1 GBP = 92.70 INR                       

BREAKING NEWS

5 കോടി രൂപയും പിന്നെ ഇന്ദ്രാണിയുടെയും രണ്ട് ടിവി ആങ്കര്‍ പെണ്‍കുട്ടികളുടെയും ശരീരങ്ങളും കൈക്കൂലിയായി കൊടുത്തു! 12 വീടുകള്‍.. 40 മാളുകള്‍... 16 തിയേറ്ററുകള്‍... 500 വാസന്‍ ഐ കെയര്‍ ഹോസ്പിറ്റല്‍ രാജ്യം മുഴുവന്‍.. 2000 ആംബുലന്‍സുകള്‍ രാജസ്ഥാനില്‍; ബാഴ്സലോണയില്‍ ടെന്നീസ് ക്ലബ്; ചിദംബരത്തിനെതിരെ ഉയരുന്നത് ഗൗരവതരമായ ആരോപണങ്ങള്‍; സിബിഐയുടെ ചോദ്യശരത്തിന് മുമ്പില്‍ മുന്‍ കേന്ദ്രമന്ത്രിക്ക് ഉത്തരവും മുട്ടി; നേതാവിനെ കാത്തിരിക്കുന്നത് പരീക്ഷണ ദിനങ്ങള്‍ തന്നെ

Britishmalayali
kz´wteJI³

കൊച്ചി: സ്വന്തം മകളെ കൊന്ന കേസില്‍ ജയിലില്‍ കഴിയുന്ന ഇന്ദ്രാണി മുഖര്‍ജി മൊഴി കൊടുത്തിട്ടുണ്ട് - 5 കോടി രൂപയും പിന്നെ ഇന്ദ്രാണിയുടെയും രണ്ട് ടിവി ആങ്കര്‍ പെണ്‍കുട്ടികളുടെയും ശരീരങ്ങളും കൈക്കൂലിയായി ചിദംബരത്തിന് കൊടുത്തു എന്ന്. ഈ അധമന്‍ നമ്മുടെ ധനകാര്യ - ആഭ്യന്തര മന്ത്രിയായിരുന്നു എന്ന് ഓര്‍ക്കുക-ആര്‍എസ്എസ് നേതാവ് ടിജി മോഹന്‍ദാസിന്റെ ട്വിറ്ററാണ് ഇത്. പി ചിദംബരത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ കഠിനമാക്കുമെന്ന സൂചനയാണ് ഇതിലുള്ളത്. ഇന്ദ്രാണിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഐ.എന്‍.എക്സ്. മീഡിയ കേസില്‍ മുന്‍ധനമന്ത്രി പി. ചിദംബരം അറസ്റ്റിലായത്. ഇന്നലെ ചിദംബരത്തിന് സിബിഐ. ആസ്ഥാനത്ത് ഉറക്കമില്ലാരാത്രിയായിരുന്നു ബുധനാഴ്ച. കസ്റ്റഡിയിലെടുത്ത് രാത്രി പത്തോടെ ലോധി റോഡിലെ സിബിഐ. ആസ്ഥാനത്തെത്തിച്ച അദ്ദേഹത്തിന് ഡോക്ടര്‍മാരുടെ പരിശോധനയ്ക്കുശേഷം ഭക്ഷണം നല്‍കിയെങ്കിലും നിരസിച്ചു.

രാത്രി പന്ത്രണ്ടോടെ ചോദ്യം ചെയ്തുതുടങ്ങിയെന്നാണ് സിബിഐ. വൃത്തങ്ങള്‍ പറയുന്നത്. ഡയറക്ടര്‍ ഋഷികുമാര്‍ ശുക്ല തന്നെ ഇതിനായെത്തി. കേസുമായി ബന്ധപ്പെട്ട് 20 ചോദ്യങ്ങളാണു തയ്യാറാക്കിയത്. ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണിവ തയ്യാറാക്കിയത്. എന്നാല്‍, 12 ചോദ്യങ്ങളാണ് ചിദംബരത്തോടു ചോദിച്ചതെന്നും ഇതില്‍ ആറെണ്ണത്തിനു പണ്ടേ, അദ്ദേഹം മറുപടി പറഞ്ഞിരുന്നെന്നും അഭിഭാഷകന്‍ കപില്‍ സിബല്‍ സിബിഐ. കോടതിയില്‍ വ്യാഴാഴ്ച പറഞ്ഞു. 4.6 കോടി രൂപ വിദേശനിക്ഷേപം കൊണ്ടുവരാന്‍ അനുമതി നേടിയശേഷം 305 കോടി കൊണ്ടുവന്നപ്പോള്‍ കേസൊതുക്കാന്‍ കാര്‍ത്തി ചിദംബരം 10 ലക്ഷം ഡോളര്‍ ആവശ്യപ്പെട്ടുവെന്നും മകനെ സഹായിക്കാന്‍ ചിദംബരം പറഞ്ഞുവെന്നുമാണ് ഇന്ദ്രാണിയുടെ മൊഴി. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണിപ്പോള്‍ സിബിഐ.യും ഇ.ഡി.യും ചിദംബരത്തിനും മകനുമെതിരേ നീങ്ങുന്നത്. എന്നാല്‍, കാര്‍ത്തിയുടെ കമ്പനിക്ക് 10 ലക്ഷത്തോളം രൂപ കൈമാറിയതിനു മാത്രമേ കൃത്യമായ തെളിവ് സിബിഐ.യുടെ കൈവശമുള്ളൂ എന്നാണറിയുന്നത്. ഇതാകട്ടെ കണ്‍സള്‍ട്ടന്‍സി ഫീസായാണ് നല്‍കിയതെന്ന് ഇന്ദ്രാണിയുടെ മൊഴിയുണ്ട്. ഇന്ദ്രാണി കേസില്‍ മാപ്പുസാക്ഷിയാണ്. അതുകൊണ്ട് തന്നെ ചിദംബരം കുടുങ്ങുമെന്നാണ് സിബിഐയുടെ വിലയിരുത്തല്‍.

