1 GBP = 88.70 INR                       

BREAKING NEWS

നിങ്ങള്‍ എന്ത് പറഞ്ഞാലും പൗണ്ട് വീഴും; പണപ്പെരുപ്പം പെരുകും; പലിശ നിരക്ക് കുറയ്‌ക്കേണ്ടി വരും; പൗണ്ടിന്റെ ഭാവി നീങ്ങുന്നത് കടുത്ത സാഹചര്യത്തിലേക്ക്; ശക്തമായ മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ബ്രക്‌സിറ്റില്‍ നോ ഡീല്‍ സംഭവിക്കുമോ?

Britishmalayali
kz´wteJI³

ബോറിസ് ജോണ്‍സന്റെ ശ്രമത്തെ തുടര്‍ന്ന് വീണ്ടുമൊരു ബ്രക്സിറ്റ് ഡീലിന് നേരിയ സാധ്യത തെളിഞ്ഞപ്പോഴേക്കും വ്യാഴാഴ്ച പൗണ്ട് വിലയില്‍ അല്‍പം വര്‍ധനവുണ്ട്. എന്നാല്‍ പൗണ്ടിന്റെ ഭാവി കടുത്ത സാഹര്യത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറായ മാക് കാര്‍നെ മുന്നറിയിപ്പേകുന്നത്. അതായത് നോ ഡീല്‍ ഉണ്ടാകുമെന്നും തല്‍ഫലമായി പൗണ്ട് വീഴുമെന്നും പണപ്പെരുപ്പം പെരുകുമെന്നും പലിശനിരക്ക് കുറയ്ക്കേണ്ടി വരുമെന്നുമാണ് കാര്‍നെ മുന്നറിയിപ്പേകുന്നത്. വ്യോമിംഗിലെ ജാക്ക്സന്‍ ഹോളെയില്‍ സെന്‍ട്രല്‍ ബാങ്കര്‍മാരുടെ വാര്‍ഷിക കൂട്ടായ്മയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ മുന്നറിയിപ്പേകിയിരിക്കുന്നത്. 

ബോറിസും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ഒരു ബ്രക്സിറ്റ് കരാറിലെത്താന്‍ സാധിച്ചില്ലെങ്കില്‍ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കേണ്ടി വരുമെന്നും അതിലൂടെ  യുകെയിലെ ചെലവിടലിനെ പ്രോത്സാഹിപ്പിക്കാനാവുമെന്നുമാണ് കാര്‍നെ പറയുന്നത്. നോ ഡീല്‍ ബ്രക്സിറ്റ് മൂലം പൗണ്ട് വിലയിടിയുന്നതിനെ തുടര്‍ന്ന് പണപ്പെരുപ്പത്തിന് കാരണമാവുകയും ബിസിനസുകള്‍ക്കും കണ്‍സ്യൂമര്‍മാര്‍ക്കും ദോഷം ചെയ്യുമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മുന്നറിയിപ്പേകുന്നു. അടുത്ത ജനുവരിയിലാണ് കാര്‍നെ തന്റെ പദവിയില്‍ നിന്നും വിട്ട് പോകുന്നത്. നോ ഡീല്‍ ബ്രക്സിറ്റിനെ കുറിച്ച് മുമ്പ് കാര്‍നെ നടത്തിയ മുന്നറിയിപ്പുകളെ ബ്രക്സിററര്‍മാര്‍ പുച്ഛത്തോടെ തള്ളിക്കളഞ്ഞിരുന്നു.

എന്നാല്‍ ബ്രക്സിറ്റിനെതിരെ കാര്‍നെ അടക്കമുള്ളവര്‍ പ്രചരിപ്പിക്കുന്ന ഇത്തരം മുന്നറിയിപ്പുകളെ തള്ളിക്കളഞ്ഞ് കഴിഞ്ഞ മാസം പ്രധാനമന്ത്രിയായി അധികാരമേറ്റ ബോറിസ് ജോണ്‍സന്‍ ശക്തമായിരംഗത്തെത്തിയിരുന്നു. നോ ഡീലിനെ തുടര്‍ന്നുണ്ടാകുന്ന സാമ്പത്തിക മാന്ദ്യം നൂറ് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമായിരിക്കുമെന്നാണ് കാര്‍നെ മുന്നറിയിപ്പേകുന്നത്. ക്രമരഹിതമായ ബ്രക്സിറ്റാണ് സംഭവിക്കുന്നതെങ്കില്‍ സ്റ്റെര്‍ലിംഗ് പുതിയ റെക്കോര്‍ഡിലേക്ക് താഴുമെന്ന് കഴിഞ്ഞ മാസം കാര്‍നെ പുതിയ മുന്നറിയിപ്പുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

നോ ഡീല്‍ ഉണ്ടാവുകയാണെങ്കില്‍ ബ്രെക്സിറ്റില്‍ ട്രാന്‍സിഷന്‍ പിരിയഡില്ലാത്ത സാഹര്യമുണ്ടാവുകയും അതിനെ തുടര്‍ന്ന് പൗണ്ട് വില കുത്തനെ ഇടിയുമെന്നും ഇത് പണപ്പെരുപ്പത്തിന് വഴിയൊരുക്കുമെന്നും ചോദനം അപകടകരമായ തോതില്‍ ഇടിഞ്ഞ് താഴുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് ദോഷം ചെയ്യുമെന്നും കാര്‍നെ കഴിഞ്ഞ രാത്രി പുതിയ മുന്നറിയിപ്പുമായി രംഗത്തെത്തുകയായിരുന്നു. ഇതിനെ തുടര്‍ന്നുള്ള പ്രത്യാഘാതങ്ങള്‍ കുറയ്ക്കുന്നതിനായി അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുക മാത്രമാണ് പോം വഴിയെന്നും കാര്‍നെ അഭിപ്രായപ്പെടുന്നു.

ഇതിലൂടെ മില്യണ്‍ കണക്കിന് പേര്‍ക്ക് തങ്ങളുടെ മോര്‍ട്ട് ഗേജ് തിരിച്ചടവ് കുറയ്ക്കാനാവുമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ബ്രിട്ടനിലെ സേവര്‍മാര്‍ക്ക് പലിശനിരക്ക് വെട്ടിക്കുറയ്ക്കുന്നത് വന്‍ ദുരന്തമായിരിക്കുമുണ്ടാക്കുന്നത്. ഇപ്പോള്‍ തന്നെ പണപ്പെരുപ്പത്തിന് താഴെയായി പലിശനിരക്കിനാല്‍ കാലങ്ങളായി വന്‍ നഷ്ടമാണ് നിക്ഷേപത്തിന് മേല്‍ അവര്‍ക്ക് സംഭവിച്ച് കൊണ്ടിരിക്കുന്നത്. ബാങ്ക് ഓഫ് ഗവര്‍ണറുടെ ഇത്തരം പുതിയ പ്രവചനങ്ങള്‍ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ വീണ്ടും കരിനിഴലിലാക്കിയിരിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category