1 GBP = 92.50 INR                       

BREAKING NEWS

അപ്പൂപ്പന്‍ അണ്ണാമല ചെട്ട്യാര്‍ അണ്ണാമല സര്‍വകലാശാലയുടെയും ആദ്യകാല ഇന്‍ഷുറന്‍സ് കമ്പനിയുടെയും സ്ഥാപകന്‍; അണ്ണാമല ചെട്ട്യാരുടെ സഹോദരന്‍ രാമസ്വാമി ചെട്ട്യാര്‍ രണ്ടു പ്രമുഖ ബാങ്കുകളുടെ സ്ഥാപകനും; അച്ഛന്‍ പളനിയപ്പ ചെട്ട്യാര്‍ തോട്ടമുടമയും വ്യവസായിയും; ഹാര്‍വാഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് പഠിച്ചിറങ്ങിയ മകന്‍ രണ്ട് ദിവസമായി അന്തിയുറങ്ങുന്നത് സിബിഐ കസ്റ്റഡിയില്‍; മുന്‍ ധനകാര്യമന്ത്രിക്ക് ഉടനൊന്നും മോചനമുണ്ടാകില്ല; ചിദംബരത്തെ കുടുക്കാന്‍ അമിത് ഷാ കൂടുതല്‍ കേസുകള്‍ പൊടിതട്ടിയെടുക്കും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി.ചിദംബരത്തിന് മുന്നില്‍ ഇനിയുള്ളത് പ്രതിസന്ധി നിറഞ്ഞ ദിനങ്ങള്‍. ചിദംബരത്തെ പ്രത്യേക കോടതി 4 ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടിരുന്നു. കസ്റ്റഡിയിലുള്ള ചോദ്യംെചയ്യലിലൂടെ മാത്രമേ കള്ളപ്പണത്തിന്റെ വഴി കണ്ടെത്താനാവൂ എന്നും 5 ദിവസത്തെ കസ്റ്റഡി വേണമെന്നുമായിരുന്നു സിബിഐ ആവശ്യം. ആരോപണങ്ങള്‍ കൃത്യതയുള്ളതാണെന്നും പണം പോയ വഴി കണ്ടുപിടിക്കേണ്ടതുണ്ടെന്നും ജഡ്ജി വ്യക്തമാക്കി. ഇതോടെ കള്ളപ്പണവുമായി ബന്ധപ്പെട്ട മറ്റ് പല കേസുകളും ചിദംബരത്തിനെതിരെ വരാന്‍ സാധ്യത ഏറെയാണ്.

മുമ്പ് ചിദംബരം ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ അന്ന് ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായെ ജയിലില്‍ അടച്ചിരുന്നു. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അന്ന് അമിത് ഷാ അകത്തു കിടന്നത് മൂന്ന് മാസത്തോളമാണ്. ചിദംബരത്തെ അതിലും കൂടുതല്‍ കാലം ജയിലില്‍ തളയ്ക്കുമെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. അമിത് ഷായുടെ പകയാണ് ചിദംബരത്തെ കുടുക്കുന്നതെന്ന് പറയുമ്പോഴും കോടതിയില്‍ പോലും ചിദംബരത്തിന് ആശ്വസാം കിട്ടുന്നില്ല.

വസ്തുതകളും സാഹചര്യവും പരിഗണിക്കുമ്പോള്‍, കസ്റ്റഡി ന്യായമാണെന്ന് ജഡ്ജി അജയ് കുമാര്‍ കുഹാര്‍ വ്യക്തമാക്കി. 26 വരെയാണ് അനുവദിച്ചിരിക്കുന്നത്. ചിദംബരത്തിന്റെ അന്തസ്സ് ഹനിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. 4 ദിവസവും അരമണിക്കൂര്‍ വീതം കുടുംബാംഗങ്ങള്‍ക്കും അഭിഭാഷകര്‍ക്കും അദ്ദേഹത്തെ കാണാം. 2 ദിവസത്തിലൊരിക്കല്‍ വൈദ്യപരിശോധനയും വേണം. അന്വേഷണം പൂര്‍ത്തിയായ കേസില്‍ കസ്റ്റഡിയിലുള്ള ചോദ്യം ചെയ്യല്‍ അനാവശ്യമാണെന്ന് ചിദംബരത്തിനു വേണ്ടി കപില്‍ സിബലും അഭിഷേക് സിങ്വിയും വാദിച്ചു.

