1 GBP = 92.00 INR                       

BREAKING NEWS

നല്ല നിലയില്‍ പ്രവര്‍ത്തിച്ച നാസിലിന്റെ കമ്പനിയെ തകര്‍ത്തത് തുഷാറിന്റെ കമ്പനി; സബ് കോണ്‍ട്രാക്ട് വര്‍ക്കുകള്‍ കടം വാങ്ങി തീര്‍ത്തപ്പോള്‍ ചെക്ക് കൊടുത്ത് പറ്റിച്ച് തുഷാര്‍; തുഷാര്‍ വെള്ളാപ്പള്ളി തച്ചുടച്ചത് നാസില്‍ അബ്ദുല്ലയെന്ന ചെറുപ്പക്കാരന്റെ ജീവിതം: ഈ തൃശൂരുകാരന്‍ അഴിക്കുള്ളില്‍ കിടന്നത് രണ്ട് കൊല്ലം

Britishmalayali
kz´wteJI³

തൃശൂര്‍: മലയാളിയുടെ തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസമായിരുന്നു അറ്റ്ലസ് രാമചന്ദ്രന്‍. ആരേയും പറ്റിച്ചതിന് അല്ല അറ്റ്ലസ് രാമചന്ദ്രന്‍ ജയിലില്‍ കിടന്നത്. ചിലരു ചതിയില്‍ ബിസിനസ് തകര്‍ന്നപ്പോള്‍ അകത്തായത് മൂന്ന് കൊല്ലം. അറസ്റ്റിന്റെ തുടക്കത്തില്‍ അറ്റ്ലസിനെ രക്ഷിക്കാന്‍ ആരുമുണ്ടായില്ല. എന്നാല്‍ തുഷാര്‍ വെള്ളാപ്പള്ളി ചെക്ക് കേസില്‍ പെട്ടപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് രംഗത്ത് എത്തി. ചരട് വലികളുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും. ഇരുവരും ആവശ്യപ്പെട്ടത് അനുസരിച്ച് സഹായിക്കാന്‍ യൂസഫലിയും. ഇതോടെ തുഷാര്‍ ജയില്‍ മോചിതനായി. എന്നാല്‍ തുഷാര്‍ തകര്‍ത്ത യുവാവിന്റെ കഥ അറ്റ്ലസ് രാമചന്ദ്രന് അനുഭവിക്കേണ്ടി വന്നതിനും അപ്പുറത്തായിരുന്നു.

ബിടെക് നേടി ഗള്‍ഫില്‍ സംരംഭകനായ നാസില്‍ നെയ്തു കൂട്ടിയത് പ്രതീക്ഷയായിരുന്നു. എല്ലാം തകര്‍ന്ന് കൊടുങ്ങല്ലൂരുകാരന്‍ നാസില്‍ കടക്കാരനായി ജയിലില്‍ കിടന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. മാനസിക സംഘര്‍ഷം സഹിക്കാനാവാതെ പിതാവ് കിടപ്പിലുമായി. നാസിലിന്റെ ജീവിതം തകര്‍ത്തത് തുഷാറിന്റെ കമ്പനിയുമായുള്ള ഇടപാടായിരുന്നു. ഇതിലൂടെ വന്ന കുടിശിഖ തീര്‍ത്തത് ഏറെ പാടു പെട്ടും. അന്ന് കേസ് നല്‍കാന്‍ സഹായം ചെയ്തത് മലപ്പുറം സ്വദേശിയായ വ്യവസായിയും. അല്ലാതെ ആരും ഈ പാവം യുവ ബിസിനസുകാരനെ രക്ഷിക്കാനെത്തിയില്ല. ബിടെക്കില്‍ ഉന്നത വിജയം നേടിയാണ് നാസില്‍ ഗള്‍ഫിലേക്ക് പറന്നത്. യുഎഇയില്‍ അല്‍മൊയ് കമ്പനിയില്‍ ജോലി നോക്കിയ ശേഷം സ്വന്തമായി ആരംഭിച്ച കമ്പനിയായിരുന്നു നാസിലിന്റേത്. ഇതിനെയാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ ബോയിങ് കണ്‍സ്ട്രക്ഷന്‍സ് കമ്പനിയുടെ സബ് കോണ്‍ട്രാക്റ്റ് തകര്‍ന്നത്. വിഷയത്തില്‍ ക്രിമിനല്‍ കേസാണ് കൊടുത്തിരിക്കുന്നത്. ഇനി സിവില്‍ കേസും നാസില്‍ നല്‍കും.

