1 GBP = 88.70 INR                       

BREAKING NEWS

ഉമ്മുല്‍ ഖുവൈനിലുള്ള സ്ഥലം വാങ്ങാനെന്ന പേരില്‍ അജ്മാന്‍ പൊലീസ് വേഷം കെട്ടിച്ചത് മലയാളി വ്യാപാരിയെ; ഈ സ്ഥലത്തിന് മാര്‍ക്കറ്റ് വിലയേക്കാള്‍ കൂടുതല്‍ നല്‍കാമെന്ന് പറഞ്ഞതും സിഐഡി തന്ത്രം; ഇടനിലക്കാരിയായി യുവതി ഏര്‍പ്പെടുത്തി; സ്ത്രീയെ വിശ്വസിച്ചെത്തി കുടുങ്ങിയ തുഷാര്‍ ഒടുവില്‍ ഒത്തൂതീര്‍പ്പിന്; ജയിലില്‍ കിടക്കേണ്ടി വന്നത് തന്റെ തലേലെഴുത്തെന്ന് സമ്മതിച്ച് നേതാവ്; നാസിലിനെ സഹായിക്കുമെന്നും വെളിപ്പെടുത്തല്‍; എല്ലാം ധാരണയിലാക്കിയത് പ്രവാസിയുടെ ഇടപെടല്‍; തുഷാര്‍ ചൊവ്വാഴ്ച നാട്ടിലെത്തും

Britishmalayali
kz´wteJI³

ദുബായ്: ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരായ അജ്മാനിലെ ചെക്ക് കേസ് കോടതിക്ക് പുറത്തു തീര്‍പ്പാക്കാന്‍ ശ്രമം ആരംഭിച്ചു. വ്യാഴാഴ്ച ജാമ്യത്തില്‍ ഇറങ്ങിയ ശേഷം തുഷാര്‍ പരാതിക്കാരനായ നാസിലുമായി ഫോണില്‍ സംസാരിച്ചു. പിന്നീട് നേരിട്ടും കോടതിക്ക് പുറത്ത് രമ്യമായി പരിഹരിക്കാം എന്ന ധാരണയിലേക്ക് ഇരുവരും എത്തിയിട്ടുണ്ട്. ജാമ്യ വ്യവസ്ഥയനുസരിച്ച് ഞായറാഴ്ച തുഷാര്‍ വീണ്ടും കോടതിയില്‍ ഹാജരാകണം. അതിന് മുമ്പ് നാസിലുമായി അന്തിമ ധാരണയില്‍ എത്തും. മുഴുവന്‍ പണവും കൈമാറും. പ്രവാസി വ്യവസായി പണം നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതിനിടെ കേസ് കെട്ടിചമച്ചതാണെന്ന വാദം പൊളിഞ്ഞതും തുഷാറിന് തിരിച്ചടിയാണ്.

തുഷാര്‍ ക്ഷണിച്ചതനുസരിച്ച് നാസില്‍ ഇന്ന് രാവിലെ അദ്ദേഹം താമസിക്കുന്ന ഹോട്ടലില്‍ കണ്ടു ചര്‍ച്ച നടത്തി. പ്രശ്നം കോടതിക്ക് പുറത്ത് തന്നെ രമ്യമായി പരിഹരിക്കാന്‍ ഇരുവരും തീരുമാനിച്ചതായും വീണ്ടും ഒന്നിച്ചിരുന്ന് ഒത്തുതീര്‍പ്പിലെത്തുമെന്നും തുഷാര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങള്‍ തമ്മില്‍ യാതൊരു വിരോധമോ തെറ്റിദ്ധാരണയോ ഇല്ല. അദ്ദേഹത്തിന് ഉണ്ടായിട്ടുള്ള വിഷമങ്ങളെ തുടര്‍ന്നാണ് ചെക്ക് കേസ് നല്‍കാനുള്ള തീരുമാനമെടുക്കേണ്ടി വന്നത്. ഇവിടെ ജയിലില്‍ കിടക്കേണ്ടി വരുമെന്ന് എന്റെ തലേലെഴുത്തായിരിക്കാം. അതിന് കാരണക്കാരന്‍ നാസിലാണെന്നതു കൊണ്ട് അദ്ദേഹത്തോട് ശത്രുത പുലര്‍ത്തേണ്ട ആവശ്യമില്ല. തനിക്ക് പണം ആവശ്യമില്ലെന്നും തന്റെ വിഷമാവസ്ഥയില്‍ ഇങ്ങനെയൊരു കാര്യം ചെയ്തുപോയി എന്നും അദ്ദേഹം പറഞ്ഞു.

