1 GBP = 88.70 INR                       

BREAKING NEWS

73 പൗണ്ടിന് യാത്ര ചെയ്തെന്നത് പച്ചക്കള്ളം; വില്യമിനെയും കേയ്റ്റിനെയും പിക്ക് ചെയ്യാന്‍ ഫ്ലൈബീ അയച്ചത് രണ്ട് വിമാനങ്ങള്‍; വില്യവും ഹാരിയും ഭാര്യമാര്‍ക്ക് ജാഡ കാട്ടാന്‍ ഇന്ധനം കത്തിച്ച് തീര്‍ക്കുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

സ്‌കോട്ട്ലന്‍ഡിലേക്ക് ഹോളിഡേ ആഘോഷിക്കാനായി പോകാന്‍ വില്യം രാജകുമാരനെയും കുടുംബത്തെയും കൊണ്ട് പോകുന്നതിനായി ഫ്ലൈബീ രണ്ട് വിമാനങ്ങള്‍ കാലിയാക്കി അയച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. നോര്‍ഫോക്കിലെ നോര്‍വിച്ചില്‍ നിന്നും സ്‌കോട്ട്ലന്‍ഡിലെ അബെര്‍ഡീനിലേക്ക് ഇവരെ കൊണ്ടു പോകുന്നതിനാണ് ബഡ്ജറ്റ് എയര്‍ലൈന്‍സായ ഫ്ലൈബീ ഇത്തരത്തില്‍ വിമാനങ്ങള്‍ അയച്ചിരിക്കുന്നത്. ഇവര്‍ ഈ യാത്ര നിര്‍വഹിച്ചത് വെറും 73 പൗണ്ട് ചെലവുള്ള വിമാന സര്‍വീസിലാണെന്ന് എടുത്ത് കാട്ടി വില്യവും കുടുംബവും ലാളിത്യത്തിന്റെ പേരില്‍ പ്രശംസയേറ്റ് വാങ്ങിയതിന്റെ ചൂടാറുന്നതിന് മുമ്പാണ് ഇത് സംബന്ധിച്ച സത്യം വെളിപ്പെടുത്തി ഡെയിലി മെയില്‍ രംഗത്തെത്തിയിരിക്കുന്നത്.

73 പൗണ്ടിന് ഇവര്‍ ഈ യാത്ര നിര്‍വഹിച്ചുവെന്നത് പച്ചക്കള്ളമാണെന്നും ഫ്ലൈബീ ഇവരെ കൂട്ടാനായി കാലിയടിച്ച് പോയിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. വില്യവും ഹാരിയും തങ്ങളുടെ ഭാര്യമാര്‍ക്ക് ജാഡ കാണിക്കാനായി ഇത്തരത്തില്‍ വന്‍ തോതില്‍ ഇന്ധനം കത്തിച്ച് തീര്‍ക്കുന്നത് പതിവാണെന്നും ഇതേ തുടര്‍ന്ന് ആരോപണം ശക്തമായിട്ടുണ്ട്. ഫ്ലൈബീ ബ്രാന്‍ഡിന്റെ പൊങ്ങച്ചമുള്ള രാജകീയ യാത്ര വേണമെന്ന് വില്യമിനും കേയ്റ്റിനും നിര്‍ബന്ധമുള്ളതിനാലാണ് ഫ്ലൈബീക്ക് വിമാനം അയക്കേണ്ടി വന്നതെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

