1 GBP = 88.40 INR                       

BREAKING NEWS

മന്ത്രിസഭ തീരുമാനിച്ചാല്‍ 48 മണിക്കൂറില്‍ ഉത്തരിവിറങ്ങിയേ മതിയാകൂവെന്ന് ചീഫ് സെക്രട്ടറിയെ വിരട്ടിയത് മന്ത്രി ബാലന്‍; ധനവകുപ്പ് ക്വറിയിട്ട 40 ലക്ഷത്തിന്റെ ആഡംബര വാഹനം വാങ്ങലില്‍ മന്ത്രിസഭയില്‍ പോലും അതൃപ്തി; പുതിയ കാര്‍ വാങ്ങുന്നത് ബാലന്‍ മന്ത്രിക്ക് കറങ്ങാനെന്നും സൂചന; പ്രളയകാലത്തും ധൂര്‍ത്തിന് കുറവില്ല; തോമസ് ഐസക്കിന്റെ നിയന്ത്രണങ്ങള്‍ക്ക് പുല്ലുവിലയെന്ന് തെളിയിച്ച് ഇന്നോവ ക്രിസ്റ്റ കാര്‍ വാങ്ങല്‍; സാധാരണക്കാരില്‍ നിന്ന് പ്രളയ സെസ് വാങ്ങുന്ന പിണറായി സര്‍ക്കാര്‍ ഖജനാവ് മുടിക്കുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: പുതിയ വാഹനം വാങ്ങുന്നതിനുള്ള നിയന്ത്രണം മറികടന്നു രണ്ടു പുതിയ ഇന്നോവ ക്രിസ്റ്റ കാര്‍ വാങ്ങിയ സര്‍ക്കാര്‍ നടപടി ചര്‍ച്ചയാകുമ്പോള്‍ നിര്‍ണ്ണായകമാകുന്നത് മന്ത്രി എകെ ബാലന്റെ ഇടപെടല്‍. ധനവകുപ്പിന്റെ എതിര്‍പ്പ് തള്ളിയാണ് ടൂറിസം വകുപ്പിന്റെ നിര്‍ബന്ധത്തില്‍ 45 ലക്ഷം രൂപ ചെലവിട്ട് സര്‍ക്കാര്‍ കാര്‍ വാങ്ങിയത്. മന്ത്രിമാര്‍ക്കും വിവിഐപിമാര്‍ക്കുമുള്ള വാഹനമാണ് ടൂറിസം വകുപ്പ് വാങ്ങുന്നത്. എന്നാല്‍ പുതിയ കാര്‍ ആര്‍ക്കാണെന്ന് വ്യക്തമല്ല. ഇനി ഏതെങ്കിലും മന്ത്രി വാഹനം മാറ്റുകയാണോ എന്നും വ്യക്തമല്ല. ഇതിനിടെയാണ് ചീഫ് സെക്രട്ടറിയില്‍ കാറിന്റെ ഉത്തരവ് വേഗത്തിലാക്കാനുള്ള ബാലന്റെ ഇടപെടല്‍ വിവരങ്ങള്‍ മറുനാടന് ലഭിക്കുന്നത്.

ജൂലൈ 11നാണ് ടൂറിസം വകുപ്പ് ഡയറക്ടര്‍ രണ്ടു പുതിയ കാര്‍ വാങ്ങാനുള്ള അനുമതിക്കായി ധന വകുപ്പിനെ സമീപിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി പറഞ്ഞു ധന വകുപ്പ് ആവശ്യം തള്ളി. പത്തു ലക്ഷത്തിനു മുകളില്‍ ഉള്ള ബില്ലുകളില്‍ ധനവകുപ്പിന്റെ പ്രത്യക അനുമതി ആവശ്യമാണ്. അനുമതി നിഷേധിച്ചതോടെ ടൂറിസം വകുപ്പ് രണ്ടാഴ്ച്ചമുന്‍പ് ക്യാബിനെറ്റിന്റെ പരിഗണനയില്‍ കൊണ്ട് വന്നു ആവശ്യം നേടിയെടുത്തു. ഈ കുറിപ്പില്‍ ധനവകുപ്പ് പിന്നേയും തീരുമാനം വൈകിപ്പിച്ചു. ഒടുവില്‍ ഈ മാസം 20 ന് 44.91.000 രൂപ അനുവദിച്ചു. ഇതിന് പിന്നില്‍ ബാലനാണെന്നാണ് സൂചന. ക്യാബിനറ്റ് അംഗീകരിച്ചിട്ടും ഉത്തരവ് ഇറക്കാന്‍ ധന വകുപ്പ് വിസമ്മതിച്ചപ്പോള്‍ ബാലന്‍ ഇടപെടുകയായിരുന്നു.

