1 GBP = 88.30 INR                       

BREAKING NEWS

നിസാര കുറ്റത്തിന് തുറുങ്കില്‍ അടയ്ക്കപ്പെട്ട അനേകം പാവങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വിവിധ ജയിലുകളില്‍ ഉണ്ട്; കാട്ടറബികളുടെ ചവിട്ടും കുത്തുമേറ്റ് നാടു വിട്ടതു കൊണ്ട് മാത്രം വെളിച്ചം കാണാതെ ഇരുട്ടറകളില്‍ അടയ്ക്കപ്പെട്ടവരുടെ കഥ പറയാന്‍ എല്ലാ പ്രവാസികള്‍ക്കും പറ്റും; ലേബര്‍ ക്യാമ്പുകളില്‍ വെയിലേറ്റ് വാടിയാലും അടിമപ്പണി ചെയ്യുന്നവര്‍ അനേകം; അവര്‍ക്കൊന്നും വേണ്ടി ശബ്ദം പൊങ്ങാത്ത പിണറായിക്ക് എങ്ങനെയാണ് ചെക്ക് കേസിലെ പ്രതിക്കായി ഞെട്ടിയെണീക്കാന്‍ കഴിയുന്നത്

Britishmalayali
kz´wteJI³

തിരുവനന്തപുരം; ഒരു മലയാളി പോലും ജയിലില്‍ കിടക്കാത്ത സുന്ദരമായ ഭാരതമാണ് എന്റെ സ്വപ്നം. ക്രിമിനലുകളെ പോലും ജയില്‍ അടയ്ക്കാത പുനരധിവാസ കേന്ദ്രങ്ങളില്‍ താമസിപ്പിച്ച് നന്നാക്കി എടുക്കണം എന്നതാണ് എന്റെ ആഗ്രഹം വധശിക്ഷ ചിന്തിക്കാന്‍ പോലും ആവാത്തതാവണം. ശിക്ഷയെന്നത് ഒരു മനുഷ്യനെ നശിപ്പിക്കുന്നതിനാവാന്‍ പാടില്ല അവനെ നന്നാക്കി എടുക്കുന്നതിനാവണം എന്റെ ആഗ്രഹം. പക്ഷേ ഇതൊക്കെ സ്വപ്നങ്ങളില്‍ ചുമന്നുകൊണ്ടു നടക്കാന്‍ മാത്രമെ നമുക്ക് സാധിക്കു.

ക്രിമിലനുകളെ ജയില്‍ അടയ്ക്കുകയും വേണ്ടിവന്നാല്‍ തൂക്കി കൊല്ലുകയുമാണ് നമ്മുടെ രീതി. അതല്ലാത്ത സുന്ദരമായ ഭാരതം നമ്മുടെ അടുത്ത തലമുറയ്ക്കെങ്കിലും കാണാന്‍ സാധിക്കട്ടെ എന്നാണ് എന്റെ പ്രാര്‍ത്ഥന. എന്നാല്‍ ക്രിമിലനുകളോട് എന്തിനാണ് രണ്ടു തരം പരിഗണന എന്നെനിക്ക് മനസിലാവുന്നില്ല. കേരളത്തിലെ എസ്എന്‍ഡിപി എന്ന മഹത്തായ സമുദായ സാംസ്‌കാരിക സംഘടനയുടെ സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനത്തിന്റെ രണ്ടാമത്തെ വലിയ നേതാവും എന്‍ഡിഎ മുന്നണിയുടെ ഭാഗമായ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളിയെ അജ്മാനിലെ ജയില്‍ അടച്ചപ്പോള്‍ കേരള കേന്ദ്ര സര്‍ക്കാരുകള്‍ രാഷട്രീയ ഭിന്നത മറന്ന ഒരുമിച്ച് നിന്ന കാഴ്ചയാണ് എന്നെ ഞെട്ടിക്കുന്നത്.

വെള്ളാപ്പള്ളി നടേശന്റെ മകന്‍ തുഷാര്‍ നീതിമാനാണെന്നും അദ്ദേഹത്തെ ആരോ കബളിപ്പിച്ചാതാണെന്നുമാണ് ഇപ്പോള്‍ ഈ നാട്ടില്‍ ഉയരുന്നത്. അതായത് കള്ളപ്പരാതിയുടെ പേരില്‍ യുഎഇ പൊലീസ് കേസെടുത്തെന്നും യുഎഇ പൊലീസ് ഒരു നീതിമാനായ മനുഷ്യനെ രണ്ടു ദിവസം അനാവശ്യമായി ജയില്‍ അടച്ചെന്നും ഇന്ത്യ ഭരിക്കുന്ന സര്‍ക്കാരും കേരളം ഭരിക്കുന്ന സര്‍ക്കാരും ഒരു പോലെ വിശ്വസിക്കുന്നു. അവര്‍ രണ്ടും ചേര്‍ന്ന് രണ്ടു നേതാക്കന്മാരുടെ മുന്‍ കയ്യില്‍ വെള്ളാപ്പള്ളിയുടെ മകനെ പുറത്തിറക്കുന്നതിന് വേണ്ടി ചില വ്യവസായികളുടെ പിന്തുണയോടു കൂടി രാപ്പകല്‍ അധ്വാനിച്ചപ്പോള്‍ തുഷാറിന് ജാമ്യം കിട്ടി പുറത്തിറങ്ങി.

ഇന്ത്യയിലേതുപോലെ സ്വാധീനം ഉള്ളതുകൊണ്ടു മാത്രമല്ല തുഷാര്‍ പുറത്തിറങ്ങിയത്. കൊടുക്കാനുള്ള കാശ് കെട്ടിവച്ച ശേഷമാണ് പുറത്തേക്ക് പോരുന്നത്. യുഎഇ എന്ന രാജ്യത്തിന്റെ നിയമം അനുസരിച്ച് ഒരു സാമ്പത്തിക കുറ്റകൃത്യം ചെയ്താല്‍ ആ പണം തിരിച്ചടച്ചാല്‍ അയാളെ മോചിതനാക്കും. അതുമാത്രമാണ് നടന്നിരിക്കുന്നത്. പിണറായി വിജയന്‍ ഉണര്‍ പ്രവര്‍ത്തിച്ചപ്പോള്‍ വലിയ വ്യവസായികള്‍ കാശുമായി ഞൊടിയിടയില്‍ ക്യു നിന്നതില്‍ അത്ഭുതമില്ല. കൂടുതല്‍ കേള്‍ക്കാന്‍ ഇന്‍സ്റ്റന്‍ഡ് റെസ്പോണ്‍സ് സന്ദര്‍ശിക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category