12 വീടുകള്‍..40 മാളുകള്‍...16 തിയേറ്ററുകള്‍...3 ആഡംബര ഓഫീസുകള്‍...300 ഏക്കര്‍ തമിഴ്നാട്ടില്‍.....500 വാസന്‍ ഐ കെയര്‍ ഹോസ്പിറ്റല്‍ രാജ്യം മുഴുവന്‍.. 2000 ആംബുലന്‍സുകള്‍ രാജസ്ഥാനില്‍. 88 ഏക്കര്‍ ഇഗ്ലണ്ടില്‍... 3 കുതിരാലയങ്ങളും കുതിരപ്പന്തയ യാര്‍ഡുകളും..ആഫ്രിക്കയില്‍... 3 വലിയ റിസോര്‍ട്ടുകള്‍ ശ്രീലങ്കയിലും. ടെന്നീസ് അക്കാദമിയും 11 ടെന്നീസ് കോര്‍ട്ടുകള്‍ 4 ഏക്കറില്‍ ബാഴ്സലോണയിലുമുണ്ടെന്നാണ് ആരോപണം. 14 ലക്ഷം കോടി രൂപയുടെ നിക്ഷേപം പനാമ ഐലന്റില്‍. ദുബായ്..ഫ്രാന്‍സ്...ഫിലിപ്പീന്‍സ്..സിംഗപ്പൂര്‍.. കരീബിയന്‍ ദ്വീപുകള്‍.. എന്നിവിടങ്ങളില്‍ എല്ലാം ചിദംബരത്തിനും മകനും നിക്ഷേപമുണ്ടെന്നാണ് സിബിഐയുടെ സംശയം. ഇതെല്ലാം പടര്‍ന്ന് പന്തലിച്ചത് ചിദംബരം കേന്ദ്രത്തില്‍ മന്ത്രിയായിരുന്ന 2006-2014 കാലയളവിലും. എന്നാല്‍ ചിദംബരം പാരമ്പര്യമായി തന്നെ കാശുള്ള കുടുംബത്തിലെ അംഗമാണ്. താഴെത്തട്ടില്‍നിന്ന് കഷ്ടപ്പാടുസഹിച്ച് ഉയരത്തിലെത്തിയ നേതാവ് എന്ന വിശേഷണം ചിദംബരത്തിനു ചേരില്ല; പണവും പ്രതാപവും കണ്ടുശീലിച്ച ബാല്യത്തില്‍നിന്നാണ് അദ്ദേഹം ഇന്ത്യയുടെ ധനകാര്യമന്ത്രി പദവിയിലേക്ക് വളരുന്നത്. അതുകൊണ്ട് തന്നെ എല്ലാ നിക്ഷേപവും സ്വാഭവികമാണെന്ന് വരുത്താനും നീക്കമുണ്ട്.
അപ്പൂപ്പന്‍ അണ്ണാമല ചെട്ട്യാരാണ് അണ്ണാമല സര്‍വകലാശാലയുടെയും ആദ്യകാല ഇന്‍ഷുറന്‍സ് കമ്പനിയുടെയും സ്ഥാപകന്‍. അണ്ണാമല ചെട്ട്യാരുടെ സഹോദരന്‍ രാമസ്വാമി ചെട്ട്യാര്‍ രണ്ടുപ്രമുഖ ബാങ്കുകളുടെ സ്ഥാപകനായിരുന്നു. അച്ഛന്‍ പളനിയപ്പ ചെട്ട്യാരാകട്ടെ, തോട്ടമുടമയും വ്യവസായിയും. ഇത്തരത്തിലൊരാളുടെ മകന് സ്വത്തുണ്ടാകുന്നത് സ്വാഭാവികമാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

