1 GBP = 88.40 INR                       

BREAKING NEWS

ഇന്ത്യന്‍ പൗരത്വം ഉള്ള 18നും 23നും ഇടയില്‍ പ്രായമുള്ള ഒരു മകളാണോ നിങ്ങളുടേത്? എങ്കില്‍ ഒക്ടോബര്‍ 11ന് ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ നിങ്ങളുടെ മകളായിരിക്കാം; പാഴാക്കരുത് ഈ അവസരം

Britishmalayali
kz´wteJI³

'ഹൈ കമ്മീഷണര്‍ ഫോര്‍ എ ഡേ' മത്സരത്തില്‍ പങ്കെടുക്കുന്നതിനായി യുകെയിലെ ഇന്ത്യന്‍ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ച്  ബ്രിട്ടീഷ് ഹൈ കമ്മീഷന്‍ രംഗത്തെത്തി.ഇന്ത്യന്‍ പൗരത്വം ഉള്ള 18നും 23നും ഇടയില്‍ പ്രായമുള്ള ഒരു മകളാണോ നിങ്ങളുടേത്...? എന്നാല്‍ പുതിയ മത്സരത്തില്‍ പങ്കെടുക്കുന്നതിലൂടെ ഒക്ടോബര്‍ 11ന് ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ നിങ്ങളുടെ മകളായിരിക്കാ. അതിനാല്‍ ഈ സുവര്‍ണാവസരം  ആരും പാഴാക്കരുത്. ഈ പാന്‍-ഇന്ത്യ ഇനീഷ്യേറ്റീവിലെ വിജയിക്ക് ഒരു ദിവസത്തെ ഡിപ്ലോമാറ്റിക് മിഷന്‍ നിര്‍വഹിക്കാനാണ് ഇത്തരത്തില്‍ അവസരം ലഭിക്കുന്നത്. 


ഇവര്‍ക്ക് യുകെയുടെ വലിയ ഓവര്‍സീസ് നെറ്റ് വര്‍ക്കിന് മേല്‍നോട്ടം നടത്താനും ഹൈകമ്മീഷനിലെ വ്യാപകമായ പ്രവര്‍ത്തികള്‍ നിര്‍വഹിക്കാനും അവസരം ലഭിക്കും. പ്രധാനപ്പെട്ട സ്റ്റേക്ക്ഹോള്‍ഡര്‍മാരുമായും മാധ്യമങ്ങളുമായും ആശയവിനിമയം ചെയ്യുന്നതടക്കമുള്ള പ്രവര്‍ത്തികളാണിവ. ഒക്ടോബര്‍ 11ന് ഇന്റര്‍നാഷണല്‍ ഡേ ഓഫ് ദി ഗേള്‍ഡ് ചൈല്‍ഡ് ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് വേറിട്ട ഈ മത്സരം സംഘടിപ്പിക്കുന്നത്. ലിംഗ സമത്വത്തിന് എന്ത് കൊണ്ടാണ് പ്രാധാന്യമുള്ളതെന്നും ഈ വിഷയത്തില്‍ ആരാണ് തങ്ങളുടെ ഏറ്റവും വലിയ പ്രചോദനമെന്നും വെളിപ്പെടുത്തുന്ന ഒരു മിനുറ്റുള്ള സ്വന്തം വീഡിയോ റെക്കോര്‍ഡ് ചെയ്ത് അയച്ച് കൊണ്ട് യുവതികള്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാനാവും.

ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയിലൂടെ മാത്രം ഷെയര്‍ ചെയ്യുന്ന ഈ വീഡിയോ @UKinIndia എന്ന അക്കൗണ്ടുമായി ടാഗ് ചെയ്യുകയും #DayoftheGirl  എന്ന ഹാഷ് ടാഗ് ഉപയോഗിക്കുകയും വേണം. 2019 സെപ്റ്റംബര്‍ പത്തിനുള്ളില്‍ വീഡിയോ എത്തിക്കണം. 'ഹൈ കമ്മീഷണര്‍ ഫോര്‍ എ ഡേ' മത്സരം പ്രഖ്യാപിക്കാന്‍ തനിക്കേറെ സന്തോഷമുണ്ടെന്നാണ് ഇന്ത്യന്‍ ഹൈക്കമ്മീഷണറായ സര്‍ ഡൊമിനിക് അസ്‌ക്യുത്ത് പറയുന്നത്. ഇന്റര്‍നാഷണല്‍ ഡേ ഓഫ് ദി ഗേള്‍ ചൈല്‍ഡ് പ്രമാണിച്ച് തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണീ മത്സരം നടത്തുന്നത്.

പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ജീവിതനിലവാരം ആഗോളതലത്തില്‍ മെച്ചപ്പെടുത്തുകയെന്നതിന് യുകെ വര്‍ധിച്ച മുന്‍ഗണനയാണ് നല്‍കി വരുന്നത്. ഈ മത്സരം സംഘടിപ്പിക്കുന്നത് ഈ ലക്ഷ്യവും സന്ദേശവും ആഗോളതലത്തിലെത്തിക്കുയാണ് ഉദ്ദേശ്യമെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിശദീകരിക്കുന്നു.നല്ല കാര്യങ്ങള്‍ക്ക് വേണ്ടിയാണ് യുകെയും ഇന്ത്യയും എന്നും ചേര്‍ന്ന് പ്രവര്‍ത്തിച്ചിരിക്കുന്നതെന്നും ലിംഗസമത്വത്തിന്റെ പ്രധാന്യം ഏവരിലുമെത്തിക്കാന്‍ ഇന്ത്യയുമായി ചേര്‍ന്നുള്ള നിര്‍ണായക നീക്കമാണിതെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.

യുവതികള്‍ക്ക് എന്തും സാധ്യമാണെന്ന് തെളിയിക്കുന്നതിനാണ് ഈ മത്സരം നടത്തുന്നതെന്നും ഹൈക്കമ്മീഷണര്‍ ഓര്‍മിപ്പിക്കുന്നു.  ലിംഗസമത്വമെന്ന വിഷയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കാന്‍ അവര്‍ക്ക് ഇതിലൂടെ ഒരു വേദിയൊരുക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു ദിവസം ബ്രിട്ടീഷ് ഹൈ കമ്മീഷണറായി പ്രവര്‍ത്തിക്കാനവസരം ലഭിക്കുന്നത് മഹത്തായ കാര്യമാണെന്നാണ് കഴിഞ്ഞ വര്‍ഷത്തെ വിജയിയായ എഷ ബാഹല്‍ വെളിപ്പെടുത്തുന്നത്. ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഇതിലൂടെ മനസിലാക്കാന്‍ തനിക്ക് സാധിച്ചിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category