കൊടുങ്ങല്ലൂര്‍ പുതിയകാവ് നമ്പിപുള്ളിലത്ത് അബ്ദുള്ളയുടെ മകനാണ് നാസില്‍ അബ്ദുല്ല. തൃശൂര്‍ മതിലകത്താണ് ഇപ്പോള്‍ താമസം. നാസില്‍ സ്വന്തമായി തുടങ്ങിയ കമ്പനി അഞ്ചോ ആറോ മാസങ്ങള്‍കൊണ്ട് തന്നെ നല്ല നിലയില്‍ എത്തിയിരുന്നു. അതിനിടെയിലാണ് തുഷാറിന്റെ കമ്പനിയുടെ സബ് കോണ്‍ട്രാക്റ്റ് ലഭിക്കുന്നത്. കൈയില്‍ നിന്നും പണം മുടക്കിയും കടംവാങ്ങിയുമായിരുന്നു നാസില്‍ പണി ചെയ്തത്. എന്നാല്‍ തുഷാര്‍ പണം നല്‍കിയില്ല. ഇതടെ പ്രതിസന്ധി കൂടി. സാധനങ്ങള്‍ വാങ്ങിയ സ്ഥാപനങ്ങള്‍ നാസിലിനെതിരെ കേസ് നല്‍കി. കടം വാങ്ങിയും മറ്റും കുറെയൊക്കെ കൊടുത്തു. എന്നാല്‍ കോടികളുടെ നഷ്ടം നികത്താനായില്ല. ഇതോടെ നാസില്‍ കടക്കെണിയിലായി ജയിലിലുമായി. ഇത് തുഷാറിനും അറിയാമായിരുന്നുവെന്നാണ് സൂചന. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ , പ്ലംബിങ് ജോലികളായിരുന്നു തുഷാറിന്റെ കമ്പനിക്ക് വേണ്ടി നാസിലിന്റെ സ്ഥാപനം തീര്‍ത്തുകൊടുത്തത്. എന്നാല്‍ പണത്തിനു പകരം ചെക്കായിരുന്നു നല്‍കിയത്. ഇതില്‍ കാശില്ലാത്തതായിരുന്നു പ്രശ്നത്തിന് കാരണം.


ഇതോടെ തുഷാറിനെ നാസില്‍ ബനധപ്പെട്ടു. പലപ്പോഴും പണം നല്‍കാമെന്ന് പറഞ്ഞു. എന്നാല്‍ ഒന്നും കൊടുത്തില്ല. ഇതിനിടെ നാസില്‍ അറസ്റ്റിലായി. കോടതി 7 കൊല്ലം ജയില്‍ ശിക്ഷ വിധിച്ചു. അന്നും തുഷാര്‍ തിരിഞ്ഞു നോക്കിയില്ല. ബന്ധുക്കളും സുഹൃത്തുക്കളും കാര്യങ്ങള്‍ വേണ്ടപ്പെട്ടവരെ എല്ലാം അറിയിച്ചു. ഇതിനിടെ നാസിലിനെതിരെ പരാതി നല്‍കിയ സ്പോണ്‍സര്‍ മരിച്ചു. ഇത് ആശ്വാസമായി. അദ്ദേഹത്തിന്റെ മക്കള്‍ നാസിലിന്റെ അപേക്ഷ പരിഗണിച്ച് മാപ്പ് നല്‍കാന്‍ തയ്യാറായി. അങ്ങനെയാണ് നാസില്‍ ജയില്‍ മോചിതനായത്. രണ്ട് കൊല്ലത്തിന് ശേഷം പുറത്തിറങ്ങിയെങ്കിലും നാസില്‍ വലിയ പ്രതിസന്ധിയിലായി. നാട്ടിലും വീട്ടിലും വരാനാകാത്ത അവസ്ഥ. അച്ഛന്‍ കിടപ്പിലുമായി. ഇതോടെ ഗള്‍ഫില്‍ എന്തു ജോലിയും നാസില്‍ ചെയ്തു.

