1 GBP = 94.40 INR                       

BREAKING NEWS

ഐടിയ്ക്ക് ക്രിസ്റ്റി നേടിയത് ഡബിള്‍ സ്റ്റാര്‍; ഒന്‍പതു വിഷയങ്ങള്‍ക്ക് എ ഡബിള്‍ സ്റ്റാര്‍ നേടി നേഹ; വിജയത്തിളക്കം കുറയ്ക്കാതെ ക്രിസ്റ്റി എലിസബത്തും അശ്വിന്‍ സുരേഷും

Britishmalayali
kz´wteJI³

ജിസിഎസ്ഇ പരീക്ഷയില്‍ മലയാളി കുട്ടികള്‍ എ സ്റ്റാറുകള്‍ വാരിക്കൂട്ടിയ ഒരു വര്‍ഷം കൂടി. എല്ലാ വര്‍ഷവും മികച്ച പഠന നിലവാരം പുലര്‍ത്തിക്കൊണ്ട് മലയാളി കുട്ടികള്‍ മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്. കലാ കായിക രംഗത്തും ചാരിറ്റി രംഗത്തുമെല്ലാം ചെറുപ്രായത്തില്‍ തന്നെ തന്റേതായ സ്ഥാനം ഉറപ്പിക്കുന്ന കുട്ടികള്‍ യുകെ മലയാളികള്‍ക്കും അഭിമാനം നല്‍കുന്ന വിജയമാണ് ഇക്കുറി നേടിയിരിക്കുന്നത്.

കഷ്ടപ്പെട്ടു പഠിച്ചും ആത്മവിശ്വാസം കാത്തു സൂക്ഷിച്ചും വിജയം കൈവരിച്ച മറ്റു കുട്ടികളുടെ വിവരങ്ങള്‍ കൂടി ചുവടെ നല്‍കുകയാണ്. 11 വിഷയങ്ങളില്‍ ഒമ്പതിനും എ ഡബിള്‍ സ്റ്റാര്‍ നേടിയ നേഹ എബ്രഹാം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജിക്ക് ഡബിള്‍ സ്റ്റാര്‍ നേടിയ സ്റ്റീവനേജിലെ ക്രിസ്റ്റി ജേക്കബ്ബ്, പത്തു വിഷയങ്ങളില്‍ അഞ്ചെണ്ണത്തിനും എ ഡബിള്‍ സ്റ്റാര്‍ നേടിയ പോര്‍ട്‌സ്മൗത്തിലെ ക്രിസ്റ്റി എലിസബത്ത് ജോര്‍ജ്ജും അശ്വിന്‍ സുരേഷ് എന്ന നോര്‍ത്താംപ്ടണുകാരുടെ കലാപ്രതിഭയുടെയും പത്തരമാറ്റു വിജയത്തിളക്കമാണ് ചുവടെ വിശദമാക്കുന്നത്.

ലയാളികള്‍ക്കിടയില്‍ ഉയര്‍ന്ന വിജയം നേടിയവര്‍ അനേകമാണ്. ചുരുക്കം ചിലരുടെ വിജയ വാര്‍ത്തയാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്. കൂടുതല്‍ വിജയ വാര്‍ത്തകള്‍ നാളെയും പ്രസിദ്ധീകരിക്കും. മികച്ച വിജയ വാര്‍ത്തകള്‍ അറിയിക്കാന്‍ [email protected] എന്ന വിലാസത്തില്‍ എഴുതുക. പരിഷ്‌ക്കരിച്ച പരീക്ഷ സമ്പ്രദായത്തില്‍ 90 ശതമാനം മാര്‍ക്കിന് മുകളില്‍ ഡബിള്‍ എ സ്റ്റാര്‍, 80 ശതമാനം മാര്‍ക്കിന് മുകളില്‍ എ സ്റ്റാര്‍, 70 ശതമാനം മാര്‍ക്കിന് മുകളില്‍ എ എന്നിങ്ങനെയാണ് ഗ്രേഡ് കണക്കാക്കുന്നത്.

ബ്രാഡ്‌ഫോഡിലെ നേഹയ്ക്ക് ഒന്‍പതു നക്ഷത്രങ്ങളുടെ വിജയത്തിളക്കം
ഒന്‍പതു വിഷയങ്ങള്‍ക്ക് എ ഡബിള്‍ സ്റ്റാര്‍ നേടി ബ്രാഡ്‌ഫോഡിലെ നേഹാ എബ്രഹാം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളി, മാത്സ്, ഹിസ്റ്ററി, ആര്‍ഇ, മ്യൂസിക്, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ഫര്‍തര്‍ മാത്സ് എന്നിവയ്ക്കാണ് ഗ്രേഡ് 9 നേടി എ സ്റ്റാര്‍ ഗ്രേഡ് സ്വന്തമാക്കിയത്. ഫ്രഞ്ചിന് ഗ്രേഡ് എട്ടും ഇംഗ്ലീഷ് ലാംഗ്വേജിന് ഗ്രേഡ് ഏഴും ആണ് നേടിയത്. ഇനി എ ലെവലില്‍ സയന്‍സ്, മാത്സ് എന്നിവ മുഖ്യ വിഷയങ്ങളാക്കി പഠിക്കുവാനാണ് ആഗ്രഹം.

