1 GBP = 92.40 INR                       

BREAKING NEWS

ശ്രീവല്ലഭനെ തൊഴുതു മടങ്ങുമ്പോള്‍ കുറുമ്പുകാരനായ ആന കുറുമ്പുകാട്ടി; തെങ്ങോലയുടെ മടല്‍ മുഖത്ത് തറഞ്ഞു കയറി പരിക്കേറ്റത് 45കാരിക്ക്; പടിഞ്ഞാറെ നടയില്‍ വേദന കൊണ്ട് പുളഞ്ഞിട്ടും ദേവസ്വം ഉദ്യോഗസ്ഥരോ ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളോ തിരിഞ്ഞു നോക്കിയില്ല; രക്ഷിക്കാന്‍ ഭര്‍ത്താവ് എത്തും വരെ ഭാര്യ ബോധരഹിതമായി കിടന്നത് ക്ഷേത്ര വളപ്പില്‍; ഗജരാജന്‍ ജയരാജന്റെ കുറുമ്പില്‍ നിന്ന് ശോഭയ്ക്ക് ജീവന്‍ തിരിച്ചു കിട്ടിയത് തലനാരിഴക്ക്; തിരുവല്ല ചര്‍ച്ച ചെയ്യുന്ന ആനക്കഥ ഇങ്ങനെ

Britishmalayali
എസ് രാജീവ്

തിരുവല്ല: ഭഗവാനെ തൊഴുത് മടങ്ങാനെത്തിയ യുവതി മദപ്പാടിലായ ആനയുടെ ഏറ് കൊണ്ട് ആശുപത്രിക്കിടക്കയിലായി. തീറ്റയായി നല്‍കിയ ഓലയുടെ മടല്‍ കൊണ്ടുള്ള ആനയുടെ ഏറ് മുഖത്തുകൊണ്ട് താടിയെല്ലിന് ഗുരുതര പരുക്കേറ്റ് അര്‍ദ്ധ ബോധാവസ്ഥയില്‍ കിടന്ന യുവതിയെ തിരിഞ്ഞു നോക്കാതെ ദേവസ്വം ബോര്‍ഡ് ജീവനക്കാരും ഭക്തരും. അവസാനം നാട്ടുകാരിലാരോ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ ഭര്‍ത്താവ് സമീപവാസികളുടെ സഹായത്തോടെ യുവതിയെ താലൂക്ക് ആശുപത്രിയിലും അവിടുന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ശ്രീവല്ലഭ ക്ഷേത്രത്തിലെ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ തിരുവല്ല പൊടിയാടി ചാപ്പുഴയില്‍ ബിജുവിന്റെ ഭാര്യ ശോഭ ( 45 ) യ്ക്കാണ് മടല്‍ കൊണ്ടുള്ള ആനയുടെ ഏറ് കൊണ്ട് ഗുരുതര പരുക്കേറ്റത്. പരിക്കിന് ശസ്ത്രക്രിയയും വേണ്ടി വന്നു. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയില്‍ ആയിരുന്നു സംഭവം. ക്ഷേത്ര ദര്‍ശനത്തിനെത്തിയ ശോഭ ക്ഷേത്രത്തിന് പുറത്തെ പ്രദക്ഷിണ വഴിയിലൂടെ പോകവേ തീറ്റയായി നല്‍കിയ തെങ്ങോലയുടെ മടല്‍ ആന യുവതിക്ക് നേരെ എറിയുകയായിരുന്നു. ഏറുകൊണ്ട യുവതി അര മണിക്കൂറോളം ക്ഷേത്ര വളപ്പിനുള്ളില്‍ ബോധ രഹിതയായി കിടന്നു.

