1 GBP = 95.60 INR                       

BREAKING NEWS

തുഷാറിനെ ദുബായിലേക്ക് വിളിച്ച് വരുത്തിയത് ഒരു സ്ത്രീ; പഞ്ചനക്ഷത്ര ഹോട്ടലില്‍ സ്ത്രീയെ കാത്തിരിക്കുമ്പോള്‍ എത്തിയത് പൊലീസ്; പിടിച്ചു കൊണ്ട് പോയത് എന്തിനെന്ന് പോലും പറയാതെ സിഐഡിമാര്‍; ഒരു ദിവസം മുഴുവന്‍ പൊലീസ് സ്റ്റേഷനില്‍; പിന്നെ അജ്മാന്‍ ജയിലില്‍ അടച്ചു; പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചത് അനുസരിച്ച് യൂസഫലി ഭരണാധികാരികളോട് സംസാരിക്കുകയും ലീഗല്‍ സംഘത്തെ അയയ്ക്കുകയും പണം കെട്ടി വയ്ക്കാന്‍ സമ്മതിക്കുകയും ചെയ്തതോടെ താല്‍കാലികമായി ജയിലില്‍ നിന്നിറങ്ങി; തുഷാറിന് ദുബായില്‍ സംഭവിച്ചത്

Britishmalayali
kz´wteJI³

ദുബായ്: അന്ന് സരിതാ നായര്‍ ആരോപണം ഉന്നയിച്ചപ്പോഴും ഞാന്‍ നട്ടെല്ല് വളച്ചിരുന്നില്ല. വളരെ വ്യക്തമായി മറുപടി നല്‍കുകയും ചെയ്തു. ചെക്ക് കേസു വന്നാല്‍ കൊടുക്കാനുള്ള ഒരാളാണെങ്കില്‍ എങ്ങനെയെങ്കിലും അതു കൊടുത്തു പ്രശ്നത്തില്‍ നിന്ന് ഊരിപ്പോരാന്‍ നോക്കും. ഇവിടെ ഞാന്‍ ഒന്നും കൊടുക്കാനില്ലല്ലോ. അതുകൊണ്ട് കേസിന്റെ കാര്യത്തില്‍ യാതൊരു ടെന്‍ഷനുമില്ല-അജ്മനിലെ ചെക്ക് കേസിനെ കുറിച്ച് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് പറയാനുള്ളത് ഇതാണ്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് തുഷാര്‍. തല്‍കാലം നാട്ടിലേക്ക് ഉടന്‍ വരാന്‍ കഴിയില്ല. എങ്കിലും പ്രശ്നമെല്ലാം വീറോടെ നേരിടാനാണ് തീരുമാനം.

ചെക്ക് കേസില്‍ യുഎഇയില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം ലഭിച്ചിരുന്നു. ഇതിന് ശേഷമാണ് ഈ പ്രതികരണം നടത്തിയത്. പ്രവാസി വ്യവസായി എം.എ. യൂസഫലിയുടെ ഇടപെടല്‍ ജാമ്യ നടപടി വേഗത്തിലാക്കി. 10 ലക്ഷം ദിര്‍ഹമാണു (ഏകദേശം 1.9 കോടി രൂപ) ജാമ്യത്തുക. എന്നാല്‍ പാസ്പോര്‍ട്ട് പിടിച്ചു വച്ചിരിക്കുന്നതിനാല്‍ തുഷാറിനു യുഎഇ വിടാനാകില്ല. തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുല്ല നല്‍കിയ കേസിലായിരുന്നു അറസ്റ്റ്. തുഷാര്‍ വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയില്‍ 12 വര്‍ഷം മുന്‍പു ദുബായില്‍ പ്രവര്‍ത്തിച്ച ബോയിങ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഉപ കരാറുകാരനാണ് നാസില്‍ അബ്ദുല്ല. കരാര്‍ ജോലി ചെയ്ത വകയില്‍ 90 ലക്ഷം ദിര്‍ഹം (ഏകദേശം 17.1 കോടി രൂപ) കിട്ടാനുണ്ടെന്നാണ് പരാതി. എന്നാല്‍ പരമാവധി 6 ലക്ഷം ദിര്‍ഹത്തിന്റെ കരാറുകള്‍ മാത്രം നല്‍കിയിരുന്ന ഒരാള്‍ക്ക് ഇത്രയും തുക ഇനി നല്‍കാനില്ലെന്നും പണമിടപാടുകള്‍ നേരത്തെ തീര്‍ത്തതാണെന്നും തുഷാര്‍ പറയുന്നു. അങ്ങനെ തന്റെ അറസ്റ്റില്‍ സംശയങ്ങള്‍ കാണുകയാണ് തുഷാര്‍.