കുരുക്കായത് ഇന്ദ്രാണിയുടെ മൊഴി
ഐ.എന്‍.എക്സ്. മീഡിയ ഉടമസ്ഥരായിരുന്ന ഇന്ദ്രാണി മുഖര്‍ജിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി.) നല്‍കിയ മൊഴികളാണ് ചിദംബരത്തിന്റെ അറസ്റ്റിലേക്കു നയിച്ചത്. ഇന്ദ്രാണിയുടെ മകള്‍ ഷീനാ ബോറയെ കൊലപ്പെടുത്തിയ കേസില്‍ മുംബൈയിലെ ജയിലിലാണിരുവരും. അവിടെവച്ചാണ് ഇ.ഡി. ഇന്ദ്രാണിയുടെ മൊഴി രേഖപ്പെടുത്തിയത്. ഇന്ദ്രാണിയെ പിന്നീട് ഐ.എന്‍.എക്സ്. മീഡിയ കേസില്‍ മാപ്പുസാക്ഷിയാക്കി. 2007-ല്‍ സ്ഥാപിച്ച ഐ.എന്‍.എക്സ്. മീഡിയ ഇരുവരും 2010-ല്‍ കൈമാറിയിരുന്നു. വിദേശനിക്ഷേപം സ്വീകരിക്കുന്നതിന് വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന് (എഫ്.ഐ.പി.ബി.) അപേക്ഷ നല്‍കിയശേഷം ഇരുവരും ധനമന്ത്രിയായ ചിദംബരത്തെ നോര്‍ത്ത് ബ്ലോക്കിലെ ഓഫീസില്‍ ചെന്നുകണ്ടതായാണ് ഇന്ദ്രാണിയുടെ മൊഴി. അപേക്ഷയുടെ പകര്‍പ്പു കണ്ടശേഷം അനുമതി കിട്ടിക്കഴിഞ്ഞാല്‍ വിദേശവ്യാപാരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കാര്‍ത്തിയെ സഹായിക്കാന്‍ ചിദംബരം ഇന്ദ്രാണിയോട് ആവശ്യപ്പെട്ടുവെന്നാണ് മൊഴി. എത്ര തുകയാണ് നല്‍കിയതെന്ന് ഇന്ദ്രാണി വ്യക്തമാക്കിയില്ല. ഈ വിവരങ്ങള്‍ ഇ.ഡി.യുടെ പ്രഥമവിവരറിപ്പോര്‍ട്ടിലുണ്ട്.

2008-ല്‍ വിദേശനിക്ഷേപവുമായി ബന്ധപ്പെട്ട ചട്ടലംഘനം ഉയര്‍ന്നുവന്നപ്പോള്‍ ഇവര്‍ വീണ്ടും ചിദംബരത്തിന്റെ സഹായം തേടി. ഡല്‍ഹിയിലുള്ള ഒരു ഹോട്ടലില്‍ കാര്‍ത്തിയെ കണ്ടു. ഒരു ദശലക്ഷം ഡോളര്‍ (ഏഴു കോടിയോളം) വിദേശ അക്കൗണ്ടിലേക്കു കൈമാറാന്‍ കാര്‍ത്തി ആവശ്യപ്പെട്ടു. അതിനു സാധിക്കില്ലെന്നും ആഭ്യന്തരവിനിമയം ആവാമെന്നും മുഖര്‍ജി അറിയിച്ചു. തുടര്‍ന്ന് കാര്‍ത്തിയുമായി ബന്ധമുള്ള ചെസ് മാനേജ്‌മെന്റ്, അഡ്വാന്റേജ് സ്ട്രാറ്റജിക് കമ്പനികളിലേക്ക് പണം കൈമാറിയതായാണ് മൊഴി. എന്നാല്‍ ചിദംബരത്തിന്റെ അറസ്റ്റിനുപിന്നില്‍ രാഷ്ട്രീയ വിദ്വേഷമാണെന്ന് മകനും ഐ.എന്‍.എക്സ്. മീഡിയ കേസില്‍ ആരോപിതനുമായ കാര്‍ത്തി ചിദംബരം പറയുന്നു. ഐ.എന്‍.എക്സ്. മീഡിയ സ്ഥാപകരായ പീറ്റര്‍ മുഖര്‍ജിയെയും ഇന്ദ്രാണി മുഖര്‍ജിയെയും ഒരിക്കലും കണ്ടിട്ടില്ലെന്നും ശിവഗംഗയില്‍നിന്നുള്ള കോണ്‍ഗ്രസ് എംപി.യായ കാര്‍ത്തി പറഞ്ഞു.