ഇത് ആദ്യ ഘട്ട ചര്‍ച്ചയാണ് നടന്നത്. ഉണ്ടായ പ്രശ്നങ്ങള്‍ വരും ദിവസങ്ങളില്‍ ഒന്നിച്ചിരുന്ന് രണ്ടുപേര്‍ക്കും ബുദ്ധിമുട്ടാകാത്ത തരത്തില്‍ പൂര്‍ണമായും പരിഹരിക്കും. ഒരു സുഹൃത്തെന്ന നിലയില്‍ അദ്ദേഹത്തിന്റെ ബിസിനസ് നന്നാക്കിയെടുക്കാനുള്ള സഹായം ഞാന്‍ ചെയ്യും. ഇത്തരമൊരു പ്രശ്നപരിഹാരത്തിലേയ്ക്ക് നയിച്ചതില്‍ മാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മാസം 20ന് ദുബായിലെത്തിയ തുഷാറിനെ ഹോട്ടലില്‍ ഒരു യുവതിയുമായി സ്വത്തു വില്‍പന സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കെ സിഐഡി അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ ചെക്ക് കേസ് നല്‍കിയിരുന്ന നിയമ പരിധിയില്‍ വരുന്ന അജ്മാനിലെ ജയിലില്‍ പാര്‍പ്പിച്ചു. ഇതോടെയാണ് സംഭവം പുറംലോകത്ത് എത്തിയത്.

ഒമ്പത് ദശലക്ഷം ദിര്‍ഹം ( 19 കോടി രൂപയോളം) കിട്ടാനുള്ള ചെക്കാണ് നാസില്‍ പരാതിക്കൊപ്പം നല്‍കിയിരിക്കുന്നത്. എന്നാല്‍ അത്രയും തുക നല്‍കാതെ ഇരുവര്‍ക്കും സ്വീകാര്യമാകുന്ന ഒരു തുകയില്‍ തര്‍ക്കം തീര്‍ക്കാനാണ് ശ്രമം നടക്കുന്നത് . ഇക്കാര്യത്തില്‍ തീരുമാനമായാല്‍ നാസില്‍ കേസ് പിന്‍വലിക്കുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. 10 വര്‍ഷം മുന്‍പുള്ള കേസായതിനാല്‍ കോടതിയില്‍ ജയിക്കാന്‍ കഴിയും എന്നാണ് അഭിഭാഷക സംഘം തുഷാറിന് നല്‍കിയിരിക്കുന്ന ഉപദേശം. പക്ഷെ കേസിന്റെ വിചാരണ നീണ്ട പോകും. പാസ്‌പോര്‍ട്ട് കോടതിയിലായതിനാല്‍ അത്രയും കാലം തുഷാറിന് യു.എ.ഇ വിടാന്‍ കഴിയില്ല. കേസ് തോറ്റാല്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രതികൂലമാകും. അതുകൊണ്ടാണ് ഒത്തുതീര്‍പ്പ്.

ഈ സാഹചര്യത്തില്‍ നാസിലിനു പണം നല്‍കി കേസ് പിന്‍വലിപ്പിക്കുന്നതാണ് നല്ലത് എന്ന് തുഷാറുമായി അടുത്ത കേന്ദ്രങ്ങള്‍ കരുതുന്നു. ഒത്തുതീര്‍പ്പിലെത്താന്‍ നാസിലിലും ചിലര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. പണത്തിന് നാസിലിനും ആവശ്യമുണ്ട്. എങ്കില്‍ മാത്രമേ കട ബാധ്യത തീരൂ. അതുകൊണ്ട് തന്നെ നാസിലും ഒത്തു തീര്‍പ്പിന് സന്നദ്ധനാണ്. മുഖ്യമന്ത്രി പിണറായി വിജയനും കാര്യങ്ങളില്‍ ഇടപെടുന്നുണ്ട്. യുഎഇയിലെ വ്യവസായിയുമായി വെള്ളാപ്പള്ളിയും കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. എത്രയും വേഗം തുഷാറിനെ നാട്ടിലെത്തിക്കാനാണ് വെള്ളാപ്പള്ളിയുടെ ശ്രമം. ചൊവ്വാഴ്ച തുഷാറിന് നാട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പൊതുവേയുള്ള പ്രതീക്ഷ.

