1 GBP = 92.70 INR                       

BREAKING NEWS

അധ്വാനിച്ചുണ്ടാക്കിയ കാശ് മുഴുവന്‍ നാട്ടിലെ അതിസമ്പന്നന്‍ പറ്റിച്ചെടുത്തു; കടം വീട്ടാന്‍ ഉള്ളത് വിറ്റ് പെറുക്കിയിട്ടും ജയിലില്‍ കഴിയേണ്ടി വന്നു; കിട്ടാനുള്ള കാശിനായി വിളിച്ചപ്പോള്‍ പരിഹാസവും; നേതാക്കന്മാരായ നേതാക്കന്മാരെയെല്ലാം വിളിച്ച് സഹായം ചോദിച്ചപ്പോള്‍ എല്ലാവരും കൈമലര്‍ത്തി; ഒടുവില്‍ ഒരു നിമിഷം നീതി ലഭിച്ചെന്ന് തോന്നിയപ്പോള്‍ ഉന്നത ഇടപെടലും; പോരാത്തതിന് എല്ലാം തകര്‍ന്ന് കിടപ്പിലായ അച്ഛനെ കഷ്ടപ്പെടുത്താന്‍ തൃശൂരിലെ വീട്ടില്‍ പൊലീസ് റെയ്ഡും; പിണറായി വിജയന്‍ നാസില്‍ അബ്ദുല്ലയോട് ചെയ്തത്

Britishmalayali
kz´wteJI³

കൊച്ചി: നെടുങ്കണ്ടത്തെ കസ്റ്റഡി മരണം-കേരളാ പൊലീസിനും പിണറായി സര്‍ക്കാരിനും ഏറെ വെല്ലുവിളിയായത്. കസ്റ്റഡിയില്‍ അറസ്റ്റിലായ ആള്‍ക്ക് ലഭിക്കേണ്ട പരിഗണനയൊന്നും കിട്ടാത്തതിന്റെ ഫലമായിരുന്നു നെടുങ്കണ്ടത്തെ കസ്റ്റഡി കൊലപാതകം. സമാനമായി നിരവധി സംഭവങ്ങള്‍. വരാപ്പുഴയിലെ യുവാവിന്റെ കഥയും മുമ്പിലുണ്ട്. അജ്മാനില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ പൊലീസ് അറസ്റ്റ് ചെയ്തുവെന്ന് കേട്ടപ്പോഴും പിണറായി വിജയന്‍ എന്ന കേരളാ മുഖ്യമന്ത്രിയുടെ മനസ്സിലേക്ക് ഓടിയെത്തിയത് കേരളത്തിലെ കസ്റ്റഡി മരണങ്ങളാണെന്ന പരിഹാസമാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. ശാസ്ത്രീയമായി കേസ് അന്വേഷിക്കുന്ന യുഎഇ പൊലീസിനെ കാണാന്‍ പിണറായിക്ക് ആയില്ല. ഇതോടെ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് പിണറായി കത്തെഴുതി. കസ്റ്റഡിയില്‍ തുഷാറിന് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയം. അജ്മാനില്‍ കേരളാ പൊലീസ് ഇല്ലാത്തതു കൊണ്ട് തുഷാറിന് ഒന്നും സംഭവിച്ചില്ല. പോരാത്തതിന് നാസിലിന്റെ തൃശൂരില്‍ വീട്ടില്‍ കേരളാ പൊലീസ് വക റെയ്ഡും.

