1 GBP = 88.40 INR                       

BREAKING NEWS

പൊളിക്കാന്‍ കപ്പലുകള്‍ മഴക്കാലത്തുകൊണ്ടു പോകരുതെന്ന് നിയമം; ടഗ്ഗിലെ വടം പൊട്ടി കടലില്‍ കുടുങ്ങി കപ്പല്‍; മഴവെള്ളം നീക്കാനെന്ന വ്യാജേന സമുദ്രത്തിലേക്ക് ഒഴുക്കുന്നത് മാരകമായ രാസപദാര്‍ത്ഥങ്ങള്‍; ധര്‍മ്മടം കടല്‍തീരത്ത് മണലില്‍ കുടുങ്ങി കിടക്കുന്ന വിദേശ കപ്പല്‍ ഉണ്ടാക്കുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍; കുടുങ്ങിയത് മാലി ദ്വീപില്‍ നിന്ന് അഴീക്കല്‍ സില്‍ക്കിലേക്ക് കൊണ്ടു വന്ന വിദേശ കപ്പല്‍; 'ഒയിവാലി'യില്‍ അഴീക്കലില്‍ പ്രതിസന്ധി

Britishmalayali
രഞ്ജിത്ത് ബാബു

കണ്ണൂര്‍: ധര്‍മ്മടം കടല്‍തീരത്ത് മണലില്‍ കുടുങ്ങി കിടക്കുന്ന വിദേശ കപ്പല്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കുമെന്ന ആശങ്കയില്‍ തീരദേശ നിവാസികള്‍. അഴീക്കല്‍ സില്‍ക്കിലേക്ക് പൊളിക്കാന്‍ മാലി ദ്വീപില്‍ നിന്നും കൊണ്ടുവരികയായിരുന്ന 'ഒയിവാലി ' എന്ന കപ്പലാണ് കടലില്‍ കുടുങ്ങിയിരിക്കുന്നത്.

മൂന്നാഴ്ചയോളമായി കടലില്‍പെട്ട ഈ കപ്പലില്‍ നിന്ന് രാസപദാര്‍ത്ഥങ്ങള്‍ കടലിലേക്ക് ഒഴുക്കുന്നുവെന്ന പരാതിയാണ് ദേശവാസികള്‍ ഉന്നയിക്കുന്നത്. പൊളിക്കാന്‍ കൊണ്ടു വരുന്ന ഇത്തരം കപ്പലുകള്‍ മഴക്കാലത്തുകൊണ്ടു പോകരുതെന്ന നിയമം കാറ്റില്‍ പറത്തിയാണ് ടഗ്ഗില്‍ ബന്ധിച്ച് കൊണ്ടു പോകാന്‍ ശ്രമിച്ചത്. ടഗ്ഗിലെ വടം പൊട്ടി കപ്പല്‍ കടലില്‍ കുടുങ്ങുകയായിരുന്നു. കപ്പലിനകത്ത് കയറിയ മഴവെള്ളം നീക്കാനെന്ന വ്യാജേന മാരകമായ രാസപദാര്‍ത്ഥങ്ങള്‍ കടലിലേക്ക് ഒഴുക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ധര്‍മ്മടം പ്രകൃതി സംരക്ഷണ സമിതി ആരോപിക്കുന്നു.

പോര്‍ട്ട് അധികൃതര്‍ക്കും കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിനും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍. ജില്ലാ ഭരണ കൂടത്തേയും ബന്ധപ്പെട്ട അധികാരികളേയും അറിയിക്കാതെ രണ്ട് കപ്പലുകളാണ് ടഗ്ഗില്‍ കെട്ടി വലിച്ച് കൊണ്ടു പോകാന്‍ ശ്രമിച്ചത്. അതിലൊന്നാണ് വടം പൊട്ടി കടലില്‍ കിടക്കുന്നത്. മനുഷ്യാവകാശ കമ്മീഷനും പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്.

ആലപ്പുഴയില്‍ നിന്നുള്ള വിദഗ്ദരെ എത്തിച്ച് മണലില്‍ പുതഞ്ഞ് കിടക്കുന്ന കപ്പല്‍ വലിക്കാനാകുമോ എന്ന് പരിശോധിക്കുമെന്ന് ജില്ലാ കലക്ടര്‍ ടി.വി. സുബാഷ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ അതിന് സാധിച്ചില്ലെങ്കില്‍ ചെന്നൈയില്‍ നിന്നും ടഗ്ഗ് കൊണ്ടു വരണം. അതിന് ദിനം പ്രതി അഞ്ച് ലക്ഷം രൂപ ചെലവ് വരും. ഈ തുക കപ്പല്‍ കമ്പനി വഹിക്കാന്‍ സാധ്യത കാണുന്നുമില്ല. എന്നാല്‍ കപ്പല്‍ ഇനിയും കടലില്‍ കിടക്കുകയാണെങ്കില്‍ അതിലെ രാസപദാര്‍ത്ഥങ്ങള്‍ കടലിലേക്ക് ഒഴുകുക തന്നെ ചെയ്യുമെന്ന് നാട്ടുകാര്‍ പറയുന്നു.

തൂത്തുക്കുടി സ്വദേശിയായ ഒരു വ്യക്തിയാണ് പൊളിക്കാനുള്ള കപ്പല്‍ വാങ്ങിയതെന്നാണ് വിവരം. പ്രദേശവാസികള്‍ അടുത്ത ദിവസം തന്നെ പ്രക്ഷോഭ സമരത്തിന് ഒരുങ്ങുമെന്ന സൂചനയുമുണ്ട്. കപ്പല്‍ ഇനിയെങ്കിലും ഇവിടെ നിന്ന് മാറ്റിയില്ലെങ്കില്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നം നേരിടേണ്ടി വരുമെന്നും നാട്ടുകാര്‍ പറയുന്നു. രണ്ട് കപ്പലുകള്‍ ഒന്നിച്ച് ടഗ്ഗില്‍ കെട്ടിവലിച്ച് മാലിദ്വീപില്‍ നിന്നും കൊണ്ടു വരികയായിരുന്നു. അതിലൊരെണ്ണമായ ട്രൂ ട്രാവലര്‍ കപ്പല്‍ അഴീക്കല്‍ പുലിമുട്ടിന് സമീപം എത്തിച്ചിരുന്നു.

അതിനകത്തെ വെള്ളം നീക്കാനുള്ള ശ്രമം അഴീക്കല്‍ ദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിയിരുന്നു. കപ്പല്‍ പൊളിശാലയായ സില്‍ക്കിലെത്തിച്ച് എല്ലാ സുരക്ഷയും ഉറപ്പാക്കിയ ശേഷമേ കപ്പല്‍ പൊളിക്കാവൂ എന്ന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ധര്‍മ്മടം കടലില്‍ പുതഞ്ഞ ' ഒയിവാലി ' കപ്പല്‍ കാര്യത്തില്‍ തീരുമാനമൊന്നുമായിട്ടില്ല,. വരും ദിവസങ്ങളില്‍ ഈ കപ്പല്‍ പ്രശ്‌നം ധര്‍മ്മടം തീരത്തെ പ്രക്ഷുബ്ധമാക്കുമെന്നാണ് വിവരം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category