ഇതിനിടെയാണ് മലപ്പുറം തിരുനാവായ സ്വദേശിയായ ഗള്‍ഫ് വ്യവസായി നാസിലിന് പിന്തുണയുമായി എത്തുന്നത്. കള്ളക്കളികളില്‍ പ്രതികാരത്തിന്റെ വിത്ത് നാസിലിന്റെ മനസ്സിലും ഇതോടെ വീണു. തുഷാറിനെതിരെ നിയമ പോരാട്ടത്തിനു നാസിലിനു പിന്തുണ അറിയിച്ചു. കേസ് നല്‍കാന്‍ സഹായം നല്‍കുകയും ചെയ്തത്. യുഎഇയിലുള്ള തുഷാറിന്റെ സ്ഥലം വാങ്ങാന്‍ എന്ന പേരിലായിരുന്നു തുഷാറിന്റെ ഇവിടെയ്ക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. ഇതിന് വേണ്ടി വ്യക്തമായ തന്ത്രങ്ങളും ഒരുക്കി. നാസില്‍ വിളിച്ചാല്‍ തുഷാര്‍ ഫോണ്‍ എടുക്കില്ലെന്ന് അറിയാമായിരുന്നു. അതുകൊണ്ട് സ്ത്രീ ശബ്ദത്തില്‍ ഫോണ്‍ എത്തി. അത് വിശ്വസിച്ച് തുഷാര്‍ ദുബായിലുമെത്തി. എന്നാല്‍ തുഷാറിന് വേണ്ടി അതിവേഗ ഇടപെടലുകള്‍ പിണറായി നടത്തി. അതുകൊണ്ട് തന്നെ തുഷാര്‍ പുറത്തെത്തുകയും ചെയ്തു. എന്നാലും ചെക്ക് കേസില്‍ നാസിലിന് പണം നല്‍കിയാലേ നാടു വിടാന്‍ കഴിയൂവെന്നാണ് വിലയിരുത്തല്‍.

ഒരു വര്‍ഷത്തോളം ജയില്‍വാസമനുഭവിച്ച ശേഷമാണ് തനിക്ക് നഷ്ടമായ പണം തിരിച്ചുപിടിക്കാന്‍ നാസില്‍ നിയമയുദ്ധം തുടങ്ങിയത്. വണ്ടിച്ചെക്ക് നല്‍കി തുഷാര്‍ നടത്തിയ ചതിയാണ് തന്നെ ജയിലിലാക്കിയതെന്ന് ഈ യുവ എഞ്ചിനീയര്‍ മാധ്യമങ്ങളില്‍ വന്ന് പറയുന്നു. ഒരുവര്‍ഷത്തോളം അയാളോ അയാളുടെ കുടുംബാംഗങ്ങളോ അനുഭവിച്ച അതികഠിനമായ വേദനയെ ഒരു നോക്കുകൊണ്ടുപോലും ആശ്വസിപ്പിക്കാന്‍ തയാറാകാത്ത കേരള മുഖ്യമന്ത്രിയാണ്, വഞ്ചിക്കപ്പെട്ട ഒരു മലയാളി പൗരന്റെ നിയമപോരാട്ടത്തെ തുരങ്കം വക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കത്തയച്ചത്. അതും അതീവ തിടുക്കത്തില്‍, പ്രതിയെ അറസ്റ്റ് ചെയ്ത രാവിനൊപ്പം ുലര്‍ന്ന പകലില്‍ തന്നെ-ഇതാണ് ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന വികാരം. നാസിലിനെ അറിയാവുന്നവര്‍ക്കെല്ലാം ഈ ചെറുപ്പക്കാരന് നഷ്ടമായതിനെ കുറിച്ചും നന്നായി അറിയാം. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തും നാസില്‍ തുഷാറിനെ വിളിച്ചിരുന്നു. അന്നും അനുകൂലമായ പ്രതികരണമുണ്ടായില്ല. ഇതോടെയാണ് കേസിലേക്ക് കാര്യങ്ങളെത്തിയത്.

