1 GBP =93.80 INR                       

BREAKING NEWS

ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി ഇംഗ്ലണ്ടില്‍ വരുന്നത് ദുരിതം പിടിച്ച ഏര്‍പ്പാടെന്നു ട്വിറ്ററില്‍ ശശി തരൂര്‍; കാരണം എയര്‍പോര്‍ട്ടിലെ കനത്ത സുരക്ഷാ പരിശോധന; തരൂര്‍ യുകെയില്‍ പ്രവേശിക്കുന്നത് തടയേണ്ടതല്ലേയെന്നു മറുട്വീറ്റ്: ഇനി തിരുവനന്തപുരം എംപിക്ക് ബ്രിട്ടനില്‍ പ്രവേശിക്കാന്‍ കഴിയുമോയെന്ന് സോഷ്യല്‍ മീഡിയ

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഇടയ്ക്കിടെ ട്വിറ്ററില്‍ വെടിക്കെട്ട് പ്രകടനവുമായി എത്തുന്ന കോണ്‍ഗ്രസ് നേതാവും തിരുവനതപുരം എംപിയുമായ ശശി തരൂര്‍ ഏറ്റവും ഒടുവില്‍ നടത്തിയ ട്വീറ്റുകളില്‍ ഒന്ന് യുകെയിലെ എയര്‍പോര്‍ട്ടില്‍ നേരിടേണ്ടി വരുന്ന കനത്ത സുരക്ഷാ പരിശോധനകളെ കുറിച്ചുള്ള പരിദേവനങ്ങളാണ്. യൂറോപ്പിലെ രാജ്യങ്ങള്‍ എല്ലാം കാഴ്ചയില്‍ അതീവ സുന്ദരം ആണെങ്കിലും എയര്‍പോര്‍ട്ട് സുരക്ഷാ ആലോചിക്കുമ്പോള്‍ യാത്ര പോലും പലവട്ടം ആലോചിക്കേണ്ടി വരും എന്ന ധ്വനിയിലാണ് തരൂരിന്റെ ട്വീറ്റ്.

എന്നാല്‍ ട്വിറ്റില്‍ ഉപയോഗിച്ച ഭാഷ അല്‍പം കനത്തതായി പോയതോടെ ഇദ്ദേഹത്തെ ഇനി യുകെയില്‍ പ്രവേശിപ്പിക്കുന്നത് ആവശ്യമാണോ എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പരിഗണിക്കണമെന്ന് മറു ട്വീറ്റും എത്തിക്കഴിഞ്ഞു. ഇതോടെ തരൂരിന് ഭാവിയില്‍ യുകെ സന്ദര്‍ശനത്തിന് വിസ ലഭിക്കുമോ എന്ന കാര്യം പോലും സംശയത്തിലാകുമെന്നു പലരും സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.

യുകെയില്‍ ഒരുവര്‍ഷം പലവട്ടം വന്നു പോകുന്ന മികച്ച ഇന്ത്യന്‍ പ്രാസംഗികന്‍ കൂടിയാണ് ശശി തരൂര്‍. ഓക്സ്ഫോര്‍ഡ്, കേംബ്രിജ്, വാര്‍വിക്ക് തുടങ്ങിയ യൂണിവേഴ്‌സിറ്റികളില്‍ സ്ഥിരം പ്രഭാഷകനുമാണ്. ഇന്ത്യ സൊസൈറ്റികള്‍ സജീവമായ യൂണിവേഴ്‌സിറ്റികളില്‍ തരൂര്‍ തന്നെ പ്രാസംഗികന്‍ ആകണമെന്നും വിദ്യാര്‍ഥികള്‍ വാശി പിടിക്കാറുണ്ട്. ഇതു കൂടാതെ നിരവധി ഇന്ത്യന്‍ സംഘടനകള്‍ നടത്തുന്ന സെമിനാറുകളിലും പരിപാടികളിലും തരൂര്‍ മുഖ്യ ആകര്‍ഷണമാണ്.

ഇത്തരത്തില്‍ പല സന്ദര്‍ശങ്ങള്‍ ക്രമീകരിക്കുന്ന തരൂരിന് എയര്‍പോര്‍ട്ട് ചെക്കിങ്ങിനെ കുറിച്ച് പെട്ടെന്ന് പ്രതികരിക്കാന്‍ തോന്നിയ കാരണമെന്തെന്ന് അദ്ദേഹം പറഞ്ഞിട്ടുമില്ല, സ്ഥിരം യാത്രികന്‍ എന്ന നിലയില്‍ അടിക്കടി യുകെയില്‍ വന്നു പോകുന്നതിന്റെ കാരണം എന്തെന്ന് ഇമ്മിഗ്രേഷന്‍ സുരക്ഷാ ജീവനക്കാര്‍ ചോദ്യം ചെയ്തതാകും പ്രകോപന കാരണം എന്നും വിലയിരുത്തപ്പെടുന്നു.

തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ പണം വാങ്ങി പങ്കെടുക്കുന്ന പരിപാടികളുള്‍ടെ വിശദാംശങ്ങള്‍ മുന്‍കൂട്ടി ഹോം ഓഫീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് വിസ അനുവദിക്കുന്നത്. ഇങ്ങനെ കൈപ്പറ്റുന്ന പണത്തിനു യുകെയില്‍ നികുതി നല്‍കേണ്ടിയും വരും. ഇകാരണത്തില്‍ പ്രോഗ്രാം അടക്കമുള്ള പരിപാടികള്‍ക്ക് എത്തുന്നവര്‍ക്ക് പരാമവധി ഒരു മാസം വരെ വിസ നല്‍കുന്ന പ്രൊഫഷണല്‍ വിസകള്‍ അനുവധിച്ചു നല്‍കുന്ന രീതിയാണ് അടുത്തകാലത്തായി ഹോം ഓഫീസ് സ്വീകരിക്കുന്നത്.

ഇങ്ങനെ വിസ ലഭിക്കുന്നവര്‍ക്ക് ഒരു മാസത്തെ ഇടവേളയില്‍ വീണ്ടും യുകെ സന്ദര്‍ശിക്കണമെങ്കില്‍ വിസ വീണ്ടും പുതുക്കി എടുക്കേണ്ട ഗതികേടാണ്. ഇത്തരം സാഹചര്യങ്ങള്‍ മുന്നില്‍ എത്തിയതോടെയാണ് ശശിതരൂര്‍ യുകെയിലെ ഇമ്മിഗ്രെഷന്‍ ചെക്കിങ്ങിനെ കുറിച്ച് കടുപ്പമുള്ള ഭാഷയില്‍ പ്രതികരിച്ചതെന്നു അദ്ദേഹത്തെ നിരീക്ഷിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

ഈ ഒരൊറ്റ കാരണമാണ് തന്റെ യൂറോപ്പ്യന്‍ യാത്രയ്ക്ക് ഇപ്പോഴും മടുപ്പു നല്‍കുന്നതെന്നും തരൂര്‍ പറഞ്ഞു വയ്ക്കുന്നു. യുകെയോടൊപ്പം ജര്‍മ്മനിയിലും സുരക്ഷാ ശക്തം ആയതും തരൂര്‍ ട്വിറ്ററില്‍ ചൂണ്ടിക്കാട്ടുന്നു. തരൂര്‍ ഉപയോഗിച്ച ബ്ലഡി മൈന്‍ഡ്‌സെറ്റ് എന്ന വാക്കാണ് ട്വിറ്ററില്‍ കോലാഹലം ഉയര്‍ത്തിയിയിരിക്കുന്നത്. ഇങ്ങനെ പറയുന്നവരെ എന്തിനു യൂറോപ്പിലേക്ക് സ്വാഗതം ചെയ്യണം എന്ന മറുപോസ്റ്റും ട്വിറ്ററില്‍ തരൂരിനെ തേടി എത്തിക്കഴിഞ്ഞു.
ഇന്ത്യയില്‍ മനോഹരമായ സ്ഥലമാണ് ശ്രീനഗര്‍ എങ്കിലും കനത്ത സുരക്ഷാ പരിശോധന നടത്തേണ്ടി വരുമ്പോള്‍ യൂറോപ്പിലെ ഏതു എയര്‍പോര്‍ട്ടും അതീവ മനോഹരമായി തോന്നും എന്നാണ് മറ്റൊരാളുടെ പോസ്റ്റ്. മുംബൈയിലും ഡല്‍ഹിയിലും നീണ്ട ക്യൂ നേരിടുന്ന സാധാരണക്കാര്‍ ഒരു പക്ഷെ തരൂര്‍ യൂറോപ്പില്‍ നേരിടേണ്ട ബുദ്ധിമുട്ടാണ് ഇന്ത്യയില്‍ ദിവസവും നേരിടുന്നത്. എന്നാല്‍ വിഐപി ഗേറ്റില്‍ കൂടി കടന്നു പോകുന്ന തരൂരിന് ഇന്ത്യന്‍ എയര്‍പോര്‍ട്ട്കള്‍ വളരെ മനോഹരമായേക്കാമെങ്കിലും സാധാരണക്കാര്‍ക്ക് അത്ര നല്ല അഭിപ്രായമല്ലെന്ന പരിഹാസവും എത്തിക്കഴിഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category