി 55 ഇഞ്ച് 4 കെ ആക്ടീവ് എച്ച്ഡിആര്‍ ടിവിക്ക് യഥാര്‍ത്ഥ വില 649 പൗണ്ടാണ് വില. ബാങ്ക് ഹോളിഡേ പ്രമാണിച്ച് ഇതിന് 150 പൗണ്ട് വിലക്കുറവുണ്ട്. 3840 ഇന്റു 2160 അല്‍ട്രാ എച്ച്ഡി റെസല്യൂഷനിലുള്ള ഇതിന് പവറേകുന്ന ക്വാഡ് കോര്‍ പ്രൗസസറാണ്.

ടുറിന്‍ ബാക്ക്കെയര്‍ ഡിവാന്‍ ബെഡ് സെറ്റിന് 300 പൗണ്ട് ഡിസ്‌കൗണ്ട്
ടുറിന്‍ ബാക്ക്കെയര്‍ ഡിവാന്‍ ബെഡ് സെറ്റിന് വില 999 പൗണ്ടാണ്. ബാങ്ക് ഹോളിഡേ പ്രമാണിച്ച് ഇതിന് 300 പൗണ്ടാണ്  ഡിസ്‌കൗണ്ട് ലഭിക്കുന്നത്. അതിനാല്‍ ഇപ്പോള്‍ ഇതിന് 699 പൗണ്ടേ നല്‍കേണ്ടതുള്ളൂ. വിന്ററില്‍  ചൂടേകുന്നതിന് പര്യാപ്തമായ വിധത്തില്‍ ഇംഗ്ലീഷ് വൂള്‍ കൊണ്ടാണിത് നിര്‍മിച്ചിരിക്കുന്നത്.

ഇസ്ലിംഗ്ടണ്‍ ത്രീ സീറ്റര്‍ സോഫയ്ക്ക് 799പൗണ്ട് വിലക്കുറവ്
ത്രീ സീററര്‍ ലെതര്‍ സോഫായ ഇസ്ലിംഗ്ടണ്‍ ത്രീ സീറ്റര്‍ സോഫയ്ക്ക് നിലവില്‍ ബാങ്ക് ഹോളിഡേയില്‍ 799 പൗണ്ടാണ് വിലക്കുറവ്. ഹൈബാക്കും ഡീപ്പ് കുഷ്യനിംഗുമുള്ള സോഫയാണിത്. ക്രോം ഫീറ്റ് സഹിതം ഫിനിഷ് ചെയ്ത സോഫയാണിത്.ഇതിന്റെ യഥാര്‍ത്ഥ വില 1598 പൗണ്ടാണ് വില.

ലാറ്റിന ഓര്‍ത്തോ ഡിവാന്‍ ബെഡ് സെറ്റിന് 300 പൗണ്ട് വിലക്കുറവ്
ലാറ്റിന ഓര്‍ത്തോ ഡിവാന്‍ ബെഡ് സെറ്റിന് വില 9999.98 പൗണ്ടാണ് യഥാര്‍ത്ഥ വില. എന്നാല്‍  ബാങ്ക് ഹോളിഡേ പ്രമാണിച്ച് ഇതിന് നിലവില്‍ 300 പൗണ്ട് കുറച്ച് 699.98 പൗണ്ട് മാത്രം നല്‍കിയാല്‍ മതി.

റാമിറ വൈറ്റ് എക്സ്റ്റെന്‍ഡിംഗ് ഡൈനിംഗ് ടേബിളും 4 അല്‍കോറ ചെയറുകളും
ഇവ വാങ്ങുമ്പോള്‍ ബാങ്ക് ഹോളിഡേ പ്രമാണിച്ച് 150 പൗണ്ടാണ് ലാഭിക്കാനാവുന്നത്. ഇതിന് നിലവില്‍ 949 പൗണ്ട് മാത്രമേ നല്‍കേണ്ടതുളളൂ. വീടിന് പ്രത്യേക ചാരുതയേകുന്ന സ്‌റ്റൈലിഷ് ഡൈനിഗം ടേബിളും ചെയര്‍ സെറ്റുകളുമാണിവ. ഡൈനിംഗ് റൂമിലും ലിവിംഗ് ഏരിയയിലും ഇടാന്‍ പറ്റിയവാണിവ.

സാംസങ് ഫ്രീസ്റ്റാന്‍ഡിംഗ് അമേരിക്കന്‍ ഫ്രിഡ്ജ് ഫ്രീസര്‍ വിത്ത് ഐസ് ആന്‍ഡ് വാട്ടര്‍ ഡിസ്പെന്‍സര്‍
ഇതിന് നിലവില്‍ 523 പൗണ്ടാണ് വിലക്കുറവുള്ളത്. അതായത് നിലവില്‍ വില 1978 പൗണ്ടേ വിലയുള്ളൂ. പവര്‍ കൂള്‍, പവര്‍ ഫ്രീസ് ഫംക്ഷനുകള്‍ പ്രദാനം ചെയ്യുന്ന ഫ്രിഡ്ജാണിത്. അഞ്ച് വര്‍ഷത്തെ വാറന്റിയുളള ഡിവൈസാണിത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category