തന്നെ ദൂബായിലേക്ക് വസ്തു ഇടപാടിനെന്ന വ്യാജേന ഒരു വനിതയെ ഉപയോഗിച്ചു വിളിച്ചുവരുത്തുകയായിരുന്നെന്ന് തുഷാര്‍ വെള്ളാപ്പള്ളിയും പറയുന്നു. ഇവര്‍ പറഞ്ഞതനുസരിച്ച് 20നു ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോള്‍ അറസ്റ്റ് ചെയ്ത് അജ്മാന്‍ പൊലീസിനു കൈമാറി. ചര്‍ച്ചകള്‍ക്കു സന്നദ്ധനാണെന്നും നിരപരാധിത്വം തെളിയിക്കാന്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും തുഷാര്‍ വ്യക്തമാക്കി. പരാതി നല്‍കിയ നാസില്‍ അബ്ദുല്ല പ്രതികരിച്ചില്ല. നാസില്‍ അബ്ദുല്ലയുടെ തൃശൂര്‍ മതിലകം പുതിയകാവിലെ വീട്ടില്‍ പൊലീസ് വിവരശേഖരണത്തിനെത്തി. നാസിലിന്റെ ഉമ്മയും ഉപ്പയും ബന്ധുക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. നാസിലിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു പൊലീസ് മടങ്ങി. ചെക്ക് കേസ് നടപടികള്‍ കൂടുതല്‍ കര്‍ശനമായതിനാലാണ് നാസില്‍ അജ്മാനില്‍ കേസ് നല്‍കിയതെന്നാണു സൂചന. ദുബായില്‍ ചെക്ക് കേസ് നടപടികള്‍ ഈയിടെ ലളിതമാക്കിയിരുന്നു. ചെക്ക് കേസുകളില്‍ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയാണ് യുഎഇയിലെ രീതി. എന്നാല്‍, ഇന്ത്യയില്‍ കോടതിയാണ് അറസ്റ്റിന് നിര്‍ദ്ദേശം നല്‍കേണ്ടത്.

തുഷാര്‍ വെള്ളാപ്പള്ളിക്ക് പ്രവാസി വ്യവസായി എം.എ. യൂസഫലിയുടെ ഇടപെടല്‍ ജാമ്യ നടപടി വേഗത്തിലാക്കി. 10 ലക്ഷം ദിര്‍ഹമാണു (ഏകദേശം 1.9 കോടി രൂപ) ജാമ്യത്തുക. എന്നാല്‍ പാസ്പോര്‍ട്ട് പിടിച്ചു വച്ചിരിക്കുന്നതിനാല്‍ തുഷാറിനു യുഎഇ വിടാനാകില്ല. തുഷാര്‍ വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയില്‍ 12 വര്‍ഷം മുന്‍പു ദുബായില്‍ പ്രവര്‍ത്തിച്ച ബോയിങ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഉപ കരാറുകാരനാണ് നാസില്‍ അബ്ദുല്ല. കരാര്‍ ജോലി ചെയ്ത വകയില്‍ 90 ലക്ഷം ദിര്‍ഹം (ഏകദേശം 17.1 കോടി രൂപ) കിട്ടാനുണ്ടെന്നാണ് പരാതി. പത്തുലക്ഷം ദിര്‍ഹവും(രണ്ട് കോടിയോളം രൂപ) പാസ്പോര്‍ട്ടും കോടതിയില്‍ കെട്ടിവച്ചാണ് ജാമ്യം നേടിയത്. ഞായറാഴ്ച കേസിന്റെ തുടര്‍നടപടികള്‍ ആരംഭിക്കും. അതുവരെ തുഷാറിന് യു.എ.ഇ.യില്‍നിന്ന് പോകാനാവില്ല. ഞായറാഴ്ച തുഷാര്‍ നേരിട്ട് കോടതിയില്‍ ഹാജരാകണം. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷവും വെള്ളി, ശനി ദിവസങ്ങളിലും കോടതി അവധിയായതിനാല്‍ രാവിലെതന്നെ തുഷാറിനെ പുറത്തിറക്കാന്‍ വലിയ ശ്രമങ്ങളാണ് നടന്നത്. പരാതി നല്‍കിയകാര്യം അറിയാതെയാണ് ചൊവ്വാഴ്ച തുഷാര്‍ യു.എ.ഇ.യിലെത്തിയത്. ഹോട്ടലില്‍ സംസാരിച്ചിരിക്കുന്നതിനിടയില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

തുഷാറിനെ ചിലര്‍ മനഃപൂര്‍വം കുടുക്കിയതാണെന്നും നിയമപരമായി മുന്നോട്ടു പോകുമെന്നും പിതാവ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തുഷാറിന് നിയമപരമായ എല്ലാ സഹായവും നല്‍കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തെഴുതിയിരുന്നു. പത്തൊമ്പത് കോടി രൂപയുടെ വണ്ടിച്ചെക്ക് കേസില്‍ അജ്മാന്‍ പൊലീസ് അറസ്റ്റു ചെയ്ത തുഷാര്‍ വെള്ളാപ്പള്ളിക്ക് ഇന്ന് ഉച്ചയ്ക്കുശേഷമാണ് ജാമ്യം ലഭിച്ചത്. മുഖ്യമന്ത്രിയും എം.എ യൂസഫലിയും ജാമ്യത്തിനായി ഇടപെട്ടുവെന്നും അതില്‍ നന്ദിയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category