ആദ്യ ചോദ്യം ചെയ്യലില്‍ എല്ലാ ചോദ്യത്തിനും മറുപടി നല്‍കിയതാണെന്നും കോടതി അതിന്റെ രേഖ പരിശോധിക്കണമെന്നും വാദത്തിന്റെ അവസാനം സംസാരിച്ച ചിദംബരം വ്യക്തമാക്കി. അറസ്റ്റ് വിലക്കി നേരത്തേ ഹൈക്കോടതി നല്‍കിയ ഉത്തരവിന്റെ സംരക്ഷണത്തില്‍ ചിദംബരം ചോദ്യം ചെയ്യലിനോടു നിസ്സഹകരിക്കുകയായിരുന്നുവെന്നു സിബിഐക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. ഇതാണ് ചിദംബരത്തിന് വിനയായത്. ഇത് അംഗീകരിച്ചാണ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തത്. ഈ സാഹചര്യത്തില്‍ ചിദംബരത്തിനെതിരായ അന്വേഷണം വ്യാപിപ്പിക്കാന്‍ സിബിഐ നീക്കം സജീവമാക്കിയിട്ടുണ്ട്.

അദ്ദേഹം ധനമന്ത്രിയായിരുന്ന കാലത്ത് വിദേശ നിക്ഷേപം സ്വീകരിക്കാന്‍ അനുമതി നല്‍കിയ കമ്പനികളുടെയെല്ലാം ഇടപാടു വിവരങ്ങളും കണക്കും പരിശോധിക്കാനാണ് നീക്കം. ചിദംബരവും കാര്‍ത്തി ചിദംബരവും മറ്റു കമ്പനികളില്‍ നിന്നും ഇത്തരം അനുമതിക്കായി കൈക്കൂലി വാങ്ങിയെന്നാണ് സിബിഐ. കരുതുന്നത്. എന്നാല്‍ ഐ.എന്‍.എക്‌സ്. മീഡിയ കമ്പനിയുമായി ബന്ധപ്പെട്ട എഫ്.ഐ.ആറില്‍ ഇവര്‍ നേരിട്ട് പണം വാങ്ങിയതായി രേഖപ്പെടുത്തിയിട്ടില്ല. കാര്‍ത്തിയുടെ അദ്ദേഹത്തിന്റെ കടലാസു കമ്പനികളില്‍ മറ്റു കമ്പനികളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചു എന്നാണ് സിബിഐ.യുടെ ആരോപണം. ചിദംബരം 2004 മെയ് 22 മുതല്‍ 2008 നവംബര്‍ 30 വരെയും 2012 ജൂലൈ 31 മുതല്‍ 2014 മെയ് 26 വരെയുമാണ് ധനമന്ത്രിയായിരുന്നത്. ഈ കാലയളവിലെ എല്ലാ അനുമതികളും സിബിഐ. പരിശോധിക്കും. അസ്വാഭാവികതയുള്ളതില്‍ എല്ലാം കേസുമെടുക്കും. അങ്ങനെ പരമാവധി കാലം ചിദംബരത്തെ ജയിലില്‍ അടയ്ക്കാനാണ് സിബിഐയുടെ നീക്കം. എല്ലാം അമിത് ഷായ്ക്ക് വേണ്ടിയാണെന്നാണ് ഉയരുന്ന ആരോപണം.

