1 GBP = 88.70 INR                       

BREAKING NEWS

കലയും ചാരിറ്റിയും മാത്രമല്ല, പഠനത്തിലും ഷാന്‍ മിടുക്കന്‍; നാര്‍ക്കോലെപ്സി യുകെ ചാരിറ്റിയുടെ അംബാസിഡറായ പയ്യന്‍ നേടിയത് 5 ഡബിള്‍ എ സ്റ്റാറുകളടക്കം 9 എ സ്റ്റാറുകള്‍

Britishmalayali
kz´wteJI³

ര്‍ഹാമിലെ ഷാന്‍ സണ്ണി എന്ന മിടുമിടുക്കനെ അറിയാത്തവര്‍ വളരെ ചുരുക്കമായിരിക്കും. പഠനത്തിലും കലയിലും കായിക മേഖലയിലും മാത്രമല്ല, ചാരിറ്റിയിലും സജീവമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ചിട്ടുള്ള ഷാനിന്റെ വിജയത്തില്‍ ഏറ്റവും അധികം ആഹ്ലാദിക്കുന്നവര്‍ ഡര്‍ഹാമിലെ മലയാളികള്‍ തന്നെയാണ്. കാരണം, മറ്റൊന്നുമല്ല, ഡര്‍ഹാമിലെ മലയാളി കമ്മ്യൂണിറ്റിയ്ക്ക് ലഭിച്ച ഒരു മുതല്‍ക്കൂട്ടു തന്നെയാണ് ഷാന്‍ എന്നുറപ്പിക്കുന്നതാണ് ഇന്നലെ പുറത്തു വന്ന ജിസിഎസ്ഇ പരീക്ഷ ഫലം.

അഞ്ചു വിഷയങ്ങള്‍ക്ക് എ ഡബിള്‍ സ്റ്റാറുകളും നാലു വിഷയങ്ങള്‍ക്ക് എ സ്റ്റാറും ഒരു എ ഗ്രേഡും നേടിയാണ് ഡര്‍ഹാമിലെ ഷാന്‍ സണ്ണി  പഠനരംഗത്തും മികവ് തെളിയിച്ചിരിക്കുന്നത്. മെഡിസിന്‍ പഠനം തന്നെ ലക്ഷ്യമിട്ട് ബയോളജി, കെമിസ്ട്രി, മാത്സ്, സൈക്കോളജി, എന്നീ വിഷയങ്ങളില്‍ ഉപരിപഠനം നടത്തുവാനാണ് ഷാന്‍ ആഗ്രഹിക്കുന്നത്. ഈ ചെറിയ പ്രായത്തില്‍ തന്നെ പഠന രംഗത്തു മാത്രമല്ല, കലാകായിക രംഗത്തും മികവു തെളിയിച്ച കുട്ടിയാണ് ഷാന്‍. ഇതിന് ഉദാഹരണം ഷാനിന്റെ നേട്ടങ്ങള്‍ തന്നെയാണ്.

റോയല്‍ അക്കാഡമി ഓഫ് ഡ്രാമാറ്റിക് ആര്‍ട്ടില്‍ ബ്രോണ്‍സ്, സില്‍വര്‍ അവാര്‍ഡുകള്‍ നേടിയിട്ടുള്ള ഷാന്‍ നാര്‍ക്കോലെപ്സി യുകെ ചാരിറ്റിയുടെ അംബാസിഡര്‍ കൂടിയാണ്. ലണ്ടന്‍ യൂത്ത് കണ്‍സള്‍ട്ടന്‍സി പാനലില്‍ അംഗവും വാര്‍ഷിക വെക്സ് റോബോട്ടിക്സ് കോമ്പറ്റീഷനില്‍ മൂന്നു വര്‍ഷം തുടര്‍ച്ചയായി സമ്മാനങ്ങളും നേടിയ മിടുക്കന്‍ കൂടിയാണ്. മെഡിക്കല്‍ സൊസൈറ്റിയുടെ മെഡിക് മെന്ററായി പ്രവര്‍ത്തിക്കുന്ന ഷാന്‍ മനോഹരമായി പാടുകയും ഗിറ്റാര്‍ വായിക്കുകയും ചെയ്യും. 

ദൈവത്തില്‍ വിശ്വാസിക്കുന്നതിനൊപ്പം നന്നായി കഠിനാധ്വാനം ചെയ്യുകയും പ്രതിഫലത്തെ കുറിച്ച് ചിന്തിക്കാതെയുള്ള പ്രവര്‍ത്തനവുമാണ് തന്റെ വിജയത്തിനു കാരണമെന്ന് ഷാന്‍ പറയുന്നു. മാതാപിതാക്കളും അധ്യാപകരും നല്‍കിയ പിന്തുണയേയും സ്നേഹത്തോടെ ഷാന്‍ ഓര്‍ക്കുന്നു. ഡര്‍ഹാമിലെ സണ്ണി ജോര്‍ജ്ജ് - പ്രീതാ സണ്ണി ദമ്പതികളുടെ മകനാണ് ഷാന്‍. നോര്‍ത്ത് അലേര്‍ട്ടന്‍ എഞ്ചിനീയറിംഗ് കമ്പനിയില്‍ മിജ് വെല്‍ഡറായി ജോലി ചെയ്യുകയാണ് സണ്ണി ജോര്‍ജ്ജ്. നോര്‍ത്ത് ഡര്‍ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സാണ് പ്രീതാ സണ്ണി. സഹോദരന്‍ ഷോണ്‍ സണ്ണി നോര്‍ത്തുംബ്രിയ ന്യൂകാസില്‍ യൂണിവേഴ്സിറ്റിയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കുകയാണ്. നാട്ടില്‍ മാവേലിക്കര സ്വദേശികളാണ് ഷാനിന്റെ കുടുംബം.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category