1 GBP = 88.70 INR                       

BREAKING NEWS

വാഴക്കുളത്ത് എടിഎം മെഷീന്‍ തകര്‍ത്ത് പണം കവരാന്‍ ശ്രമം; എടുത്തുകൊണ്ടുപോയത് കല്ലൂര്‍ക്കാട് കവലയ്ക്കു സമീപമുള്ള ഫെഡറല്‍ ബാങ്കിന്റെ എടിഎം; സിഡിഎമ്മിന്റെ പുറംചട്ട തകര്‍ത്തെങ്കിലും പൂര്‍ണമായി പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്ന് പൊലീസ്; എടിഎം മോഷണങ്ങള്‍ നടത്തി പരിചയമുള്ളവരാണ് സംഘമെന്ന് സംശയം; കൊരട്ടിയിലും ആലുവയിലും അങ്കമാലിയിലും നടന്ന മോഷണങ്ങളുമായി സാമ്യത

Britishmalayali
kz´wteJI³

മൂവാറ്റുപുഴ: വാഴക്കുളത്ത് എടിഎം മെഷീന്‍ തകര്‍ത്ത് പണം തട്ടാന്‍ ശ്രമം. എടിഎം എടുത്ത് പുറത്തുകൊണ്ടുപോയാണ് മോഷണ ശ്രമം നടന്നത്. മൂവാറ്റുപുഴ തൊടുപുഴ റോഡരികില്‍ വാഴക്കുളം കല്ലൂര്‍ക്കാട് കവലയ്ക്കു സമീപമുള്ള ഫെഡറല്‍ ബാങ്കിന്റെ എടിഎം ആണ് തകര്‍ത്തത്. എടിഎം കൗണ്ടറില്‍ നിന്നു പൂര്‍ണമായി എടുത്തു മാറ്റിയ മെഷീന്‍ കെട്ടിടത്തിന്റെ പിറകില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

അതേസമയം ഇതോടൊപ്പം കാഷ് ഡിപ്പോസിറ്റ് മെഷീന്‍ തകര്‍ക്കാനും ശ്രമം നടന്നിട്ടുണ്ട്. എടിഎമ്മില്‍ നിന്ന് പണം കിട്ടാത്തതുകൊണ്ടാവണം സിഡിഎമ്മും അക്രമികള്‍ തകര്‍ക്കാന്‍ നോക്കിയതെന്നാണ് പൊലീസിന്റെ നിഗമനനം. എന്നാല്‍ സിഡിഎമ്മില്‍ നിന്ന് പണം നഷ്ടമായില്ല. എടിഎമ്മിനു കാവല്‍ക്കാരന്‍ ഉണ്ടായിരുന്നില്ല. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് എടിഎം തകര്‍ത്തതെന്ന് പൊലീസ് പറയുന്നു. മുഖംമൂടിയും കയ്യുറകളും ധരിച്ചെത്തിയ മൂന്നു യുവാക്കള്‍ കമ്പിപ്പാരയുമായി എടിഎം കൗണ്ടറിന്റെ വാതില്‍ തുറന്നെത്തുന്നത് സിസിടിവി ക്യാമറ ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.

പിന്നീട് ഇവര്‍ ക്യാമറ തകര്‍ത്തു. പാര ഉപയോഗിച്ച് കൗണ്ടറില്‍ നിന്നു മെഷീന്‍ അടര്‍ത്തിയെടുത്തു പുറത്തേക്കു കൊണ്ടുപോയതായിരിക്കാം എന്നാണ് പൊലീസിന്റെ നിഗമനം. കാഷ് ഡിപ്പോസിറ്റ് മെഷീന്റെ (സിഡിഎം) പുറംചട്ട തകര്‍ത്തെങ്കിലും പൂര്‍ണമായി പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പെലീസ് അറിയിച്ചു.