പ്രിയപ്പെട്ട ജയശങ്കര്‍ജി..... എസ് എന്‍ ഡി പി യൂണിയന്‍ വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അജ്മാനില്‍ അറസ്റ്റിലായെന്ന് ടിവി കണ്ട് അറിഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യത്തിലും ക്ഷേമാവസ്ഥയിലും എനിക്ക് അതിയായ ആശങ്കയുണ്ട്. നിയമത്തിന്റെ പരിധിയില്‍ നിന്ന് എല്ലാ സഹായവും ചെയ്യണം. വ്യക്തിപരമായ ഇടപെടല്‍ ഉണ്ടാകണമെന്നാണ് പിണറായിയുടെ ആവശ്യം. കേന്ദ്രം ഭരിക്കുന്ന ബിജെപി മുന്നണിയിലെ സഖ്യകക്ഷിയാണ് ബിഡിജെഎസ്. എന്നാല്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശനും ബിജെപി നേതൃത്വവുമായി അത്ര സുഖത്തില്‍ അല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിലും മറ്റും പിണറായി വിജയനെ പരസ്യമായി വെള്ളാപ്പള്ളി പിന്തുണച്ചു. നവോത്ഥാന മതിലിലും അണിചേര്‍ന്നു.ഇതുകൊണ്ടാണ് പിണറായി കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയത്. ഈ കത്താണ് തുഷാറിന് അതിവേഗ ജാമ്യം ഉറപ്പാക്കിയത്.

അജ്മാനില്‍ പൊലീസ് കസ്റ്റഡിയിലുള്ള തുഷാറിന്റെ ആരോഗ്യത്തിലും ക്ഷേമത്തിലും ആശങ്ക അറിയിക്കുന്നതാണ് കത്ത്. നെടുങ്കണ്ടത്തെ കസ്റ്റഡി മരണവും വരാപ്പുഴയിലെ പൊലീസ് അതിക്രമവും മനസ്സില്‍ വച്ചാണ് ഇത്തരത്തിലൊരു കത്ത് പിണറായി എഴുതിയതെന്ന ട്രോളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ചെക്ക് കേസുണ്ടായപ്പോള്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നാണ് പിണറായി പറഞ്ഞത്. സമാന കേസാണ് തുഷാറിനെതിരേയും ഉയര്‍ന്നത്. അപ്പോള്‍ പ്രതിയുടെ ആരോഗ്യത്തില്‍ മുഖ്യമന്ത്രിക്ക് ആശങ്കയെത്തി. ഇതില്‍ ഇരട്ടത്താപ്പും സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കുന്നുണ്ട്. കേരളത്തിലെ ഇപ്പോഴുണ്ടായ പ്രളയം പോലും കേന്ദ്ര സര്‍ക്കാരിനെ സംസ്ഥാന സര്‍ക്കാര്‍ രേഖാമൂലം അറിയിച്ചില്ലെന്ന പരാതികള്‍ നേരത്തെ ഉയര്‍ന്നിരുന്നു. സ്വകാര്യ സാമ്പത്തീക കേസിലാണ് തുഷാര്‍ അറസ്റ്റിലായതെങ്കിലും സംസ്ഥാനത്തെ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടേയും സാമുദായിക സംഘടനയുടെയും പ്രതിനിധിയെന്ന നിലയിലുള്ള സാമൂഹിക പ്രാധാന്യം കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായിരിക്കുന്നത്.

ഇനി കേസ് എങ്ങനേയും ഒതുക്കി തീര്‍ക്കണം. അതാണ് ലക്ഷ്യം. ജാമ്യത്തില്‍ ഇറങ്ങിയ തുഷാറിനെ സഹായിക്കാന്‍ തൃശൂരിലെ നാസില്‍ അബ്ദുള്ളയുടെ വീട്ടില്‍ പിണറായിയുടെ പൊലീസ് റെയ്ഡ് നടത്തി. എസ് എന്‍ ഡി പിയേയും വെള്ളാപ്പള്ളി നടേശനേയും ഒപ്പം നിര്‍ത്താനുള്ള തന്ത്രം. എന്നാല്‍ ഇവിടെ പൊലിയുന്നത് നാസില്‍ അബ്ദുള്ളയെന്ന 45കാരന്റെ പ്രതീക്ഷയാണ്. ഗള്‍ഫില്‍ അധ്വാനിച്ചുണ്ടാക്കിയ കാശ് മുഴുവന്‍ നാട്ടിലെ അതിസമ്പന്നനായ തുഷാര്‍ വെള്ളാപ്പള്ളി പറ്റിച്ചെടുത്തു. കടം വീട്ടാന്‍ ഉള്ളത് വിറ്റ് പെറുക്കിയിട്ടും രണ്ട് കൊല്ലം ജയിലില്‍ കഴിയേണ്ടി വന്നു. കിട്ടാനുള്ള കാശിനായി വിളിച്ചപ്പോള്‍ പരിഹാസമായിരുന്നു മറുപടി. നതാക്കന്മാരായ നേതാക്കന്മാരെയെല്ലാം വിളിച്ച് സഹായം ചോദിച്ചപ്പോള്‍ എല്ലാവരും കൈമലര്‍ത്തി. എസ് എന്‍ ഡി പി യോഗത്തിന്റെ നേതാവിനെതിരെ പ്രതികരിക്കാന്‍ ഏവര്‍ക്കും മടിയായിരുന്നു. അങ്ങനെയാണ് തുഷാറിനെതിരെ അജ്മാനില്‍ കേസ് കൊടുത്തത്. ഒടുവില്‍ തുഷാര്‍ അറസ്റ്റിലായി.