ദേവസ്വം ഉദ്യോഗസ്ഥരോ ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളോ തിരിഞ്ഞു നോക്കാതിരുന്നതിനെ തുടര്‍ന്ന് സംഭവമറിഞ്ഞെത്തിയ ഭര്‍ത്താവ് ബിജു ദര്‍ശനത്തിനെത്തിയവരുടെ സഹായത്തോടെ ശോഭയെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മുഖത്ത് തറഞ്ഞു കയറിയ മടല്‍ താടിയെല്ല് തുളച്ച് പുറത്തിറങ്ങി. താടിയെല്ലിനേറ്റ ഗുരുതര പരിക്കിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ശോഭയെ വൈകിട്ടോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ജയരാജന്റെ ആക്രമണത്തില്‍ മുമ്പും നിരവധി പേര്‍ക്ക് നിസാര പരിക്കുകള്‍ ഏറ്റിട്ടുണ്ട്. പതിനഞ്ച് കൊല്ലം മുമ്പാണ് പന്ത്രണ്ട് വയസുകാരനായിരുന്ന ജയരാജനെ തിരുവല്ലയിലെ ഒരു സ്വര്‍ണ്ണ വ്യാപാരി നടയ്ക്ക് വെച്ചത്.

ചെറുപ്പത്തില്‍ തന്നെ ജയരാജന്‍ കാട്ടിയിരുന്ന കുറുമ്പുകള്‍ കുട്ടി കുസൃതിയായാണ് ഭക്തരടക്കം കരുതിയിരുന്നത്. എന്നാല്‍ വളരുംതോറും ജയരാജന്റെ കുറുമ്പ് ഏറുകയായിരുന്നു തീറ്റയെടുക്കാന്‍ പോലുമാകാതെ തുമ്പിക്കൈകള്‍ക്ക് മേല്‍ വളഞ്ഞു ചുറ്റിയ കൂട്ടുകൊമ്പ് മാസങ്ങള്‍ക്ക് മുമ്പാണ് മുറിച്ച് നീക്കിയത്. സാധാരണയായി ആനകള്‍ക്ക് ഉണ്ടാകുന്ന മദപ്പാട് കാലാവധിക്കും പുറത്താണ് കാലങ്ങളായി ജയരാജന്‍ മദപ്പാടില്‍ തളയ്ക്കപ്പെടുന്നത്. ഇക്കാരണം കൊണ്ടു തന്നെ ശ്രീവല്ലഭ ക്ഷേത്ര ഉത്സവ ആറാട്ടിനടക്കം തിടമ്പേറ്റാനുള്ള അവസരവും ജയരാജന് ലഭിച്ചിട്ടില്ല. ഉത്സവസമയത്തടക്കം മദപ്പാടില്‍ തളയ്ക്കപ്പെടുന്നതാണ് എഴുന്നെള്ളിപ്പില്‍ നിന്നും ജയരാജന്‍ പിന്തള്ളപ്പെടാന്‍ കാരണം.

മദപ്പാട് കാലയളവില്‍ ആക്രമണോത്സുകത ഏറെ കാട്ടുന്ന ഇവനെ പ്രദക്ഷിണ വഴിയില്‍ നിന്നും അകലേക്ക് മാറ്റി തളയ്ക്കുവാന്‍ ദേവസ്വം അധികൃതര്‍ തയാറാകാത്തതാണ് കഴിഞ്ഞ ദിവസമാക്കമുണ്ടായ ആക്രമണത്തിന് വഴിതെളിച്ചത്. മേട് കാട്ടുന്ന ആന ഇടയ്ക്ക് പാപ്പാന്മാരെയും വിരട്ടാറുണ്ട്. മദപ്പാട് കാലത്തടക്കമുള്ള പരിരക്ഷണത്തില്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ കാട്ടുന്ന അലംഭാവമാണ് ജയരാജന്റെ കാലാവധിക്കപ്പുറമുള്ള മദപ്പാടിനും ആക്രമണോത്സുകതയ്ക്കും കാരണമെന്നാണ് ആന പ്രേമികള്‍ ഉയര്‍ത്തുന്ന പ്രധാന ആരോപണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category