1 GBP = 88.70 INR                       

BREAKING NEWS

'ഇത് എന്റെ മകനുവേണ്ടി മാത്രമല്ല, ഫാംഡി കോഴ്‌സ് പഠിച്ച രാജ്യത്തെ അറുപതിനായിരം ബിരുദധാരികള്‍ക്കുവേണ്ടിക്കൂടി; സൈമണ്‍ ജോഷ്വയുടെ 52 ദിവസം നീണ്ട സമരം ഡല്‍ഹിയില്‍ സമാപിച്ചു; കോഴ്‌സിന്റെ പ്രത്യേകതയ്ക്കനുസരിച്ചുള്ള തസ്തികകളോ കേഡറോ, സര്‍ക്കാറോ ഫാര്‍മസി കൗണ്‍സിലോ സൃഷ്ടിച്ചിട്ടില്ല; പേരിനൊപ്പം ഡോക്ടര്‍ വെക്കാമെന്ന ഒരു ആനുകൂല്യം മാത്രം; പഠന ചെലവ് 20 മുതല്‍ 25 ലക്ഷം വരെ; തീരുമാനമായില്ലെങ്കില്‍ നിരാഹാരസമരം

Britishmalayali
kz´wteJI³

കണ്ണൂര്‍: തൃശ്ശൂര്‍ പൂമലസ്വദേശി സൈമണ്‍ ജോഷ്വയുടെ 52 ദിവസം നീണ്ട രണ്ടാംഘട്ട സമരം കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയില്‍ സമാപിച്ചത്. ഇനി രണ്ടുമാസംകൂടി കാക്കും. ഇല്ലെങ്കില്‍ ജലപാനംപോലും കഴിക്കാതെ നിരാഹാരമിരിക്കും. ഡല്‍ഹിയിലെ ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യ ഓഫീസിനുമുന്നില്‍ മരണംവരെ സമരം. ''ഇത് എന്റെ മകനുവേണ്ടി മാത്രമല്ല, ലക്ഷങ്ങള്‍ ചെലവഴിച്ച് ഫാംഡി കോഴ്‌സ് പഠിച്ച രാജ്യത്തെ അറുപതിനായിരം ബിരുദധാരികള്‍ക്കു വേണ്ടിയാണ്'' -സൈമണ്‍ ജോഷ്വ പറഞ്ഞു.

ആറുവര്‍ഷത്തെ ഫാംഡി കോഴ്‌സ് കഴിഞ്ഞ ബിരുദധാരികള്‍ക്ക് ക്ലിനിക്കല്‍ ഫാര്‍മസി ഡോക്ടര്‍ തസ്തിക സൃഷ്ടിക്കണമെന്നാവശ്യപ്പെട്ടാണ് സൈമണ്‍ ജോഷ്വ സമരം തുടങ്ങിയത്. മകന്‍ ആകാശ് സൈമണ്‍ പാലക്കാട് ഗ്രേസ് കോളേജില്‍നിന്നാണ് ഫാംഡി കോഴ്‌സ് പൂര്‍ത്തിയാക്കിയത്. ചെലവായത് 25 ലക്ഷത്തോളം രൂപ.

2008-ല്‍ തുടങ്ങിയ കോഴ്‌സില്‍ പ്രതീക്ഷയര്‍പ്പിച്ച് അറുപതിനായിരത്തോളം വിദ്യാര്‍ത്ഥികളാണ് പഠിച്ചിറങ്ങിയത്. ഇപ്പോള്‍ രാജ്യത്തെ 240 ഫാര്‍മസി കോളേജുകളിലായി ആയിരക്കണക്കിന് കുട്ടികള്‍ പഠിക്കുന്നുണ്ട്. 20 മുതല്‍ 25 ലക്ഷം വരെയാണ് ചെലവ്. അമരാവതി, ഔറംഗബാദ് എന്നിവിടങ്ങളില്‍ രണ്ടു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മാത്രമാണുള്ളത്. ബാക്കി സ്വകാര്യ കോളേജുകളാണ്. സാധാരണ ഫാംഡി കോഴ്‌സ് കഴിഞ്ഞവര്‍ ക്ലിനിക്കല്‍ ഫാര്‍മസി ഡോക്ടര്‍ എന്ന പോസ്റ്റിലാണ് വരിക. ആശുപത്രികളില്‍ ഡോക്ടര്‍ കുറിക്കുന്ന മരുന്നുകള്‍ പരിശോധിക്കുകയും മരുന്നിന്റെ ഗുണമേന്മ പരിശോധിക്കുകയും ചെയ്യുന്നത് അവരാണ്.

പൂമാലയില്‍ ആകാശ് മെഡിക്കല്‍സ് എന്ന സ്ഥാപനം നടത്തുന്ന സൈമണ്‍ ഇതോടെ സാമ്പത്തിക പ്രതിസന്ധിയിലായി. കോഴ്‌സ് കഴിഞ്ഞപ്പോഴാണ് സ്വകാര്യ ആശുപത്രികളിലും മറ്റും ഫാര്‍മസിസ്റ്റുപോലുള്ള ജോലികള്‍ മാത്രമാണ് കിട്ടുക എന്നറിയുന്നത്. കോഴ്‌സിന്റെ പ്രത്യേകതയ്ക്കനുസരിച്ചുള്ള തസ്തികകളോ കേഡറോ, സര്‍ക്കാറോ ഫാര്‍മസി കൗണ്‍സിലോ സൃഷ്ടിച്ചിട്ടില്ല. പേരിനൊപ്പം ഡോക്ടര്‍ വെക്കാമെന്ന ഒരു ആനുകൂല്യം മാത്രം.

ഫാംഡി കോഴ്‌സിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ഫാര്‍മസിസ്റ്റുകൂടിയായ സൈമണ്‍ മകനെയും കൂട്ടി പാര്‍ലമെന്റിനു മുന്നിലെത്തി സമരം തുടങ്ങി. ഒരു മാസത്തിനുശേഷം ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. പി. സുരേഷ് യോഗം വിളിച്ചു. ആറുമാസത്തിനുള്ളില്‍ ഒരു കേഡര്‍ കൊണ്ടുവരുമെന്ന് പറഞ്ഞു.

ജൂലായ് വരെ ഒരു പ്രതികരണവുമില്ലാത്തതിനാല്‍ സൈമണ്‍ വീണ്ടും ഡല്‍ഹിയിലെത്തി. ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കുമുന്നില്‍ സമരം തുടങ്ങി. 52 ദിവസം ഒറ്റയ്ക്ക് സമരം. അതിനിടെ ഫാര്‍മസി നിയമത്തില്‍ ഭേദഗതിവരുത്തിയാലേ പ്രശ്നം പരിഹരിക്കാനാകൂ എന്ന് ചെന്നൈയില്‍ എഫ്സിഐ.യുടെ കേന്ദ്രയോഗത്തില്‍ തീരുമാനമായി. രണ്ടു മാസംകൂടി കാത്തശേഷം നവംബര്‍ ഒന്നിന് വീണ്ടും സമരത്തിലേക്കു നീങ്ങാനാണ് സൈമണിന്റെ തീരുമാനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category