ഒടുവില്‍ ഒരു നിമിഷം നീതി ലഭിച്ചെന്ന് തോന്നിയപ്പോള്‍ ഉന്നത ഇടപടെലും എല്ലാം തകര്‍ന്ന് കിടപ്പിലായ അച്ഛന്റെ വീട്ടില്‍ റെയ്ഡും. തുഷാര്‍ ചെയ്ത ചതിക്ക് സമാനമാണ് പിണറായി വിജയനും നാസില്‍ അബ്ദുള്ളയോട് ചെയ്തത്. നീതി നടപ്പാക്കേണ്ടവര്‍ നീതിക്ക് വേണ്ടി മുന്നില്‍ നില്‍ക്കുന്നവരെ പുറംകാലില്‍ കൊണ്ട് അടിക്കുന്നതിന് സമാനമായ സാഹചര്യം. അജ്മാനില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റിനു വഴിവെച്ച ചെക്ക് കേസിലെ പരാതിക്കാരന്റെ വീട്ടില്‍ പൊലീസെത്തി വിവരങ്ങള്‍ ശേഖരിച്ചു. തൃശ്ശൂര്‍ മതിലകം പുതിയകാവ് സ്വദേശി നമ്പിപ്പുന്നിലത്ത് നാസില്‍ അബ്ദുള്ളയാണ് തുഷാറിനെതിരേ അജ്മാനില്‍ പരാതി നല്‍കിയത്. ഇത് സര്‍ക്കാരിന്റെ ശ്രദ്ധയിലെത്തിയതോടെയാണ് പൊലീസ് വീട്ടിലെത്തിയത്.

വ്യാഴാഴ്ച ഉച്ചയ്ക്കാണ് നാസിലിന്റെ വീട്ടില്‍ പൊലീസെത്തിയത്. അദ്ദേഹത്തിന്റെ മാതാപിതാക്കളും ബന്ധുക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. ഇലക്ട്രിക്കല്‍ എന്‍ജിനിയറായ നാസില്‍ 2007 മുതല്‍ വിദേശത്താണ്. മൂന്നുവര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ വന്നത്. ഇടയ്ക്ക് ചെക്ക് കേസില്‍പെട്ട് അജ്മാനില്‍ ജയിലിലായിരുന്നു. തുഷാര്‍ നല്‍കിയ ചെക്ക് മടങ്ങിയതിനെ തുടര്‍ന്നാണ് താന്‍ ജയിലില്‍ പോകേണ്ട സ്ഥിതിവന്നതെന്നാണ് നാസില്‍ അബ്ദുള്ള പറയുന്നത്. ഇതിനെ തുടര്‍ന്നാണ് തുഷാറിനെതിരെ നിയമ നടപടി തുടങ്ങിയത്. ഇത് കേട്ടപാടെ പൊലീസ് ഓടിയെത്തി. എങ്ങനേയും നാസിലിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രം. അജ്മാനില്‍ തുഷാറിനെ കുടുക്കിയാല്‍ കേരളത്തില്‍ നാസിലിനെ വെറുതെ വിടില്ലെന്ന സന്ദേശം. രമണിക്കൂറോളം പൊലീസ് ഈ വീട്ടില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. നാസില്‍ അബ്ദുല്ല എന്താണ് ചെയ്യുന്നത്, എന്ന് നാട്ടിലെത്തും തുടങ്ങിയ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചെന്നാണ് റിപ്പോര്‍ട്ട്. മാതാപിതാക്കളോട് വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്ന് മതിലകം പൊലീസ് പറഞ്ഞു. നാസിലിന്റെ അച്ഛന്‍ ഏറെ നാളായി കിടപ്പിലാണ്.