അറസ്റ്റിലായ മചിദംബരം സിബിഐ. ആസ്ഥാനത്ത് ബുധനാഴ്ച രാത്രി കഴിഞ്ഞത് അദ്ദേഹം ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ ഉദ്ഘാടനംനടന്ന കെട്ടിടത്തിലാണ്. ലോധിറോഡിലെ സിബിഐ. ആസ്ഥാനത്തെ കെട്ടിടം 2011 ജൂണ്‍ 30-ന് പ്രധാനമന്ത്രി മന്മോഹന്‍ സിങ് ഉദ്ഘാടനം ചെയ്യുമ്പോള്‍ ആഭ്യന്തരമന്ത്രിയായ ചിദംബരം മുഖ്യാതിഥിയായിരുന്നു. അതേകെട്ടിടത്തിലെ അഞ്ചാം നമ്പര്‍ സ്യൂട്ട് ലോക്കപ്പിലാണ് അറസ്റ്റിനുശേഷം ചിദംബരത്തെ ചോദ്യംചെയ്തതും പാര്‍പ്പിച്ചതും. ചിദംബരത്തിന്റെ കേസുനടത്തിപ്പില്‍ മുഖ്യപങ്കുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബലും അന്നു ചടങ്ങിനുണ്ടായിരുന്നു. ഉദ്ഘാടനശേഷം സന്ദര്‍ശകര്‍ക്കായുള്ള പുസ്തകത്തില്‍ ചിദംബരം ഇങ്ങനെ കുറിച്ചു: '1985 മുതല്‍ വിവിധ സ്ഥാനങ്ങളില്‍ സിബിഐ.യുമായി അടുത്തു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ആളെന്നനിലയില്‍ ഈ സ്ഥാപനത്തിന് പുതിയ കെട്ടിടമുണ്ടായതില്‍ അഭിമാനിക്കുന്നു. ഇന്ത്യയിലെ പ്രധാന അന്വേഷണ ഏജന്‍സി കൂടുതല്‍ക്കൂടുതല്‍ ശക്തിയോടെ വളര്‍ന്ന് നമ്മുടെ ഭരണസംവിധാനത്തിന്റെ ബലമുള്ള തൂണാകട്ടെ''.

സിബിഐ. ആസ്ഥാനത്ത് അറസ്റ്റിലായ അന്ന് രാത്രി 10 മണിയോടെ എത്തിയ ചിദംബരത്തെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചു. രക്തസമ്മര്‍ദവും പൊതുവായ ആരോഗ്യസ്ഥിതിയും വിലയിരുത്തി. പിന്നീട് താഴത്തെ നിലയിലെ സ്യൂട്ട് ലോക്കപ്പിലെത്തിച്ച് സിബിഐ. ഉദ്യോഗസ്ഥര്‍ കുറച്ചുനേരം ചോദ്യംചെയ്തു. പിന്നീട് ഉറങ്ങാന്‍ അനുവദിച്ചു. ഇന്നലെയും ചിദംബരം നന്നായി ഉറങ്ങി. താഴെത്തട്ടില്‍നിന്ന് കഷ്ടപ്പാടുസഹിച്ച് ഉയരത്തിലെത്തിയ നേതാവ് എന്ന വിശേഷണം ചിദംബരത്തിനു ചേരില്ല; പണവും പ്രതാപവും കണ്ടുശീലിച്ച ബാല്യത്തില്‍നിന്നാണ് അദ്ദേഹം ഇന്ത്യയുടെ ധനകാര്യമന്ത്രിപദവിയിലേക്ക് വളരുന്നത്. അപ്പൂപ്പന്‍ അണ്ണാമല ചെട്ട്യാരാണ് അണ്ണാമല സര്‍വകലാശാലയുടെയും ആദ്യകാല ഇന്‍ഷുറന്‍സ് കമ്പനിയുടെയും സ്ഥാപകന്‍. അണ്ണാമല ചെട്ട്യാരുടെ സഹോദരന്‍ രാമസ്വാമി ചെട്ട്യാര്‍ രണ്ടുപ്രമുഖ ബാങ്കുകളുടെ സ്ഥാപകനായിരുന്നു.

