1 GBP = 88.40 INR                       

BREAKING NEWS

യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കാണാതായ ജോണ്‍സന്റെ മൃതദേഹം കണ്ടെത്തി; കാണാതായി മൂന്നാം ദിവസം ലൈഫ് ഗാര്‍ഡിന്റെ മൃതദേഹം ലഭിച്ചത് വലിയതുറ പാലത്തിന് സമീപത്ത് നിന്ന്; കോവളത്ത് ജോലി ചെയ്യുമ്പോള്‍ രക്ഷിച്ചത് നിരവധിപേരെ; ശംഖുമുഖത്ത് എത്തി ഒരു മാസം തികയും മുമ്പ് എത്തിയ അപകടം വിശ്വസിക്കാനാകാതെ ബന്ധുക്കളും; ശാലിനിയുടേയും മക്കളുടേയും കരച്ചില്‍ താങ്ങാനാകാതെ നാട്ടുകാരും

Britishmalayali
kz´wteJI³

തിരുവനന്തപുരം: കടലില്‍ കാണാതായ ലൈഫ്ഗാര്‍ഡ് ജോണ്‍സന്‍ ഗബ്രിയേലിന്റെ മൃതദേഹം കണ്ടെത്തി. വലിയതുറ പാലത്തിന് സമീപത്ത് നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ശംഖുമുഖത്ത് കടലില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ രക്ഷിക്കാന്‍ കടലിലേക്ക് ചാടിയതായിരുന്നു ജോണ്‍സന്‍. രണ്ട് ദിവസമായി ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയായിരുന്നു. 13 വര്‍ഷത്തോളമായി ഈ തൊഴില്‍ ചെയ്യുന്ന വ്യക്തിയാണ് ജോണ്‍സന്‍. എന്നാല്‍ കടല്‍ ക്ഷോപമുള്ള സമയത്ത് ജോലിയില്‍ ഏര്‍പ്പെടേണ്ടി വന്നതാണ് അപകടത്തിന് കാരണമായത്. കനത്ത മഴയും കടല്‍ ക്ഷോഭവും കാരണം ആരും കടല്‍ തീരത്തേക്ക് പോകരുത് എന്ന് മുന്നറിയിപ്പുണ്ടിയരുന്നു. എന്നാല്‍ ആത്മഹത്യ ചെയ്യാനെത്തിയ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ഇറങ്ങിയതായിരുന്നു ജോണ്‍സന്‍.


ജോണ്‍സന്‍ പോയതോടെ അനാഥമാകുന്നത് ഭാര്യയും പറക്കമുറ്റാത്ത രണ്ട് കുട്ടികളുമാണ്. തന്റെ ഭര്‍ത്താവിന് ഈ ഗതി വന്നു എന്ന് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഭാര്യ ശാലിനിക്ക്. ഇങ്ങനെ ഒരു അപകടം നിനച്ചിരിക്കാതെ എത്തിയതോടെ ആകെ തകര്‍ന്ന അവസ്ഥയിലാണ് അവര്‍. ജോണ്‍സന് അപകടം പറ്റിയതിന് പിന്നാലെ ഇവര്‍ ഇന്നലെ തീരത്ത് എത്തി കാത്തിരുന്നത് കണ്ട് നിന്നവരുടെ കണ്ണ് പോലും നിറയിച്ചു. ഏറെ നേരത്തെ തിരച്ചിലിന് ഒടുക്കവും മൃതദേഹം കിട്ടാതെ വന്നപ്പോള്‍ ഇവരെ വീട്ടിലേക്ക് കൊണ്ട് പോയ ബന്ധുക്കള്‍ ശാലിനിയെ ആശ്വസിപ്പിക്കാന്‍ പാട് പെട്ടു.

സാമ്പത്തികമായി വളരെ പിന്നോക്കം നിക്കുന്ന കുടുംബമാണ് ജോണ്‍സന്റേത്. ഭാര്യ ശാലിനി മക്കളായ അബിയും ആതിരയും വലിയ സന്തോഷത്തിലാണ് പരാധീനതകള്‍ക്ക് നടുവിലും ജീവിച്ചിരുന്നത്. അടുത്തിടെയാണ് പലരില്‍ നിന്നും കടം വാങ്ങിയും പലിശയ്ക്ക് പണമെടുത്തും വീട് നിര്‍മ്മിച്ചത്. ജോലി സമയത്തിന് ശേഷം കുടുംബത്തെ പോറ്റാനായി ഓട്ടോറിക്ഷ ഒടിക്കാനും ജോണ്‍സന്‍ പോയിരുന്നു. ഇന്നലെ വീട്ടിലെത്തിയ ശേഷവും ശാലിനിയുടെ കരച്ചിലടക്കാന്‍ ബന്ധുക്കള്‍ക്ക് കഴിഞ്ഞില്ല. പുതിയ വീ്ട്ടില്‍ താമസിച്ച് കൊതി തീരും മുമ്പേ പോയില്ലേ എന്നും മക്കളെ എങ്കിലും ഓര്‍ത്തുകൂടായിരുന്നോ എന്നും ചോദിച്ചാണ് ഭിത്തിയില്‍ തൂക്കിയിരുന്ന ജോണ്‍സന്റെ ചിത്രം നോക്കി ശാലിനി വിതുമ്പിയത്.

2007 മുതല്‍ കോവളത്ത് ലൈഫ് ഗാര്‍ഡ് ജോലി നോക്കുന്ന ജോണ്‍സന്‍ ഒരു മാസം മുന്‍പാണു ശംഖുമുഖത്ത് എത്തിയത്. കോവളത്ത് ജോലി നോക്കുമ്പോള്‍ തിരയില്‍പ്പെട്ട ഒട്ടേറെ പേരെ ജോണ്‍സന്‍ ജീവിതത്തിലേക്കു തിരിച്ചെത്തിച്ചിട്ടുണ്ട്. എന്നിട്ടും അങ്ങനെയൊരാളെ എങ്ങനെയാണ് ഇത്തരം ഒരു അപകടം കൊണ്ട് പോയത് എന്നാണ് ബന്ധുക്കള്‍ ചോദിക്കുന്നത്. രണ്ടു മക്കളുടെ പഠനച്ചെലവും മറ്റും ജോണ്‍സന്റെ വരുമാനത്തെ ആശ്രയിച്ചായിരുന്നു. വലതു കൈക്ക് സ്വാധീനക്കുറവുള്ളതിനാല്‍ ശാലിനിക്കു ജോലിക്കു പോകാന്‍ കഴിയില്ല. അതിനാല്‍ ഈ ബാധ്യതകള്‍ എങ്ങനെ തീര്‍ക്കുമെന്ന ആശങ്കയിലാണു ബന്ധുക്കള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category