അതിനിടെ തുഷാറിനെ അജ്മാന്‍ പൊലീസ് പിടികൂടിയത് തന്ത്രപരമായ നീക്കത്തിലൂടെ എന്ന സൂചനയും പുറത്തായി. തനിക്ക് കിട്ടാനുള്ള പണത്തിന്റെ ചെക്ക് മടങ്ങിയതിനെ തുടര്‍ന്ന് നാസില്‍ അബ്ദുല്ല നല്‍കിയ പരാതിയയെ തുടര്‍ന്ന് അജ്മാന്‍ പൊലീസ് നാട്ടിലുള്ള പ്രതിയെ പിടികൂടാനായി പ്രത്യേകം പദ്ധതി തയ്യാറാക്കുകയായിരുന്നു. പരാതിയിലെ സത്യസന്ധത ബോധ്യപ്പെട്ടായിരുന്ന നീക്കം. തുഷാറിന്റെ പേരില്‍ ഉമ്മുല്‍ ഖുവൈനിലുള്ള സ്ഥലം വാങ്ങാനെന്ന പേരില്‍ അജ്മാന്‍ പൊലീസ് മലയാളി വ്യാപാരിയെ വേഷം കെട്ടിക്കുകയായിരുന്നു. ഉമ്മുല്‍ ഖുവൈനിലുള്ള ഈ സ്ഥലത്തിന് മാര്‍ക്കറ്റ് വിലയേക്കാള്‍ കൂടുതല്‍ വില നല്‍കാമെന്നേറ്റപ്പോള്‍ തുഷാര്‍ പൊലീസ് ഒരുക്കിയ കെണിയില്‍ വീഴുകയായിരുന്നു. ഇടനിലക്കാരിയായി യുവതിയേയും ഏര്‍പ്പെടുത്തി. ഈ സ്ത്രീ വിളിച്ചതു കൊണ്ടാണ് തുഷാര്‍ എത്തിയതും.

ദുബയിലെത്തുമ്പോള്‍ സംസാരിക്കാം എന്ന പറയുകയും അത് പ്രകാരം ദുബയിലെ ഒരു ഹോട്ടലില്‍ കച്ചവടം ഉറപ്പിക്കാനെത്തിയപ്പോള്‍ തന്നെ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് അജ്മാന്‍ നുഐമിയ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോവുകയായിരുന്നു. അജ്മാന്‍ പൊലീസിന് കാര്യങ്ങള്‍ ബോധ്യപ്പെട്ടുവെന്ന് തുഷാറിനും അറിയാം. അതുകൊണ്ടാണ് കോടതിക്ക് പുറത്ത് ഒത്തു തീര്‍പ്പിന് ശ്രമിക്കുന്നത്. കേസിന് സിവിലായും ക്രിമിനലായും നിലനില്‍പ്പുണ്ട്. അതുകൊണ്ടാണ് കേസ് എങ്ങനേയും പറഞ്ഞു തീര്‍ക്കാന്‍ ശ്രമിക്കുന്നത്.

തുഷാര്‍ വെള്ളാപ്പള്ളിയുടെ പേരിലുള്ള ബോയിങ്് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന് വേണ്ടി ഉപകരാര്‍ നടത്തുന്ന സ്ഥാപനമായിരുന്നു എന്‍ജിനീയറായ നാസില്‍ അബ്ദുല്ലയുടെ ഹാര്‍മണി ഇലക്ടോണിക്‌സ് ആന്‍ഡ് മെക്കാനിക്കല്‍ എന്ന കോണ്‍ട്രാക്ടിങ് കമ്പനി ചെയ്തിരുന്നത്. ഈ സ്ഥാപനത്തിന് നല്‍കാനുണ്ടായിരുന്ന പണം നല്‍കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് വേതനം പോലും നല്‍കാതെ കഷ്ടപ്പെടുകയും രണ്ട് വര്‍ഷം തടവ് അനുഭവിക്കുകയും ചെയ്തതായി നാസില്‍ അബ്ദുല്ല പറഞ്ഞു. തുഷാറിനെതിരെയുള്ള ക്രിമിനല്‍ കേസിന് പുറമെ സിവില്‍ കേസുമായും മുന്നോട്ട് പോകുമെന്നും നാസില്‍ അബ്ദുല്ല പറഞ്ഞു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category