1 GBP = 93.00 INR                       

BREAKING NEWS

11 എ ഡബിള്‍ സ്റ്റാറുകള്‍ നേടി സട്ടനിലെ അഗ്നോ ഷൈജു കാച്ചപ്പിള്ളിയുടെ വിജയം; മുഴുവന്‍ വിഷയങ്ങള്‍ക്കും എ ഡബിള്‍ സ്റ്റാര്‍ നേടി സോമര്‍സെറ്റിലെ സാമുവേല്‍ വര്‍ഗീസ് ബേബി; എ സ്റ്റാറുകള്‍ കൊയ്തെടുത്ത് അനേകം പ്രതിഭകള്‍; ജിസിഎസ്ഇ റിസള്‍ട്ട് പുറത്തു വന്നപ്പോള്‍ മലയാളി കുട്ടികള്‍ തിളങ്ങുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

കേരളം മഴ ദുരിതത്തില്‍ മുങ്ങിയ സങ്കട വാര്‍ത്തകളില്‍ യുകെ മലയാളികളും ആശങ്കപ്പെട്ടിരിക്കവേ തകര്‍പ്പന്‍ വിജയവുമായാണ് ജിസിഎസ്ഇ പരീക്ഷാഫലം ഇന്നലെ പുറത്തു വന്നത്. മിക്കവര്‍ക്കും പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന മാര്‍ക്ക് ലഭ്യതയാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ഉയര്‍ന്ന മാര്‍ക്ക് വാങ്ങി എ ലെവല്‍ പ്രവേശനം ഉറപ്പാക്കാന്‍ ഭൂരിഭാഗം മലയാളി കുട്ടികള്‍ക്കും കഴിഞ്ഞിട്ടുണ്ട്. ഏഴു വിഷയത്തിന് മുകളില്‍ സ്‌കോര്‍ ചെയ്ത കുട്ടികളുടെ എണ്ണം ദേശീയ തലത്തില്‍ തന്നെ എടുക്കുമ്പോള്‍ അതില്‍ അനേകം മലയാളി കുട്ടികള്‍ ഉള്‍പ്പെട്ടു എന്നത് ആവേശം നിറഞ്ഞ വാര്‍ത്തയായി മാറുകയാണ്.

മലയാളികള്‍ക്കിടയില്‍ ഉയര്‍ന്ന വിജയം നേടിയവര്‍ അനേകമാണ്. ചുരുക്കം ചിലരുടെ വിജയ വാര്‍ത്തയാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്. കൂടുതല്‍ വിജയ വാര്‍ത്തകള്‍ നാളെയും പ്രസിദ്ധീകരിക്കും. മികച്ച വിജയ വാര്‍ത്തകള്‍ അറിയിക്കാന്‍ [email protected] എന്ന വിലാസത്തില്‍ എഴുതുക. പരിഷ്‌ക്കരിച്ച പരീക്ഷ സമ്പ്രദായത്തില്‍ 90 ശതമാനം മാര്‍ക്കിന് മുകളില്‍ ഡബിള്‍ എ സ്റ്റാര്‍, 80 ശതമാനം മാര്‍ക്കിന് മുകളില്‍ എ സ്റ്റാര്‍, 70 ശതമാനം മാര്‍ക്കിന് മുകളില്‍ എ എന്നിങ്ങനെയാണ് ഗ്രേഡ് കണക്കാക്കുന്നത്.