അച്ഛന്‍ പളനിയപ്പ ചെട്ട്യാരാകട്ടെ, തോട്ടമുടമയും വ്യവസായിയും. വലതുപക്ഷ സാമ്പത്തിക നയങ്ങളുടെ പ്രയോക്താവും വക്താവുമായി അറിയപ്പെട്ടിരുന്ന ചിദംബരം പഠനകാലത്ത് ഇടതു സഹയാത്രികനായിരുന്നതും ഒരു തൊഴിലാളി യൂണിയന്‍ നേതാവായാണു പൊതുപ്രവര്‍ത്തനം തുടങ്ങിയതെന്നതും അദ്ദേഹത്തിന്റെ ജീവിതത്തിലെ വൈരുധ്യങ്ങളിലൊന്നാണ്. പിന്നീട് കോണ്‍ഗ്രിസന്റെ മുഖമായി. ധനകാര്യവും നിയമവും പഠിച്ചാണു ചിദംബരം രാഷ്ട്രീയരംഗത്തേക്കിറങ്ങിയത്. തമിഴ്നാട്ടിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലായിരുന്നു ബിരുദംവരെയുള്ള പഠനം. മാനേജ്‌മെന്റ് ബിരുദത്തെക്കുറിച്ച് ഇന്ത്യയില്‍ വ്യാപകധാരണകള്‍ വേരുറയ്ക്കാത്ത കാലത്ത് ഹാര്‍വാഡ് ബിസിനസ് സ്‌കൂളില്‍നിന്ന് 1968-ല്‍ എം.ബി.എ. ബിരുദം നേടി. എന്നാല്‍, സഹോദരങ്ങളെപ്പോലെ അച്ഛന്റെ വ്യവസായരംഗത്തേക്കു തിരിഞ്ഞില്ല. പകരം, അഭിഭാഷകനാകാനായിരുന്നു തീരുമാനം.

1984-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശിവഗംഗ മണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ തിരഞ്ഞെടുക്കപ്പെട്ടതോടെയാണു രാഷ്ട്രീയജീവിതത്തിന്റെ തുടക്കം. പിന്നീട്, രാജീവ്ഗാന്ധി മന്ത്രിസഭയില്‍ വാണിജ്യം, പേഴ്‌സണല്‍ വകുപ്പുകളില്‍ സഹമന്ത്രിയായി. നരസിംഹറാവു സര്‍ക്കാരില്‍ വാണിജ്യകാര്യ സഹമന്ത്രിയായതോടെ കയറ്റിറക്കുമതി നയങ്ങളില്‍ വിപുലമായ മാറ്റങ്ങള്‍ വരുത്തി ഭരണരംഗത്ത് ശ്രദ്ധനേടി. 2004-ല്‍ യു.പി.എ.സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ധനകാര്യമന്ത്രിയായി സോണിയാ ഗാന്ധിയും മന്മോഹന്‍ സിങ്ങും തിരഞ്ഞെടുത്തത് ചിദംബരത്തെയാണ്. 2008-ലെ മുംബൈ ആക്രമണം കൈകാര്യം ചെയ്തതിലെ പിഴവുകളുടെ പേരില്‍ പഴികേട്ട് ശിവരാജ് പാട്ടില്‍ രാജിവെച്ചപ്പോള്‍ പകരം ആഭ്യന്തരമന്ത്രിയായത് ചിദംബരമാണ്. ആഭ്യന്തരമന്ത്രിയായിരിക്കേതന്നെയാണ് 2009-ലെ തിരഞ്ഞെടുപ്പിനെ ചിദംബരം നേരിട്ടത്.

എന്നാല്‍, ശിവഗംഗ മണ്ഡലത്തിലെ വോട്ടെടുപ്പ് വിവാദത്തിലാണു കലാശിച്ചത്. ഭരണസ്വാധീനമുപയോഗിച്ച് പരാജയം വിജയമാക്കിയതാണെന്ന ആരോപണം ഉയര്‍ന്നു. 2012 വരെ ചിദംബരം ആഭ്യന്തരമന്ത്രിയായിരുന്നു. 2012-ല്‍ പ്രണബ് രാഷ്ട്രപതിയായി ചുമതലയേറ്റപ്പോള്‍, ചിദംബരം വീണ്ടും ധനമന്ത്രാലയത്തില്‍ തിരിച്ചെത്തി. എന്നാല്‍ കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ എത്തിയതോടെ ചിദംബരം പ്രതിസന്ധിയിലായി. ഇന്ദ്രാണി മുഖര്‍ജിയുടെ വെളിപ്പെടുത്തല്‍ ചിദംബരത്തെ അഴിക്കുള്ളിലുമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category