''ഇത് അച്ഛനെ മാത്രം ലക്ഷ്യംവെച്ചുള്ളതല്ല. കോണ്‍ഗ്രസ് പാര്‍ട്ടിയെക്കൂടി ലക്ഷ്യമിട്ടാണ്. ഞങ്ങള്‍ വേട്ടയാടപ്പെടുകയാണ്. അച്ഛന്‍ ഈ സര്‍ക്കാരിന്റെ നിശിതവിമര്‍ശകനാണ്. കേസിന് ഒരുതരത്തിലുള്ള നിയമസാധുതയുമില്ല. കുറ്റങ്ങളെല്ലാം കെട്ടിച്ചമച്ചതാണ്. എന്നെ സിബിഐ. 20 തവണയാണു വിളിപ്പിച്ചത്. നാലുതവണ റെയ്ഡ് ചെയ്തു. ഇത്രയും തവണ മറ്റൊരാളെ റെയ്ഡ് ചെയ്തിട്ടുണ്ടാവില്ല'' -കാര്‍ത്തി പറഞ്ഞു.

20 ചോദ്യങ്ങളില്‍ ഉത്തരമില്ല
ഇദ്രാണിയുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാണിപ്പോള്‍ സിബിഐ.യും ഇ.ഡി.യും ചിദംബരത്തിനും മകനുമെതിരേ നീങ്ങുന്നത്. എന്നാല്‍, കാര്‍ത്തിയുടെ കമ്പനിക്ക് 10 ലക്ഷത്തോളം രൂപ കൈമാറിയതിനു മാത്രമേ കൃത്യമായ തെളിവ് സിബിഐ.യുടെ കൈവശമുള്ളൂ എന്നാണ് സൂചന്. ഇതാകട്ടെ കണ്‍സള്‍ട്ടന്‍സി ഫീസായാണ് നല്‍കിയതെന്ന് ഇന്ദ്രാണിയുടെ മൊഴിയുണ്ട്. അതുകൊണ്ടാണ് ചിദംബരത്തെ വിശദമായി ചോദ്യം ചെയ്യുന്നത്. ഇതില്‍ 20 ചോദ്യങ്ങള്‍ക്ക് ചിദംബരം വ്യക്തതയില്ലാത്ത മറുപടി നല്‍കിയെന്നാണ് സൂചന. അറിയില്ല, വ്യക്തമല്ല തുടങ്ങിയവയായിരുന്നു പ്രതികരണങ്ങള്‍. ചോദ്യംചെയ്യലുമായി ചിദംബരം സഹകരിച്ചില്ലെന്ന് സിബിഐ. വ്യാഴാഴ്ച കോടതിയില്‍ പറയുകയും ചെയ്തു.

ചിദംബരത്തെ കുടുക്കിയ സിബിഐ.യുടെ ചോദ്യങ്ങളില്‍ ചിലതിങ്ങനെ:
  • ജയിലിലുള്ള ഇന്ദ്രാണി മുഖര്‍ജിയെയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയെയും പരിചയമുണ്ടോ?
  • താങ്കളെ കാണാന്‍വരുമ്പോള്‍ ഏതെങ്കിലും പത്രപ്രവര്‍ത്തകന്‍ ഇന്ദ്രാണിക്കൊപ്പം ഉണ്ടായിരുന്നോ?
  • പണം കൈമാറപ്പെട്ട കമ്പനികള്‍ കാര്‍ത്തിയുടെ പേരിലുള്ളതാണോ?
  • കാര്‍ത്തിയുടെ കമ്പനികളായ അഡ്വാന്റേജ് സ്ട്രാറ്റജിക്കിനും ചെസ് മാനേജ്‌മെന്റിനും മീഡിയ കമ്പനി പണം നല്‍കിയോ?
  • എന്തുകൊണ്ടാണ് വീടിനുമുന്നില്‍ നോട്ടീസ് പതിച്ചിട്ടും സിബിഐ. മുമ്പാകെ ഹാജരാവാതിരുന്നത്?
  • പ്രവര്‍ത്തിക്കാത്ത എത്ര കമ്പനികള്‍ ചിദംബരത്തിന്റെയും കാര്‍ത്തിയുടെയും ഉടമസ്ഥതയിലുണ്ട്?
  • ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡില്‍നിന്ന് എന്തുകൊണ്ടാണ് കാര്‍ത്തിക്കു പണം കിട്ടിയത്?
  • ബാഴ്‌സലോണ ടെന്നിസ് ക്ലബ്ബും യു.കെ., സ്പെയിന്‍, മലേഷ്യ എന്നിവിടങ്ങളിലെ ആസ്തികളും വാങ്ങാന്‍ എവിടെനിന്നാണ് പണം കിട്ടിയത്?

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category