ബ്രാഡ്‌ഫോഡിലെ എബ്രഹാം കുര്യന്‍ (ഷാജി)- അനി എബ്രഹാം ദമ്പതികളുടെ മകളാണ് നേഹ. എബ്രഹാം റോയല്‍ മെയിലിലും അനി ബ്രാഡ്‌ഫോഡ് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ കാര്‍ഡിയോളജി നഴ്‌സായും ജോലി ചെയ്യുന്നു. നേഹയുടെ സഹോദരി ഒലിവിയ ഇയര്‍ 5ല്‍ പഠിക്കുന്നു. പഠനത്തിനപ്പുറം സംഗീത ലോകത്തും നേഹ സജീവമാണ്. വയലിന്‍ മനോഹരമായി വായിക്കുന്ന ഈ പെണ്‍കുട്ടി സ്ട്രിംഗ് ഓര്‍ക്കസ്ട്ര ടീമില്‍ സജീവമായ അംഗം കൂടിയാണ്.

നാട്ടില്‍ തിരുവല്ല സ്വദേശികളാണ് നേഹയുടെ കുടുംബം. മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ്ജ് ക്‌നാനായ ചര്‍ച്ചിന്റെയും മലയാളി കമ്മ്യൂണിറ്റി ഓഫ് ബ്രാഡ്‌ഫോഡിന്റെയും എല്ലാ പരിപാടികളിലും സജീവമായി പങ്കെടുക്കുന്ന കുടുംബമാണിത്.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജിക്ക് ഡബിള്‍ സ്റ്റാര്‍; സ്റ്റീവനേജുകാര്‍ക്ക് ആഹ്ലാദിക്കാന്‍ ക്രിസ്റ്റിയുടെ നേട്ടം

ഇന്‍ഫര്‍മേഷന്‍ ടെക്നോളജിക്ക് ഡബിള്‍ സ്റ്റാര്‍ അടക്കം മികച്ച വിജയം നേടി സ്റ്റീവനേജിലെ ക്രിസ്റ്റി ജേക്കബ്ബും. ഏഴ് 9 ഗ്രേഡുകള്‍, ഒരു എട്ട് ഗ്രേഡ്, ഒരു 7 ഗ്രേഡ് എന്നിങ്ങനെയും ഇതു കൂടാതെ, ഐടിക്ക് ഡബിള്‍ സ്റ്റാറുമാണ് ക്രിസ്റ്റി ജേക്കബ്ബ് നേടിയത്. ബയോളജി, ബിസിനസ്, കെമിസ്ട്രി, ഹിസ്റ്ററി, മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലീഷ് ലാംഗ്വേജ് എന്നീ വിഷയങ്ങള്‍ക്കാണ് ഗ്രേഡ് 9 നേടിയത്. ഫ്രഞ്ചിന് ഗ്രേഡ് 8 ഉം ഇംഗ്ലീഷ് ലിറ്ററേച്ചറിന് ഗ്രേഡ് 7 മാണ് നേടിയിരിക്കുന്നത്.

സ്റ്റീവനേജിലെ ജോസ് ചാക്കോ-സുനിതാ ദമ്പതികളുടെ മകനാണ് ക്രിസ്റ്റി. ഹെല്‍ട്ട്ഫോര്‍ഡ്ഷെയര്‍ എന്‍എച്ച്എസ് പ്രോക്യൂര്‍മെന്റില്‍ ജോലി ചെയ്യുകയാണ് ജോസ് ചാക്കോ. സ്റ്റീവനേജ് ലിസ്റ്റര്‍ ഹോസ്പിറ്റലില്‍ സ്പെഷ്യലിസ്റ്റ് നഴ്സാണ് സുനിത. ഇയര്‍ 8 വിദ്യാര്‍ത്ഥിനിയായ റേബ ജോസ് സഹോദരിയാണ്.
ബണ്ടിംഗ്ഫോഡ് ഫ്രെമന്‍ കോളേജില്‍ പഠിച്ച ക്രിസ്റ്റിക്ക് കമ്പ്യൂട്ടര്‍ സയന്‍സ്, ഫിസിക്സ്, മാത്സ് എന്നീ വിഷയങ്ങളില്‍ എ ലെവല്‍ പഠനം നടത്തി ഒരു പ്രോഗ്രാമറായി മാറുവാനാണ് ലക്ഷ്യമിടുന്നത്. ജിസിഎസ്ഇ പരീക്ഷയില്‍ ക്രിസ്റ്റി നേടിയ മികച്ച വിജയം അവന്റെ അധ്വാനത്തിനുള്ള ഫലം തന്നെയാണെന്ന് മാതാപിതാക്കള്‍ പറയുന്നു. നാട്ടില്‍ ആലപ്പുഴ ഹരിപ്പാട് കരുവാറ്റ സ്വദേശികളായ കുടുംബം 2004ലാണ് യുകെയില്‍ എത്തിയത്.

