1 GBP = 88.70 INR                       

BREAKING NEWS

ലണ്ടന്‍ റീജിയന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 24ന് റെയ്ന്‍ഹാമിലുള്ള ഔവര്‍ ലേഡി ഓഫ് ലാസലെറ്റ് പള്ളിയില്‍

Britishmalayali
ജോസ് ജോണ്‍

സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിഭാവനം ചെയ്ത മൂന്നാം രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 24നു നടക്കും. ലണ്ടനിലെ റെയ്ന്‍ഹാമിലുള്ള ഔവര്‍ ലേഡി ഓഫ് ലാസലെറ്റ് പള്ളിയില്‍ വച്ച് രാവിലെ ഒന്‍പതു മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ നടത്തപ്പെടും. ഇത്തവണത്തെ വചന പ്രഘോണത്തിന് നേതൃത്വം നല്‍കുന്നത് ഫാ.ജോര്‍ജ്ജ് പനയ്ക്കല്‍ വി.സി. ആയിരിക്കും.

ലണ്ടന്‍ റീജിയന്‍ ബൈബിള്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്ത് അനുഗ്രഹം നേടുവാന്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ലണ്ടന്‍ റീജിയന്‍ കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ഫാ.ജോസ് അന്ത്യാംകുളം എംസിബിഎസ് അറിയിച്ചു.
പള്ളിയുടെ വിലാസം
Our Lady of La Salette, 1 Rainham, RM13 8SR

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category