കഴിഞ്ഞ ദിവസം രാത്രി അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റിലായത്. പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിങ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി നാസില്‍ അബ്ദുല്ലയ്ക്ക് വണ്ടിച്ചെക്ക് നല്‍കിയെന്ന കേസിലാണ് അജ്മാന്‍ പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്തത്. ഈ കേസില്‍ തുഷാറിന് ജാമ്യം കിട്ടിയിട്ടുണ്ട്. പത്ത് മില്യണ്‍ യുഎഇ ദിര്‍ഹത്തിന്റെ (പത്തൊമ്പതര കോടി രൂപ)യുടേതാണ് ചെക്ക്. ബിസിനസ് പൊളിഞ്ഞ് നാട്ടിലേക്ക് കടന്ന തുഷാര്‍ വെള്ളാപ്പള്ളി പിന്നീട് രാഷ്ട്രീയരംഗത്ത് സജീവമായി. എന്നിട്ടും നാസിലിന് ആശ്വാസം നല്‍കിയില്ല. ഒരു നിവര്‍ത്തിയുമില്ലാതെ വന്നപ്പോഴാണ് കേസുമായി നാസില്‍ അജ്മാനിലെ കോടതിയില്‍ എത്തിയത്.

അജ്മാനില്‍ വച്ച് ചൊവ്വാഴ്ചയാണ് അറസ്റ്റിലായത്. പത്തുമില്യണ്‍ യുഎഇ ദിര്‍ഹത്തിന്റെ (19 കോടിയോളം) ബിസിനസ്സ് പങ്കാളിക്ക് വണ്ടിച്ചെക്ക് നല്‍കിയെന്നതാണ് കേസ്. ഇന്ന് പുറത്തിറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ പൊതു അവധിയായതിനാല്‍ രണ്ട് ദിവസം കൂടി തുഷാര്‍ ജയിലില്‍ കിടക്കേണ്ടി വരുമായിരുന്നു. ഇതേത്തുടര്‍ന്നാണ് വ്യവസായി എം.എ. യൂസഫലിയുടെ സഹായവും തുഷാറിന്റെ കുടുംബം തേടിയത്. പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിങ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച നാസില്‍ അബ്ദുള്ളയ്ക്ക് നല്‍കിയ വണ്ടിച്ചെക്ക് കേസിലാണ് പൊലീസ് നടപടി. ബിസിനസ് നഷ്ടത്തിലായി നിര്‍ത്തിയെങ്കിലും പങ്കാളിക്ക് നല്‍കാനുണ്ടായിരുന്ന പണം നല്‍കിയില്ലെന്നതാണ് കേസ്.

സംഭവത്തില്‍ കഴിഞ്ഞ ദിവസം സ്വദേശിയുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പിനു തയ്യാറാണെന്ന് അറിയിച്ച് തുഷാറിനെ നാസില്‍ ഗള്‍ഫിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന് നാസിലിന്റെ പരാതിയില്‍ അജ്മാനിലെത്തിയ തുഷാറിനെ ഹോട്ടലില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം പത്തുവര്‍ഷം മുമ്പ് നല്‍കിയ ചെക്കിന് ഇപ്പോള്‍ നിയമ സാധുത ഇല്ലെന്നാണ് തുഷാര്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category