ഈ വിധത്തില്‍ രണ്ട് കാലിയായ വിമാനങ്ങള്‍ ഇവര്‍ക്ക് വേണ്ടി പറത്തേണ്ടി വന്നതിലൂടെ 4.5 ടണ്‍ കാര്‍ബണ്‍ അനാവശ്യമായി പുറന്തള്ളപ്പെടേണ്ടി വന്നുവെന്ന ആരോപണവും ശക്തമാണ്. 11 ദിവസത്തിനിടെ വില്യവും കേയ്റ്റും ഇത്തരത്തില്‍ നാല് പ്രൈവറ്റ് ജെറ്റ് ജൗണ്ട്സ് ഉപയോഗിച്ചുവെന്ന വിമര്‍ശനവും ശക്തമാണ്.അബെര്‍ഡീന്‍ ഷെയറിലെ ബാല്‍മോറയിലേക്ക് വില്യവും കുടുംബവും  വെറും 73 പൗണ്ട് ചാര്‍ജ് വരുന്ന ഷെഡ്യൂള്‍ഡ് ഫ്ലൈറ്റിലായിരുന്നു രാജ്ഞിക്കൊപ്പം പോയതെന്ന പ്രചാരണം ശക്തമായതിനെ തുടര്‍ന്നായിരുന്നു രാജകീയ ദമ്പതികള്‍ അവരുടെ ലളിത ജീവിതത്തിന്റെ പേരില്‍ ഏറെ പ്രശംസകള്‍ ഏറ്റ് വാങ്ങിക്കൊണ്ടിരിക്കുന്നതിനിടെയാണ് കള്ളം വെളിച്ചത്തായതിനെ തുടര്‍ന്ന്  നാണം കെട്ടിരിക്കുന്നത്.

വ്യാഴാഴ്ച 8-40നായിരുന്നു നോര്‍വിച്ചില്‍ നിന്നും അബെര്‍ഡീന്‍ ഷെയറിലേക്ക് ഇവരെയും വഹിച്ച് കൊണ്ടുളള വിമാനം പറന്നത്. ഫ്ലൈബീ ഫ്രാഞ്ചൈസ് പാര്‍ട്ണറായ ഈസ്റ്റേണ്‍ എയര്‍വേസിന് വേണ്ടി സ്‌കോട്ടിഷ് കമ്പനിയായ ലോംഗന്‍എയര്‍ ഓപ്പറേറ്റ് ചെയ്യുന്ന വിമാനമായിരുന്നു ഇത്. ഇതില്‍ യാത്ര ചെയ്യുന്നവരെ നിലവാരം കാത്ത് സൂക്ഷിക്കുന്ന രീതിയില്‍ ലോഗന്‍എയര്‍ ലോഗോയാല്‍ ബ്രാന്‍ഡ് ചെയ്യുകയും തങ്ങളുടേതായ പൈലററുമാരെയും ക്രൂവിനെയും ഉപയോഗിച്ച് സര്‍വീസ് നടത്തുകയുമാണ് ചെയ്യുന്നത്. രാജകുടുംബത്തിന് വേണ്ടി ഇത്തരത്തില്‍ പ്രത്യേക സര്‍വീസ് നടത്തുന്നതില്‍ ഫ്ലൈബീ ഏറെ താല്‍പര്യം പുലര്‍ത്തിയിരുന്നുവെന്നും ഈസ്റ്റേണ്‍ ഹംബര്‍സൈഡ് ഹെഡ്ക്വാര്‍ട്ടേസില്‍ നിന്നുമാണ് ഇതിനായി എംബ്രായര്‍ 145 ജെറ്റ് പറന്നുയര്‍ന്നിരുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. 

പ്ലെയിന്‍ നമ്പര്‍ ഇഇസഡ്ഇ041പി എന്നാണ് വിമാനത്തിന് മുകളിലുളള നമ്പര്‍. നമ്പറിന്റെ അവസാനത്തിലുള്ള 'പി' എന്നത് സൂചിപ്പിക്കുന്നത് വിമാനം കാലിയാണെന്നതാണെന്നും റിപ്പോര്‍ട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 7.10നായിരുന്നു ഇത് നോര്‍ഫോക്കിലേക്ക് തിരിച്ചത്. എന്നാല്‍ തങ്ങള്‍ക്ക് സഞ്ചരിക്കേണ്ടുന്ന വിമാനം ചെലവേറിയതായിരുന്നുവെന്ന കാര്യം വില്യവും കെയ്റ്റും അറിഞ്ഞിട്ട് പോലുമില്ലെന്നും തങ്ങള്‍ക്ക് പ്രത്യേക ട്രീറ്റ്മെന്റ് വേണമെന്ന് ഇവര്‍ പിടിവാശി പിടിച്ചിരുന്നില്ലെന്നുമാണ് കെന്‍സിംഗ്ടണ്‍ പാലസ് പ്രതികരിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category