10ല്‍ അഞ്ചും എ ഡബിള്‍ സ്റ്റാറുകള്‍; വിജയത്തിളക്കം കുറയ്ക്കാതെ പോര്‍ട്‌സ്മൗത്തിലെ ക്രിസ്റ്റി എലിസബത്ത് ജോര്‍ജ്ജും
അഞ്ചു വിഷയങ്ങള്‍ക്ക് 9 ഗ്രേഡും മൂന്നു വിഷയങ്ങള്‍ക്ക് എട്ട് ഗ്രേഡും ഒരു ഡിസ്റ്റിംഗ്ഷനും ഒരു വിഷയത്തിന് 7 ഗ്രേഡുമാണ് പോര്‍ട്‌സ്മൗത്തിലെ ക്രിസ്റ്റി എലിസബത്ത് ജോര്‍ജ്ജ് നേടിയത്. ഐസിടി, ഫിനാന്‍ഷ്യല്‍ എഡ്യൂക്കേഷന്‍, സിറ്റിസണ്‍ഷിപ്പ് എന്നിവയില്‍ അഡീഷണല്‍ മെറിറ്റ്‌സും നേടിയിട്ടുണ്ട്. ബേ ഹൗസ് സ്‌കൂളില്‍ ആണ് ക്രിസ്റ്റി പഠിക്കുന്നത്. ഇവിടെ തന്നെ കെസമിസ്ട്രി, ബയോളജി, മാത് സ്, സൈക്കോളജി വിഷയങ്ങളില്‍ എ ലെവല്‍ പഠനം തുടരാനാണ് ക്രിസ്റ്റി ആഗ്രഹിക്കുന്നത്. മെഡിസിന്‍ പഠനമാണ് ക്രിസ്റ്റിയുടെ ലക്ഷ്യം.

പോര്‍ട്‌സ്മൗത്തിലെ ഗോസ്‌പോര്‍ട്ടില്‍ താമസിക്കുന്ന ജോര്‍ജ്ജ് പികെ - ജാന്‍സി ജോര്‍ജ്ജ് ദമ്പതികളുടെ മകളാണ് ക്രിസ്റ്റി. ജോര്‍ജ്ജ് ഇലക്ട്രീഷ്യനായും ജാന്‍സി രജിസ്റ്റേര്‍ഡ് നഴ്‌സായും ജോലി ചെയ്യുകയാണ്. കഴിഞ്ഞ 15 വര്‍ഷമായി ഗോസ്‌പോര്‍ട്ടില്‍ താമസിക്കുന്ന കുടുംബമാണ് ഇത്. ക്രിസ്റ്റിയുടെ സഹോദരി ജെസ്റ്റിന ജോര്‍ജ്ജ് ബേ ഹൗസ് സ്‌കൂളില്‍ തന്നെ ഇയര്‍ 9ല്‍ പഠിക്കുകയാണ്. പോര്‍ട്‌സ്മൗത്ത് സെന്റ്. ജോര്‍ജ്ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗങ്ങളാണ്.
നോര്‍ത്താംപ്ടണുകാരുടെ കലാപ്രതിഭയ്ക്ക് നാല് എ ഡബിള്‍ സ്റ്റാറുകളും നാല് എ സ്റ്റാറുകളും
നാലു വിഷയങ്ങള്‍ക്ക് എ ഡബിള്‍ സ്റ്റാറുകളും നാലു വിഷയങ്ങള്‍ക്ക് എ സ്റ്റാറുകളും ഒരു വിഷയത്തിന് എ ഗ്രേഡും സ്വന്തമാക്കി നോര്‍ത്താംപ്ടണിലെ അശ്വിന്‍ സുരേഷ്. ജിസിഎസ്ഇ പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ അശ്വിന്‍ സുരേഷ് നോര്‍ത്താംപ്ടണ്‍ മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ്. കോട്ടയം ജില്ലയിലെ കുറവിലങ്ങാടിനടുത്ത് കോഴയില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയ സുരേഷ് വട്ടകാട്ടില്‍ - ബിനു സുരേഷ് ദമ്പതികളുടെ മകനാണ് അഭിമാനകരമായ വിജയം നേടി യുകെ മലയാളികളുടെ അനുമോദനത്തിന് അര്‍ഹനായിരിക്കുന്നത്.

പഠനത്തിലും കലയിലും ഒരുപോലെ പ്രതിഭ തെളിയിച്ച അശ്വിന്‍ മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്താംപ്ടണിലെ കലാ പരിപാടികളില്‍ നിറ സാന്നിധ്യമാണ്. അശ്വിന്റെ പിതാവ് യു കെയില്‍ അക്കൗണ്ടന്റായ സുരേഷ് വട്ടകാട്ടില്‍ എസ്എന്‍ഡിഎസ് യുകെയുടെ ജോയിന്റ് സെക്രട്ടറിയായും മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്താംപ്ടണിന്റെ ട്രഷറര്‍ ആയും മാതാവ് ബിനു സുരേഷ് എന്‍എച്ച്എസില്‍ നഴ്സായും സേവനം അനുഷ്ഠിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category