1 GBP = 88.30 INR                       

BREAKING NEWS

പുണെ സിറ്റിയുടെ മലയാളി വിംഗര്‍ ആഷിഖ് കുരുണിയനെ വന്‍ തുകയ്ക്ക് സ്വന്തമാക്കാന്‍ ബെംഗളൂരു എഫ്‌സി; ഐഎസ്എല്ലിലെ റെക്കോര്‍ഡ് ട്രാന്‍സ്ഫറിലൂടെ ഇരുപത്തിരണ്ടുകാരനായ താരത്തെ ബെംഗളൂരു ടീം സ്വന്തമാക്കുന്നത് 70 ലക്ഷം രൂപയ്ക്ക്; എടികെ മൈക്കല്‍ സൂസൈരാജിന് ശേഷം ഉയര്‍ന്ന വിലയുള്ള താരമായി ആഷിഖ് കുരുണിയന്‍

Britishmalayali
kz´wteJI³

ബാംഗ്ലൂര്‍: പുണെ സിറ്റിയുടെ മലയാളി വിംഗര്‍ ആഷിഖ് കുരുണിയനെ വന്‍ തുകയ്ക്ക് സ്വന്തമാക്കാനൊരുങ്ങി ബെംഗളൂരു എഫ്‌സി. 70 ലക്ഷം രൂപയ്ക്കാണ് ഇരുപത്തിരണ്ടുകാരനായ താരത്തെ ബെംഗളൂരു ടീം സ്വന്തമാക്കുന്നത്. ബെംഗളൂരു എഫ്‌സി പുണെയുമായി കരാര്‍ പൂര്‍ത്തിയാക്കിയതായാണ് ഗോള്‍ ഡോട് കോമിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എടികെ മൈക്കല്‍ സൂസൈരാജിനെ ജെംഷഡ്പൂര്‍ എഫ്‌സിയില്‍ നിന്ന് 90 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയ ശേഷം ഐഎസ്എല്ലില്‍ ഇന്ത്യന്‍ താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ട്രാന്‍സ്ഫര്‍ തുകയാണ് ആഷിഖിന്റേത്.

എഫ്‌സി പുണെ സിറ്റിയുടെ യൂത്ത് അക്കാദമിയിലൂടെ ഉയര്‍ന്ന് വന്ന ആഷിഖ് സ്പാനിഷ് ക്ലബ് വിയ്യാറയലിന്റെ സി ടീമിനൊപ്പം കളിച്ചിട്ടുണ്ട്. പരിക്കുമൂലം വിയ്യാറയലില്‍ അധികനാള്‍ തുടരാനായില്ലെങ്കിലും ഐഎസ്എല്ലില്‍ കഴിവ് തെളിയിക്കുകയായിരുന്നു. അടുത്തിടെ എഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യക്കായി ആഷിഖ് കുരുണിയന്‍ കളിച്ചിരുന്നു. ബെംഗളൂരുവിനായി സുനില്‍ ഛേത്രിക്കും ഉദാന്ദ സിംഗിനുമൊപ്പം മുന്‍നിരയില്‍ ഇന്ത്യന്‍ ആക്രമണം അഴിച്ചുവിടാനാണ് ആഷിഖ് ഒരുങ്ങുന്നത്. ആഷിഖ് ബെംഗളൂരുവിനൊപ്പം പരിശീലനം ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ സീസണിന്റേ അവസാനത്തോടെ പുണെ ടീമും കളിക്കാരും തമ്മില്‍ രൂക്ഷമായ പ്രതിഫലപ്രശ്നം നിലനിന്നിരുന്നു ഇതിന്റെ പേരില്‍ ആഷിഖ് അടക്കം പല കളിക്കാരും ഫുട്ബോള്‍ ഫെഡറേഷന് പരാതി നല്‍കിയിരുന്നു പിന്നീട് ഈ പ്രശ്നങ്ങള്‍ പരിഹരിച്ചു എന്നാണ് അറിയാന്‍ സാധിച്ചത് എന്നിരുന്നാലും ആഷിഖ് ഈ സീസണില്‍ തന്നെ പുണെ ടീം വിടുമെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category