സട്ടനുകാര്‍ക്കും യുകെ മലയാളികള്‍ക്കും അഭിമാനിക്കാവുന്ന തിളക്കവിജയം അഗ്നോയുടേത്
11 ഡബിള്‍ എ സ്റ്റാറുകള്‍ നേടിയാണ് അഗ്നോ ഷൈജു കാച്ചപ്പിള്ളി യുകെ മലയാളികള്‍ക്കും സട്ടനുകാര്‍ക്കും അഭിമാനമായിരിക്കുന്നത്. 13 വിഷയങ്ങളില്‍ 11നും ഡബിള്‍ എ സ്റ്റാറുകളും രണ്ട് എ സ്റ്റാറുകളുമാണ് അഗ്നോ നേടിയത്. സട്ടന്‍ മലയാളി അസോസിയേഷന്‍ മാസിന്റെ സജീവ സാന്നിധ്യമായ ഷൈജു കാച്ചപ്പിള്ളിയുടെും ബിന്ദുവിന്റെയും മകനാണ് അഗ്നോ. സാധാരണയായി കൂടുതല്‍ കുട്ടികള്‍ എടുക്കുന്ന 11 വിഷയത്തിന് പുറമെ, അഡീഷണലായി രണ്ടു വിഷയങ്ങള്‍ കൂടി എടുത്താണ് 13 ഡബിള്‍ എ സ്റ്റാറുകള്‍ നേടിയത്. 11 വിഷയങ്ങള്‍ക്ക് 9 ഗ്രേഡും രണ്ടു വിഷയങ്ങള്‍ക്ക് എട്ട് ഗ്രേഡുമാണ് നേടിയത്. 

നാട്ടില്‍ എറണാകുളം സ്വദേശിയായ അഗ്നോയുടെ പിതാവ് ഷൈജു ഹോവിസ് ലിമിറ്റഡിലും അമ്മ ബിന്ദു ലണ്ടന്‍ മെട്രോ പൊളിറ്റന്‍ യൂണിവേഴ്സിറ്റിയിലെ ലെക്ചറര്‍ ആണ്. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളായ എദ്ന ഏക സഹോദരിയാണ്. ഭാവിയില്‍ കണക്കും ട്രിപ്പിള്‍ സയന്‍സും എടുത്ത് മുന്നേറുവാനാണ് അഗ്നോ ആഗ്രഹിക്കുന്നത്. പഠനത്തിനൊപ്പം പാഠ്യേതര വിഷയങ്ങളിലും മികവ് പുലര്‍ത്തുന്ന അഗ്നോ വയലിനിലും ബാന്‍ഡ്സിലും കരാട്ടേയിലും ബാഡ്മിന്റണിലും ഡ്രംസിലുമെല്ലാം ഇതിനോടകം തന്നെ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.


റോയല്‍ ഹോണര്‍ നേടിയ ഐവിന്‍ ജോസിന് പത്തരമാറ്റു വിജയം
മുഴുവന്‍ വിഷയങ്ങള്‍ക്കും എ സ്റ്റാര്‍ നേടി വിന്‍ ജോസ്. 11 വിഷയങ്ങളില്‍ 10 എണ്ണത്തിനും ഗ്രേഡ് 9 ഉം ഒരു വിഷയത്തിന് ഗ്രേഡ് 8ഉം നേടിയാണ് വിന്‍ താരമാകുന്നത്. മാത്തമാറ്റിക്‌സ്, ജ്യോഗ്രഫി, ബയോളജി, കെമിസ്ട്രി, ഫിസിക്‌സ്, ജര്‍മ്മന്‍, ഇക്കണോമിക്‌സ്, ലാറ്റിന്‍, ഇംഗ്ലീഷ് ലാംഗ്വേജ്, ഇംഗ്ലീഷ് ലിറ്ററേച്ചര്‍ എന്നിവയ്ക്കാണ് ഗ്രേഡ് 9 നേടിയത്. ഫിസിക്കല്‍ എഡ്യുക്കേഷനാണ് ഗ്രേഡ് 8 നേടിയത്. ഒരു മാര്‍ക്കിന്റെ കുറവിനാണ് ഫിസിക്കല്‍ എഡ്യുക്കേഷന് ഗ്രേഡ് 9 നഷ്ടമായത്. ഇതിന് പുനര്‍ മൂല്യനിര്‍ണയം നടത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ട്.