കഴിഞ്ഞ ഒരു മാസമായി വസ്തു ഇടപാടിനെന്ന പേരില്‍ ഒരു വനിത ദുബായില്‍ നിന്നു ഫോണ്‍ വിളിച്ചതിനെ തുടര്‍ന്നാണ് താന്‍ ഇക്കഴിഞ്ഞ 20ന് ദുബായിലെത്തിയത്. പണം തട്ടിയെടുക്കാന്‍ വേണ്ടി നാസില്‍ അബ്ദുല്ല ആസൂത്രിതമായി ഒരുക്കിയ കെണിയില്‍ അങ്ങനെയാണ് വീണുപോയത്. ഇതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയില്ല. ഉമ്മുല്‍ഖുവൈനില്‍ എനിക്ക് കുറച്ച് സ്ഥലമുണ്ട്. അതൊരു അറബിക്ക് വാങ്ങാന്‍ താത്പര്യമുണ്ടെന്നും വില്‍ക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ പറയണമെന്നും പറഞ്ഞായിരുന്നു വനിത വിളിച്ചിരുന്നത്. ഞാന്‍ ദുബായില്‍ വരുമ്പോള്‍ അറിയിക്കാമെന്നും നല്ല വില കിട്ടുകയാണെങ്കില്‍ വില്‍ക്കാന്‍ തയാറാണെന്നും ഞാന്‍ മറുപടി നല്‍കിയിരുന്നു. 20ന് എയര്‍ ഇന്ത്യയില്‍ കൊച്ചിയില്‍ നിന്ന് ദുബായിലെത്തി. 24നുള്ള മടക്ക ടിക്കറ്റുമെടുത്തിരുന്നു.

അങ്ങനെയാണ് ദുബായ് ഷെയ്ഖ് സായിദ് റോഡിലെ ഒരു ഹോട്ടലില്‍ ഞാനെത്തുന്നത്. അവിടെയുള്ള സമയത്ത് ഈ സ്ത്രീ വീണ്ടും വിളിക്കുകയും മറ്റൊരു ഹോട്ടലില്‍ അവരുമായി സംസാരിച്ചുകൊണ്ടിരിക്കെ രണ്ട് സിഐഡിമാര്‍ വന്നു പിടികൂടുകയുമായിരുന്നു. കുറ്റമെന്താണെന്ന് ചോദിച്ചപ്പോള്‍ അത് സ്റ്റേഷനില്‍ ചെന്നുകഴിഞ്ഞാല്‍ പറയാമെന്നായി പൊലീസ്. അങ്ങനെ സ്റ്റേഷനിലെത്തി. പിന്നീട് മറ്റൊരു സ്റ്റേഷനിലേയ്ക്കും കൊണ്ടുപോയി. ബുധനാഴ്ച വൈകിട്ട് വരെ അവിടെ നിന്നു. പിന്നീട് അജ്മാന്‍ ജയിലിലേയ്ക്ക് കൊണ്ടുപോയി. ഒന്‍പത് ദശലക്ഷത്തിന്റെ വണ്ടിച്ചെക്ക് കേസാണ് തന്റെ പേരിലുള്ളതെന്ന് അപ്പോഴാണ് മനസിലായത്. പിന്നീട് ഞാന്‍ ഫോണ്‍ സ്വിച് ഓണ്‍ ചെയ്തപ്പോള്‍ അതിലേയ്ക്ക് എന്റെ ബോയിങ് കണ്‍സ്ട്രക്ഷന്‍ കമ്പനയിലെ സബ് കോണ്‍ട്രാക്ടറായ നാസില്‍ അബ്ദുല്ല വിളിച്ചു താനാണ് ഇതെല്ലാം ചെയ്തതെന്ന് അറിയിച്ചു.

ഏതാണ്ട് 12 വര്‍ഷം മുന്‍പ് ഞാന്‍ അടച്ചുപൂട്ടിയ കമ്പനിയാണ് ബോയിങ് കണ്‍സ്ട്രക്ഷന്‍. 10 വര്‍ഷം മുന്‍പെങ്കിലും പഴക്കമുള്ള ചെക്കാണ് ചതിക്ക് ഉപയോഗിച്ചത്. ഒന്നുകില്‍ അന്ന് എന്റെ കമ്പനിയിലെ ഏതെങ്കിലും ഒരു ജീവനക്കാരനെ സ്വാധീനിച്ച് കൈക്കലാക്കിയതോ, അല്ലെങ്കില്‍ കോണ്‍ട്രാക്ടിങ് നല്‍കുന്ന സമയത്ത് കണ്‍സള്‍ട്ടിങ് കമ്പനിക്ക് സെക്യൂരിറ്റി ചെക്കായി നല്‍കിയതോ ആയിരിക്കും. ഈ മാസം ഒന്നിനായിരുന്നു ചെക്ക് ബാങ്കിലിട്ടത്. അന്ന് നാസില്‍ അബ്ദുല്ലയ്ക്ക് ഒരു ഉപ കരാര്‍ നല്‍കിയിരുന്നെങ്കിലും ആറര ലക്ഷത്തിനായിരുന്നു അത്. അന്ന് ആ പണമെല്ലാം കൃത്യമായി കൊടുക്കുകയും ചെയ്തിരുന്നു. കമ്പനിക്ക് 30 ലക്ഷത്തോളം ദിര്‍ഹം പലരില്‍ നിന്നായി കിട്ടാനുമുണ്ടായിരുന്നു.

