1 GBP =93.80 INR                       

BREAKING NEWS

ആവശ്യപ്പെട്ടത് ഭീകരതയ്ക്കെതിരെ അതിശക്തമായി പ്രതികരിക്കാന്‍; മുന്നോട്ടുവച്ച 40 മാനദണ്ഡങ്ങളില്‍ 38ഉം പാലിക്കാതെ ഉഴപ്പിയതിന് തിരിച്ചടി നല്‍കി അന്താരാഷ്ട്ര ഫോറം; ഭീകരസംഘടനകള്‍ക്കുള്ള സാമ്പത്തികസഹായം തടയാനും കള്ളപ്പണം വെളുപ്പിക്കുന്നത് അവസാനിപ്പിക്കാനും കഴിയാത്ത ഇമ്രാന്‍ ഖാന് ഇത് ഇരുട്ടടി; പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ പെടുത്തി അന്താരാഷ്ട്ര സംഘടന; വിദേശ രാജ്യങ്ങളില്‍ നിന്നോ ഐഎംഎഫില്‍ നിന്നോ പാക്കിസ്ഥാന് ധനസഹായം ലഭിക്കില്ല; ഇന്ത്യന്‍ വാദങ്ങള്‍ വീണ്ടും അംഗീകരിക്കപ്പെടുമ്പോള്‍

Britishmalayali
kz´wteJI³

 

ന്യൂഡല്‍ഹി: കാശ്മീരില്‍ ഇന്ത്യയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഇറങ്ങിയ പാക്കിസ്ഥാന് വമ്പന്‍ തിരിച്ചടി. ഭീകരസംഘടനകള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതിന്റെ പേരില്‍ പാക്കിസ്ഥാനെ, ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് (എഫ്എടിഎഫ്) കരിമ്പട്ടികയില്‍ പെടുത്തി. ഭീകര സംഘടനകള്‍ക്കുള്ള സാമ്പത്തിക സഹായം തടയാനും കള്ളപ്പണം വെളുപ്പിക്കുന്നത് അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് രൂപീകരിച്ച രാജ്യാന്തര കൂട്ടായ്മയാണ് എഫ്എടിഎഫ്. കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ക്ക് വിദേശരാജ്യങ്ങളില്‍ നിന്നോ ഐഎംഎഫ് ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര സംവിധാനങ്ങളില്‍ നിന്നോ ധനസഹായം ലഭിക്കില്ല. ഇത് പാക്കിസ്ഥാന് വലിയ തിരിച്ചടിയാണ്.

രാജ്യത്തെ ഭീകരസംഘടനകള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നത് അവസാനിപ്പിക്കാന്‍ ഈ വര്‍ഷം മെയ് വരെ പാക്കിസ്ഥാന് എഫ്എടിഎഫ് സമയം നല്‍കിയിരുന്നു. ഇത് നടപ്പായിട്ടില്ലെന്ന് എഫ്എടിഎഫ് കണ്ടെത്തി. മുന്നോട്ടുവച്ച 40 മാനദണ്ഡങ്ങളില്‍ 38ഉം പാലിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് കടുത്ത തീരുമാനത്തിലേക്ക് എഫ്എടിഎഫ് എത്തിയത്. എഫ്എടിഎഫിന്റെ നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ നടപ്പാക്കിയ കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ച് 450 പേജുള്ള റിപ്പോര്‍ട്ട് പാക്കിസ്ഥാന്‍ കഴിഞ്ഞയാഴ്ച സമര്‍പ്പിച്ചിരുന്നു.

എന്നാല്‍, ഇത് തൃപ്തികരമല്ലെന്നാണ് എഫ്എടിഎഫിന്റെ ഏഷ്യാ പസഫിക് മേഖലയിലെ പ്രാദേശിക സംഘടനയായ ഏഷ്യാ പസഫിക് ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്. രണ്ട് ദിവസമായി ഏഴ് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ പെടുത്താന്‍ എഫ്എടിഎഫ് തീരുമാനിച്ചത്. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന പാക്കിസ്ഥാന് എഫ്എടിഎഫിന്റെ തീരുമാനം കടുത്ത പ്രതിസന്ധിയാകുമെന്നാണ് വിലയിരുത്തല്‍. കാശ്മീരില്‍ ഇന്ത്യയ്ക്കെതിരെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയ നയതന്ത്ര നീക്കങ്ങളൊന്നും ഫലം കണ്ടിരുന്നില്ല. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം.

ഇന്ത്യയെ കടന്നാക്രമിച്ച് ഇമ്രാന്‍ ഖാന്‍ രംഗത്ത് വന്നിരുന്നു. ഇന്ത്യയുമായി ഇനി ഒരിക്കലും ചര്‍ച്ചയ്ക്കു തയാറാകില്ലെന്നു ഇമ്രാന്‍ ഖാന്‍ വെളിപ്പെടുത്തി. പലതവണ സമാധാന ചര്‍ച്ചകള്‍ക്ക് തയാറാണെന്നു പാക്കിസ്ഥാന്‍ അറിയിച്ചതാണ്. എന്നാല്‍ ഇന്ത്യ അംഗീകരിച്ചില്ല. പാക്കിസ്ഥാന്‍ ഭീകര സംഘടനകള്‍ക്കെതിരെ നടപടിയെടുത്ത ശേഷം മതി ചര്‍ച്ച എന്ന വാദമാണ് അവര്‍ ഉന്നയിച്ചതെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ന്യൂയോര്‍ക്ക് ടൈംസിനു നല്‍കിയ അഭിമുഖത്തിലായിരുന്നു പാക്ക് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇതിന് പിന്നാലെയാണ് അന്താരാഷ്ട്ര സമിതി പോലും പാക്കിസ്ഥാനെ ഇതേ കാര്യത്തിന് കുറ്റപ്പെടുത്തുന്നത്. ഇതോടെ പാക്കിസ്ഥാനിലെ ഭീകരതയ്ക്ക് മറ്റൊരു തെളിവ് കൂടിയാകുകയാണ്.