ബാര്‍നെറ്റിലെ ക്യൂന്‍ എലിസബത്ത് ഗ്രാമര്‍ സ്‌കൂളിലാണ് വിന്‍ പഠിക്കുന്നത്. പ്രബന്ധ മത്സരത്തില്‍ പങ്കെടുത്ത് വിജയി ആവുകയും റോയല്‍ ഹോണര്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബക്കിംഗ്ഹാം പാലസില്‍ എക്സ്റ്റന്‍സീവ് ടൂറും ചെയ്തു. പഠനത്തിനു പുറമെ കായിക രംഗത്തും ഇവിന്‍ സജീവമാണ്. ബാഡ്മിന്റണ്‍ കൗണ്ട് പ്ലെയര്‍ കൂടിയാണ്. അതിനാലാണ് അഡീഷണലായി ഫിസിക്കല്‍ എഡ്യുക്കേഷന്‍ കൂടി പഠിക്കാന്‍ സ്‌കൂളില്‍ നിന്നും ആവശ്യപ്പെട്ടതനുസരിച്ച് ആ വിഷയം തെരഞ്ഞെടുത്തത്.

കൂടാതെ, പിയാനോയും വയലിനും പഠിക്കുന്ന വിന്‍ ചര്‍ച്ച് ക്വയറിലെ വയലിനിസ്റ്റ് ആണ്. കവിത എഴുതുന്നതില്‍ മികവ് കാണിക്കുന്ന വിന്റെ കവിത പ്രസിദ്ധീകരിച്ചത് ബ്രിട്ടീഷ് ലൈബ്രറിയില്‍ ഉണ്ട്. അതു കൂടാതെ, പല പരിപാടികളിലും ഓണാഘോഷം, യുക്മ റീജിയണല്‍, നാഷണല്‍ കലാമേള തുടങ്ങിയവയില്‍ അവതാരകനായും എത്തിയിട്ടുണ്ട്. ക്യൂന്‍ എലിസബത്ത് ഗ്രാമര്‍ സ്‌കൂളില്‍ തന്നെ എലെവല്‍ പഠനം നടത്താനാണ് വിന്‍ ആഗ്രഹിക്കുന്നത്.

സോഫ്റ്റ് വെയര്‍ അനലിസ്റ്റായ ജോസ് പിഎമ്മും കാര്‍ഡിയോളജി അര്‍ഹൈത്മിയ നഴ്‌സ് സ്‌പെഷ്യലിസ്റ്റായ ബിന്ദുമോള്‍ ജോസുമാണ് വിന്റെ മാതാപിതാക്കള്‍. അനുജന്‍ ലോവിന്‍ ജോസ് ലാഗ്ലി ഗ്രാമര്‍ സ്‌കൂളില്‍ ഇയര്‍ 8 വിദ്യാര്‍ത്ഥിയാണ്. ലണ്ടനിലെ ഈലിംഗിലാണ് ഈ കുടുംബം താമസിക്കുന്നത്. പാലായിലെ രാമപുരത്തു നിന്നും 2001ലാണ് ഇവര്‍ യുകെയിലേക്ക് കുടിയേറിയത്.

11 വിഷയങ്ങള്‍ക്കും എ സ്റ്റാര്‍ നേടി മാര്‍ട്ടിന്‍ മെജോ
ഒന്‍പതു വിഷയങ്ങള്‍ക്ക് എ ഡബിള്‍ സ്റ്റാറും രണ്ടു വിഷയങ്ങള്‍ക്ക് എ സ്റ്റാറും നേടി മാര്‍ട്ടിന്‍ മെജോ. കൂടാതെ, അഡീഷണല്‍ വിഷയമായ എക്യുഎ പ്രൊജക്ട് ക്വാളിഫിക്കേഷന്‍ 2ല്‍ ടോപ്പ് എ ഗ്രേഡും നേടിയിട്ടുണ്ട്. പഠനത്തിനൊപ്പം കായിക രംഗത്തും കഴിവു തെളിയിച്ച മാര്‍ട്ടിന്‍ മെജോ ബ്രിസ്റ്റോളിലെ ക്യുഇഎച്ച് പ്രൈവറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. കരാട്ടെ, ഫുട്ബോള്‍ തുടങ്ങി കായിക ഇനങ്ങളിലാണ് മാര്‍ട്ടിന്‍ മെജോ കഴിവു തെളിയിച്ചിട്ടുള്ളത്.