കമ്പനി പ്രതിസന്ധിയിലായപ്പോള്‍ നാസില്‍ അബ്ദുല്ലയുടേതടക്കം എല്ലാ ഉപ കരാറുകാരുടെയും പണം 60 ശതമാനത്തോളം നല്‍കുകയും കമ്പനി പൂട്ടുകയും ചെയ്തു. പിന്നീടും കുറച്ചു പണം കൂടി തനിക്ക് കിട്ടണം എന്ന് നാസില്‍ അബ്ദുല്ല പറഞ്ഞപ്പോള്‍ അതും നല്‍കിയാണ് ഞാന്‍ യുഎഇ വിട്ടത്. എന്നെ വിളിച്ച സ്ത്രീ നാസില്‍ അബ്ദുല്ലയുടെ ഏതെങ്കിലും ബന്ധുവോ മറ്റോ ആകാനാണ് സാധ്യത. അദ്ദേഹം തെറ്റ് മനസിലാക്കി ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. അദ്ദേഹത്തിന് നല്ല ബുദ്ധി തോന്നട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും തുഷാര്‍ പറഞ്ഞു. പാസ്പോര്‍ട് കോടതിയില്‍ ജാമ്യം വച്ചാണ് ജയില്‍ മോചിതനായത്. യാത്രാ വിലക്കുണ്ടെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.10 ലക്ഷം ദിര്‍ഹം കോടതിയില്‍ കെട്ടിവയ്ക്കുകയും ചെയ്തു. മറ്റു നിയമനടപടകള്‍ തീര്‍ക്കാനുണ്ട്. അതിന് ശേഷം മാത്രമേ മടക്കയാത്രയുണ്ടാവുകയുള്ളൂ. ഏതായാലും ചൊവ്വാഴ്ചയോടെ നാട്ടിലേയ്ക്ക് മടങ്ങനാകുമെന്ന് കരുതുന്നു.

നാസില്‍ അബ്ദുല്ലയുമായി ഇരുന്നു സംസാരിച്ച് പ്രശ്നപരിഹാരമുണ്ടാക്കണമെന്നാണ് ആഗ്രഹം. ഒന്‍പത് ദശലക്ഷം ദിര്‍ഹം നല്‍കാനുള്ള എന്തു ബിസിനസ് പിന്നാമ്പുറമാണ് നാസില്‍ അബ്ദുല്ലയ്ക്ക് ഉള്ളതെന്ന് മനസിലാകുന്നില്ല. എനിക്ക് അദ്ദേഹത്തോട് ശത്രുതയില്ല. ചെയ്ത തെറ്റ് എന്താണെന്ന് അയാള്‍ മനസിലാക്കുമെന്ന് കരുതുന്നു. പണം മോഷ്ടിക്കുന്നതിന് തുല്യമാണ് ഒരാളെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുന്നത്. 12 വര്‍ഷം മുന്‍പ് എന്റെ കൂടെയുണ്ടായിരുന്നവരാരോ എടുത്തു നല്‍കിയ ചെക്കായിരിക്കാം ഇത്. അതല്ലെങ്കില്‍ കണ്‍സള്‍ട്ടന്‍സിയുടെ കൈയില്‍ നിന്ന് ലഭിച്ചതാകാം. മലയാളി മലയാളിയെ ദ്രോഹിക്കുന്നത് നല്ലതാണോ എന്ന് അദ്ദേഹം മനസിലാക്കണം.

മുഖ്യമന്ത്രി പിണറായി വിജയന്‍ ജയില്‍ മോചിതനാകാന്‍ വളരെ സഹായിച്ചു. അദ്ദേഹം കേന്ദ്രമന്ത്രി അടിയന്തരമായി കത്തയച്ചു. കൂടാതെ, ഇവിടെയുള്ള സുഹൃത്തുക്കള്‍ പലരും സഹായിച്ചു. സംസ്ഥാനകേന്ദ്ര ഗവണ്‍മെന്റുകളും കക്ഷിരാഷ്ട്രീയമില്ലാതെ സഹായിച്ചു. ഒരുതരത്തിലുള്ള രാഷ്ട്രീയവും ഇതിലാരും കണ്ടിട്ടില്ല. എം.എ.യൂസഫലിയാണ് മുന്നില്‍ നിന്ന് സഹായിച്ചത്. ജാമ്യത്തുക പലരായി നല്‍കി സഹായിച്ചതിനും നന്ദി.-തുഷാര്‍ പറഞ്ഞു

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category