1 GBP = 88.70 INR                       

BREAKING NEWS

ഹൈദരാബാദിലെ ആമസോണിന്റെ ക്യാമ്പസ് ലോകത്തിലെ തന്നെ ഏറ്റവും വലുത്; നിര്‍മ്മാണം ഈഫല്‍ ടവറിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചതിന്റെ 2.5 ഇരട്ടി സ്റ്റീല്‍ ഉപയോഗിച്ച്; ഇന്ത്യയിലുള്ള 62,000 ജീവനക്കാരില്‍ 15,000 പേര്‍ക്കും ഇനി ഈ ക്യാമ്പസില്‍ ജോലി ചെയ്യാനാകും; കെട്ടിടം പൂര്‍ത്തിയാക്കിയത് 18 മില്യണ്‍ മണിക്കൂറൂകള്‍ ചെലവഴിച്ച്

Britishmalayali
kz´wteJI³

ഹൈദരാബാദ്: ആമസോണിന്റെ ലോകത്തെ ഏറ്റവും വലിയ ക്യാമ്പസ് കെട്ടിടം ഹൈദരാബാദില്‍ ഉദ്ഘാടനം ചെയ്തു. 30 ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ 18 ലക്ഷം ചതുരശ്ര അടിയാണ് ഓഫീസിനുള്ള സ്ഥലം. മൊത്തം വലിപ്പമെടുത്താല്‍ 15,000 വര്‍ക്ക് പോയിന്റുകളുള്ള ഈ കെട്ടിടമാണ് ആമസോണിന്റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്യാമ്പസ്. അമേരിക്കയ്ക്ക് പുറത്ത് ആമസോണിന് സ്വന്തമായുള്ള ഒരേ ഒരു ക്യാമ്പസാണിത്. ആമസോണിന് ഇന്ത്യയിലുള്ള 62,000 ജീവനക്കാരില്‍ 15,000 പേര്‍ക്കും ഇനി ഈ ക്യാമ്പസില്‍ ജോലി ചെയ്യാനാകും. ജീവനക്കാരുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പുവരുത്തിയാണ് ആമസോണ്‍ ഈ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറേ നാളുകളായി ഹൈദരാബാദില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ആമസോണ്‍ നിര്‍ണായകമായ പങ്കാണ് വഹിച്ചിട്ടുള്ളത്. 2016 ലാണ് ക്യാമ്പസിന്റെ പണി ആമസോണ്‍ ആരംഭിച്ചത്. വെറും 3 വര്‍ഷത്തിനുള്ളില്‍ അത് പൂര്‍ത്തിയാക്കുകയും ചെയ്തു. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ സാന്നിധ്യത്തില്‍ ആഭ്യന്തര, ജയില്‍, അഗ്നിശമന സേന മന്ത്രി മുഹമ്മദ് മഹ്മൂദ് അലി ക്യാമ്പസ് ഉദ്ഘാടനം ചെയ്തു. ആമസോണ്‍ ഇന്ത്യ തലവനും സീനിയര്‍ വൈസ് പ്രസിഡന്റുമായ അമിത് അഗര്‍വാള്‍, ആമസോണ്‍ ഗ്ലോബല്‍ റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് ഫെസിലിറ്റീസ് വൈസ് പ്രസിഡന്റ് ജോണ്‍ സ്‌കോട്ട്‌ലര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വ്യത്യസ്ത മതവിശ്വാസികള്‍ക്കുള്ള പ്രാര്‍ത്ഥനാ മുറികള്‍, മുലയൂട്ടാനുള്ള മുറി, ഷവറുകള്‍, ഹെലിപാഡ്, ദിവസം മുഴുവനും തുറന്നിരിക്കുന്ന കഫറ്റീരിയ എന്നിവ ക്യാമ്പസിന്റെ ഭാഗമായുണ്ട്. 972 പേരെ ഒരേസമയം 290 കോണ്‍ഫറന്‍സ് മുറികളിലേക്കും മറ്റ് ഭാഗങ്ങളിലേക്കും കൊണ്ടുപോകാന്‍ കഴിയുന്ന എലവേറ്ററുകളുമുണ്ട്. ആമസോണില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ചാണ് ക്യാമ്പസില്‍ ഈ സൗകര്യങ്ങള്‍ എല്ലാം ഒരുക്കിയിരിക്കുന്നതെന്നും സുഖകരമായ അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്നത് ഉല്‍പാദനക്ഷമത വര്‍ദ്ദിപ്പിക്കുമെന്നും അമിത് അഗര്‍വാള്‍ പറഞ്ഞു.

68 ഏക്കറില്‍ വ്യാപിച്ചിരിക്കുന്ന കെട്ടിടത്തിന് സുരക്ഷിതമായ നിര്‍മ്മാണത്തിനുള്ള ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ ഗോള്‍ഡന്‍ ട്രോഫിയും സര്‍ട്ടിഫിക്കറ്റും 2018ല്‍ ലഭിച്ചിരുന്നു. ഈഫല്‍ ടവറിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചതിന്റെ 2.5 ഇരട്ടി സ്റ്റീലാണ് ക്യാമ്പസ് കെട്ടിടത്താനായി ഉപയോഗിച്ചത്. 110 കിലോമീറ്റര്‍വ്യാപിക്കുന്ന അഗ്നിബാധ പ്രതിരോധ സംവിധാനമുള്ള ക്യാമ്പസ് സുരക്ഷാ കാര്യത്തില്‍ പ്രാധാന്യം നല്‍കുന്നു.

2016 മാര്‍ച്ച് 30നാണ് ആമസോണ്‍ ക്യാമ്പസിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. ശരാശരി 2,000 തൊഴിലാളികള്‍ 39 മാസങ്ങള്‍ ജോലി ചെയ്താണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 18 മില്യണ്‍ മണിക്കൂറൂകള്‍ ചെലവഴിച്ചാണ് ഈ കെട്ടിടം പൂര്‍ത്തിയാക്കിയത്. 200 വര്‍ഷത്തിലധികം പ്രായമുള്ള മൂന്ന് മരങ്ങള്‍ ഉള്‍പ്പെടെ 300 മരങ്ങളും 850,000 ലിറ്റര്‍വാട്ടര്‍ റീസൈക്ലിങ് പ്ലാന്റും ആമസോണിന്റെ ഈ ക്യാമ്പസിലുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category