കരാട്ടെയില്‍ ബ്ലാക്ക് ബെല്‍ട്ട് സ്വന്തമാക്കിയ മാര്‍ട്ടിന്‍ സ്‌കൂള്‍ ഫുട്ബോള്‍ ടീം അംഗമാണ്. സ്‌കൂളിനു വേണ്ടി ബാഴ്സലോണയില്‍ ഫുട്ബോള്‍ കളിക്കാനും സാധിച്ചിട്ടുണ്ടെന്നത് ഏറെ അഭിമാനകരമായ നേട്ടമാണ്. എസ്ടിഎസ്എം സിസി ബ്രിസ്റ്റോളിലെ യൂത്ത് കോര്‍ഡിനേറ്ററായും മാര്‍ട്ടിന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരളത്തില്‍ കോട്ടയം കോതനല്ലൂര്‍ സ്വദേശികളായ ചേന്നേലി വീട്ടില്‍ മെജോ ചേന്നേലിയുടെയും ബീന മെജോയുടെയും മകനാണ് മാര്‍ട്ടിന്‍. റെയില്‍വേയില്‍ ഡ്യൂട്ടി മാനേജരാണ് മാര്‍ട്ടിന്റെ പിതാവ് മെജോ. മാതാവായ ബീന ബ്രിസ്റ്റോള്‍ ഹോസ്പിറ്റലില്‍ സീനിയര്‍ സ്റ്റാഫ് നഴ്സാണ്. ഏക സഹോദരി തെരേസ മെജോ ബിജിഎസ് ലെ ഇയര്‍ 9 വിദ്യാര്‍ത്ഥിയാണ്.
സോമര്‍സെറ്റിന്റെ കണക്കിലെ മിടുക്കന്‍ നേടിയത് മുഴുവന്‍ വിഷയങ്ങള്‍ക്കും എ ഡബിള്‍ സ്റ്റാര്‍
സൗത്ത് സോമര്‍സെറ്റിലെ യോവില്‍ താമസിക്കുന്ന മാനുവല്‍ വര്‍ഗീസ് ബേബിക്ക് എല്ലാ വിഷയങ്ങള്‍ക്കും എ ഡബിള്‍ സ്റ്റാര്‍ ഗ്രേഡ്. മാത് സ്, ഇംഗ്ലീഷ് ലാഗ്വേജ്, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, സെപ്പറേറ്റ് (ട്രിപ്പിള്‍) സയന്‍സസ്, ജ്യോഗ്രഫി, കമ്പ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്‌സ്, ഫ്രഞ്ച്, സ്പാനിഷ് എന്നീ വിഷയങ്ങള്‍ക്കാണ് 9 ഗ്രേഡ് സ്വന്തമാക്കിയത്. ഡോര്‍സെറ്റിലെ ഗിഫോണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് മാനുവല്‍. മാത് സ്, ഫര്‍തര്‍ മാത് സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവ എ ലെവല്‍ പഠനത്തില്‍ തെരഞ്ഞെടുക്കാനാണ് ആഗ്രഹം. 

