1 GBP = 92.50 INR                       

BREAKING NEWS

ബാരിക്കേഡുകള്‍ മുഴുവന്‍ നീക്കി; സഞ്ചാര നിയന്ത്രണത്തില്‍ ഇളവ് കിട്ടിയതോടെ ആളുകളും റോഡില്‍ സജീവം; സ്‌കൂളിലും ഓഫീസിലും ഹാജര്‍ ഉയരുന്നു; നേതാക്കളെല്ലാം ഇപ്പോഴും വീട്ടുതടങ്കലില്‍ തന്നെ; കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് കാശ്മീരി പണ്ഡിറ്റുകളും; മനുഷ്യാവകാശ ലംഘനമുണ്ടെന്ന ആരോപണവും സജീവം; നിയന്ത്രണങ്ങള്‍ നീക്കുമ്പോഴും താഴ് വരയില്‍ ശാന്തതയെന്ന് സൈന്യം

Britishmalayali
kz´wteJI³

ശ്രീനഗര്‍: കാശ്മീരില്‍ കാര്യങ്ങളെല്ലാം നിയന്ത്രണ വിധേയം. കശ്മീരിലെ ഭൂരിഭാഗം പ്രദേശങ്ങളിലെയും റോഡുകളില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ സുരക്ഷാസേന നീക്കം ചെയ്തു. ഇതിന് ശേഷവും താഴ്വരയില്‍ സ്ഥിതി സമാധാനപരമാണെന്നും അനിഷ്ട സംഭവങ്ങളില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇത് കേന്ദ്ര സര്‍ക്കാരിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതാണ്. സഞ്ചാര നിയന്ത്രണത്തില്‍ ഇളവുകള്‍ ലഭിച്ചതോടെ ജനങ്ങള്‍ പുറത്തിറങ്ങുകയും ഗതാഗതം വര്‍ധിക്കുയും ചെയ്തിട്ടുണ്ട്. എന്നാല്‍ കടകള്‍ ഇനിയും തുറന്നിട്ടില്ല. തുടര്‍ച്ചയായ 18 ാം ദിവസവും ഇന്റ്ര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ വിലക്കു തുടരുന്നു. അതേ സമയം, മുന്മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവരടക്കം തടവിലുള്ള ജമ്മു കശ്മീരിലെ രാഷ്ട്രീയനേതാക്കളുടെ മോചനം നീളാനാണു സാധ്യത. ഒമര്‍ അബ്ദുല്ലയും മെഹബൂബയും വിവിധ ഗെസ്റ്റ് ഹൗസുകളിലാണു തടവിലുള്ളത്.

മുന്മുഖ്യമന്ത്രിയായ ഫാറൂഖ് അബ്ദുല്ല വീട്ടുതടങ്കലിലാണ്. കഴിഞ്ഞ 5 മുതല്‍ രണ്ടായിരത്തിലേറെ നേതാക്കള്‍ കരുതല്‍ തടങ്കലിലാണ്. ഇവരെ മോചിപ്പിക്കുന്ന കൃത്യമായ തീയതി ഇപ്പോള്‍ പറയാനാവില്ലെന്ന് അധികൃതര്‍ സൂചിപ്പിച്ചു. റോഡുകള്‍ തുറന്നെങ്കിലും ബസുകള്‍ ഓടിത്തുടങ്ങിയിട്ടില്ല. ചിലയിടങ്ങളിലും ടാക്‌സി കാറുകളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങി. സര്‍ക്കാര്‍ ഓഫിസുകളില്‍ ജീവനക്കാരുടെയും സ്‌കൂളുകളില്‍ അദ്ധ്യാപകരുടെയും ഹാജര്‍ മെച്ചപ്പെട്ടു. കുട്ടികള്‍ കുറവാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണു പ്രാഥമിക വിദ്യാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. ഈ മാസം 5നുശേഷം കശ്മീര്‍ താഴ്വരയില്‍ കടകള്‍ തുറന്നിട്ടില്ല.

അതിനിടെ, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ പിന്തുണച്ച് കശ്മീരി പണ്ഡിറ്റുകളുടെ സംഘടനയായ പാനൂണ്‍ കശ്മീര്‍ രംഗത്തെത്തി. 700 പ്രമുഖര്‍ പ്രസ്താവനയില്‍ ഒപ്പുവച്ചു. കശ്മീരി പണ്ഡിറ്റുകള്‍ നാട്ടിലേക്ക് മടങ്ങിയെത്തുമെന്നാണ് സൂചന. അതിനിടെ കശ്മീരില്‍ സൈന്യം മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നുവെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായി ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാവ് ഷെഹ്ല റാഷിദ് അറിയിച്ചു. കരസേന അന്വേഷണത്തിന് ഉത്തരവിട്ടാല്‍ തെളിവുകള്‍ ഹാജരാക്കാമെന്നും അവര്‍ വ്യക്തമാക്കി. കണ്ണില്‍ കണ്ടവരെയെല്ലാം കസ്റ്റഡിയിലെടുത്തും വീടുകളില്‍ റെയ്ഡ് നടത്തിയും ജനങ്ങളെ പീഡിപ്പിച്ചും സൈന്യം കശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നുവെന്ന് കഴിഞ്ഞ് 18 നാണ് ഷെഹ്ല പറഞ്ഞത്. ആരോപണങ്ങള്‍ നിഷേധിച്ച സൈന്യം, തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

അതിനിടെ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുമായി ചര്‍ച്ചനടത്താന്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചു. യു.എസ്. മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്റെ പ്രതികരണം. ''ഇന്ത്യയോട് സംസാരിക്കുന്നതില്‍ അര്‍ഥമില്ല. എല്ലാതരത്തിലുമുള്ള ചര്‍ച്ചകളും ഞാന്‍ നടത്തിക്കഴിഞ്ഞു. ദൗര്‍ഭാഗ്യവശാല്‍, ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ സമാധാനത്തിനും ചര്‍ച്ചയ്ക്കുമായി ഞാന്‍ തുടങ്ങിവെച്ച ശ്രമങ്ങള്‍ അവര്‍ തമാശയായാണ് എടുത്തതെന്നു തോന്നുന്നു. ഇതില്‍ക്കൂടുതല്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ല'' -ഇമ്രാന്‍ അഭിമുഖത്തില്‍ പറഞ്ഞു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും തര്‍ക്കം ഇരുരാജ്യങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും അന്താരാഷ്ട്ര സമൂഹം ഒന്നിച്ചാവശ്യപ്പെടുന്നതിനിടെയാണ് പാക് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

മധ്യസ്ഥത വഹിക്കാമെന്ന് ഒട്ടേറെ രാജ്യങ്ങള്‍ വാഗ്ദാനം നല്‍കിയിട്ടുണ്ടെങ്കിലും ഇന്ത്യ അതംഗീകരിച്ചാല്‍മാത്രമേ കശ്മീര്‍ വിഷയത്തില്‍ പുരോഗതിയുണ്ടാകൂവെന്ന് പാക് വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച പറഞ്ഞു. ഇന്ത്യ സമ്മതം മൂളുന്നതുവരെ പാക്കിസ്ഥാന് ഒന്നുംചെയ്യാനാവില്ലെന്നും പാക് വിദേശമന്ത്രാലയ വക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു. മധ്യസ്ഥത വഹിക്കാന്‍ താത്പര്യമുണ്ടെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച വീണ്ടും ആവര്‍ത്തിച്ചിരുന്നു. ഇതിനോട് ഇന്ത്യ അനുകൂലമായി പ്രതികരിക്കില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category