'അവരോട് (ഇന്ത്യ) സംസാരിക്കുന്നതില്‍ അര്‍ഥമില്ല. എന്റെ ഭാഗത്തു നിന്നു വേണ്ടതെല്ലാം ചെയ്തു. നിര്‍ഭാഗ്യവശാല്‍, ഇപ്പോള്‍ ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍, സമാധാനത്തിനും ചര്‍ച്ചയ്ക്കുമായി നടത്തിയ എല്ലാ പ്രസ്താവനകളും, അവര്‍ വെറും പ്രീണിപ്പെടുത്തലായി എടുത്തെന്നു കരുതുന്നു. ഇതില്‍ കൂടുതല്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല. രണ്ടു ആണവ രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇത്തരത്തില്‍ ഭിന്നത നിലനില്‍ക്കുന്നത് ആശങ്ക ഉളവാക്കുന്നതാണ്.' ഇമ്രാന്‍ ഖാന്‍ പറഞ്ഞു. സ്ഫോടനാത്മകമായ സാഹചര്യമാണ് നിലവിലുള്ളതെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കഴിഞ്ഞ ദിവസം നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. പാക്കിസ്ഥാനെതിരായ സൈനിക നടപടിയെ ന്യായീകരിക്കാന്‍ ഇന്ത്യ കശ്മീരില്‍ വ്യാജ ആക്രമണം നടത്തിയേക്കുമെന്നും ഇമ്രാന്‍ ട്രംപിനോടു ആശങ്ക പ്രകടിപ്പിച്ചു. ഇതെല്ലാം അന്താരാഷ്ട്ര സമൂഹം തള്ളിക്കളയുന്നതിന് തെളിവാണ് പുതിയ നടപടി.

ഭീകരവാദത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കുന്നത് തടയാന്‍ കര്‍ശന നടപടി എടുത്തില്ലെങ്കില്‍ ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുന്നമെന്ന് കഴിഞ്ഞ ജൂണില്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് ഒക്ടോബര്‍ വരെയാണ് സമയപരിധി നല്‍കിയിരുന്നത്. ഭീകരര്‍ക്കും ഭീകര സംഘടനകള്‍ക്കും എതിരെ ശക്തമായ നടപടി എടുക്കാന്‍ പാക്കിസ്ഥാനെ നിര്‍ബന്ധിക്കുന്നതിനാണ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് നടപടികള്‍ സ്വീകരിച്ചത്. മുന്നറിയിപ്പെന്നോണം പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. കരിമ്പട്ടികയില്‍ പെടുന്നതോടെ ആഗോള സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് പാക്കിസ്ഥാന് കൂടുതല്‍ കടമ്പകള്‍ കടക്കേണ്ടിവരും.

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. തര്‍ക്കം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ നേരത്തെ തന്നെ നടത്തിവരുന്നുണ്ട്. എന്നാല്‍ നിലവില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വലിയ പ്രശ്‌നങ്ങളാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് ഇക്കാര്യത്തില്‍ മധ്യസ്ഥത വഹിക്കുന്നതിനോ മറ്റു സഹായങ്ങള്‍ക്കോ ഞാന്‍ പരമാവധി ശ്രമിക്കുമെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ വിശദീകരണവുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് രംഗത്തെത്തി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായും നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളില്‍ അയവ് വരുത്തേണ്ട ആവശ്യകത യുഎസ് പ്രസിഡന്റ് ബോധ്യപ്പെടുത്തി.

ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്യേണ്ട ഉഭയകക്ഷി തര്‍ക്കം മാത്രമാണ് കശ്മീരെങ്കിലും ആവശ്യപ്പെട്ടാല്‍ മാത്രം സഹായത്തിന് യുഎസ് പ്രസിഡന്റ് തയ്യാറാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കുന്നതിനും ചര്‍ച്ചകള്‍ക്ക് അനുയോജ്യമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനും അമേരിക്കയ്ക്ക് ദീര്‍ഘകാല താത്പര്യമുണ്ടെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിശദീകരിച്ചു. കശ്മീര്‍ വിഷയത്തില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ മാത്രമേ നടത്തുവെന്നും മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ അംഗീകരിക്കില്ലെന്നുമാണ് എക്കാലത്തും ഇന്ത്യയുടെ ഉറച്ച നിലപാട്. എന്നാല്‍ ഇതിന് വിരുദ്ധമായി മധ്യസ്ഥത വഹിക്കാമെന്നുള്ള ട്രംപിന്റെ പ്രസ്താവനകള്‍ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു.

ഇതിന് വിശദീകരണവുമായിട്ടാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് രംഗത്തെത്തിയിരിക്കുന്നത്. ഫ്രാന്‍സില്‍ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ ട്രംപുമായി മോദി കൂടിക്കാഴ്ച നടത്താനിടയുള്ള സാഹചര്യത്തില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വിശദീകരണം ഏറെ പ്രധാന്യമര്‍ഹിക്കുന്നുണ്ട്. ഇതിനിടെയാണ് പാക്കിസ്ഥാന് പുതിയ തിരിച്ചടി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category