ബേബി വര്‍ഗീസ് - ലെനീറ്റാ ബേബി ദമ്പതികളുടെ മകനാണ് മാനുവല്‍. എന്‍എച്ച്എസ് ക്ര്യൂകേണ്‍ കമ്മ്യൂണിറ്റി ഹോസ്പിറ്റലിലെ കാറ്ററിംഗ് ഡിപ്പാര്‍ട്‌മെന്റില്‍ ജോലി ചെയ്യുകയാണ് ബേബി വര്‍ഗീസ്. എന്‍എച്ച്എസ് യോവില്‍ ഡിസ്ട്രിക്ട് ഹോസ്പിറ്റലില്‍ ഐസിയു സ്റ്റാഫ് നഴ്‌സാണ് ലെനിറ്റ. ഇയര്‍ 9 വിദ്യാര്‍ത്ഥിനിയായ ആന്‍മേരി ബേബി, ഇയര്‍ 2 വിദ്യാര്‍ത്ഥിനിയായ മിഷേല്‍ മെറിന്‍ ബേബി എന്നിവര്‍ സഹോദരിമാരാണ്.

കഴിഞ്ഞ 14 വര്‍ഷമായി യുകെയില്‍ താമസിക്കുന്ന കുടുംബമാണ് ഇവരുടേത്. യുകെ ഇന്റര്‍മീഡിയറ്റ് മാത്തമാറ്റിക്കല്‍ ചലഞ്ച് ടെസ്റ്റില്‍ ഗോള്‍ഡ് അവാര്‍ഡ് (2019-2020), ഇയര്‍ 7 മുതല്‍ ഇയര്‍ 10 വരെ ഔട്ട്സ്റ്റാന്റിംഗ് അക്കാഡമിക് അച്ചീവ്‌മെന്റ് അവാര്‍ഡ് എന്നിവയും മാനുവലിന് ലഭിച്ചിട്ടുണ്ട്.

സൗത്ത് ആഫ്രിക്കന്‍ പര്യടനം കഴിഞ്ഞെത്തിയ റിജോയി കയ്യിലൊതുക്കിയത് ആറു ഡബിള്‍ സ്റ്റാറുകളടക്കം 10 എ സ്റ്റാറുകള്‍
ഗ്ലോസ്റ്റര്‍ സര്‍ തോമസ് റിച്ച് ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ആയ റിജോയ് ഇടക്കര ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഹിസ്റ്ററി, ഡിസൈന്‍ ആന്റ് ടെക്നോളജി, റിലീജിയസ് സ്റ്റഡീസ് എന്നീ ആറു വിഷയങ്ങളില്‍ ഡബിള്‍ എ സ്റ്റാറിനു തുല്യമായ ഗ്രേഡ് ഒന്‍പതും ബാക്കിയുള്ള എല്ലാ വിഷയങ്ങള്‍ക്കും എ സ്റ്റാറിനു തുല്യമായ ഗ്രേഡ് എട്ടും നേടികൊണ്ടാണു ജിസിഎസ്ഇ കൈപ്പിടിയിലൊതുക്കിയത്. ഇതേ സ്‌കൂളില്‍ നിന്നു രണ്ടു വര്‍ഷം മുന്‍പ് എല്ലാ വിഷയങ്ങള്‍ക്കും എ സ്റ്റാര്‍ വാങ്ങിയ സഹോദരന്‍ അജയ് ഇടക്കരയുടെ വിജയത്തേക്കാള്‍ തിളക്കമുള്ള വിജയമാണു നല്ലൊരു കായിക താരം കൂടിയായ റിജോയ് നേടിയിരിക്കുന്നത്. സ്‌കൂള്‍ റഗ്ബി ടീം ക്യാപ്റ്റന്‍ കൂടിയായ റിജോയ് മൂന്നാഴ്ച നീണ്ടുനിന്ന വിജയകരമായ സൗത്ത് ആഫ്രിക്കന്‍ റഗ്ബി പര്യടനം കഴിഞ്ഞു തിരിച്ചെത്തിയിട്ടേയുള്ളൂ. 