ഇന്നലെ രാവിലെ 7.30ന് എടിഎമ്മില്‍ എത്തിയ ബാങ്കിന്റെ ഇടപാടുകാരിലൊരാളാണ് മോഷണത്തെ കുറിച്ച് ബാങ്ക് അധികൃതരെയും പൊലീസിനെയും അറിയിച്ചത് തുടര്‍ന്ന് ഡിവൈഎസ്പി കെ.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തി പരിശോധന നടത്തിയെങ്കിലും പണം നഷ്ടമായിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ പൊലീസ് ആരെയും അനുവദിച്ചില്ല. ശാസ്ത്രീയാന്വേഷണ സംഘം എത്തിയ ശേഷമേ അതിനു കഴിയുകയുള്ളുവെന്നായിരുന്നു പൊലീസ് വ്യക്തമാക്കിയത്.

ആലുവയില്‍ നിന്ന് ഡോഗ് സ്‌ക്വാഡും ശാസ്ത്രീയാന്വേഷണ സംഘവുമെത്തിയത് വൈകിട്ട് നാലു മണിക്ക്. എടിഎമ്മിലെ മാഗ്നെറ്റിക് ലോക്കുകളും നമ്പര്‍ ലോക്കുകളുമെല്ലാം തകര്‍ത്തെങ്കിലും ക്യാഷ് ട്രേയുള്‍ക്കൊള്ളുന്ന കസെറ്റും മറ്റും തകര്‍ക്കാന്‍ മോഷ്ടാക്കള്‍ക്കു സാധിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുള്ള ദൃശ്യങ്ങളില്‍ മോഷ്ടാക്കളെ തിരിച്ചറിയാന്‍ സാധിക്കുന്ന വ്യക്തതയില്ല. സമീപത്തുള്ള വീടുകളില്‍ നിന്നും വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സൈബര്‍ സെല്ലിന്റെയും സഹായം തേടി.

എടിഎം കൗണ്ടറില്‍ എല്ലാ തയ്യാറെടുപ്പോടും കൂടിയാണ് മോഷണ സംഘം എത്തിയത്. മുഖംമൂടിയും കയ്യുറകളും ധരിച്ചെത്തിയ സംഘം എടിഎം കൗണ്ടറില്‍ പ്രവേശിച്ച് ആറാമത്തെ സെക്കന്‍ഡിനുള്ളില്‍ സിസിടിവി ക്യാമറ തകര്‍ത്തു. കമ്പിപ്പാര ഉപയോഗിച്ച് അതിവേഗത്തില്‍ എടിഎം അടര്‍ത്തിയെടുത്ത് ഇവര്‍ പുറത്തേക്കു കൊണ്ടുപോയി. ഇതു കെട്ടിടത്തിന്റെ പുറകില്‍ കൊണ്ടുപോയാണ് പരിശോധന നടത്തിയത്.

എടിഎം മോഷണങ്ങള്‍ നടത്തി പരിചയമുള്ളവരാണ് സംഘമെന്നാണ് പൊലീസിന്റെ നിഗമനം. കൊരട്ടിയിലും ആലുവയിലും അങ്കമാലിയിലും നടന്ന മോഷണങ്ങളുമായി ഇതിനു സാമ്യമുണ്ട്. കൊരട്ടിയില്‍ നടന്ന മോഷണത്തില്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞത് മൂന്നു പേരുടെ ദൃശ്യങ്ങളായിരുന്നു. എന്നാല്‍ സംഘത്തില്‍ ഏഴു പേരുണ്ടായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. കൊരട്ടിയിലും സംഘമെത്തിയതു കമ്പിപ്പാരയുമായാണ്.

ഹെല്‍മറ്റ് ധരിക്കുകയും ചെയ്തിരുന്നു. വാഴക്കുളം നഗരവും പരിസരവും ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് നഗരാതിര്‍ത്തിയോടു ചേര്‍ന്നുള്ള കെട്ടിടത്തിലെ എടിഎം തകര്‍ക്കാന്‍ ഇവര്‍ ആസൂത്രണം ചെയ്തതെന്നും പൊലീസ് കരുതുന്നു. ഇവിടെ സെക്യൂരിറ്റി ഗാര്‍ഡില്ലെന്ന് ഇവര്‍ മനസ്സിലാക്കിയിരുന്നു. ഇവരെത്തിയ വാഹനത്തെക്കുറിച്ചുള്ള സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category