ചീഫ് സെക്രട്ടറിയെ നേരിട്ട് വിളിക്കുകയായിരുന്നു ബാലന്‍. എന്തുകൊണ്ട് മന്ത്രിസഭാ തീരുമാനം ഉത്തരവായി ഇറങ്ങാന്‍ വൈകുന്നവെന്ന ചോദ്യമാണ് ബാലന്‍ ഉയര്‍ത്തിയത്. മന്ത്രിസഭ തീരുമാനിച്ചാല്‍ 48 മണിക്കൂറിന് അകം തീരുമാനം ഉത്തരവാകണം. അത് വൈകുന്നത് അനുവദിക്കില്ലെന്ന് ക്ഷോഭത്തോടെ ചീഫ് സെക്രട്ടറി ടോം ജോസിനോട് ബാലന്‍ പറഞ്ഞു. ഇതോടെ ഫയല്‍ ധനസെക്രട്ടറിയുടെ കൈയിലാണെന്ന് ചീഫ് സെക്രട്ടറി മറുപടി നല്‍കി. ആരായാലും ഉടന്‍ തീരുമാനം വേണമെന്നും ബാലന്‍ ശഠിച്ചു. ഇതോടെ ധനവകുപ്പ് സെക്രട്ടറി മനോജ് ജോഷിയുടെ കൈയിലുണ്ടായിരുന്ന ഫയലിന് വേഗത വന്നു. ഖജനാവില്‍ നിന്ന് അരകോടി രൂപ കൂടി വെറുതേ പോയി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ മന്ത്രിമാര്‍ കൂട്ടത്തോടെ ഇന്നോവ ക്രിസ്റ്റ സ്വന്തമാക്കിയത് വാര്‍ത്തയായിരുന്നു. ഈ കാര്‍ വാങ്ങിയിട്ട് മൂന്ന് വര്‍ഷമേ ആയിട്ടുള്ളൂ. അതിനിടെയാണ് പുതിയ കാര്‍.


സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ധനവകുപ്പ് പുതിയ വാഹനം വാങ്ങുന്നത് ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കെയാണ്. കഴിഞ്ഞ 2 മാസമായി 10 ലക്ഷത്തിനു മുകളിലുള്ള ബില്ലുകള്‍ പാസാക്കാന്‍ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണം. പ്രളയ മൂലം വീണ്ടും കടുത്ത തകര്‍ച്ച നേരിടുമ്പോള്‍, പ്രളയ സെസ്സ് ജനങ്ങളില്‍ അടിച്ചേല്‍പിച്ച സാഹചര്യത്തില്‍ കൂടിയാണ് നിയന്ത്രണങ്ങള്‍. മന്ത്രിമാര്‍ക്കും വിഐപി വിസിറ്റിനും ഉള്ള വാഹനങ്ങള്‍ ടൂറിസം വകുപ്പാണ് വാങ്ങുന്നത്. അതാത് വകുപ്പുകളില്‍ ആവശ്യമുള്ളത് വകുപ്പുകള്‍ക്ക് അനുവദിച്ചിട്ടുള്ള തുകയില്‍ നിന്നും വാങ്ങും. ടൂറിസം വകുപ്പ് ഡയറക്ടര്‍ 11-7.19 ന് വാഹനം വാങ്ങുന്നതിനുള്ള അനുമതിക്കായി ധനവകുപ്പിനെ സമീപിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ധനവകുപ്പ് അനുമതി നിഷേധിച്ചു.

തുടര്‍ന്ന് ടൂറിസം വകുപ്പ് കാബിനറ്റില്‍ വച്ച് ധനവകുപ്പിന്റെ തീരുമാനം മറികടന്ന് വാഹനം വാങ്ങുന്നതിനുള്ള അനുമതി വാങ്ങി. 13ന് ടൂറിസം വകുപ്പില്‍ നിന്ന് ഇ ഫയല്‍ നമ്പര്‍ 153/19 പ്രകാരം വാഹനം വാങ്ങുന്നതിന് ധന എക്സപെന്‍ഡിച്ചര്‍ സെക്ഷനില്‍ ഫയല്‍ എത്തി. അവിടെ നിന്നും ബജറ്റ് വിംഗിലേക്ക് 19ന് എത്തിയ തൊട്ടടുത്ത ദിവസം 44,91,000 രൂപ ബജറ്റില്‍ നിന്ന് അനുവദിച്ചു. ഉത്തരവില്‍ ആര്‍ക്കു വേണ്ടിയാണ് വാഹനം വാങ്ങിക്കുന്നത് എന്ന് പറയുന്നില്ല. അതുകൊണ്ട് തന്നെ എന്ത് അടിയന്തിര സാഹചര്യത്തിലാണ് വാഹനം വാങ്ങുന്നതിന് കാബിനറ്റ് അപ്രൂവല്‍ നല്‍കിയതെന്ന ചോദ്യം അവശേഷിക്കുകയാണ്. ഇതിനിടെയാണ് മന്ത്രി ബാലന്റെ ഇടപെടല്‍ ചര്‍ച്ചയാകുന്നത്.

മന്ത്രിസഭയിലെ പല മന്ത്രിമാരും ഈ കാര്‍ വാങ്ങലിന് എതിരാണ്. ഇത് അനാവശ്യ വിവാദമാകുമെന്ന് അവര്‍ക്കും അറിയാം. ധനമന്ത്രിക്കും താല്‍പ്പര്യമില്ല. ഇത്തരത്തിലൊരു തീരുമാനമാണ് മുഖ്യമന്ത്രിയുടെ പിന്തുണയോടെ ക്യാബിനറ്റില്‍ വച്ച് പാസാക്കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category