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സ്ഥാപക ട്രസ്റ്റി, ബ്രിട്ടീഷ് മലയാളിയുടെ നേതൃത്വത്തില്‍ തന്നെ രൂപീകരിക്കപെട്ട ഫോബ്മയുടെ സ്ഥാപക സെക്രട്ടറി എന്നീ നിലകളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ കൂടിയും യുകെ മലയാളികള്‍ക്ക് സുപരിചിതനായ അജിമോന്‍ ഇടക്കരയുടേയും ഗ്ലോസ്റ്റര്‍ റോയല്‍ എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ നഴ്സായ റെജി ജോണിന്റേയും മൂന്ന് ആണ്‍മക്കളില്‍ രണ്ടാമനാണു റിജോയ് ഇടക്കര. അജിമോന്‍ ഇടക്കര ഇപ്പോള്‍ ബ്രിസ്റ്റോള്‍ സിറ്റി കൗണ്‍സിലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ക്രീയേറ്റീവ് യൂത്ത് നെറ്റ് വര്‍ക്ക് എന്ന ചാരിറ്റി ഓര്‍ഗ്ഗനൈസേഷനില്‍ ഫിനാന്‍സ് മാനേജര്‍ ആയി ജോലിചെയ്യുന്നു.

ഇതേ സ്‌കൂളില്‍ നിന്ന് തന്നെ ഇക്കഴിഞ്ഞ എ ലെവല്‍ പരീക്ഷയില്‍ ഒരു എ സ്റ്റാറും മൂന്നു എ യും കരസ്ഥമാക്കി ലങ്കാസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ നാച്ചുറല്‍ സയന്‍സില്‍ പ്രവേശനം നേടിയിരിക്കുന്ന അജയ് ഇടക്കര, സര്‍ തോമസ് റിച്ചസില്‍ തന്നെ ഈ വര്‍ഷം പത്താം ക്ലാസ് പഠനത്തിനൊരുങ്ങുന്ന എല്‍വിസ് ഇടക്കര എന്നിവരാണു റിജോയ്യുടെ സഹോദരന്മാര്‍.

സട്ടന്‍ മലയാളികളുടെ അഭിമാനം ഇരട്ടിയാക്കി ജുവാന മാത്യുവും
സട്ടനില്‍ നിന്നുള്ള ജുവാനയും പത്ത് എ സ്റ്റാറുകളുമായിട്ടാണ് ഉന്നത വിജയം നേടിയിരിക്കുന്നത്. സട്ടന്‍ നോണ്‍സച്ച് ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ജുവാന നാട്ടില്‍ തിരുവല്ല സ്വദേശികളായ ഫാര്‍മസിസ്റ്റായ മാത്യു കെ സാമുവലിന്റെയും സട്ടനിലെ എന്‍എച്ച്എസ് സ്റ്റാഫ് നഴ്സായ ആനിയുടെയും ഏക മകളാണ്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജോഷ്വാ ഏക സഹോദരനാണ്.

സട്ടന്‍ നോണ്‍സച്ച് ഗ്രാമര്‍ സ്‌കൂളില്‍ തന്നെ ഉപരിപഠനം നടത്തി ഭാവിയില്‍ ഡോക്ടറായി ആതുര ശുശ്രൂഷാരംഗത്തേക്ക് കടന്നു വന്ന് സമൂഹ നന്മയ്ക്കായി പ്രവര്‍ത്തിക്കണമെന്നാണ് ജുവാനയുടെ ആഗ്രഹം. ഉന്നത വിജയം കരസ്ഥമാക്കി സട്ടന്‍ മലയാളികള്‍ക്കും യുകെ മലയാളികള്‍ക്കും അഭിമാനമായി മാറിയിരിക്കുന്ന അഗ്‌നോയ്ക്കും ജുവാനയ്ക്കും സട്ടന്‍ മലയാളി അസോസിയേഷന്‍ അനുമോദനം അറിയിച്ചു. വരും കാലങ്ങളില്‍ കൂടുതല്‍ കുട്ടികള്‍ക്ക് പഠനകാര്യങ്ങള്‍ക്കും, പാഠ്യേതര വിഷയങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യം കൊടുത്തു കൊണ്ട് മുന്നേറുവാനും ഉന്നത വിജയം കരസ്ഥമാക്കുവാനും ഇവര്‍ മാതൃകയാവട്ടെ എന്ന് മാസ് ഭാരവാഹികള്‍ ആശംസിച്ചു.

