1 GBP = 88.40 INR                       

BREAKING NEWS

മകന്‍ ബിജെപി സഖ്യകക്ഷിയുടെ പോപ്പായ അഛന്‍ വെള്ളാപ്പള്ളിയെ വിളിക്കുന്നു; അഛന്‍ വിജയനെയും അമിത് ഷായെയും വിളിക്കുന്നു; ഷാ ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ വിടുന്നു; പേരിന് ഒരു ഗുജജു കച്ചവടക്കാരനെ വിളിക്കുന്നു; ഗുജജു പൊട്ടനല്ലാത്തതുകൊണ്ട് സ്‌കൂട്ടാകുന്നു; മുഖ്യന്‍ ഫോണെടുത്ത് കുത്തുന്നു: സംഘിപ്പടയിലെ പോരാളിക്കു വേണ്ടി സഖാവിന്റെ ശുഷ്‌കാന്തി കണ്ട് അന്തം ബ്രോയും: തുഷാറിന്റെ മോചനം ജാവേദ് പര്‍വേശിന്റെ വരകളില്‍; വെള്ളാപുള്ളി ഡീകോഡഡ്-- മനോരമ ലേഖകന്റെ പോസ്റ്റ് ചര്‍ച്ചയാകുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: എങ്ങനെയാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക് അജ്മാന്‍ ജയിലില്‍ നിന്ന് അതിവേഗ മോചനം സാധ്യമായത്? മനോരമയുടെ ലേഖകന്‍ ജാവേദ് പര്‍വേശിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുകയാണ്. മനോരമ സൈറ്റൈലില്‍ പടം വരച്ചാണ് കാര്യങ്ങള്‍ വിശദീകരിക്കുന്നത്. സരസമായ വാക്കുകളിലൂടെ കൊള്ളേണ്ടിടത്ത് കാര്യങ്ങള്‍ എത്തിക്കുകയാണ് ജാവേദ്. മുഖ്യമന്ത്രി പിണറായി വിജയനും വെള്ളാപ്പള്ളിയും കഥാപാത്രങ്ങളാകുന്നു. അങ്ങനെ അതീവ രസകരമാണ് പോസ്റ്റ്.

മുഖ്യമന്ത്രി പിണറായി വിജയനെയാണ് ജാവേദ് കണക്കിന് പരിഹസിക്കുന്നത്. സംഘിപ്പടയിലെ പോരാളിക്കു വേണ്ടി സഖാവിന്റെ ശുഷ്‌കാന്തി കണ്ട് അന്തം ബ്രോ തൊമ്മിച്ചിരി ചിരിച്ച് , ആസന്നത്തില്‍ സഖാവ് പൊട്ടിച്ച പന്നിപ്പടക്കം കണ്ടില്ലെന്ന് നടിച്ച് ,പതിവുപോലെ മരക്കഴുതപ്പുറത്തു കയറി ഫാഷിസത്തിനെതിരേ പോരാടുന്നു.-ഇതാണ് ജാവേദ് പറ്ഞ്ഞു വയ്ക്കുന്നത്.

ജാവേദ് പര്‍വേശിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

നടന്നത്:

തുഷാര്‍ ലോക്കാകുന്നു.
മകന്‍ ബിജെപി സഖ്യകക്ഷിയുടെ പോപ്പായ അഛന്‍ വെള്ളാപ്പള്ളിയെ വിളിക്കുന്നു.

അഛന്‍ കേരള മുഖ്യന്‍ വിജയനെയും പിന്നെ തന്റെ നേതാവായ അമിത് ഷായെയും വിളിക്കുന്നു.

ഷാ ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ വിടുന്നു. പേരിന് ഒരു ഗുജജു കച്ചവടക്കാരനെ വിളിക്കുന്നു. ഗുജജു പൊട്ടനല്ലാത്തതുകൊണ്ട് സ്‌കൂട്ടാകുന്നു. (മാപ്പു നോക്കുക)

വിജയന്‍ ഉടന്‍ കത്തെഴുതുന്നു. Dear Mr.Jaya shankar എന്നെഴുതിയ കത്തിനു താഴെ ശൂ വരയ്ക്കുന്നു. ഫാക്സ് അയക്കുന്നതിന് മുന്‍പ് ആരോ അത് കണ്ടെത്തുന്നു. ആര്‍ഷഭാരത സംസ്‌കാരം അനുസരിച്ച് മിസ്റ്റര്‍ പാടില്ല, ജീ വേണം. തിരുത്തുന്നു, ഫാക്സുന്നു.

മുഖ്യന്‍ ഫോണെടുത്ത് കുത്തുന്നു. ആ നറു തേന്‍ പുഞ്ചിരി നിലാവ് മോന്തയില്‍ ഉദിച്ചപ്പോള്‍ തന്നെ സെക്രട്ടറിക്ക് കാര്യം മനസിലായി. ഫോണിനപ്പുറം ഏതോ മുതലാളിയാണ്.

ഏതോ മന്ത്രി പുത്രന്റെ ക്വട്ടേഷനാണെന്നു കരുതി പിറുപിറുത്തു ഫോണെടുത്ത യൂസുഫലിയാക്ക പടച്ചോന് സ്തുതി പറഞ്ഞു. ആദ്യമായി പോയ പൈസ തിരികെ കിട്ടുന്നു. അപ്പുറത്തുള്ളത് നടേശന്‍ മുതലാളിയുടെ പുത്രനാണ്. ഫിനാന്‍സ് മാനേജറെ ( കേരള എയ്ഡ് ആന്‍ഡ് ക്വട്ടേഷന്‍സ്) വിളിച്ച് പൈസ കൊടുക്കാന്‍ പറയുന്നു. ആദ്യമായി കൊടുത്ത പണം തിരികെ കിട്ടുമെന്നറിഞ്ഞ് മാനേജര്‍ ഓഫിസില്‍ ലഡു വിതരണം നടത്തുന്നു.

സംഘിപ്പടയിലെ പോരാളിക്കു വേണ്ടി സഖാവിന്റെ ശുഷ്‌കാന്തി കണ്ട് അന്തം ബ്രോ തൊമ്മിച്ചിരി ചിരിച്ച് , ആസന്നത്തില്‍ സഖാവ് പൊട്ടിച്ച പന്നിപ്പടക്കം കണ്ടില്ലെന്ന് നടിച്ച് ,പതിവുപോലെ മരക്കഴുതപ്പുറത്തു കയറി ഫാഷിസത്തിനെതിരേ പോരാടുന്നു.
( വര. ഞാന്‍ )

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category