ചേട്ടന്റെ വഴിയെ അനിയത്തിയും വിജയ പാതയില്‍; മൂന്നു ഡബിള്‍ എ സ്റ്റാറുകളടക്കം നേടിയത് ഒന്‍പത് എ സ്റ്റാറ്റുകള്‍
ഒന്‍പതു വിഷയങ്ങളില്‍ മൂന്നെണ്ണത്തിന് ഡബിള്‍ എ സ്റ്റാറുകളും ആറു എ സ്റ്റാറുകളും ഒരു എയുമാണ് ന്യൂകാസിലിലെ അനീറ്റ ജോജി മാത്യു നേടിയത്. ബ്ലെയ്ഡനിലെ സെന്റ് തോമസ് മോര്‍ കാത്തലിക് സ്‌കൂളില്‍ ആണ് അനീറ്റ പഠിക്കുന്നത്.

ജോജി മാത്യു - ബീനാ ജോജി മാത്യു ദമ്പതികളുടെ മകളാണ് അനീറ്റ. സ്‌കൂളില്‍ ആണ് ജോജി ജോലി ചെയ്യുന്നത്. ന്യൂകാസില്‍ ആര്‍ വി ഐ ഹോസ്പിറ്റലില്‍ തീയേറ്റര്‍ നേഴ്സ് ആണ് ബീന. കഴിഞ്ഞ ദിവസം പുറത്തു വന്ന എ ലെവല്‍ റിസള്‍ട്ടില്‍ ഫുള്‍ എ സ്റ്റാര്‍ നേടിയ അലന്‍ ജോജി മാത്യുവിന്റെ സഹോദരി ആണ് അനീറ്റ.  അലന്‍ പഠിച്ച സ്‌കൂളില്‍ തന്നെ ആണ് അനീറ്റയും പഠിച്ചത്. ജിസിഎസ്ഇയില്‍ ഫുള്‍ എ സ്റ്റാര്‍ വാങ്ങിയാണ് അലനും വിജയിച്ചത്. ഇപ്പോള്‍ കംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ മെഡിസിന് അഡ്മിഷന്‍ ലഭിച്ചു കഴിഞ്ഞു. അലന്റെ കോളേജില്‍ നിന്നും മെഡിസിന് അഡ്മിഷന്‍ ലഭിച്ച ഏക വിദ്യാര്‍ത്ഥി കൂടിയാണ് അലന്‍. 

ചേട്ടന്റെ പാത പിന്തുടര്‍ന്ന് പഠനം നടത്തിയ അനീറ്റയുടെ വിജയം കഠിനാധ്വാനത്തിന്റേയും ആത്മവിശ്വാസത്തിന്റെയും ഫലമാണെന്ന് അനീറ്റയുടെ മാതാപിതാക്കള്‍ പറയുന്നു. ട്യൂഷന്‍ ഒന്നും തന്നെ അനീറ്റക്ക് നല്‍കിയിരുന്നില്ല. പാഠ ഭാഗങ്ങളില്‍ സംശയങ്ങള്‍ തോന്നുമ്പോള്‍ അലനോട് ചോദിക്കുകയും പഠനം കൂടുതല്‍ ആവേശത്തോടെ മുന്‍പോട്ടു കൊണ്ടു പോവുകയും ആയിരുന്നു. പഠനം മാത്രമല്ല.. ഓടക്കുഴല്‍, ഗിറ്റാര്‍ എന്നിവ വായിക്കുന്നതിനൊപ്പം പുസ്തക വായനയും ചാരിറ്റി പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു. ഒരു വക്കീല്‍ ആവാനാണ് അനീറ്റയുടെ ആഗ്രഹം.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category